ആഷ്‌ലിൻ 3 [Jobin James] [Climax] 520

ഭക്ഷണം ഒന്നും മര്യാദക്ക് ഇല്ലാത്തോണ്ട് ആവും വയറൊക്കെ ചുരുങ്ങി പോയിട്ടുണ്ട്. ഇടി കിട്ടിയ ഞാൻ നിലവിളിച്ചു പോയി.

സോറി..സോറി എന്ന് പറഞ്ഞപ്പോഴേക്കും ഞാനവളെ പിടിച്ചു എന്റെ നെഞ്ചിലേക്ക് വീണ്ടും ചേർത്ത് പിടിച്ചു. ഒരുപാട് നാളായിട്ടു ഞാൻ അനുഭവിച്ചിട്ടില്ലാത്ത ആ അനുഭൂതി വീണ്ടും. ഡോറിനു പുറത്ത് കാലൊച്ച കേട്ടപ്പോൾ മനസില്ലാ മനസ്സോടെ അവളെ ചുറ്റി പിടിച്ച എന്റെ കൈ അയച്ചു, ആഷ്‌ലിൻ വേഗം എഴുന്നേറ്റു മാറി. ഡോർ തുറന്നു ഒരു ഡോക്ടറും രണ്ട് നഴ്സുമാരും അമ്മയുടെ കൂടെ കേറി വന്നു.

“ഹൗ ർ യു?” ഡോക്ടർ എന്നെ നോക്കി ചോദിച്ചു..

“ഐ ആം ഗ്രേറ്റ്‌ ഡോക്ടർ”

“ഐ നോ.. വാട്ട്‌ എബൌട്ട്‌ യു?” ആഷ്‌ലിനെ നോക്കിയായിരുന്നു അടുത്ത ചോദ്യം.

നിറഞ്ഞ ചിരി മാത്രമായിരുന്നു അവളുടെ മറുപടി. എല്ലാവർക്കും ഇവളെ അറിയാമെന്നു എനിക്ക് മനസ്സിലായി.

മുറിവുകൾ എല്ലാം ഒന്നും കൂടെ നോക്കി, ഡോക്ടർ നേഴ്സ്മാരുടെ കൂടെ ഇറങ്ങി പുറകെ ആഷ്‌ലിനും. അമ്മ എന്റെ അരികിൽ വന്നിരുന്നു, ഒരു കള്ള ചിരി അമ്മയുടെ മുഖത്തുണ്ട്. എല്ലാം ചോദിച്ചു മനസ്സിലാക്കണം എന്നുണ്ട് എനിക്ക് പക്ഷെ അമ്മയോട് അതെ പറ്റി ചോദിക്കാൻ വല്ലാത്ത മടി.

ഒരാഴ്ചത്തെ കൂടെ ആശുപത്രി വാസം അവസാനിപ്പിച്ചു ഡിസ്ച്ചാർജായി വീട്ടിലേക്ക് പോവാണ് ഇന്ന്. ആക്‌സിഡന്റ് ആയത് കൊണ്ട് ആഷ്‌ലിൻ ഇങ്ങോട്ട് വരാനും അവളെ നഷ്ടപ്പെട്ടില്ല എന്നുറപ്പിക്കാനും സാധിച്ചത് കൊണ്ട് ഇതൊരു മോശം കാര്യമായി ഒന്നും തോന്നിയില്ല. ആരോഗ്യം കുറച്ചു നഷ്ടമായി അത് തിരിച്ചു പിടിക്കാവുന്നതേ ഉള്ളു.

ആംബുലൻസിൽ തന്നാണ് വീട്ടിലേക്ക് പോയത്, തനിച്ച് എഴുന്നേറ്റു നടക്കാൻ ആയിട്ടില്ല. വീട്ടിലെത്തി എന്റെ റൂമിൽ പ്രത്യേകമായി ഒരുക്കിയ കട്ടിലിലേക്ക് കിടത്തി.

