“ബൈ” അവൾ ഫോൺ കട്ട് ചെയ്തു.
അവളുടെ ശാന്തത എന്നെ ശെരിക്കും വിഷമിപ്പിച്ചു, കാണാതിരിന്നിട്ടും സംസാരിക്കാതിരിന്നിട്ടും ഞാൻ ഓകെ ആണ് എന്നവൾ പറയുന്ന പോലെ. അവളെ കാണാതിരുന്ന ഓരോ നിമിഷവും ഓരോ യുഗങ്ങളായി അനുഭവപ്പെടുന്ന എനിക്കത് ഉൾക്കൊള്ളാൻ ആവുന്നില്ലായിരുന്നു.
എന്റെ ഈഗോ ആണോ ഇതിനെല്ലാം കാരണം, അവളോട് ഒന്നു തുറന്ന് സംസാരിച്ചാൽ തീരാവുന്നതല്ലേ ഉള്ളു എല്ലാം. ഒരു നെരിപ്പോട് പോലെ നീറി നീറി ഇല്ലാതാകണോ.
മുഖം കഴുകി വസ്ത്രം മാറ്റി ഞാൻ ഡൈനിങ്ങ് ഹാളിലേക്ക് ചെന്നു. ഭക്ഷണം കഴിച് അന്ന് നേരത്തെ കിടന്നു.
പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റു, പുറത്തേക്ക് പോവാൻ തയ്യാറെടുത്തു ഹാളിലേക്ക് വന്നു. വീട്ടിലെ പണികളിൽ സഹായിക്കാൻ ആയി വന്ന ചേച്ചിയോട് സംസാരിച്ചു നിൽക്കായിരുന്നു അമ്മ. ഞാൻ പുറത്ത് പോയി വരാമെന്ന് പറഞ്ഞു ഇറങ്ങി..
പുറത്തേക്ക് പോവാനായി വാഹനം ഒന്നുമില്ല, എല്ലാം ഒന്നെന്നു തുടങ്ങണം. ഞാൻ റോഡിലേക്ക് ഇറങ്ങി ഒരു ഓട്ടോ പിടിച്ചു ടൗണിലേക്ക്. ഇറങ്ങി കാശ് കൊടുക്കാൻ നേരത്താണ് ഇന്ത്യൻ മണി ആക്കിയില്ല എന്നോർത്തത് നേരെ കറൻസി എക്സ്ചേഞ്ച് ചെയ്യാൻ പോയി, കുറച്ച് കാശ് മാറ്റി ഓട്ടോയുടെ പൈസ കൊടുത്തു.
ഒരു സിംകാർഡ് എടുക്കണം, ഇവിടത്തെ നെറ്റ്വർക്ക് ബെറ്റർ ഏതാണെന്നു അന്വേഷിച്ചു പുതിയ സിം ഇന്റർനാഷണൽ കാളിങ് പ്ലാൻ സഹിതം എടുത്തു. പെട്ടന്ന് തന്നെ ആക്ടിവേറ്റ് ആവുമെന്ന് പറഞ്ഞതനുസരിച്ചു ഞാൻ കാത്തിരുന്നു, ആക്ടിവേറ്റ് ആയി ഉപയോഗിക്കാം എന്ന നിർദേശം ലഭിച്ചതോടെ സിം ഫോണിലേക്ക് ഇട്ടു. അൽപ സമയം എടുത്തു നെറ്റ്വർക്ക് കണക്ട് ആവാൻ. ഓൺ ആയ ഉടനെ മൊബൈൽ ഡാറ്റാ ഓൺ ആക്കി, വാട്സ്ആപ്പ് മെസ്സേജുകൾ തുടർച്ചയായി വരുന്നുണ്ട്. ഒരു മിനിറ്റ് കാത്തു നിന്ന ശേഷം ഞാൻ വീണ്ടും വാട്സ്ആപ്പ് തുറന്ന് നോക്കി.
ആഷ്ലിൻ അവിടെ എത്തിയ ഉടനെ അയച്ച മെസ്സേജ് ഉണ്ട്, എന്റെ ഫ്ലൈറ്റ് ലാൻഡ് ആയ ഉടനെ അവൾ അയച്ച എത്തിയോ എന്ന അടുത്ത മെസ്സേജും ഉണ്ട്. ഞാൻ ആഷ്ലിന്റെ നമ്പർ ഡയൽ ചെയ്തു.
