അമ്മ: ആഹാ….വന്നപാടെ ഇങ്ങ് എത്തിയോ. എന്തെ കണ്ടില്ലലോ എന്ന് ഇപ്പൊ വിചാരിച്ചതെ ഉള്ളു.
ആതിര: അയ്യോ, വല്യമ്മ ഒന്ന് പറഞ്ഞിരുന്നേൽ ഞങ്ങൾ നേരത്തെ എത്തിയേനെ.
രാതിക: അല്ല, അച്ചു എന്ത്യേ?
അമ്മ: അവള് മുറിയിൽ കാണും. ഇന്ന് എവിടെ ചുറ്റി തിരിയാൻ പോവാ നാലാളും?
അപ്പോളേക്കും ഞാൻ അവരുടെ അടുത്ത് എത്തി.
രേവതി: ഞങ്ങൾ ഈ പറമ്പും തോടും വിട്ട് എങ്ങും പോകുന്നില്ല, വല്യമ്മേ.
അമ്മ: മ്മ്…. വേലി ചാടുന്ന പ്രായമാ, നോക്കി നടന്നാ കൊള്ളാം.
ഞാൻ: അതൊക്കെ ഞാൻ നോക്കിക്കോളാം.
അമ്മ: ആ… നിന്നെ നോക്കാൻ ആരെ വിടും?
അത് കേട്ട് അവരെല്ലാം ചിരിച്ചു.
ഞാൻ: നിന്ന് കൊണക്കാതെ….അല്ല, മൂന്നും എന്തെ രാവിലെ തന്നെ?
ആതിര: ചേച്ചി, ഇങ്ങ് വന്നേ. ഒരു കാര്യം ഉണ്ട്.
അമ്മ: അതെന്താ സ്വകാര്യം? ഞാനും കൂടി അറിയട്ടെ.
രേവതി: വല്യമേ… അത് ഒന്നുമില്ല.
പെട്ടന്ന് അവർ എന്നെയും കൊണ്ട് പറമ്പിലേക്ക് നടന്നു. ഒരു വലിയ തെങ്ങിൻ തോപ്പാണ് ഞങ്ങളുടെ മൂന്ന് വീടുകളുടെയും പുറകിൽ. രേവതിയും രാതികയും രാജൻ പാപ്പൻ്റെയും സിന്ധു മേമ്മയുടെയും മക്കളാണ്. പാപ്പന് രണ്ട് പെണ്മക്കൾ മാത്രമേ ഉള്ളു. അവർ തമ്മിൽ ഓരോ വയസ് പ്രായ വ്യത്യാസം ആണ്.
ആതിര നേരത്തെ വന്ന ദാസൻ പാപ്പൻ്റെ മൂത്ത മകൾ ആണ്. അവൾക്ക് ഒരു അനിയൻ കൂടി ഉണ്ട് പേര് ആനന്ദ്. ‘അനന്തു’ എന്ന് വിളിക്കും. അവരുടെ അമ്മയുടെ പേര് ദേവിക എന്നാണ്. ആ ഒരു കാര്യം ഉണ്ട്. എൻ്റെ അമ്മയും മേമ്മമാരും സഹോദരങ്ങൾ ആണ്. അച്ഛൻ അമ്മയെ കെട്ടിയപ്പോൾ പാപ്പന്മാർക്ക് അമ്മേടെ അനിയത്തി മാരെ ഇഷ്ടമായി കെട്ടിയതാണ്. അതുകൊണ്ട് എന്താ, മൂന്ന് വീടും ഇപ്പോൾ ഒറ്റ കുടുംബം പോലെ കഴിയുന്നു.
മച്ചാനെ ആദിപൂജ റീ പോസ്റ്റ് ചെയ്യാമോ
Superrrr❤️❤️🔥