അങ്ങനെ ഞാൻ കുളിച്ചു ഒരു പാവാടയും ബനിയനും ഇട്ട് പുറത്ത് വന്നു. അടുക്കളയിൽ എത്തിയപ്പോൾ അമ്മ പണിയിൽ ആണ്. അങ്ങനെ അടുക്കളയിൽ അമ്മയെ സഹായിക്കാൻ കൂടി.
ഇനി എന്നെ പരിചയപെടുത്താം. എൻ്റെ പേര് അശ്വതി. ‘അച്ചു’ എന്ന് വിളിക്കും. വീട്ടിൽ അച്ഛൻ ചന്ദ്രനും അമ്മ രേഷ്മ പിന്നെ എൻ്റെ ഇരട്ട സഹോദരങ്ങൾ ആയ ‘കണ്ണൻ’ എന്ന് വിളിക്കുന്ന അനൂപും, ‘ഉണ്ണി’ എന്ന് വിളിക്കുന്ന അനീഷും ആണ് ഉള്ളത്. എന്നെക്കാൾ മൂന്ന് വയസ് താഴെയാണ് അവർ.
വീടിൻ്റെ തൊട്ട് അപ്പുറത്തും ഇപ്പുറത്തും അച്ഛൻ്റെ അനിയന്മാരാണ് താമസം. അവരെ വഴിയേ പരിചയ പെടുത്താം. അച്ഛനും പാപ്പന്മാർക്കും ടൗണിൽ ഒരു പലചരക്കു കടയുണ്ട്. അതാണ് ഞങ്ങളുടെ വരുമാന മാർഗം. അങ്ങനെ പണിയൊക്കെ കഴിഞ്ഞു ചായ കുടിക്കാൻ ഇരുന്നപ്പോൾ അച്ഛനും അനിയന്മാരും വന്നു.
കണ്ണൻ: ചേച്ചി… ഇന്ന് എന്താ കഴിക്കാൻ?
ഞാൻ: ഉലക്ക പുഴുങ്ങിയത്.
ഉണ്ണി: എന്നാ രണ്ട് ഉലക്ക പുഴുങ്ങിയത് എനിക്കു എടുത്തോ.
ഞാൻ: ആഹാ…. എന്നാ നല്ലോണം തിന്നോ.
അച്ഛൻ: എൻ്റെ മോളെ, കാലത്ത് തന്നെ തുടങ്ങിയോ അങ്കം.
ഞാൻ അവർക്ക് അപ്പവും മുട്ട കറിയും വിളമ്പി കൊടുത്തു.
ഉണ്ണി: ചേച്ചി കഴിക്കുന്നില്ലേ?
ഞാൻ: ഹോ..ഇപ്പോഴെങ്കിലും ചോദിച്ചല്ലോ.
ഉണ്ണി: എന്നാൽ ചേച്ചിയും ഇരിക്ക്. ഒരുമിച്ചു കഴിക്കാം.
അച്ഛൻ: ആഹാ…..നിങ്ങള് മാത്രം ഇരുന്നാ മതിയോ. എൻ്റെ ഭാര്യക്ക് കഴിക്കണ്ടേ.
ഞാൻ: ആണോ, എന്നാ പുന്നാര ഭാര്യയെ മോൻ തന്നെ വിളിച്ചോ.
അച്ഛൻ: എടി…നിനക്ക് കളി കുറച്ചു കൂടുന്നു.
അച്ഛൻ എൻ്റെ ഒന്ന് അനങ്ങിയതും ഞാൻ മാറി.
മച്ചാനെ ആദിപൂജ റീ പോസ്റ്റ് ചെയ്യാമോ
Superrrr❤️❤️🔥