അതീന്ദ്രിയ ശക്തികൾ [സിമോണ] 210

“അത് പിന്നെ…. അത്…”
രക്ഷസ്സ് വിക്കി കളിച്ചു…

“സത്യം പറഞ്ഞോണം..
അല്ലെങ്കെ പിടിച്ചു കുപ്പീലടക്കും ഞാൻ…. അല്ലാ…..”
ഞാൻ, പല്ലും നഖോം ഇട്ടുവെക്കണ കുപ്പി കാണിച്ച് രക്ഷസ്സിനെ ഭീഷണിപ്പെടുത്തി..

“അയ്യോ!!..
എന്നെ കുപ്പീലടക്കല്ലേ..
കഥ നല്ലോണം ഫേമസ് ആയപ്പോ ഞാൻ ഇത്തിരി ശമ്പളം കൂട്ടി ചോദിച്ചു.. അതിനാ…
അതിനാ ആ ഉദ്ദണ്ഡൻ എന്നെ പുറത്താക്കീത്.. ”
“ഇപ്പൊ, ആകെ തരണേ, എട്ടു രൂപേം, ഒരു കിറ്റ്കാറ്റിന്റെ പകുതി കോലും, പിന്നൊരു ടീസ്പൂൺ ആട്ടിൻ ചോരയും മാത്രാ..
ഒരു ഫുൾ കിറ്റ്കാറ്റെങ്കിലും തരണം ന്നു പറഞ്ഞേനാ എന്നെ പുറത്താക്ക്യേ…
അയ്യോ!!!.. എനിക്ക് സഹിക്കാൻ മേലേ…”
രക്ഷസ്സ് നെലോളി നിർത്താനുള്ള ഭാവമില്ല.

“കഥയിലൊക്കെ എടുത്തപ്പോ, ഇത്തിരി ഗമയൊക്കെ കാണിക്കണം ല്ലോ ന്നു വിചാരിച്ച്, ഞാൻ ഞങ്ങടെ ഫ്രെണ്ട്സ് ഗ്രൂപ്പിനൊക്കെ എക്സിറ്റായെടി സിമോ…
ഇപ്പൊ കഥെന്നു പുറത്തായപ്പോ എന്നെ തിരിച്ചെടുക്കാണില്ലാ അവന്മാര്…
അയ്യോ……….ഹൂ!!… ഹൂ!!…. മിഹി!! മിഹി!!”
രക്ഷസ്സ് ഒടുക്കത്തെ നെലോളിയാണ്…. (ഈ കിച്ചൻ… ഓരോന്നൊപ്പിച്ചിട്ട്)

“നീ നെലോളിക്കല്ലേ.. ഞാൻ ലൂസിഫർ പുണ്യാളനോട് സംസാരിക്കാ…
പള്ളീലെ പനങ്കുരു സഭെടെ സെക്രട്ടറി ന്നുള്ള നിലയ്ക്ക് ഞാൻ വിളിച്ചു പറഞ്ഞാ പുണ്യാളന് കേക്കാണ്ടിരിക്കാൻ പറ്റില്ല…
ആട്ടെ…. ഏതാ നിന്റെ ഗ്രൂപ്പ്..”

“വാട്സ്ആപ്പിൽ രക്ത രക്ഷസ്സ്…
പിന്നെ ഫേസ് ബുക്കിൽ ബ്രഹ്മരക്ഷസ്സും…
രണ്ടീന്നും പുറത്താക്കി സിമോ… രണ്ടീന്നും പുറത്താക്കി..”
രക്ഷസ്സ് ഏങ്ങലടിച്ചു…

പാവം.. നല്ല സങ്കടണ്ട് അതിന്… എനിക്ക് പ്രാക്ക് തോന്നി..
ഈ കിച്ചു ഗന്ധർവ്വനിത് എന്തിന്റെ കേടാരുന്നു.. നല്ലൊരു രക്ഷസ്സായിരുന്നു… കുഞ്ഞി കൊമ്പും, നീട്ടി എഴുതിയ കണ്ണും, ഒക്കെ ആയിട്ട്… കാണാൻ നല്ല ശേലുണ്ട്..
പാവം… അതിനെ ഈ പരുവത്തിലാക്കീട്ട്??
ഈ രക്ഷസ്സിന്റെ ബാല ശാപോക്കെ എവിടെ കൊണ്ട് കളയാവോ???

