ഇനി ഈ ചടങ്ങൊക്കെ മാറ്റണം ഇതൊക്കെ എല്ലാവര്ക്കും ബുദ്ധിമുട്ടല്ലേ വിളിക്കാന്‍ വരണം ,ആ സമയത്തുപോകണം
കല്യാണം കഴിഞ്ഞാല്‍ പിന്നെ എല്ലാവര്ക്കും എപ്പോള്‍ വേണമെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും പോകാമെന്ന രീതിയിലാക്കണം
ആവശ്യങ്ങള്‍ പറഞ്ഞും കഴിക്കണം
ശേരിയാണെടാ നീ പറഞ്ഞത് പിന്നെ എല്ലാ കര്ന്നമാരും അത് അംഗീകരിചോളണം എന്നില്ല
അംഗീകരിപ്പിക്കണം അതാണ് വേണ്ടത്.
പറഞ്ഞുകൊണ്ടിരിക്കുമ്പോൾ സൗമ്യ കുളി കഴിഞ്ഞു അങ്ങോട്ട് വന്നു.
എല്ലാവരും അവിടെ നോക്കി.
എന്തുപറ്റി എന്ന് ചോദിച്ചു കൊണ്ട് അവൾ ചിരിച്ചു.
ഒന്നുമില്ല നിന്‍റെ വീട്ടിൽ നിന്ന് അച്ഛനും അമ്മയും വരുന്നത് പറഞ്ഞിരിക്കുകയായിരുന്നു. അതു കേട്ടപ്പോൾ അവളുടെ മുഖത്ത് സന്തോഷം വിരിയുന്നത് കണ്ടു.
അവര് നാളെയോ മറ്റെന്നാളോ അല്ലേ വരും എന്നു പറഞ്ഞത്.
അതുതന്നെ.
എനിക്ക് എന്തായാലും നാളെ ഒന്ന് പണിക്ക് പോകണം.
അവളെന്നെ രൂക്ഷമായി നോക്കി.
നോക്കിയിട്ട് കാര്യമില്ല.
വല്ലതും കഴിക്കണമെങ്കിൽ പണിക്കു പോയാലേ നടക്കൂ. ഹിഹിഹി.
ഞാൻ വിളക്ക് വെക്കാൻ പോവുകയാണ്.
എല്ലാവരും എഴുന്നേറ്റോ. ചിരിച്ചുകൊണ്ട് അവൾ അകത്തേക്ക് പോയി.
കൂടെ അമ്മയും എഴുന്നേറ്റ് അകത്തേക്ക് പോയി.
അച്ഛനും ഞാനും കൂടെ അല്പസമയം സംസാരിച്ചു അപ്പോഴേക്കും സൗമ്യ വിളക്കുമായി വന്നു.
ഞങ്ങൾ എഴുന്നേറ്റു അച്ഛന് അകത്തു കൊണ്ട് ഇരുത്തി.
ഞാൻ അകത്തു ചെന്നു കല്യാണത്തിന് മുൻപ് മടക്കിവെച്ച എല്ലാ ജോലി സംബന്ധമായ പേപ്പറുകളും എടുത്തു മേശപ്പുറത്ത് വച്ചു നിവർത്തി. രാജുവും രവിയും ഓരോ ദിവസത്തെ ജോലി സംബന്ധമായ കാര്യങ്ങൾ പറയുന്നത് കൊണ്ട് അ ധികം ബുദ്ധിമുട്ടില്ലാതെ എല്ലാ കാര്യങ്ങളും നീക്കാൻ കഴിഞ്ഞു.
Waw.. superb…



വീണ്ടും വശ്യമനോഹരമായ ഫീലുള്ള ഒരു പാർട്ട് കൂടി..
അടിപൊളി
Super story really like