നാണത്താൽ ചിരിച്ചുകൊണ്ട് ഒന്ന് പോ ഇത്ത. എന്നു പറഞ്ഞുകൊണ്ട് അടുപ്പത്തേക്ക് നോക്കി.
നോക്കിക്കോ വാസു കുറുമ്പനാണ്.
അങ്ങനെ ഞാൻ എല്ലാവർക്കും ചായ പാർന്നു ഹാളിൽ കൊണ്ടു വച്ചു. അപ്പോഴേക്കും സുഹറ പാഞ്ഞു വന്നു കൊണ്ട് അച്ചാച്ചൻ എഴുന്നേറ്റു എന്ന് പറഞ്ഞു.
മോളെ അച്ഛനും ഒരു ഗ്ലാസ് ചായ എടുത്തോളു.
ഞാനിപ്പോൾ വരാം എന്ന് പറഞ്ഞു അമ്മ അച്ഛന്റെ അടുത്തേക്ക് പോയി.
എല്ലാവരെയും ചായ കുടിക്കാൻ ഹാളിലേക്ക് കൂട്ടിക്കൊണ്ടുപോയി. അപ്പോഴേക്കും വാസുവേട്ടനും കുട്ടിപ്പട്ടാളങ്ങളും അവിടേക്ക് വന്നു.
ഞാൻ അടുക്കളയിൽ കയറി അച്ഛന് ചായ പാര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ സുഹറ അടുത്തു വന്നു ചേച്ചിയും ചായകുടിക്കാൻ വാ.
ഞാൻ വരാം മോളെ അചാച്ചനു ചായ പാരട്ടെ എന്നുപറഞ്ഞ് അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.
ഹാളിൽ നിന്ന് സുഹറയ്ക്ക് സൗമ്യയെ വല്ലാണ്ട് പിടിച്ചത് തോന്നുന്നു അവളുടെ പുറകിൽ നിന്ന് മാറുന്നില്ലല്ലോ.
ഇവളെന്റെ കുട്ടിയാഅല്ലെ സുഹറാ എന്ന് പറഞ്ഞുകൊണ്ട് അച്ഛനുള്ള ചായയും അവളെയും കൊണ്ട് ഹാളിലേക്ക് വന്നു.
ഞാനിത് അച്ഛന് കൊടുത്തിട്ട് വരാം എന്ന് പറഞ്ഞ് അച്ഛന്റെ അടുത്തേക്ക് പോയി ചായ അമ്മയെ ഏൽപ്പിച്ചു ഞാൻ തിരിച്ചു അവരുടെ കൂടെ ഇരുന്നു ഞങ്ങളെല്ലാവരും വീട്ടു വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് ഒരുമിച്ച് ചായ കുടിച്ചു.
ഇതിനിടയിൽ ഞങ്ങളെ രണ്ടുപേരെയും ചേർത്തുകൊണ്ട് കൊള്ളിച്ചു പറയാൻ അവർ മടി കാണിച്ചില്ല.
അതിനിടയിൽ നബീസയുടെ കാര്യവും അവർ സംസാരിച്ചു. അവളെ നമുക്ക് എത്രയും പെട്ടെന്ന് കെട്ടിച്ചു വിടണം സൗമ്യയും വാസു പറഞ്ഞു.
Waw.. superb…



വീണ്ടും വശ്യമനോഹരമായ ഫീലുള്ള ഒരു പാർട്ട് കൂടി..
അടിപൊളി
Super story really like