അമ്മ ഇപ്പൊ വരാമെന്ന് പറഞ്ഞ് പുറത്തേക്ക്. ആഷ്‌ലിൻ എന്റെ മുറിയിൽ തന്നെ ഉണ്ട്, ഞാൻ അപ്പോഴാണ് ചുറ്റും നോക്കിയത് വാർഡ്രോബ് പാതി തുറന്നു കിടക്കാണ്. അവിടേം ഇവിടേം ഒക്കെ ഡ്രെസ്സും കിടക്കുന്നുണ്ട്, എന്റെ നോട്ടം കണ്ടിട്ടാവാം ആഷ്‌ലിൻ വേഗം ചെന്നു താഴെ കിടന്ന ഡ്രസ്സ്‌ എല്ലാം പെറുക്കി എടുത്തു. എന്നെ നോക്കി ഒന്നു ഇളിച്ചു കാണിച്ചു. നാട്ടിൽ വന്ന ശേഷം എന്റെ മുറിയിലാണ് ലഗേജ് എല്ലാം ഇറക്കി താമസമാക്കിയതെന്ന് എനിക്ക് മനസ്സിലായി.

കല്യാണത്തിന് മുമ്പേ തന്നെ കെട്ട്യോന്റെ മുറിയിൽ താമസമാക്കിയ ഭാര്യ. എനിക്ക് ചിരി വന്നത് ഞാൻ അടക്കി പിടിച്ചു അവളുടെ പ്രവർത്തികൾ നോക്കി കിടന്നു. എല്ലാം അടുക്കി പെറുക്കി വെച്ച് പെണ്ണെന്നെ നോക്കി പിന്നേം ചിരിച്ചു, ഒരു ചമ്മൽ നിറഞ്ഞ ചിരി.. ഞാൻ മറുപടിയായി കണ്ണിറുക്കി കാണിച്ചതെ ഉള്ളു..

“നീ അപ്പൊ ഇവിടെ ആണോ രാത്രി കിടക്കാൻ പോണേ? കാലിനു വയ്യാത്തോണ്ട് ആക്ഷൻ ഒന്നും ഉണ്ടാവില്ല” എന്റെ കാലിനെ ഞാനൊന്ന് നോക്കി.

The Author

Jobin James

Life is stranger than fiction because fiction has to make sense !!!

106 Comments

Add a Comment
  1. ഇവിടെ ലേറ്റ് ആണെന്നറിയാം. ഇപ്പോഴാ വായിച്ചത്. ഇത്രയും പക്വത ഉള്ള ഒരു love story ഇവിടെ പ്രതീക്ഷിച്ചില്ല. വളരെ ഭംഗിയായി പ്രണയിതാക്കളുടെ മനസ്സ് അവതരിപ്പിച്ചിരിക്കുന്നു. Looking forward for more.

  2. അറക്കളം പീലി

    സ്റ്റോറി അടിപൊളി ആയിട്ടുണ്ട്.ഇത് പോലുള്ള stories ഇനിയും താങ്കൾ എഴുതുമെന്ന വിശ്വാസത്തോടെ
    ♥️♥️♥️ അറക്കളം പീലി♥️♥️♥️

  3. Really superb!!!

    Hats off!!! For your efforts…

    All the very best for the upcoming stories….

    Thanks

  4. നല്ല കഥ കെട്ടുന്നെകിൽ ഇത് പോലെ കെട്ടണം

  5. വിരഹ കാമുകൻ????

    ഈ കഥ വായിച്ചു കഴിഞ്ഞപ്പോൾ ആണ് അറിയുന്നത് കണ്ണ് നിറഞ്ഞിരിക്കുന്നത്

  6. പൊളി, ഇന്നാണ് വായിച്ചത്. ഒരുപാട് ഇഷ്ടപ്പെട്ടു ???. പകരം തരാൻ സ്നേഹങ്ങൾ മാത്രം ???

  7. ധാരാളം കഥകളുടെ അതിപ്രസരത്തിൽ ഞാൻ വായിക്കാതെ വിട്ട ഒരു കഥയാണിത്. യദുശ്ചികമായി ഇപ്പൊ വായിച്ചു, ഒറ്റ ഇരിപ്പിൽ തന്നെ 3 പാർട്ടും. വർണിക്കാൻ എന്റെ കയ്യിൽ വാക്കുകളില്ല. അത്രക്കും അടിപൊളി.
    മാലാഖയുടെ കാമുകന്റെ ഒരു കഥവായിച്ച അതെ ഫീൽ, its a compliment, not a complaint. താങ്കളുടെ വരികൾക്കും ആ മന്ത്രികതയുണ്ട്.
    കൂടുതൽ പറയുന്നില്ല, ഈ ഒറ്റ കഥ കൊണ്ട് തന്നെ താങ്കളുടെ ഫാൻ ആയി മാറി ഞാൻ ???

