ഇവിടെയിരിക്കുന്ന സകല പെണ്ണുങ്ങളെയും അസൂയപ്പെടുത്തണം. വല്ലാത്ത ഒരു കൊതി..”
അവന്‍ അദ്ഭുതത്തോടെ അവളെ നോക്കി.
“ഇന്നാ പൈസ, മോന്‍ കൊടുക്കണം. നല്ല ആണ്‍കോയ്മയുള്ള ഭര്‍ത്താവിനെപ്പോലെ.”
അശ്വതി അവനു പണം കൊടുത്തു.
പിന്നെ അവള്‍ എഴുന്നേറ്റു.
രഘുവും.
അവന്‍ അവളുടെ ഇടതുകൈയ്യില്‍ പിടിച്ചിരുന്നു.
ചേര്‍ന്ന്‍, മുട്ടിയുരുമ്മിയാണവരിരുവരും നടന്നത്.
അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട് അവന്‍ റിസപ്ഷനിലേക്ക് നടന്നു. തങ്ങളെ പലരും സാകൂതം വീക്ഷിക്കുന്നത് അവള്‍ കണ്ടു.
അപ്പോള്‍ അവള്‍ ഒന്നുകൂടി അവനിലേക്ക് ചേര്‍ന്നു.
രഘു ബില്‍ പേ ചെയ്തു.
“പാഴ്സല്‍ എന്തേലും വാങ്ങണോ ചേട്ടാ?”
അവള്‍ മാനേജരും അടുത്തിരുന്നവരും കേള്‍ക്കെ രഘുവിനോട് ചോദിച്ചു.
“എന്നെ എടീ എന്ന്‍ വിളിക്ക്”
അവള്‍ ആരും കേള്‍ക്കാതെ അവന്‍റെ ചെവിയില്‍ മന്ത്രിച്ചു.
“ഓ, വേണ്ടെടീ,”
അവന്‍ പറഞ്ഞു.
തന്‍റെ ദേഹത്ത് കുളിര്‍ നിറയുന്ന അനുഭവം അശ്വതിയറിഞ്ഞു.
“അല്ല, വേണ്ടതെന്താണെന്ന്‍ വെച്ചാ പാഴ്സല്‍ ചെയ്യാം അധികം സമയമെടുക്കില്ല.”
മാനേജര്‍ പ്രതീക്ഷയോടെ അവരെ നോക്കി.
“നല്ല ഏത്തപ്പഴം വാങ്ങിയാലും മതി ചേട്ടാ,”
അശ്വതി രഘുവിനോട് പറഞ്ഞു.
ഈ കഥ പോസ്റ്റ് ചെയ്തിരിക്കുന്ന തീയതി ഏഴ് ആണല്ലോ. ഇന്ന്‍ പതിനച്ചു ആയി. പതിനൊന്നാം അധ്യായത്തിന് കുറെ ഗ്യാപ് വന്നത്പോലെ.
നല്ല കഥ. വായിക്കുമ്പം സംഭവങ്ങള്‍ മുമ്പില്‍ തെളിഞ്ഞു വരുന്നു. അശ്വതിയും രഘുവും രാധികയും ഒക്കെ ജീവനുള്ള കഥാപാത്രങ്ങള്‍ പോലെ തോന്നിക്കുന്നു. എനിക്കേറ്റവും ഇഷ്ട്ടം രഘൂനെയാണ്. ഓരോ ചാപ്റ്റര്‍ വായിക്കുന്തോറും അവനോടുള്ള ഇഷ്ട്ടം കൂടിക്കൂടി വന്നു. സ്മിത ചിലപ്പോള്‍ അറിയപ്പെടുന്ന ഏതെങ്കിലും എഴുത്തുകാരിയായിരിക്കും.