അവൻ ചിരിച്ചുകൊണ്ട് ആഹാ അല്ല അമ്മേ ഇവർക്ക് ദോശ ഉണ്ടാക്കാൻ അറിയുമോ?
ഒന്ന് പോടാ അവിടുന്ന് എന്റെ മോൾക്ക് എല്ലാം ഉണ്ടാക്കാൻ അറിയാം.
നീ പോയി കുളിച്ച് ചേട്ടന് കൊണ്ടുപോകാനുള്ള സാധനങ്ങളൊക്കെ പാക്ക് ചെയ്യാൻ നോക്ക്.
ഇത് കേട്ട സൗമ്യ വാസുവിന്റെ മുഖത്തുനോക്കി കൊഞ്ഞനം കുത്തി.
അവൻ അവളുടെ നേരെ വന്നപ്പോൾ
അമ്മേ എന്ന് വിളിച്ചുകൊണ്ട് അമ്മയുടെ അടുത്തേക്ക് നീങ്ങി.
ഡാ നീ വേഗം പോയി കുളിച്ചു വാ.
അതുകേട്ട് അവൻ അവളുടെ മുഖത്തേക്ക് നോക്കി മുഖം കോട്ടിക്കൊണ്ട് പുറത്തേക്ക് പോയി.
അത് കണ്ട് അവള്‍ ചിരിച്ചു.
അവർക്ക് പോകുമ്പോൾ കൊണ്ടുപോകാനുള്ള, സാധനങ്ങളും എല്ലാം റെഡിയാക്കി. എല്ലാവരും ഒരുമിച്ചിരുന്ന് ചായ കുടിച്ചു.
വാസു ഓട്ടോറിക്ഷ വിളിച്ചുവരുത്തി.
ചേട്ടനും ചേച്ചിയും യാത്ര പറഞ്ഞു. രണ്ടു ദിവസത്തെ അടുപ്പം മാത്രമേ ഉള്ളൂ
എങ്കിലും അവളുടെ മനസ്സിൽ എന്തോ ഒരു വിങ്ങൽ.
അത് അവളുടെ കണ്ണിൽ കണ്ണീരായ് നിറഞ്ഞുനിൽക്കുന്നത് കാണാമായിരുന്നു.
അവർ എല്ലാവരോടും ആയി യാത്ര പറഞ്ഞു കൂടെ വാസുവേട്ടനും പോയി.
എല്ലാവരും പോയ വഴിയിലേക്ക് അവർകണ്ണുംനട്ട് നോക്കിയിരുന്നു.
മൂഖമായ അന്തരീക്ഷം ആയിരുന്നു അന്നേരം സൗമ്യയുടെ കണ്ണിൽനിന്ന് രണ്ടു തുള്ളി കണ്ണുനീർ താഴേക്ക് വീണു.
അത് തുടച്ചുകൊണ്ട് അവൾ തിരിഞ്ഞത് അമ്മയുടെ മുഖത്തേക്ക് ആയിരുന്നു.
അയ്യേ മോള് കരയുകയാണോ?
അവൾ അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട്. എന്താ അറിയില്ല ചേച്ചി പോയപ്പോൾ ഒരു വിഷമം.
അമ്മ അവളെ തലോടിക്കൊണ്ട് അയ്യേ കരയല്ല.
അവരെല്ലാം എല്ലാ പ്രാവശ്യവും വന്ന് രണ്ട് ദിവസം അല്ലെങ്കിൽ ഒരാഴ്ച നിന്നിട്ട് പോകുന്നതല്ലേ. ഞങ്ങൾക്കും വിഷമമുണ്ട് എന്നാൽ ഞങ്ങൾ അത് ശീലിച്ചു.

സൂപ്പർ…
കിടു ഫീൽ സ്റ്റോറി….
തുടരൂ….👏👏👏
ഈ പാർട്ടും അടിപൊളി.❤️🔥❤️🔥🥰🥰
😍😍😍😍