  8. What a beautiful story bro, vallatha feel.

    Pratheekichu ee last paragraph,

    “അതെപ്പോ തീരും” അവൾ ചോദ്യ രൂപേണ എന്നെ നോക്കി.

    “ഈ മിടിപ്പ് നിലക്കുമ്പോൾ” അവൾടെ കയ്യെടുത്തു ഞാനെന്റെ നെഞ്ചിൽ ഹൃദയത്തോട് ചേർത്ത് വെച്ചു.”

    Karayichu kalanju aa lines, oru rakshem illa bro, fantastic story, pinne ettavum avasanam ezhuthiya lines, athum hoo vallatha oru inner relief and feel.

    3 part olla story thannathu 30 part olla oru storyude feel ayirunnu, orupad orupad nanni❤️♥️♥️♥️????

    With love,

    Rahul

    1. ഇതിലും മനോഹരമായ കമന്റ്‌ എനിക്കിനി കിട്ടാനില്ല..

      നന്ദി.. ❤️

  9. മാലാഖ എഴുതി എന്നെ ഞെട്ടിച്ച എഴുത്തുകാരാ, ഇതും അതിമനോഹരം. ഇപ്പോഴാണ് മൂന്നു ഭാഗവും വായിച്ചു പൂർത്തിയാക്കിയത്. പ്രണയത്തിലെ ഇണക്കവും പിണക്കവും പരിഭവങ്ങളും ഒക്കെ നന്നായിത്തന്നെ വരച്ചുകാട്ടി. കൂടുതൽ പേർക്കും മാലാഖയെക്കാൾ ഈ കഥ ആവും ഇഷ്ടപ്പെട്ടിട്ടുണ്ടാവുക. എന്നാൽ എനിക്ക് മാലാഖ തന്നെ ഇപ്പോഴും പ്രിയപ്പെട്ടത്; ആ രചന ശൈലി എനിക്ക് അത്ര ഇഷ്ടമായതുകൊണ്ടാണ് കേട്ടോ. ആഷ്‌ലിനു ഒരു mk, ne-na ടച്ച് ഒക്കെ ഉണ്ട്. ഇനിയും മനോഹരമായ കഥകൾ പ്രതീക്ഷിക്കുന്നു.

    1. ജാങ്കോ ബ്രോ..

      എന്റെയും പ്രിയപ്പെട്ട കഥ മാലാഖയാണ്. എഴുത്തിനിടക്ക് ഏതെങ്കിലും കഥാപാത്രത്തിനെ പ്രേമിച്ചാൽ കൊള്ളാമെന്നു തോന്നിയിട്ടുണെങ്കിൽ അത് എല്ലിയെ ആണ്. ഞാൻ വല്ലാതെ ഇൻവോൾവ്ഡ് ആയി പോയത് കൊണ്ട് തുടർന്നെഴുതാൻ കഴിയാതെ അവസാനിപ്പിക്കേണ്ടി വന്നു.

      ആഷ്‌ലിനും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഏറെ സന്തോഷം..

      പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു..

      J..

  10. ഒട്ടകം???

    നല്ല അവതരണ ശൈലിയും ഭാഷയും. ഇനിയും നിങ്ങളുടെ തൂലികകൾക്കു മാന്ത്രികത സൃഷ്ടിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

    1. പ്രോത്സാഹനത്തിനു വളരെ നന്ദി ബ്രോ.. ?❤️

      I’m humbled..

