ഹസൻ ഹാജിയുടെയും, നീലകണ്ഠൻ ചേട്ടന്റെയും, മെഹബൂബിന്റെയും വീട്ടിലേക്ക് പോവണം കൂടാതെ പുതിയ പണി തുടങ്ങുന്ന മോയിൻ ഹാജിയുടെ മകളുടെ വീട്ടിൽ പോകണം എന്ന് ചിന്തിച്ചുകൊണ്ട് നേരെ ചെന്ന് ഹസ്സൻ ഹാജിയുടെ വീട്ടിലേക്ക്.
അവിടെ രാജനും കൂട്ടുകാരും പണിയെടുക്കുന്ന ഉണ്ടായിരുന്നു അവിടെ ചെന്ന് പണിയുടെ കാര്യങ്ങളെല്ലാം തിരക്കി ബാക്കിയെല്ലാം കാര്യങ്ങളും പറഞ്ഞു.
തിരികെ പോരാംനേരം അടുക്കള ഭാഗത്തുനിന്ന് ഒരു വിളി വാസു നീ വന്നോ?
ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ മറിയം ഇത്തനില്‍ക്കുന്നു.
ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു
വാസു കല്യാണമൊക്കെ എങ്ങനെയായിരുന്നു?. സൽക്കാരങ്ങൾ ഒക്കെ കഴിഞ്ഞോ? പുതുപ്പെണ്ണ്‍ എന്തുപറയുന്നു?.
ആ മറിയം താ നിങ്ങൾ ഏതായാലും കല്യാണത്തിന് വന്നില്ലല്ലോ? ഹാജിയാരെ മാത്രം പറഞ്ഞയച്ചു അല്ലേ?
അവർ ചിരിച്ചുകൊണ്ട് നിനക്കറിയാലോ ഹാജിയാരുടെ കഥ!.
പുറത്തുപോകാന്‍ ആഗ്രഹമുണ്ടെങ്കിലും പോകാന്‍ കഴിയാത്ത വിഷമം ഉള്ളിലൊതുക്കി പറഞ്ഞു
അതൊക്കെ പോട്ടെ. കല്യാണം ഭംഗിയായി കഴിഞ്ഞു ഇത്ത, സൽക്കാരവും കഴിഞ്ഞു, ചേട്ടനും പോയി എല്ലാവരും പോയി.
പിന്നെ ഇനി അവിടെ ഇരുന്നിട്ട് കാര്യമില്ല പണിക്ക് വന്നാലല്ലേ കാര്യമുള്ളൂ.
എന്നാലും കല്യാണം കഴിഞ്ഞു നാലുദിവസം കഴിഞ്ഞപ്പോഴേക്കും പണിക്ക് വന്ന നിന്നെ സമ്മതിക്കണം.
അതെന്താ ഇത്ര അങ്ങനെ വല്ല കണക്കും ഉണ്ടോ ചിരിച്ചുകൊണ്ട് ഞാന്‍ ചോതിച്ചു.
കുറച്ചു ദിവസം അവളുടെ കൂടെ നിന്നൂടെ. അമ്മയും അച്ഛനും മാത്രമല്ലേ ഉള്ളൂ.
അവളുടെ കൂടെ നിന്നാല്‍ അവിടുത്തെ പണിയല്ലേ നടക്കു ,ഇവിടുത്തെ പണി നടക്കില്ലല്ലോ? ഞാന്‍ ചിരിച്ചു