“മമ്!!.. നെലോളിക്കണ്ട… എന്റെ കയ്യി കേറിക്കോ..”
ഞാൻ ഉള്ളം കൈ നീട്ടി കൊടുത്തു…
രക്ഷസ്സും കുട്ടി എന്റെ ഉള്ളം കയ്യിലിരുന്ന്, തള്ള വിരലിൽ, കുഞ്ഞിക്കൊമ്പുകൊണ്ട് മാന്തിക്കളിച്ചു..

സ്നേഹം കൂടി, മടിയിൽ വെച്ചപ്പളാ അതിന്റെ തനി സ്വഭാവം മനസ്സിലായെ..
മടീൽ വെച്ചോണം ഓടിവന്ന്, മാറി കിടന്നിരുന്ന സാരീടെ പല്ലൂന്റെ ചോട്ടീക്കൂടെ കണ്ട പൊക്കിളുമ്മെ കൊമ്പോണ്ടു കുത്താൻ വരണു..

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles

165 Comments

Add a Comment
  1. എന്നാലും എന്റെ യക്ഷീ കലക്കി.

  2. എന്റെഅമ്മോ സിമോണ തൂലികയിൽ ഹൊറർ ഹ്മ്മ്.കിച്ചു achuraj ഇവരുടെ ട്രാക്ക് പിടിച്ചോ.എന്തായലും സിമോണ ചുണ്ണാമ്പ് തേച്ച യക്ഷി കഥ ഇഷ്ടപ്പെട്ടു സിമോണ ചേച്ചി.

  3. അസുരന്‍ എവിടെയാണ് ??

  4. സിമ്മു, ഈ കഥയിലെ എന്റെ ആദ്യ കമന്റ്‌ നു താഴെ ഒന്നു സ്ക്രോൾ ചെയ്തു നോക്കണേ.

  5. ചുണ്ണാമ്പ് ഞാൻ കൊണ്ടോന്ന് തരാം . വേണോങ്കി തീൻസൗവ്വോ ചാർസൗ ബിസോ വാങ്ങി കൊണ്ടൊരം മുറുക്കാതിരുന്നിട്ട് പാട്ട് സീൻ ആക്കണ്ട . ഒന്നുല്ലേലും നമ്മ സഹപാഠികളല്ലേ , ആ സ്നേഹം കാണിക്കാതിരിക്കാൻ പറ്റ്വോ …. ആ പനയുടെ ലൊക്കേഷൻ വാട്സ്ആപ്പ് ചെയ്യ്…. ??

    1. സിമോണ

      മനു…

      ഇപ്പളും അതൊന്നും വിട്ടിട്ടില്ല ല്ലേ… പഴേ സ്വഭാവം തന്നെ..
      തീൻസൗ… മമ്..

      തല്ക്കാലം ഞാൻ പഴേ സുപ്പാരി വാങ്ങി അഡ്ജസ്റ്റ് ചെയ്തു ട്ടാ.. ഇപ്പൊ അതൊന്നും കിട്ടാനെന്നെ ഇല്ല. ഇപ്പൊ വേറെ മൗത്ത് ഫ്രഷ്നരൊക്കെ ഇണ്ടല്ലോ.. എന്നാലും റോജ ആ പാക്കറ്റ് കീറി ഒറ്റ തട്ട് തട്ടണ രസല്യ.. എന്തോരം തിന്നു കൂട്ടീരിക്കുണു…

      ഒരു പ്രണയം ബാക്കി നിക്ക് ണ്ടല്ലേ… ശരിയാക്കാം നമ്മക്ക്… നോക്കട്ടെ.. സമയോം സന്ദര്ഭവും ഒത്താൽ… മനുവിന് ഇഷ്ടവുന്ന പോലൊരു പ്രണയം…വേറൊരു ഉഡായിപ്പും അതും പറഞ്ഞെന്നെ നിരന്തരം ശല്യം ചെയിൻഡ് … നോക്കട്ടെ ട്ടാ…

      സ്നേഹപൂർവ്വം
      സിമോണ.

