അസുരന്റെ പെണ്ണ് 3 [Mr. മലയാളി] [chapter 1 Climax] 103

 

“നായെ…. ന്റെ പെണ്ണിനെ തൊടാൻ മാത്രം നീ ആയോ??!”ആക്രോശിച്ച് കൊണ്ട് റോവിൻ വർഗീസിന് അരികിലേക്ക് പാഞ്ഞു… ചെകിട് പൊളിയും വിധം ഒരു അടി ആയിരുന്നു… പ്രായത്തിന്റെ പരിമിതി കാരണം കോട്ട് പല്ല് ഇളകി തറയിൽ വീണു….

 

 

വേദന ഒന്നും തന്നെ അയാൾ അറിഞ്ഞിരുന്നില്ല… താൻ പറഞ്ഞത് വല്ലതും അവൻ കേട്ടോ എന്ന ചിന്ത മാത്രം ആയിരുന്നു അയാളിൽ!!!

 

 

“മിഴിച്ച് നോക്കേണ്ടാ തന്റെ ചെറ്റത്തരം മുഴുവൻ തന്റെ വായിൽ നിന്ന് തന്നെ ഞാൻ കേട്ടു…” ഫോൺ ഉയർത്തി കാണിച്ച് കൊണ്ട് റോവിൻ പറഞ്ഞതും പേടിയോടെ അയാൾ അവനെ നോക്കി…

 

 

“ഗായു പുറത്ത് കാർ ഉണ്ട്.. നീ ചിറ്റയുടെ അടുത്തേക്ക് പൊക്കോ…” ഗായത്രിയെ ഒന്ന് നോക്കി റോവിൻ പറഞ്ഞതും അവൾ പുഞ്ചിരി കൈവിടാതെ തലയാട്ടി സമ്മതിച്ചു… പുറത്തേക്ക് പോവുമ്പോൾ വർഗീസിനെ നോക്കി ഒന്ന് കോട്ടി ചിരിക്കാനും അവൾ മറന്നില്ല…

 

 

 

____________________________________´❤️

 

 

(2 ആഴ്ചകൾക്ക് ശേഷം..)

 

 

“ബാംഗ്ലൂരിലെ അറിയപ്പെടുന്ന ബിസിനസ്‌ മാനിൽ ഒരാൾ ആയ Mr.വർഗീസ് മരിച്ച നിലയിൽ… നഗരത്തിലെ ബ്രിഡ്ജിന് താഴെ വെച്ചാണ് ഡെഡ് ബോഡി കിട്ടിയത്… തിരിച്ചറിയാൻ കഴിയാത്ത വിധം കൊലയാളികൾ അദ്ദേഹത്തെ ക്രൂരമായാണ് കൊന്നിരിക്കുന്നത്… സ്വകാര്യ ഭാഗം മുറിച്ച് മാറ്റപ്പെട്ട നിലയിലും കണ്ണുകൾ ചൂഴ്ന്ന് എടുത്ത നിലയിലും ആണ് ശരീരം… ഒരു തുമ്പ് പോലും ഇല്ലാതെ വെൽ പ്ലാൻഡ് ആയാണ് കൊലയാളികളുടെ നീക്കം….ബാംഗ്ലൂർ പോലീസ് ശക്തമായ അന്വേഷണത്തിൽ ആണ്…

 

 

കൊല്ലപ്പെട്ട വർഗീസ് അവരുടെ കുടുംബത്തിന് കർണാടക മുഖ്യമന്ത്രി(?) അനുശോചനം അറിയിച്ചു…” ടീവിയിൽ നിന്നും വാർത്ത കേട്ടതും റോസമ്മയുടെ മടിയിൽ കിടക്കുക ആയിരുന്ന റോവിൻ അവരുടെ മുഖത്തേക്ക് ഒന്ന് നോക്കി…

 

 

ആ കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നുണ്ട്… എന്നാൽ അത് ഒരിക്കലും തന്റെ നീചൻ ആയ ഭർത്താവിനെ ആലോചിച്ച് ആയിരുന്നില്ല മറിച്ച് സ്വന്തം മകൾക്കും മകളെ പോലെ കരുതിയ പിറക്കാതെ പോയ മകൾക്കും വേണ്ടി ആയിരുന്നു… തൊട്ടടുത്ത് നിൽക്കുന്ന ആൽബിയെ നോക്കിയതും അവന്റെ ചുണ്ടിൽ ഒരു വിജയച്ചിരി ആയിരുന്നു.. ജീവനോളം സ്നേഹിച്ച പെങ്ങളുടെ മരണത്തിന് കരണമായവനെ ഇഞ്ചിഞ്ചായി കൊന്നതിൽ ഉള്ള വിജയം!!!

4 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️

  2. ബ്രോ …കിടു ക്ളൈമാക്സ് ആയി !!! ഒട്ടും വിചാരിച്ചില്ല… നല്ല ഫ്ലോ … പിന്നെ വേഗം തീർന്നു പോയ പോലെ..നൊപ് ..ഓക്കേ ബ്രോ .. അടുത്ത കഥ സമയം പോലെ ഇടുമല്ലോ.

  3. നന്ദുസ്

    സഹോ.. സൂപ്പർ കിടിലൻ പാർട്ട്‌… ഞാൻ ഞെട്ടിപ്പോയി കാരണം ഇത്രയും ദിവസം ഞാൻ വിചാരിച്ചതു ആൽബിൻ ആണ് ആ കഴുകൻ ന്ന്… But സത്യം പുറത്തുവന്നപ്പോൾ ല്ലാം ക്ലിയർ ആയി…
    പെട്ടന്ന് തീർന്നുന്നുള്ള ഒരു വിഷമം ഇണ്ട്. പക്ഷെ സഹോ വീണ്ടും തിരിച്ചുവരുന്നു ന്നുള്ള അവസാനത്തെ മെസ്സേജ് അതുമതി ഇനിയും കാത്തിരിക്കാൻ ഞാൻ തയ്യാർ…
    സന്തോഷം…. ????

  4. Ok bro veendum varika

Leave a Reply

Your email address will not be published. Required fields are marked *