ആ കരഞ്ഞ മുഖം കണ്ടാൽ ഇവിടെയും താൻ തോറ്റുപോവും എന്ന് അവൻ നിനച്ചു… മടിയിൽ നിന്നും എണീക്കാതെ നിശബ്‌ദം അവർ കരഞ്ഞു…
__________________________________
“എന്തിനും ചിരിച്ച് മിണ്ടാതെ നിൽക്കുന്ന റോവിനെ മാത്രമേ നീ കണ്ടിട്ടുള്ളു… എന്നിൽ ഉറങ്ങി കിടക്കുന്ന അസുരനെ നീ കണ്ടിട്ടില്ല… അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത നീ ഒക്കെ ഭൂമി ദേവിക്ക് വെറും ഭാരമാണ് ” ഒരാഴ്ച്ചയോളം കൊല്ലാക്കൊല ചെയ്ത് ശേഷം അയാളുടെ നെഞ്ചിൽ ചവിട്ടി കഴുത്തിൽ കത്തി കയറ്റുമ്പോൾ ഗായത്രി പറഞ്ഞത് പോലെ അവൻ അസുരൻ ആയിരുന്നു… കോപം കൊണ്ട് വിറയ്ക്കുന്ന അസുരജന്മം…
_____________________________________
“അങ്ങനെ എല്ലാം കലങ്ങി തെളിഞ്ഞു ല്ലേ ഇച്ചായാ ഇപ്പൊ സ്നേഹയും ആനികൊച്ചും അമ്മച്ചിയും സ്വർഗത്തിൽ ഇരുന്ന് സന്തോഷിക്കുന്നുണ്ടാവുംലേ !!!” അവന്റെ നെഞ്ചിലെ മുടികളിൽ പിടിച്ച് കളിച്ച് കൊണ്ട് അവൾ പറഞ്ഞതും ഒന്നും മിണ്ടാതെ അവളെ കൂടുതൽ ചേർത്ത് പിടിച്ചതെ ഒള്ളു അവൻ..
ജീവിതത്തിലെ സങ്കടങ്ങൾ വഴി മാറി സന്തോഷമുള്ള ജീവിതത്തിലേക്ക് ഇരുവരും കാൽ എടുത്ത് വെക്കുകയായിരുന്നു ആ നിമിഷം കൂടെ തന്നെ സ്നേഹിക്കാൻ മാത്രം അറിയുന്ന ആൽബിയും റോസമ്മയും!!പിന്നെ അവളുടെ ഉദരത്തിൽ ഉള്ള കുഞ്ഞ് അസുരനും!!!
അപ്പോഴും ഒരു അവസരത്തിനായി ചതിക്കെണിയും ഒരുക്കി ഗായത്രിയോടുള്ള മോഹവും റോവിനോടുള്ള പകയുമായി കാത്തിരിക്കുന്ന രണ്ട്കണ്ണുകൾ അവരെ സാദാസമയം നിരീക്ഷിക്കുന്നത് അവർ അറിഞ്ഞിരുന്നില്ല.
അപ്പോൾ see you soon
♥️
ബ്രോ …കിടു ക്ളൈമാക്സ് ആയി !!! ഒട്ടും വിചാരിച്ചില്ല… നല്ല ഫ്ലോ … പിന്നെ വേഗം തീർന്നു പോയ പോലെ..നൊപ് ..ഓക്കേ ബ്രോ .. അടുത്ത കഥ സമയം പോലെ ഇടുമല്ലോ.
സഹോ.. സൂപ്പർ കിടിലൻ പാർട്ട്… ഞാൻ ഞെട്ടിപ്പോയി കാരണം ഇത്രയും ദിവസം ഞാൻ വിചാരിച്ചതു ആൽബിൻ ആണ് ആ കഴുകൻ ന്ന്… But സത്യം പുറത്തുവന്നപ്പോൾ ല്ലാം ക്ലിയർ ആയി…
പെട്ടന്ന് തീർന്നുന്നുള്ള ഒരു വിഷമം ഇണ്ട്. പക്ഷെ സഹോ വീണ്ടും തിരിച്ചുവരുന്നു ന്നുള്ള അവസാനത്തെ മെസ്സേജ് അതുമതി ഇനിയും കാത്തിരിക്കാൻ ഞാൻ തയ്യാർ…
സന്തോഷം…. ????
Ok bro veendum varika