      1. എന്നാ പിന്നെ അങ്ങനെ തന്നെ…. സുലാൻ ✋️

  6. ക്യാ മറാ മാൻ

    Simu…

    എൻറെ കമൻറ്, കുട്ടൻ ഡോക്ടറുടെ ആണോ അതോ മറ്റേതെങ്കിലും “അതീന്ദ്രിയ ശക്തി”യാണോ എന്നറിയില്ല…. വലിച്ചു താഴെ കൊണ്ടുപോയി ഇട്ടിട്ടുണ്ട്. Pumman junior ൻറ comment നു താഴെ. ദയവായി ശ്രദ്ധിക്കുക . ഇനി അത് കണ്ടില്ലേലും ,വായിച്ചില്ലേലും കൂടി.. കുഴപ്പമില്ല . അതും ഒരു അതീന്ദ്രിയ ശക്തിയുടെ വിളയാട്ടം എന്നുകരുതി സമാധാനിച്ചോളാം…….
    നന്ദി !.

    Ca mara man

    1. സിമോണ

      മാനേ… പുള്ളിമാനെ… കുത്തു കുത്തു മാനേ,.
      താഴെ…

      അതീന്ദ്രിയ ശക്തികൾ തന്നെ… ഞാനൊരു മന്ത്രം ചെയ്യുന്നുണ്ട്… എല്ലാം ശരിയാക്കാ..

  7. സിമോണ, ഇനി തമാശ വിട്ടു കുറച്ചു പറയാം. മറ്റുള്ളവർക്ക് ഇത് തമാശ ആയി തോന്നിയാലും എനിക്ക് ഇത് അങ്ങനെ അല്ല. അങ്ങനെ വല്ലവനും ഇതുപോലെ തമാശ, ഒന്നുടെ വ്യക്തമാക്കിയാൽ ആക്ഷേപഹാസ്യം എഴുതി ഫലിപ്പിക്കാൻ പറ്റില്ല.യൂ ടൺ എ ഗ്രേറ്റ്‌ ജോബ്. യക്ഷി, അങ്ങനെ ഉള്ളൊരു കഥാപാത്രം വച്ച നല്ല തമാശകൾ ഉൾക്കൊള്ളിച്ചു ആനുകാലിക പ്രസക്തിയുള്ള, ഇന്നു സമൂഹത്തിൽ നടക്കുന്ന കുറച്ചു കാര്യങ്ങൾ തൊട്ടു തൊട്ടു പോയപ്പോൾ ഇത് എന്റെ മനസ്സിൽ ഒരു ക്വാളിറ്റി റൈറ്റിങ് ആയി ഇടം പിടിച്ചു. ഒപ്പം എഴുത്തുകാരിയും(ആണെന്ന് karuthunnu).ഇപ്പോൾ തന്നെ ഒരു 4 വട്ടം വായിച്ചു. അസ്പരസ്‌ സ്മിത പറഞ്ഞതുപോലെ ഓരോ വരിയും എടുത്തെടുത്തു കമന്റ്‌ പറയണം എന്നുണ്ട്. എല്ലാരും അങ്ങനെ പറഞ്ഞാൽ വിരസത ഉളവാക്കും. ഇനിയും ഇതുപോലുള്ള രചകൾ ഞങ്ങൾക്ക് തരിക. ഇപ്പോൾ ഇതിന്റെ ലഹരിയിൽ ആണു. അത് എപ്പോ തീരുമോ ആവോ.

    1. സിമോണ

      ഇച്ചായാ….

