പുയ്യാപ്ല മേസ്തരി വന്നല്ലോ?.
ചിരിച്ചുകൊണ്ട് മെഹബൂബ്ക്ക എന്തൊക്കെയാണ് വിശേഷം ഡേറ്റ് ഒക്കെ ഉറപ്പിച്ചോ.?
അതിനു വാസു നിന്റെ പണി കഴിഞ്ഞിട്ടു നോക്കാമെന്ന് ഇബ്രാഹിം പറഞ്ഞു.
നിങ്ങള്‍ പറഞ്ഞ പണികൾ ഈയാഴ്ച തീരും. ബാക്കി നിങ്ങളുടെ പെയിന്റിങ്ങും മറ്റുള്ള കാര്യങ്ങളും അല്ലേ.
അതും ശെരിയാണ്
അടുത്തമാസത്തേക്ക് കേറി കൂടണം എന്ന് ഉണ്ട്. അപ്പോഴേക്കും ഇബ്രാഹിം വരും. അതിന്റെ മുന്നേ പണിയെല്ലാം തീർത്ത് വെക്കണം എന്നാണ് പറഞ്ഞത്.
അതു കുഴപ്പമില്ല മെഹബൂബ്ക്ക നിങ്ങൾ ഡേറ്റ് കണ്ടോ എന്നിട്ട് എന്നോട് പറഞ്ഞാൽ മതി.
അതിന്റെ ഒരാഴ്ച മുമ്പ് ഞാൻ പണി തരാം.
നേരത്തെ പറഞ്ഞ പണികളെല്ലാം ഈയാഴ്ച കൊണ്ട് തീരും. ബാക്കി വല്ലതും ഉണ്ടെങ്കിൽ പറഞ്ഞാൽ മതി അത് ഞാൻ ശരിയാക്കിത്തരാം
അതെനിക്കറിയാം വാസു ആ വിശ്വാസമാണല്ലോ നിന്നെ തന്നെ പണി ഏൽപ്പിച്ചത്.
നിന്റെ പണിക്കാരും നല്ല ആത്മാർത്ഥമായിട്ട് പണിയെടുക്കുന്നുണ്ട്. പണി കഴിഞ്ഞിട്ട് വേണം അവര്‍ക്ക് എന്‍റെ വക ഒരു പാർട്ടി കൊടുക്കാന്‍.
അപ്പോൾ എന്നെ ഒഴിവാക്കിയോ?.
നിന്നെ അങ്ങനെ ഒഴിവാക്കാൻ പറ്റുമോ വാസു
എന്നാൽ ഇബ്രാഹിം വരുമ്പോൾ അവിടെ നിന്ന് ഒരു സാധനം കൊണ്ടുവരാൻ പറ
എന്ത് സാധനം
പാർട്ടിക്കു വേണ്ടത് അത് അവനോട് പറഞ്ഞാൽ അവനറിയാം ഹ ഹഹ ഞാൻ ചിരിച്ചപ്പോൾ
മെഹബൂബ്ക്കയും തലയാട്ടി ചിരിച്ചു.
ഞാൻ പോവാണ് എനിക്കൊരു പണി തുടങ്ങാനുള്ളത് പോയി നോക്കാൻ ഉണ്ട്.
എവിടെയാ വാസു.?
ചമ്രവട്ടത്താണ് അവരത് സ്ഥലമെടുത്തിട്ടേ ഉള്ളൂ. കുറ്റിയടിക്കാൻ ഉണ്ട് തറയുടെ പണി മുതൽ മൊത്തം എനിക്കാണ് അതിന്റെ പണി.
