അസുരന്റെ പെണ്ണ് 3 [Mr. മലയാളി] [chapter 1 Climax] 103

 

 

“അമ്മാ… നിങ്ങൾക്ക് സങ്കടം ഉണ്ടോ??” നിലക്കാതെ കവിളിൽ ഒഴുകി പാട് തീർക്കുന്ന കണ്ണുനീർ കണ്ടതും അവരുടെ മടിയിൽ നിന്നും എഴുന്നേറ്റ് റോവിൻ ചോദിച്ചു…

 

 

“എന്തിന് മോനെ… നിക്കൊരു സങ്കടവും ഇല്ല..” പറഞ്ഞ് തീർന്നപ്പോഴെഴുക്കും ചുണ്ട് വിതുമ്പി പോയിരുന്നു ആ പാവം സ്ത്രീയുടേത്… ദയനീയമായി അപ്പുറവും ഇപ്പുറവും ഇരുന്ന് ആൽബിയും റോവിനും അവരെ നോക്കിയതും അല്പസമയത്തെ കരച്ചിലിന് ശേഷം അവർ രണ്ട്പേരെയും അവരുടെ മാറോട് അണച്ച് പിടിച്ചു…

 

 

“ഇതെന്റെ അവസാനത്തെ കണ്ണീരാ… ഇനി ഈ റോസമ്മ കരയില്ല… സ്നേഹം കൊണ്ട് തന്നെ പൊതിഞ്ഞ് പിടിച്ചിരുന്ന ന്റെ ഇച്ചായന്‌ വേണ്ടിയാ ഞാൻ കരഞ്ഞേ… എന്നാൽ മകളെന്നോ സഹോദരി എന്നോ ഭാവം ഏതും ഇല്ലാതെ കാമക്കണ്ണുകൾ കൊണ്ട് മാത്രം നോക്കുന്ന വർഗീസിന് വേണ്ടി ഞാൻ കണ്ണീർ ഒഴുക്കില്ല… ഇനി ഒരിക്കലും ഈ അമ്മ കരയില്ല… നിക്ക് ന്റെ രണ്ട് മക്കൾ ഇല്ലേ സ്വന്തായിട്ട്!!” വാത്സല്യത്തോടെ അവർ പറഞ്ഞതും വാതിലിന് പിറകിൽ നിന്നും അവരുടെ സ്നേഹപ്രകടനം കണ്ട് കണ്ണീർ വാർക്കുന്ന ഗായത്രി സാരിത്തലപ്പ് കൊണ്ട് കണ്ണ് തുടച്ച് കുറുമ്പൊടെ ആൽബിയേയും റോവിനെയും തട്ടിമാറ്റി റോസമ്മയുടെ മടിയിൽ കയറി ഇരുന്നു..

 

 

“അപ്പൊ എന്നെ എന്താ തൂക്കി വിറ്റ് കിട്ടിയതാണോ” കണ്ണുരുട്ടി കുറുമ്പൊടെ അവൾ റോസമ്മയെ നോക്കിയതും അവർ അമളി പറ്റിയത് പോലെ രണ്ടുപേരെയും നോക്കി… ചെറുചിരിയോടെ നോക്കി നിൽക്കുക ആണ് അവർ…

 

 

“Aww ഒന്ന് എണീറ്റെ പെണ്ണെ എന്തൊരു കനാ നീ ന്റെ കാൽ” കള്ള വേദന അഭിനയിച്ച് കൊണ്ട് റോസമ്മ പറഞ്ഞതും ചുണ്ട് ചുളുക്കി കൊണ്ടവൾ എഴുന്നേറ്റു.. കൂടെ ആൽബിയും റോവിനും പൊട്ടിചിരിച്ചതും പരിഭവത്തോടെ അവൾ തിരിഞ്ഞ് അടുക്കളയിലേക്ക് ചെന്നു…

 

 

“അയ്യോ അവൾ പിണങ്ങിയോ ഞാൻ ഒന്ന് പോയി നോക്കട്ടെ… ” എണീറ്റ് പോവാൻ നിന്ന റോസമ്മയെ റോവിൻ പിടിച്ച് വെച്ചു..

 

 

“അമ്മ ഇവിടെ ഇരിക്ക് ഞാൻ പോയി നോക്കാം”

 

4 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️

  2. ബ്രോ …കിടു ക്ളൈമാക്സ് ആയി !!! ഒട്ടും വിചാരിച്ചില്ല… നല്ല ഫ്ലോ … പിന്നെ വേഗം തീർന്നു പോയ പോലെ..നൊപ് ..ഓക്കേ ബ്രോ .. അടുത്ത കഥ സമയം പോലെ ഇടുമല്ലോ.

  3. നന്ദുസ്

    സഹോ.. സൂപ്പർ കിടിലൻ പാർട്ട്‌… ഞാൻ ഞെട്ടിപ്പോയി കാരണം ഇത്രയും ദിവസം ഞാൻ വിചാരിച്ചതു ആൽബിൻ ആണ് ആ കഴുകൻ ന്ന്… But സത്യം പുറത്തുവന്നപ്പോൾ ല്ലാം ക്ലിയർ ആയി…
    പെട്ടന്ന് തീർന്നുന്നുള്ള ഒരു വിഷമം ഇണ്ട്. പക്ഷെ സഹോ വീണ്ടും തിരിച്ചുവരുന്നു ന്നുള്ള അവസാനത്തെ മെസ്സേജ് അതുമതി ഇനിയും കാത്തിരിക്കാൻ ഞാൻ തയ്യാർ…
    സന്തോഷം…. ????

  4. Ok bro veendum varika

Leave a Reply

Your email address will not be published. Required fields are marked *