      ഈ കമന്റിന് മറുപടി ഇട്ടാൽ അതും റിപ്പീറ്റഷൻ ആവും… താഴെ എല്ലാരോടും പറഞ്ഞേക്കുന്നെ ഇച്ചായൻ പറഞ്ഞ കാര്യങ്ങൾക്കുള്ള മറുപടി തന്നെയാ…

      കുറച്ചു പീസെഴുതുമ്പോ ഒന്ന് ചെകിടിക്കും… അപ്പൊ ഉള്ളിലുള്ള ഒരു മൃഗം.. (ഇപ്പൊ കിച്ചൻ വിചാരിക്കും എലി എന്ന്… ആശാൻ പൂച്ചയെന്നും… പിന്നെ ഓരോരുത്തര് ഇഷ്ടാനുസരണം പാറ്റ, പരുന്ത്.. തുടങ്ങി പലതും വിചാരിച്ചിണ്ടാവും..)
      എന്നാലും ഞാൻ എന്നെ ഒരു… മമ്… ഒരു നല്ല ഗെറ്റപ്പുള്ള ചെന്നായോ (മൗഗ്ലിടെ അമ്മേടെ ഛായയുള്ള) അറ്‌ലീസ്റ്റ് ഒരു ഭഗീര മോഡൽ പുലിയോ ഒക്കെ ആയേ വിചാരിക്കുള്ളൂ..

      അപ്പൊ ആ മൃഗം പുറത്തു വരും… അതാ ഇങ്ങനെ…(സത്യത്തിൽ അതിനെ കാണുമ്പോ എല്ലാരും പേടിക്കാണ് വേണ്ടത്.. പക്ഷെ ഇൻ ഹരിഹർ നഗർ ഏതോ പ്രേത പടം ഉള്ള പാർട്ടിൽ പറയണ പോലെ… പേടിക്കാനും ഒരു മിനിമം വിവരം വേണ്ടേ… ഈ കുഞ്ഞിപ്പിള്ളേർക്കൊന്നും അതില്ലെന്നേ.. (എന്റെ ആശാനേ ഉദ്ദേശിച്ചിട്ടില്ല ട്ടാ… ആശാനേ.. സത്യായിട്ടും ഉദ്ദേശിച്ചില്ല)

      അതാ ആ മൃഗത്തിന്റെ എഴുത്തു കാണുമ്പോ എല്ലാരും ചിരിക്കണേ…
      ശരി… അങ്ങനേങ്കി അങ്ങനെ…
      പക്ഷെ സെയിം സെയിം പോലൊരു മൃഗത്തിന് അതിന്റെ ആ ഒരു ഗൗരവം പിടി കിട്ടിയല്ലോ.. അത് മതി… അതല്ലേ ഞാൻ രാജാജി യുടെ കഥയിൽ പറഞ്ഞെ… നമ്മള് ഫ്രണ്ട്സാണെന്ന്…

      താങ്ക്സ് എ ലോട്ട് ഇച്ചായാ

      സ്നേഹപൂർവ്വം
      സിമോണ.

      1. ഏറ്റവും താഴെ ഒരു റിപ്ലൈ ഞാൻ കൊടുത്തിട്ടുണ്ട്, കണ്ടോ ആവോ

  8. സിമോണ

    രാജ സാഹിബ്…

    ഇങ്ങനൊക്കെ യെ നമ്മക്കൊരു നേരം പൊക്കൊളു ന്നേ… അതല്ലേ പല പ്രാവശ്യം പോയിട്ടും റബ്ബർ പന്ത് പോലെ തിരിച്ച് ഇങ്ങോട്ടെന്നെ ഓടി എത്തണേ… ഒന്നല്ലെങ്കി മറ്റു സൈറ്റുകളിലെ പോലെ ആളും തരോം ഒന്നും നോക്കണ്ടാലോ…

    മറ്റിടങ്ങളിലൊക്കെ കുറെ റെസ്ട്രിക്ഷൻസ്… ഇവിടാവുമ്പോ അങ്ങനൊന്നും ഇല്ലല്ലോ.. അതിന്റെ ഒരു ഫ്രീഡം ഒന്ന് വേറെ ആണ്…

    പൂരപ്പറമ്പില്….
    സംഭവം തൃശൂർ പൂരം എക്സിബിഷനൊക്കെ പോയപ്പോ വളേം മാലേം രാജസ്ഥാൻ ബെഡ്ഷീറ്റും ഒക്കെ വാങ്ങീണ്ട്… നല്ല ലാഭത്തിനാ വാങ്ങീതും…
    ഉള്ളത് പറയാലോ…
    ഒറ്റ അലക്ക് കഴിഞ്ഞപ്പോ ഡബിൾ ബെഡ്ഷീറ്റോണ്ട് നാല് പില്ലോ കവർ അടിച്ചു.. പിന്നെ അപ്പന്റെ രണ്ടു വെള്ള ബനിയനും ഡിസൈനർ ബനിയനായിക്കിട്ടി… ഒന്നിച്ചിട്ട് അലക്കിയെന് ചീത്ത കേട്ടത് വേറേം..

