അക്ക എല്ലാവർക്കും കഴിക്കാൻ എടുത്തു
ഞങ്ങൾ കഴിച്ചു. വിശേഷങ്ങൾ പറഞ്ഞു ഇരുന്നു
നിങ്ങളോട് ഒരുകാര്യം കൂടി പറയാൻ വേണ്ടിയാണ് ഞങ്ങൾ വന്നത് തന്നെ അമ്മ പറഞ്ഞു
എന്താ ?
നിങ്ങൾ തന്നെ പറയ് അമ്മ അച്ഛനോട് പറഞ്ഞു
കഷ്ടപ്പെട്ട് ആണേലും നിങ്ങൾ രണ്ടു പേരും ഇപ്പൊ തരക്കേടില്ലാത്ത സമ്പാദിക്കുകയും അത്യാവശ്യം നല്ല നിലയിൽ എത്തുകയും ചെയ്തു.
അനുവിന്റെ കാര്യത്തിൽ എനിക്ക് വിഷമം തോന്നി എന്നത് സത്യമാണ് എന്നാൽ അവൾ സന്തോഷത്തോടെ ആണ് എന്ന് അറിഞ്ഞപ്പോ ഞങ്ങൾക്കും സന്തോഷം ആണ്.മക്കൾ സന്തോഷത്തോടെ ഇരിക്കണം എന്നത് ആണ് ഞങ്ങൾക്കും വേണ്ടേ , അനുവിന് എന്തിനും സപ്പോർട്ട് ആയി അർജ്ജുൻ കാണും എന്ന് ഉറപ്പ് ആണ് ഞങ്ങക്ക്
അതുകൊണ്ട് ഇനിയുള്ള കാലം ഞങ്ങൾ രണ്ടുപേരും നാട്ടിൽ ഉണ്ടാവില്ല ഒരു നീണ്ട തീർഥാടനം പോവുകയാണ് നാളെമുതൽ അതിനമുന്നേ നിങ്ങളെ കാണണം എന്ന് തോന്നി അതുകൊണ്ട് ആണ് വന്നേ. ഇനിയെപ്പോ കാണാം പറ്റുമെന്ന് ഞങ്ങൾക്ക് അറിയില്ല.
ഗ്രാമത്തിലുള്ള വീടും 5 സെന്റ് സ്ഥലവും നിങ്ങളുടെ പേരിൽ ആക്കിയിട്ടുണ്ട്.
നിങ്ങൾ ഒരുമിച്ച് എടുത്തത് ആണോ ഇനിയുള്ള കാലം ഇങ്ങനെ ജീവിക്കണം എന്ന് ? അക്ക ചോദിച്ചു
അതേ അമ്മ പറഞ്ഞു
ഉം..
ഇന്ന് നിങ്ങക്ക് ജോലി ഇല്ലേ ? അച്ഛൻ ചോദിച്ചു
ഉണ്ട്
ഞങ്ങൾ വന്നേന്ന് കരുതി നിങ്ങൾ ജോലിക്ക് പോകാതെ ഇരിക്ക ഒന്നും വേണ്ട
പോകാൻ ആവുന്നെ ഉള്ളു ഞാൻ പറഞ്ഞു
നിങ്ങൾ ഒരുമിച്ച് ആണോ ജോലി ചെയ്യുന്നേ അച്ഛൻ ചോദിച്ചു
അതേ ഞാൻ പറഞ്ഞു
നല്ലത്.
ഞാനും അക്കയും ജോലിക്ക് പറഞ്ഞു ഇറങ്ങി.
ഞങ്ങൾ ഓഫീസിൽ എത്തി വിജയ് സാർ ഇപ്പൊ അങ്ങനെ ഞങ്ങൾ ആയി സംസാരിക്കാറില്ല. കാരണം നിങ്ങക്ക് അറിയാലോ
ഓഫീസിൽ വെച്ചു അക്ക – നിനക്ക് അച്ഛനും അമ്മയോടും പോകേണ്ട പറയണം എന്നുണ്ടോ
ഇല്ല , എന്തിന് ? അക്കയ്ക്കോ ?
എനിക്കുമില്ല , ചുമ്മാ ചോദിച്ചെന്നെ ഉള്ളൂ
Thanks all
അടിപൊളി ബ്രോ തുടരുക ? പേജ് കുടുക ?
നൈസ് ബ്രോ
Super bro?. aduthath eppol verum
നന്നായിട്ടുണ്ട് bro❤️❤️