“ഹലോ”
“ഹലോ”
“ആഷ്ലിൻ.. ഇതാണ് പുതിയ നമ്പർ”
“ഓകെ.. ഞാൻ സേവ് ചെയ്യാം”
“മ്മ്”
“മ്മ്”
“ഞാൻ വിളിക്കാം”
“മ്മ്” ഒരു മൂളൽ മാത്രം മറുപടി
ഇവിടെ ലേറ്റ് ആണെന്നറിയാം. ഇപ്പോഴാ വായിച്ചത്. ഇത്രയും പക്വത ഉള്ള ഒരു love story ഇവിടെ പ്രതീക്ഷിച്ചില്ല. വളരെ ഭംഗിയായി പ്രണയിതാക്കളുടെ മനസ്സ് അവതരിപ്പിച്ചിരിക്കുന്നു. Looking forward for more.
സ്റ്റോറി അടിപൊളി ആയിട്ടുണ്ട്.ഇത് പോലുള്ള stories ഇനിയും താങ്കൾ എഴുതുമെന്ന വിശ്വാസത്തോടെ
♥️♥️♥️ അറക്കളം പീലി♥️♥️♥️
Really superb!!!
Hats off!!! For your efforts…
All the very best for the upcoming stories….
Thanks
നല്ല കഥ കെട്ടുന്നെകിൽ ഇത് പോലെ കെട്ടണം
ഈ കഥ വായിച്ചു കഴിഞ്ഞപ്പോൾ ആണ് അറിയുന്നത് കണ്ണ് നിറഞ്ഞിരിക്കുന്നത്
Nice story
പൊളി, ഇന്നാണ് വായിച്ചത്. ഒരുപാട് ഇഷ്ടപ്പെട്ടു ???. പകരം തരാൻ സ്നേഹങ്ങൾ മാത്രം ???
ധാരാളം കഥകളുടെ അതിപ്രസരത്തിൽ ഞാൻ വായിക്കാതെ വിട്ട ഒരു കഥയാണിത്. യദുശ്ചികമായി ഇപ്പൊ വായിച്ചു, ഒറ്റ ഇരിപ്പിൽ തന്നെ 3 പാർട്ടും. വർണിക്കാൻ എന്റെ കയ്യിൽ വാക്കുകളില്ല. അത്രക്കും അടിപൊളി.
മാലാഖയുടെ കാമുകന്റെ ഒരു കഥവായിച്ച അതെ ഫീൽ, its a compliment, not a complaint. താങ്കളുടെ വരികൾക്കും ആ മന്ത്രികതയുണ്ട്.
കൂടുതൽ പറയുന്നില്ല, ഈ ഒറ്റ കഥ കൊണ്ട് തന്നെ താങ്കളുടെ ഫാൻ ആയി മാറി ഞാൻ ???
What a beautiful story bro, vallatha feel.
Pratheekichu ee last paragraph,
“അതെപ്പോ തീരും” അവൾ ചോദ്യ രൂപേണ എന്നെ നോക്കി.
“ഈ മിടിപ്പ് നിലക്കുമ്പോൾ” അവൾടെ കയ്യെടുത്തു ഞാനെന്റെ നെഞ്ചിൽ ഹൃദയത്തോട് ചേർത്ത് വെച്ചു.”
Karayichu kalanju aa lines, oru rakshem illa bro, fantastic story, pinne ettavum avasanam ezhuthiya lines, athum hoo vallatha oru inner relief and feel.
3 part olla story thannathu 30 part olla oru storyude feel ayirunnu, orupad orupad nanni❤️♥️♥️♥️????
With love,
Rahul
ഇതിലും മനോഹരമായ കമന്റ് എനിക്കിനി കിട്ടാനില്ല..
നന്ദി.. ❤️
മാലാഖ എഴുതി എന്നെ ഞെട്ടിച്ച എഴുത്തുകാരാ, ഇതും അതിമനോഹരം. ഇപ്പോഴാണ് മൂന്നു ഭാഗവും വായിച്ചു പൂർത്തിയാക്കിയത്. പ്രണയത്തിലെ ഇണക്കവും പിണക്കവും പരിഭവങ്ങളും ഒക്കെ നന്നായിത്തന്നെ വരച്ചുകാട്ടി. കൂടുതൽ പേർക്കും മാലാഖയെക്കാൾ ഈ കഥ ആവും ഇഷ്ടപ്പെട്ടിട്ടുണ്ടാവുക. എന്നാൽ എനിക്ക് മാലാഖ തന്നെ ഇപ്പോഴും പ്രിയപ്പെട്ടത്; ആ രചന ശൈലി എനിക്ക് അത്ര ഇഷ്ടമായതുകൊണ്ടാണ് കേട്ടോ. ആഷ്ലിനു ഒരു mk, ne-na ടച്ച് ഒക്കെ ഉണ്ട്. ഇനിയും മനോഹരമായ കഥകൾ പ്രതീക്ഷിക്കുന്നു.
ജാങ്കോ ബ്രോ..