    എന്നാലും… പൂരപ്പറമ്പീന്ന്…
    എന്റെ ഓർമ്മേലില്ല.. ഇനീപ്പോ ഒരാളെപ്പോലെ ഏഴാളുണ്ട് ന്നല്ലേ… (അതോ പാവം ആശാനിട്ടൊരു പണി കൊടുത്തതോ??)

    പിന്നെ ലൈനടി… (നോ കമന്റ്സ്.. വായ പൂട്ടി)

    എന്തായാലും… ഇനീപ്പോ… രുഗ്മിണീടെ കൂടെ കാണാ…

    സ്നേഹപൂർവ്വം
    സിമോണ.

    1. Dark knight മൈക്കിളാശാൻ

      രാജാവ് എന്റെ പിന്നാലെ ചാരന്മാരെ വിട്ടിട്ടുണ്ടെന്നാ തോന്നണേ. ഞാൻ നിന്റെ പിന്നാലെ നടന്നതൊക്കെ കറക്റ്റ് ആയി പറയുന്നുണ്ട്. ഇനിയെങ്ങാനും കിച്ചൂന്റെ രക്ഷസ്സിനെ എന്റെ പിന്നാലെ വിട്ടിട്ടുണ്ടാവോ?

      1. സിമോണ

        സംശയിക്കേണ്ടിയിരിക്കുന്നു ആശാനേ…
        എവിടെയൊക്കെയോ ചില ഒതുക്കലുകൾ നടക്കുന്നുണ്ട്…

        1. Dark knight മൈക്കിളാശാൻ

          നമുക്ക് രാജാവിനെ പറ്റിച്ച് ഒളിച്ചോടാം

        2. സിമോണ

          അയ്യോ വേണ്ട..
          അപ്പൊ സ്മിതാമ്മ?? അതിനെ വിട്ട് ഞാൻ ഒരു വഴിക്കും വരില്യ ട്ടാ..

  9. എന്നാലും നീ എന്റെ ഭീകരനായ രക്ഷസ്സിനെ അടക്കാ കുരുവിയോളം പോന്ന പച്ചപ്രക്കാക്കി കളഞ്ഞല്ലോ…?? ഇടയ്ക്കു ഒരു സ്ഥലത്തു ഉദ്ദണ്ഡൻ എന്ന് വിളിച്ചത് നോം പ്രത്യേകം നോട്ട് ചെയ്തിരിക്കുന്നു ട്ടോ…??

    തെന്നെ ..തെന്നെ ..കിച്ചൂന് ഫുള്‍ സപ്പോര്‍ട്ട്….

    1. സ്മിതമ്മ, ഇവൾ ഇതെഴുതി തറവാട്ടിൽ പിറന്ന യക്ഷികളുടെ മാനം കളഞ്ഞു. ഇപ്പോ ഞാൻ യക്ഷിയാടോ എന്ന് പറയുമ്പോൾ അപ്പൊ ചിരിച്ഛ് കൂടെ പോരുന്നോ എന്ന് ആരോ ചോദിച്ചു. ചുണ്ണാമ്പ് ചോദിച്ചാൽ ഇപ്പോൾ പകരം ഹൃദയം തരാം എന്ന് അപ്പുറത്തെ വാസു അണ്ണൻ നീലിയോട് പറഞ്ഞു. ഇപ്പൊ നിവർത്തി ഇല്ലാതെ അവൾ അവനോടൊപ്പം ആണു പൊറുതി. ഡ്രാക്കുള മാമൻ ഇപ്പൊ രക്തം കുടി ഒക്കെ നിർത്തി വൈറ്റില ജംഗ്ഷൻ ഇൽ ബ്ലഡ്‌ ബാങ്ക് ഓപ്പൺ ചെയ്തു. കിച്ചന്റെ രക്ഷസ്സിപ്പോൾ ഒരു ലൈബ്രറി സ്റ്റാർട്ട്‌ ചെയ്തു, ഞാൻ പോയി ഒരു ബുക്ക്‌ എടുത്തിരുന്നു അവിടുന്ന്. പിന്നെ നമ്മുടെ ലിസ്സ അവൾ ഇപ്പൊ എവിടെയോ എന്തോ ഒരു ജീവിതം കൊടുക്കണം ഇന്നുണ്ടാരുന്നു കൂടെ പോരുമോ ആവോ

