ക്ലാസ് എല്ലാം എടുത്ത് കഴുകിവെക്കുന്നതിനിടയിൽ അമ്മയോട് ചോദിച്ചു.
അമ്മ നബീസാനെ അയാൾ എന്താ ഒഴിവാക്കി പോയത്?
എനിക്ക് അവളുടെ മുഖത്തേക്ക് നോക്കി സങ്കടം വന്നു?
ശരിയാണ് മോളെ അവളുടെ ഉപ്പയുടെ പണിയാണ്. അവളെ കെട്ടിയവൻ നല്ല സുന്ദരനായിരുന്നു, നല്ല ആരോഗ്യവാനായിരുന്നു. എന്നാൽ അവന്റെ കയ്യിൽ ഇരുപ്പ് ഇവർക്ക് അറിയില്ലായിരുന്നു
അയ്യോ അവൾ നെടുവീർപ്പെട്ടു.
ഒരാഴ്ച കഴിഞ്ഞപ്പോൾ. അവൻ ജോലി ചെയ്യുന്ന ഹോട്ടലിലെ ഒരു പെണ്ണിനെ കേറി പിടിച്ചു.
പിന്നെ അടിയായി പ്രശ്നമായി. അതോടുകൂടി ഇവിടെ വീട്ടിൽ കയറാൻ സമ്മതിക്കാതെയായി.
രണ്ടാമത്തെ ആഴ്ച. അവള് മൊഴിചൊല്ലി.
അവൾക്ക് വിഷമമൊന്നുമില്ല.
കുറച്ചുദിവസം ഉണ്ടായിരുന്നു പിന്നെ എല്ലാം ശരിയായി.
പിന്നെ ആരും കല്യാണം കഴിക്കാൻ വന്നില്ലേ?
പിന്നെ അവൾക്ക് കല്യാണം എന്ന് കേൾക്കുമ്പോൾ പേടിയായി.
അവൾ ഒന്നിനും സമ്മതിക്കാതെ ആയി.
കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അമ്മേ എന്ന് വിളിച്ചുകൊണ്ട് വാസു കയറിവന്നു.
എന്തായി ചേട്ടാ അവർക്ക് ട്രെയിൻ കിട്ടിയോ?
കൃത്യസമയത്ത് തന്നെ ട്രെയിൻ വന്നു. അവർക്ക് സീറ്റ് കിട്ടി.
ചേട്ടന് വെള്ളം വേണോ.?
മ്
ഡാ അവര് പോയതിന് ഇവിടെ നിന്ന് കരയുകയായിരുന്നു നിന്റെ പെണ്ണ്. ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു.
അയ്യേ പൊട്ടി പെണ്ണ്.
ഞാൻ കരഞ്ഞിട്ടൊന്നുമില്ല ചേട്ടാ അമ്മ വെറുതെ പറഞ്ഞതാ
ഡാ നീ അച്ഛനോട് ചോദിച്ചു നോക്കൂ.
വാസു അവിടെ നിന്ന് തിരിഞ്ഞപ്പോഴേക്കും അവന്റെ കൈയിൽ പിടിച്ചു അവന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു.
അപ്പോൾ നീ കരഞ്ഞു അയ്യേ.
സൂപ്പർ…


കിടു ഫീൽ സ്റ്റോറി….
തുടരൂ….
ഈ പാർട്ടും അടിപൊളി.