എന്റെയും പ്രിയപ്പെട്ട കഥ മാലാഖയാണ്. എഴുത്തിനിടക്ക് ഏതെങ്കിലും കഥാപാത്രത്തിനെ പ്രേമിച്ചാൽ കൊള്ളാമെന്നു തോന്നിയിട്ടുണെങ്കിൽ അത് എല്ലിയെ ആണ്. ഞാൻ വല്ലാതെ ഇൻവോൾവ്ഡ് ആയി പോയത് കൊണ്ട് തുടർന്നെഴുതാൻ കഴിയാതെ അവസാനിപ്പിക്കേണ്ടി വന്നു.
ആഷ്ലിനും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഏറെ സന്തോഷം..
പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു..
J..
നല്ല അവതരണ ശൈലിയും ഭാഷയും. ഇനിയും നിങ്ങളുടെ തൂലികകൾക്കു മാന്ത്രികത സൃഷ്ടിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
പ്രോത്സാഹനത്തിനു വളരെ നന്ദി ബ്രോ.. ?❤️
I’m humbled..
പ്രണയ കഥകൾ തിരഞ്ഞുപിടിച്ച് വായിക്കുന്ന കൂട്ടത്തിൽ ഇന്നാണ് ഇൗ കഥ കണ്ടത്..തുടക്കം വായിച്ചപ്പോൾ തന്നെ മനസ്സിലായി ഇത് ഒരു നല്ല കഥ ആയിരിക്കും..എഴുത്ത് വളരെ നന്നായിരുന്നു..കഥ ആകെ 3 part ഒള്ളു എങ്കിലും പെട്ടെന്ന് തീർന്നു പോവാതെ എല്ലാം ആവശ്യത്തിന് ഉൾപ്പെടുത്തിയിട്ടുണ്ട്.
കഥ അവസാനിപ്പിച്ചത് നല്ല രീതിയിൽ ആയത്കൊണ്ട് ഒരുപാട് ഇഷ്ടമായി..
തുടർന്നും ഇതുപോലെ നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു..
♥️
നന്ദി വിഷ്ണു..
ഒരുപാട് എഴുതി വായനക്കാരെ കൊണ്ട് ഇതൊന്ന് തീർന്നിരുന്നെങ്കിൽ എന്ന് പറയിപ്പിക്കണ്ടല്ലോ എന്ന് വെച്ചാണ് ?
പ്രോത്സാഹനത്തിനു നന്ദി ബ്രോ..
വായിച്ചിരുന്നു. കമന്റ് ഇടാൻ വൈകി. വളരെ നല്ല കഥ.. പ്രേമത്തിൽ വരുന്ന ബ്ലോക്കുകൾ, വിരഹം, കൂടിച്ചേരൽ ഇതൊക്കെ വളരെ നന്നായി അവതരിപ്പിച്ചു.. കൂടുതൽ കഥകൾ ഈ തൂലികയിൽ നിന്നും പ്രതീക്ഷിക്കുന്നു..
സ്നേഹത്തോടെ
വാക്കുകൾക്ക് നന്ദി MK.. ?❤️
നല്ലൊരു പ്രണയകഥ ????
വലിച്ചു നീറ്റാണ്ട് മനോഹരമായി ezhuthi??????
Thank you so much brother.. ?❤️
സൂപ്പർ,ഇത്രയും നല്ല കഥയെഴുതിയിട്ട് രണ്ടു
വാക്ക്പറഞ്ഞില്ലെങ്കിൽ മോശമല്ലേ..വളരെ
മനോഹരമായ ശൈലി.നല്ലൊരു എഴുത്തുകാരനും കൂടി ജനിച്ചിരിക്കുന്നു.ഇനി
അടുത്ത കഥക്കായി കാത്തിരിക്കാം.
വാക്കുകൾക്ക് വളരെ അധികം നന്ദി ബ്രോ.. ?❤️
ഒരു രസവുമില്ല വായിക്കാൻ…
(വെറും അസൂയ )
വായിച്ചു കഴിഞ്ഞ്ഞിട്ടും മനസ്സിൽ തങി നില്കുന്നു ഭായ്
?
വാക്കുകൾക്ക് നന്ദി പ്രവാസി ബ്രോ.. ?❤️
Adipoli. injiyum nala kadhakalumayi veendum verumenna pratheekshayode waiting
വാക്കുകൾക്ക് നന്ദി ബ്രോ.. ?❤️
വീണ്ടും വരും പുതിയ കഥയുമായി..