      1. സിമോണ

        ലിസാമ്മ ആണേൽ രാജ സാഹിബിന്റെ കസ്റ്റഡീലാ…
        വീണ്ടും ലിസ ആണേൽ…

        എന്റമ്മോ… എന്തിനാ എന്റെ ആൽബിച്ചായാ… അച്ചായന് വേണേൽ ഞാൻ ആ ഹിതേനെ എത്രയും വേഗം അങ്ങോട്ടെത്തിക്കാ… ആ പണ്ടാര സിൽമാ ഒരൂസം ഇത്തിരി നേരം കണ്ടതാ.. ഒരാഴ്ച മനുഷ്യന്റെ ഉറക്കം പോയിക്കിട്ടി…

        മനുഷ്യന്മാർക്ക് ഇങ്ങനേം ഇണ്ടാവോ… ഹൂ…ന്യുറോസിസിന്ന് സൈക്കോ സിസിൽക്ക് എത്തി…

    2. സിമോണ

      സത്യായിട്ടും കിച്ചനെ ഉദ്ദണ്ഡൻ ന്നു വിളിച്ചത് ഞാനല്ല… അതാ പേട്ട രക്ഷസ്സാ… അതല്ലേ ഞാൻ അതിനെ അപ്പൊ തന്നെ ഓടിപ്പിച്ചേ… അല്ലേലും അവൻ ആള് ശരിയല്ല…

  10. കിന്നരന്മാരടെ രാജാവും അപ്സരസ്സുമാരുടെ റാണിയും തമ്മിൽ ഭയങ്കര ലൈനാ ട്ടാ..

    ഹ്മം…അങ്ങ് ചെന്നാ മതി!
    കാരണം അടിച്ച് പുകയ്ക്കും.

    വെന്‍റ്റിലേറ്ററീന്ന് ഈയുള്ളോള്‍ സ്കൂട്ട്‌ ആയിട്ട് രണ്ടീസവേ ആയുള്ളൂ…

    1. സിമോണ

      ഉവ്വുവ്വ്… ഞങ്ങളെല്ലാരും കണ്ണും പൂട്ടി വിശ്വസിച്ചിരിക്കുന്നു മാതാശ്രീ..
      ഇനിയൊരു ലഡ്ഡു തരു…
      നല്ല തുവരപ്പരിപ്പിട്ട് ഇണ്ടാക്കിയ ലഡ്ഡു (ഒരു കാലം വരെ ലഡ്ഡു പരിപ്പൊണ്ടാ ഇണ്ടാക്കണേ ന്നായിരുന്നു എന്റെ വിശ്വാസം)

      വെന്റിലേറ്ററിന്ന് സ്മിതാമ്മ… ഹി ഹി ഹി….

      മമ്… ഞാനൊന്നും പറയണില്ല ട്ടാ…

  11. കിന്നരന്മാർക്ക് അപ്സരസ്സുമാരെയാ പ്രേമിക്കാൻ പാടൊള്ളു… യക്ഷീനെ പ്രേമിക്കണേൽ അപ്സരസ്സിന്റെ റാണീടെ അനുവാദം വേണം…
    എന്നെ പ്രേമിച്ചോട്ടേന്ന് ചോദിച്ചപ്പോ നാണിച്ചുപോയി ഞാൻ… സ്മിതാമ്മ അപ്സരസ്സിന്റെ അടുത്തിക്ക് വിട്ടു അനുവാദം ചോദിയ്ക്കാൻ…
    അതോടെ കിന്നരന്റെ അഡ്രസ്സില്ലാണ്ടായി ഈ വഴിക്ക്…

