ആഷ്‌ലിൻ [Jobin James] 442

അവളുടെ മുഖത്ത് ഒരു ചിരി മിന്നി മാഞ്ഞു, അതോ എനിക്ക് തോന്നിയതാണോ.

“അയ്യടാ.. ഒരു തമാശ നടക്കിങ്ങോട്ടു” അവൾ എന്റെ വയറ്റത്ത് ഒരു ഇടി തന്നിട്ട് പറഞ്ഞു.

“ഹുയ്യോ.. എടി.. വെറും വയർ ആണ്‌ ഒന്നും കഴിച്ചില്ല”

ഞാൻ എന്റെ വയറ്റത്ത് ഉഴിഞ്ഞു പറഞ്ഞു.

“സ്മാർട്ട്‌ ആയിട്ടുണ്ടല്ലോ ഇന്ന്, സ്ഥിരം പെൺപിള്ളേർ വല്ലോം കാണും അല്ലെ ഓഹ് നടക്കട്ടെ” അവളെന്നെ ആക്കി ഒരു നോട്ടം നോക്കി സ്റെപ്പിനടുത്തേക്കു നടന്നു.

ഞാൻ അവൾ നടന്നു പോവുന്നതും നോക്കി നിന്നു. ഞാനും സ്റെപ്പിനടുത്തേക്കു നടന്നു. കുർബാനക്ക് നല്ല തിരക്കായിരുന്നു. അവളെവിടെ ഇരുന്നത് എന്നു എനിക്കു കാണാൻ കഴിഞ്ഞില്ല.

കുർബാന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി ഞാൻ കാറിനടുത്തു കാത്തു നിന്നു. തിരക്ക് അല്പം കുറഞ്ഞ ശേഷം അവളും ഇറങ്ങി വന്നു.

“എന്നാ പോകുവല്ലേ ഇച്ചായാ”

“ഇച്ചായനാ ഏതു വകയിൽ?”

“ഇയാളല്ലേ പറഞ്ഞെ എന്നെ കെട്ടി കൊണ്ട് പോകുമെന്ന്” അവളെന്നെ നോക്കി പറഞ്ഞു

“ഹാ അത് അപ്പൊ” ഞാൻ കാറിനകത്തു കേറി പറഞ്ഞു.

“ഇയാളെന്തു മനുഷ്യനാ ഇങ്ങനെ വാക്ക് മാറ്റി പറയുന്ന ഒരാൾ” അവൾ കാറിൽ കേറി സാരീ ഡോറിനടുത്തു നിന്നു മാറ്റി പിടിച്ചു ഡോർ അടച്ചു.

“ഇന്നെന്താ ഉണ്ടാക്കി തരാൻ പോകുന്നെ” ഞാൻ ചോദിച്ചു

“ഇത് ശീലമാക്കാൻ പോവാണോ, ഇന്നലെ അങ്ങനെ ചെയ്തെന്നു വെച്ച്” അവളുടെ കുസൃതി നിറഞ്ഞ ദേഷ്യം വീണ്ടും കാണിച്ചു.

“ശീലം ആയാൽ കൊള്ളാം എന്നൊക്കെ ഉണ്ട്” ഞാൻ സ്റ്റീറിങ്ങിൽ കൈ വെച്ച് തട്ടി കൊണ്ട് പറഞ്ഞു.

“ഇന്നൊരു ചേഞ്ച്‌ ആയിക്കോട്ടെ, ഞാൻ കഴിക്കാം സാർ ഉണ്ടാക്ക്” അവൾ പല്ല് മുഴുവൻ കാണിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.

“പുല്ല്”

ഞാൻ വീട് ലക്ഷ്യമാക്കി കാറോടിച്ചു.

(തുടരും)

J..

The Author

Jobin James

Life is stranger than fiction because fiction has to make sense !!!

74 Comments

Add a Comment
  1. ഋഷി മൂന്നാമൻ

    മച്ചാ ജോബിനെ ?

    ഇ സാധനം കൊള്ളാലോ മച്ചാനെ ..

    ഞാൻ ബാക്കി ഭാഗങ്ങൾ കൂടി വായിച്ചിട്ടു നീളത്തിൽ കമന്റ് ഇടാമെ .. ??

    1. വായിച്ച് കഴിഞ്ഞ് കാണുമെന്ന് പ്രതീക്ഷിക്കുന്നു..

  2. Malakaye Premicha Jinn❤️

    Next paaart??

    1. വായിച്ച് കാണുമെന്നു പ്രതീക്ഷിക്കുന്നു.. ?❤️

  3. നന്നായിട്ടുണ്ട്…….നല്ല അവതരണം…. അടുത്ത പാർട്ട്‌ പെട്ടന്ന് കിട്ടുമല്ലോ ല്ലേ bro….

    1. തീർച്ചയായും ബ്രോ.. നന്ദി ?❤️

  4. അടിപൊളി

    1. നന്ദി ബ്രോ.. ?❤️

  5. ആരാധകൻ

    ??❤❤നെക്സ്റ്റ് പാർട്ട്‌ പെട്ടന്ന് ആയിക്കോട്ടെ

    1. തീർച്ചയായും ബ്രോ.. നന്ദി ?❤️

Leave a Reply

Your email address will not be published. Required fields are marked *