  11. വിഷ്ണു

    പ്രണയ കഥകൾ തിരഞ്ഞുപിടിച്ച് വായിക്കുന്ന കൂട്ടത്തിൽ ഇന്നാണ് ഇൗ കഥ കണ്ടത്..തുടക്കം വായിച്ചപ്പോൾ തന്നെ മനസ്സിലായി ഇത് ഒരു നല്ല കഥ ആയിരിക്കും..എഴുത്ത് വളരെ നന്നായിരുന്നു..കഥ ആകെ 3 part ഒള്ളു എങ്കിലും പെട്ടെന്ന് തീർന്നു പോവാതെ എല്ലാം ആവശ്യത്തിന് ഉൾപ്പെടുത്തിയിട്ടുണ്ട്.
    കഥ അവസാനിപ്പിച്ചത് നല്ല രീതിയിൽ ആയത്കൊണ്ട് ഒരുപാട് ഇഷ്ടമായി..
    തുടർന്നും ഇതുപോലെ നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു..
    ♥️

    1. നന്ദി വിഷ്ണു..

      ഒരുപാട് എഴുതി വായനക്കാരെ കൊണ്ട് ഇതൊന്ന് തീർന്നിരുന്നെങ്കിൽ എന്ന് പറയിപ്പിക്കണ്ടല്ലോ എന്ന് വെച്ചാണ് ?

      പ്രോത്സാഹനത്തിനു നന്ദി ബ്രോ..

  12. വായിച്ചിരുന്നു. കമന്റ് ഇടാൻ വൈകി. വളരെ നല്ല കഥ.. പ്രേമത്തിൽ വരുന്ന ബ്ലോക്കുകൾ, വിരഹം, കൂടിച്ചേരൽ ഇതൊക്കെ വളരെ നന്നായി അവതരിപ്പിച്ചു.. കൂടുതൽ കഥകൾ ഈ തൂലികയിൽ നിന്നും പ്രതീക്ഷിക്കുന്നു..

    സ്നേഹത്തോടെ

    1. വാക്കുകൾക്ക് നന്ദി MK.. ?❤️

  13. നല്ലൊരു പ്രണയകഥ ????
    വലിച്ചു നീറ്റാണ്ട് മനോഹരമായി ezhuthi??????

    1. Thank you so much brother.. ?❤️

  14. വേട്ടക്കാരൻ

    സൂപ്പർ,ഇത്രയും നല്ല കഥയെഴുതിയിട്ട് രണ്ടു
    വാക്ക്പറഞ്ഞില്ലെങ്കിൽ മോശമല്ലേ..വളരെ
    മനോഹരമായ ശൈലി.നല്ലൊരു എഴുത്തുകാരനും കൂടി ജനിച്ചിരിക്കുന്നു.ഇനി
    അടുത്ത കഥക്കായി കാത്തിരിക്കാം.

    1. വാക്കുകൾക്ക് വളരെ അധികം നന്ദി ബ്രോ.. ?❤️

  15. pravasi

    ഒരു രസവുമില്ല വായിക്കാൻ…
    (വെറും അസൂയ )

    വായിച്ചു കഴിഞ്ഞ്ഞിട്ടും മനസ്സിൽ തങി നില്കുന്നു ഭായ്

    1. ?

      വാക്കുകൾക്ക് നന്ദി പ്രവാസി ബ്രോ.. ?❤️

  16. Adipoli. injiyum nala kadhakalumayi veendum verumenna pratheekshayode waiting

    1. വാക്കുകൾക്ക് നന്ദി ബ്രോ.. ?❤️

      വീണ്ടും വരും പുതിയ കഥയുമായി..

  17. Neppoliyan

    Nice one dear ❤️❤️❤️

    1. വളരെ നന്ദി ബ്രോ ?❤️

  18. World famous lover

    രാത്രി 11 30 ക്ക് കഥ കണ്ടപ്പോൾ തന്നെ എല്ലാ പണിയും തീർത്തു, ഇപ്പൊ ഇരുന്ന് വായിച്ചു തീർത്തു, അല്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല, കഥ നന്നായിട്ടുണ്ട്, ഇനി എനിക്ക് കഴിവ്വ് ഇല്ല എന്നും പറഞ്ഞു കമന്റ്‌ ഇടരുത്ട്ടോ, ഇതൊക്കെ തന്നെ വലിയ കാര്യമാണ്, ഓരോ കഥ കഴിയുംതോറും അടുത്തത് നന്നാക്കുവാൻ കഴിയും,❤️❤️❤️❤️അടുത്ത കഥക്കായി കാത്തിരിക്കുന്നു ❤️❤️❤️❤️ഒരു പിടി എഴുത്തുകാരുടെ പേരിനൊപ്പും jobin james കൂടി ചേർക്കുന്നു ❤️❤️❤️❤️❤️

