ചേച്ചി എന്ന് വിളിച്ചുകൊണ്ടു അവളോടിവന്നു
എന്നെ കെട്ടിപിടിച്ചു കൈപിടിച്ച് അടുക്കളയിലേക്ക് നടന്നു.
അവളുടെ പ്രവര്‍ത്തിയില്‍ എനിക്കത്ഭുതമായി .ഒരുനേരം മാത്രമാണ് ആ കുട്ടിയെ ശെരിക്കും കണ്ടു സംസാരിച്ചത്.അവര്‍ക്ക് ഈ കുടുംബത്തോടുള്ള ബന്തം അത്രമാത്രമാണെന്ന് മനസിലായി.
ഞാനു സുഹറയും അടുക്കളയിലേക്കു ചെന്നപ്പോള്‍ ഒരു പട തന്നെ ഉണ്ടായിരുന്നു അവിടെ.
സുഹറ പുതുപെണ്ണിനെയും ആയി വന്നല്ലോ?
കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു അപ്പോള്‍ എല്ലാവരും നോട്ടം എന്നിലെക്കായി.
മോളെ ഉറക്കമായിരുന്നോ? ഞങ്ങള്‍ ബുദ്ധിമുട്ടിച്ചോ?
ഹായ് ഇല്ല- അവള്‍ചിരിച്ചുകൊണ്ട് നേരെ പുറത്തേക്കിറങ്ങി മുഖം കഴുകി അഴയില്‍ തൂങ്ങിയ തോര്‍ത്തില്‍ മുഖം തുടച്ചുകൊണ്ട് അടുക്കളയിലേക്കു കയറി അമ്മയുടെ അടുത്ത് ചാരിനിന്നുകൊണ്ട് എല്ലാവരെയും നോക്കികൊണ്ടിരുന്നു.
അപ്പോള്‍ സുഹറ എന്‍റെ അടുത്തു വന്നു കയ്യില്‍ പിടിച്ചുകൊണ്ടു നിന്ന്. ബാക്കിയുള്ളകുട്ടികള്‍ എന്നെ അത്ഭുതത്തോടെ നോക്കുകയായിരുന്നു.
ഞാന്‍ സുഹറയുടെ തലയില്‍ തലോടികൊണ്ട് നബീസയെന്തേ എന്ന് ചോതിച്ചു.
മോളെ ഇതെല്ലം അയല്‍ വാസികളാണ് എന്നാലും എല്ലാവരും ഒരു കുടുംബം പോലെയാണ്.
അമ്മ ഓരോ ആളുകളെയും പരിചയപ്പെടുത്തി.
ഇത് കദീജത്താത്ത ,അവരുടെ മകള്‍ ബീമോള്‍,ഇവളുടെ മൂത്തത് രണ്ട് ആണ്‍ കുട്ടികള്‍ വേറെയും ഉണ്ട്,
ഇത് നബീസ ,ഇവരുടെ മക്കളാണ്,മുനീറ ഇവളെ മൂത്തത് ഒരാണ്‍ കുട്ടിയുണ്ട്.
ഇത് ബീവാത്തുമ്മ ഇവരുടെ മക്കളാണ് സക്കീനയും,ഫത്തിമ്മയും, ഇവരുടെ മൂത്തത് ഒരാണും ഉണ്ട്.

Waw.. superb…
വീണ്ടും വശ്യമനോഹരമായ ഫീലുള്ള ഒരു പാർട്ട് കൂടി..💞💞💞💞
അടിപൊളി
Super story really like 😘