അസുരന്റെ പെണ്ണ് 3 [Mr. മലയാളി] [chapter 1 Climax] 104

 

ഗായത്രിയുടെ അവസ്ഥയും മറിച്ച് അല്ലായിരുന്നു… വെറും ഒരാഴ്ച്ചയുടെ പരിചയം ഒള്ളുവെങ്കിലും സ്വന്തം അനിയത്തി കുട്ടി ആയിരുന്നു ആനി അവൾക്ക്…. ചളി പറഞ്ഞും പൊട്ടത്തരം പറഞ്ഞും സ്വന്തം പൊട്ടിചിരിക്കുന്ന ആനിക്ക് പിന്നിൽ ഒരു ബ്ലേഡിൽ ജീവിതം അവസാനിപ്പിക്കാൻ മാത്രം എന്ത് സങ്കടം ആണ് ഒളിഞ്ഞ് ഇരിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് മനസ്സിലായില്ല… തേങ്ങി കരയുന്ന റോവിനെയും കൂട്ടി അടുത്ത് കണ്ട റൂമിൽ കയറി അവൾ…

 

“ഇച്ചായാ എല്ലാം ദൈവനിശ്ചയം അത്രയേ നമുക്ക് പറയാൻ കഴിയുക ഒള്ളു… നിങ്ങൾ അല്ലേ അവരെ ഒക്കെ സമധാനിപ്പിക്കണ്ടേ നിങ്ങൾ തന്നെ കരഞ്ഞാലോ… ”

 

“എനിക്ക് പറ്റുന്നില്ലെടാ എന്താ എന്റെ ജീവിതം മാത്രം ഇങ്ങനെ സ്നേഹിച്ചവർ ഒക്കെ എന്നെ തനിച്ചാക്കി പോയിട്ടേ ഒള്ളു… ജീവനോളം കരുതിയ അപ്പനെ ദൈവം വേഗം വിളിച്ചു… പിന്നെ ന്റെ സ്നേഹകൊച്ചിനേം!! അവസാനം ബാക്കി ഉണ്ടായിരുന്ന അമ്മച്ചിയും എന്നെ തനിച്ചാക്കി പോയി… ഇപ്പൊ ദേ ന്റെ ആനിയും ” കയ്യിൽ മുഖം അമർത്തി കൊണ്ടവൻ പറഞ്ഞു…

 

 

“ആര് പോയാലും എന്താ ഇച്ചായന്‌ ഇച്ചായന്റെ ഗായു ഇല്ലേ… ഞാൻ എങ്ങും പോവില്ല ഇച്ചായനെ വിട്ട് മരിക്കുവാണേലും ജീവിക്കുവാണേലും ഒപ്പം ” മുഖത്ത് വെച്ച കൈകൾ ബലമായി പിടിച്ച് മാറ്റി കൊണ്ടവൾ അവന്റെ മുഖം കയ്യിൽ എടുത്ത് പറഞ്ഞു…

 

 

 

_______________________________________♥️

 

ശവം അടക്കി എല്ലാവരും വീട്ടിലേക്ക് തിരിച്ചിരുന്നു… വന്നതിന് ശേഷം ആരും റൂമിൽ നിന്നും പുറത്തേക്ക് വന്നിട്ടില്ല… അടക്കി പിടിച്ച തേങ്ങലുകൾ ഓരോ മുറിയിലും പ്രധിധ്വനിച്ച് കൊണ്ടിരുന്നു…

 

ആനിയുടെ റൂമിലേക്ക് ഒന്ന് കയറിയത് ആയിരുന്നു ഗായത്രി… എല്ലാ സ്ഥലവും അരിച്ച് പൊറുക്കിയിട്ടും ഒരു ഹിന്റ് പോലും അവൾക്ക് കിട്ടിയില്ല… മുറിയിൽ പലസ്ഥലങ്ങളിൽ ആയി കൂട്ടുകാരും ആൽബിയും റോവിനും അമ്മയ്ക്കും കൊച്ചച്ഛനും ഒപ്പം ചിരിച്ച് കൊണ്ടും കോക്രി കാണിച്ചും ഉള്ള പലതരം ഫോട്ടോകൾ കണ്ടതും ഒരു തുള്ളി കണ്ണുനീർ ഭൂമിയെ ചുംബിച്ചു…

 

 

അപ്പോഴാണ് ടേബിളിൽ ഇരിക്കുന്ന ഒരു ബുക്കിൽ അവളുടെ കണ്ണുകൾ ഉടക്കിയത്… അത് തുറന്ന് നോക്കിയതും അതിൽ നിറയെ അവളുടെ ചിത്രങ്ങൾ ആയിരുന്നു….ജീവിതത്തിൽ നടന്നത് എല്ലാം ഒരു ചിത്രം കണക്കെ അതിൽ!!! ഓരോ താളുകൾ മറിക്കുമ്പോഴും ഉള്ളിൽ സംശയങ്ങൾ ഉരുണ്ട് കൂടി കൊണ്ടിരുന്നു… വേഗം തന്നെ സാരിയുടെ ഉള്ളിൽ അത് ഒളിപ്പിച്ചു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി….

4 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️

  2. ബ്രോ …കിടു ക്ളൈമാക്സ് ആയി !!! ഒട്ടും വിചാരിച്ചില്ല… നല്ല ഫ്ലോ … പിന്നെ വേഗം തീർന്നു പോയ പോലെ..നൊപ് ..ഓക്കേ ബ്രോ .. അടുത്ത കഥ സമയം പോലെ ഇടുമല്ലോ.

  3. നന്ദുസ്

    സഹോ.. സൂപ്പർ കിടിലൻ പാർട്ട്‌… ഞാൻ ഞെട്ടിപ്പോയി കാരണം ഇത്രയും ദിവസം ഞാൻ വിചാരിച്ചതു ആൽബിൻ ആണ് ആ കഴുകൻ ന്ന്… But സത്യം പുറത്തുവന്നപ്പോൾ ല്ലാം ക്ലിയർ ആയി…
    പെട്ടന്ന് തീർന്നുന്നുള്ള ഒരു വിഷമം ഇണ്ട്. പക്ഷെ സഹോ വീണ്ടും തിരിച്ചുവരുന്നു ന്നുള്ള അവസാനത്തെ മെസ്സേജ് അതുമതി ഇനിയും കാത്തിരിക്കാൻ ഞാൻ തയ്യാർ…
    സന്തോഷം…. ????

  4. Ok bro veendum varika

Leave a Reply

Your email address will not be published. Required fields are marked *