    1. എന്താ പറയാ.. ഇങ്ങനൊക്കെ പറഞ്ഞാ പിന്നെ കേൾക്കാൻ അല്ലെ പറ്റുള്ളൂ.. ❤️❤️

      എന്നാലും ഞാൻ സെറ്റ് ചെയ്തേക്കുന്ന സ്റ്റാൻഡേർഡ് എത്തണ വരെ എനിക്കത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ് എന്ന് സ്നേഹത്തോടെ പറയട്ടെ.. ?❤️

      പറയാതിരിക്കാൻ വയ്യ പുതിയ എഴുത്ത്കാർക്ക് കൊടുക്കുന്ന പ്രോത്സാഹനം ശെരിക്കും മനസ്സ് നിറക്കുന്നതാണ്..

      Thank you so much ❤️❤️

  19. Enthappo parayaaa
    Atraykkum feel undayirunnu
    Adutha vere oru kadhaykkayi wait cheyyunu
    Keep going ✌️✌️✌️

    1. വാക്കുകൾക്ക് വളരെ അധികം നന്ദി ബ്രോ.. ?❤️

      മറ്റൊരു കഥയുമായി വരും..

  20. Adipoly aayi da mwoneee nalla kadha… nalla avadharanam keep going????

    Ramshu

    1. Ramshu.. താങ്ക് യു ബ്രോ ?❤️

  21. Malakhaye Premicha Jinn❤️

    Onnum parayanilla adipoliyaayittund❤️❤️

    1. Thank you so much bro.. ?❤️

  22. ആദ്യമൊക്കെ ഒരു വിങ്ങൽ ആയിരുന്നു മനസ്സിൽ…. പിന്നെ അവരുടെ പ്രണയസല്ലാപങ്ങൾ കണ്ട് മനസ്സ് നിറഞ്ഞു…. ???ഒരുപാട് ഇഷ്ടായി…… ഞാൻ കൃത്യാർത്ഥനായി…. ?….. ഒരുപാട് നന്ദി bro ഒരു നല്ല ഫീൽഗുഡ് സ്റ്റോറി സമ്മാനിച്ചതിന്ന്…. ????

    അടുത്ത ഒരു സ്റ്റോറിയും ആയി വേഗം വരൂ….. ?????????

    1. ബ്രോ ആഗ്രഹിച്ച പോലൊരു എൻഡിങ് ഉണ്ടായെന്നു പ്രതീക്ഷിക്കുന്നു..

      വാക്കുകൾക്ക് വളരെ നന്ദി ബ്രോ ?❤️

  23. മായാവി

    അടിപൊളി ഒന്നും പറയാനില്ല
    കാത്തിരുന്നത് വെറുതെ ആയില്ല
    അടുത്ത നല്ല ഒരു കഥക്കായി കാത്തിരിക്കുന്നു

    1. വാക്കുകൾക്ക് വളരെ അധികം നന്ദി ബ്രോ.. ?❤️

  24. രാജു ഭായ്

    ജോബിൻകുട്ടാ പൊളിച്ചു മുത്തേ ആഷ്‌ലിനെയും ജെയ്‌സണെയും ഒരുപാടിഷ്ടമായി അടുത്തത് പോരട്ടെ ketto

    1. വളരെ അധികം നന്ദി ബ്രോ..

      ?❤️

  25. Dear Jobin, അടിപൊളി. ഒരു ആക്‌സിഡന്റ് ഉണ്ടായെങ്കിലും പരിചരിക്കാൻ ആഷ്‌ലിൻ എത്തി. ഇപ്പൊ ജീവന്റെ പാതിയായി കൂടെ ആജീവനാന്തം. ഇത്രയും നല്ലൊരു കഥ തന്നതിന് താങ്കളോട് ഒരുപാട് നന്ദിയുണ്ട്. Thanks a lot and waiting for your next story.
    Thanks and regards.

    1. ബ്രോയുടെ കമന്റ്‌ കണ്ടില്ലലോ എന്ന് നോക്കായിരുന്നു..

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.. ?❤️

Leave a Reply

Your email address will not be published. Required fields are marked *