അസുരന്റെ പെണ്ണ് 3 [Mr. മലയാളി] [chapter 1 Climax] 103

 

 

ചെറുതായി അവളിൽ നിരാശ പടർന്നെങ്കിലും വൈകുന്നേരം പറയാം എന്ന് കരുതി അവൾ തലയാട്ടി സമ്മതിച്ചു…

 

 

“നോക്കി പോവാണേ ഇച്ചായാ അധികം സ്പീഡിൽ ഒന്നും പോവേണ്ട കേട്ടോ ” അവന്റെ കട്ടി മീശ പിരിച്ച് കൊണ്ട് സ്നേഹം കലർന്ന ശാസനയോടെ അവൾ പറഞ്ഞു..

 

“ആടി കൊച്ചേ… ” അവളുടെ ഉണ്ടകവിളിൽ ഒന്ന് കടിച്ച് കൊണ്ട് നെറ്റിയിൽ മൃദുവായി ചുംബിച്ച് കൊണ്ട് അവൻ യാത്രയായി… കണ്ണിൽ നിന്നും മറയുവോളം വീട്ട്പടിക്കൽ നിന്നും അവൾ അവനെ നോക്കി കൊണ്ടിരുന്നു… അവൻ പോയതും വാതിൽ ഒന്ന് ചാരി വെച്ച് അവൾ റൂമിലേക്ക് ചെന്ന് ഓരോ പണികളിൽ ഏർപ്പെട്ടു…

 

ഉച്ച ഭക്ഷണം കഴിച്ചിട്ടും സുധേച്ചിയെ കാണാതെ വന്നപ്പോൾ അവൾ അവർക്ക് ഒന്ന് വിളിച്ച് നോക്കി…

 

“ചേച്ചി ഇച്ചായൻ വിളിച്ചില്ലായിരുന്നോ?? ”

 

 

“ആ കുഞ്ഞേ വിളിച്ചിരുന്നു… മോന്ക്ക് തീരെ വയ്യാ ഞാനിപ്പോ ഹോസ്പിറ്റലിൽ ആണ് അത് പറയുമ്പോഴേക്കും റോവിൻ മോന് ഫോൺ വെച്ചു.. പിന്നെ വിളിക്കാൻ ആണെങ്കിൽ എന്റെ ഫോണിൽ ബാലൻസും ഇല്ലായിരുന്നു.. ”

 

 

“ആണോ സാരല്ല ചേച്ചി… ഇപ്പൊ എങ്ങനെ ഉണ്ട് മോന്.. ”

 

 

“അറിയില്ല… ഞങ്ങൾ ഇവിടെ ഡോക്ടറെ വെയിറ്റ് ചെയ്ത് ഇരിക്കുകയാ ”

 

“എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അറിയിക്കണേ.. ഞാൻ വെക്കുവാ ചേച്ചി” ഫോൺ കട്ട്‌ ചെയ്തതും അവൾ റോവിന് ഡയൽ ചെയ്തു റിങ് പോവുന്നുണ്ട് എന്നല്ലാതെ കാൾ എടുക്കുന്നില്ലായിരുന്നു… മീറ്റിങ്ങിൽ ആവുമെന്ന് കരുതി അവൾ ഫോൺ അവിടെ വെച്ച് ടെറസിൽ ഇട്ട തുണികൾ ചിക്കി ഇടാൻ ചെന്നു…

 

 

________________________________❤️

 

വൈകുന്നേര സമയം റൂമിൽ കയറി ഫോണിൽ നോക്കുമ്പോൾ ആണ് പിറകിൽ നിന്നും കഴുത്തിലേക്ക് ഒരു ചുടു നിശ്വാസം ഏറ്റത്… ഞെട്ടി കൊണ്ടവൾ വെട്ടി തിരിഞ്ഞ് നോക്കുമ്പോൾ പിറകിൽ നിൽക്കുന്ന ആളെ കണ്ടവൾക്ക് ശ്വാസം നില്ക്കുന്നത് പോലെ തോന്നി… ഒരടി പിറകിലേക്ക് വേച്ച് കൊണ്ടവൾ തിരിഞ്ഞ് ഓടാൻ തുനിഞ്ഞതും ബലിഷ്ഠമായ ആ കൈകൾ അവളുടെ കയ്യിൽ പിടിച്ച് ബെഡിൽ കിടത്തിയിരുന്നു…

4 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️

  2. ബ്രോ …കിടു ക്ളൈമാക്സ് ആയി !!! ഒട്ടും വിചാരിച്ചില്ല… നല്ല ഫ്ലോ … പിന്നെ വേഗം തീർന്നു പോയ പോലെ..നൊപ് ..ഓക്കേ ബ്രോ .. അടുത്ത കഥ സമയം പോലെ ഇടുമല്ലോ.

  3. നന്ദുസ്

    സഹോ.. സൂപ്പർ കിടിലൻ പാർട്ട്‌… ഞാൻ ഞെട്ടിപ്പോയി കാരണം ഇത്രയും ദിവസം ഞാൻ വിചാരിച്ചതു ആൽബിൻ ആണ് ആ കഴുകൻ ന്ന്… But സത്യം പുറത്തുവന്നപ്പോൾ ല്ലാം ക്ലിയർ ആയി…
    പെട്ടന്ന് തീർന്നുന്നുള്ള ഒരു വിഷമം ഇണ്ട്. പക്ഷെ സഹോ വീണ്ടും തിരിച്ചുവരുന്നു ന്നുള്ള അവസാനത്തെ മെസ്സേജ് അതുമതി ഇനിയും കാത്തിരിക്കാൻ ഞാൻ തയ്യാർ…
    സന്തോഷം…. ????

  4. Ok bro veendum varika

Leave a Reply

Your email address will not be published. Required fields are marked *