അച്ഛൻ മോളു പോയി അച്ഛന് നല്ലൊരു ചായ എടുത്തു കൊണ്ടുവാ. അപ്പോൾ എല്ലാ വിഷമവും മാറും.
മ് എന്ന് മൂളികൊണ്ട് അടുക്കളയിലേക്ക് പോയി. അച്ഛന് പഞ്ചസാര കുറച്ചു മതി അമ്മ വിളിച്ചുപറഞ്ഞു.
അമ്മ അച്ഛനോട് ഐശ്വര്യമുള്ള കുട്ടിയാണ് അവൾ,
എപ്പോഴും എന്തെങ്കിലും ചെയ്യാനുണ്ടോ ചെയ്യാനുണ്ടോ എന്ന് ചോദിച്ചു കൊണ്ട് എന്റെ പിന്നാലെ നടക്കും.
അടുക്കളയിൽ ഒരു പാത്രവും, ഒരു സാധനവും പരന്നു കിടക്കുന്ന അവൾക്ക് ഇഷ്ടമല്ല. എല്ലാം അടുക്കി വെച്ച് തുടച്ച് വൃത്തിയാക്കിയിരിക്കും.
അത് വീട്ടിൽ നിന്ന് പഠിപ്പിക്കുന്നതാണ് അങ്ങനെ വേണം കുട്ടികളെ പഠിപ്പിക്കാൻ അച്ഛൻ പറഞ്ഞു.
അവൾ ചായ കൊണ്ടുവന്ന് അച്ഛന് രണ്ടു കൈകൊണ്ടും നീട്ടി കൊടുത്തു. ചായ വാങ്ങി കൊണ്ട് അച്ഛൻ ചോതിച്ചു.
മോളെ മോൾക്ക് വിഷമം ഉണ്ടോ? ഈ പ്രായമായ അച്ഛനും അമ്മയും ആണ് ഇവിടെയുള്ളത്.
ഈ പ്രായത്തിൽ നീ ഞങ്ങളെ കൂടെ നോക്കേണ്ടിവരും എന്നതുകൊണ്ട് ചോദിച്ചതാണ്.
എന്താണ് അച്ഛാ ഇങ്ങനെയൊക്കെ പറയുന്നത്.
എനിക്കും ഉണ്ട് അച്ഛനും അമ്മയും അവർക്കും പ്രായമായില്ലേ?
വീട്ടിൽ ആണെങ്കിലും ഞാൻ അവരെയും നോക്കണ്ടേ?.
പിന്നെ ഞാൻ ഇവിടെ ഒറ്റയ്ക്കല്ലല്ലോ? വാസുവേട്ടനും ഇല്ലേ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
അതു കേട്ടപ്പോൾ അവരുടെ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു.
അയ്യേ എന്താ ഇത് വയസ്സുകാലത്ത് കരയുകയോ?
അമ്മ അവളെ കെട്ടിപ്പിടിച്ചുകൊണ്ട് ഞങ്ങക്ക് സന്തോഷമായി-നിന്നെപോലെ ഒരു മോളെയാണ് വാസുവിന് വേണ്ടത്.
അച്ഛനും അമ്മയും കൂടെ അവളുടെ കുടുംബ വിശേഷങ്ങളും മറ്റും ചോദിച്ച് വർത്തമാനങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.

സൂപ്പർ…
കിടു ഫീൽ സ്റ്റോറി….
തുടരൂ….👏👏👏
ഈ പാർട്ടും അടിപൊളി.❤️🔥❤️🔥🥰🥰
😍😍😍😍