Nice one dear ❤️❤️❤️
വളരെ നന്ദി ബ്രോ ?❤️
രാത്രി 11 30 ക്ക് കഥ കണ്ടപ്പോൾ തന്നെ എല്ലാ പണിയും തീർത്തു, ഇപ്പൊ ഇരുന്ന് വായിച്ചു തീർത്തു, അല്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല, കഥ നന്നായിട്ടുണ്ട്, ഇനി എനിക്ക് കഴിവ്വ് ഇല്ല എന്നും പറഞ്ഞു കമന്റ് ഇടരുത്ട്ടോ, ഇതൊക്കെ തന്നെ വലിയ കാര്യമാണ്, ഓരോ കഥ കഴിയുംതോറും അടുത്തത് നന്നാക്കുവാൻ കഴിയും,❤️❤️❤️❤️അടുത്ത കഥക്കായി കാത്തിരിക്കുന്നു ❤️❤️❤️❤️ഒരു പിടി എഴുത്തുകാരുടെ പേരിനൊപ്പും jobin james കൂടി ചേർക്കുന്നു ❤️❤️❤️❤️❤️
എന്താ പറയാ.. ഇങ്ങനൊക്കെ പറഞ്ഞാ പിന്നെ കേൾക്കാൻ അല്ലെ പറ്റുള്ളൂ.. ❤️❤️
എന്നാലും ഞാൻ സെറ്റ് ചെയ്തേക്കുന്ന സ്റ്റാൻഡേർഡ് എത്തണ വരെ എനിക്കത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ് എന്ന് സ്നേഹത്തോടെ പറയട്ടെ.. ?❤️
പറയാതിരിക്കാൻ വയ്യ പുതിയ എഴുത്ത്കാർക്ക് കൊടുക്കുന്ന പ്രോത്സാഹനം ശെരിക്കും മനസ്സ് നിറക്കുന്നതാണ്..
Thank you so much ❤️❤️
Enthappo parayaaa
Atraykkum feel undayirunnu
Adutha vere oru kadhaykkayi wait cheyyunu
Keep going ✌️✌️✌️
വാക്കുകൾക്ക് വളരെ അധികം നന്ദി ബ്രോ.. ?❤️
മറ്റൊരു കഥയുമായി വരും..
Adipoly aayi da mwoneee nalla kadha… nalla avadharanam keep going????
Ramshu
Ramshu.. താങ്ക് യു ബ്രോ ?❤️
Onnum parayanilla adipoliyaayittund❤️❤️
Thank you so much bro.. ?❤️
ആദ്യമൊക്കെ ഒരു വിങ്ങൽ ആയിരുന്നു മനസ്സിൽ…. പിന്നെ അവരുടെ പ്രണയസല്ലാപങ്ങൾ കണ്ട് മനസ്സ് നിറഞ്ഞു…. ???ഒരുപാട് ഇഷ്ടായി…… ഞാൻ കൃത്യാർത്ഥനായി…. ?….. ഒരുപാട് നന്ദി bro ഒരു നല്ല ഫീൽഗുഡ് സ്റ്റോറി സമ്മാനിച്ചതിന്ന്…. ????
അടുത്ത ഒരു സ്റ്റോറിയും ആയി വേഗം വരൂ….. ?????????
ബ്രോ ആഗ്രഹിച്ച പോലൊരു എൻഡിങ് ഉണ്ടായെന്നു പ്രതീക്ഷിക്കുന്നു..
വാക്കുകൾക്ക് വളരെ നന്ദി ബ്രോ ?❤️
അടിപൊളി ഒന്നും പറയാനില്ല
കാത്തിരുന്നത് വെറുതെ ആയില്ല
അടുത്ത നല്ല ഒരു കഥക്കായി കാത്തിരിക്കുന്നു
വാക്കുകൾക്ക് വളരെ അധികം നന്ദി ബ്രോ.. ?❤️
ജോബിൻകുട്ടാ പൊളിച്ചു മുത്തേ ആഷ്ലിനെയും ജെയ്സണെയും ഒരുപാടിഷ്ടമായി അടുത്തത് പോരട്ടെ ketto
വളരെ അധികം നന്ദി ബ്രോ..
?❤️
Dear Jobin, അടിപൊളി. ഒരു ആക്സിഡന്റ് ഉണ്ടായെങ്കിലും പരിചരിക്കാൻ ആഷ്ലിൻ എത്തി. ഇപ്പൊ ജീവന്റെ പാതിയായി കൂടെ ആജീവനാന്തം. ഇത്രയും നല്ലൊരു കഥ തന്നതിന് താങ്കളോട് ഒരുപാട് നന്ദിയുണ്ട്. Thanks a lot and waiting for your next story.
Thanks and regards.
ബ്രോയുടെ കമന്റ് കണ്ടില്ലലോ എന്ന് നോക്കായിരുന്നു..
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.. ?❤️