    അല്ലേലും എനിക്കറിയാം…
    ഈ അപ്സരസ്സുമാര് കൊച്ചിക്കാരി പെണ്ണുങ്ങളെ പോലാ… അവറ്റോളെ കണ്ടാ പിന്നെ അച്ചിയെ വരെ ആരും തിരിഞ്ഞു നോക്കൂല്യ.. പിന്നല്ലേ കാമുകീനെ…
    പാവം ഞാൻ… എന്തോരം ആശിച്ചതാർന്നു…

    ചിരിക്കാന്‍ വേറെ ടി വി ഷോ കാണുന്നത് നിര്‍ത്തി.
    ലാഫിംഗ് ക്ലബ്ബില്‍ പോകുന്നതും.
    എന്തിന്, പഴയ ആചാര്യന്‍മാര്‍ ജെറോം കേ ജെറോം, സഞ്ജയന്‍, ഈവന്‍ പോത്തേട്ടന്‍ വരെ മേലോട്ട് നോക്കി നിക്കുവാ, സിമോണയുടെ പള്ളിക്കകത്തെ കുരിശ്പള്ളി വായിച്ചിട്ട്…

    1. Dark knight മൈക്കിളാശാൻ

      ന്നാലും അവള് പറഞ്ഞൂലോ ചേച്ച്യേ, ഞാനവളെ വിട്ടൂന്ന്. കടലോളം ണ്ട്ട്ടോ സങ്കടം.

      “പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ
      ഞാൻ മഴയായി പെയ്തെടി…”

      1. സിമോണ

        ആശാനേ…
        ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കീതല്ലേ… ആശാൻ എന്നെ ഉപേക്ഷിക്കില്ലെന്ന് ഇനിക്കറിഞ്ഞൂടെ…
        നമ്മള് അലുവേം നെയ്യും പോലല്ലേ… ഒന്നിന്ന് ഒന്ന് തിരിക്കാൻ പറ്റില്ലല്ലോ…

    2. സിമോണ

      സ്മിതാമ്മേ…

      ഇങ്ങനെ ഓരോരുത്തരുടെ പേരൊക്കെ പറഞ്ഞിട്ട്…
      വേണ്ടാ ട്ടാ.. ലാസ്റ്റ് ചീത്തപ്പേരാവേ… പറഞ്ഞില്ലന്ന് വേണ്ട…
      എന്തായാലും സഞ്ജയനെ ഇഷ്ടാണ്. രുദ്രാക്ഷ മാഹാത്മ്യം കാരണം..
      ബഷീറിനെ, ഭൂമിയുടെ അവകാശികൾ കാരണം…
      പിന്നെ വി കെ എന്നിനേം… പയ്യൻ കഥകൾ കാരണോം… (പേരെടുത്ത് വിളിക്കാൻ പാടില്ല.. കാരണവന്മാരല്ലേ.. എന്നാലും സാരല്ല.. ഒരു കാര്നോത്തിയോടല്ലേ…)

      ആറാം ക്‌ളാസിൽ പഠിക്കുമ്പോ പായേൽ കിടന്നപ്പോ പഴുതാര കുത്തി ഒരു ദിവസം… നാലഞ്ചു ദിവസം ആടലോടകം അരച്ചിട്ടു.. നല്ല കടച്ചിലായിരുന്നു… പക്ഷെ കരഞ്ഞില്ല… കാരണം അന്നേ ഭൂമീടെ അവകാശികൾ കാണാപാഠയിരുന്നു… അത് കാരണം പഴുതാര കുത്തിയതിൽ നല്ല അഭിമാനം തോന്നി…
      പക്ഷെ അമ്മച്ചിക്ക് തോന്നീല.. അതിനെ ചവിട്ടി അരച്ചുകളഞ്ഞു…

      ഇതൊക്കെ എന്താണാവോ ഇപ്പൊ എഴുന്നള്ളിക്കാൻ???
      എനിക്കും മനസ്സിലായിട്ടില്ല..

  12. “നീ ഒറങ്യാ ഡീ കാന്താരീ??….”
    ഋഷി ഗന്ധർവ്വനാണ്…

    “ഇല്ല ഗന്ധേട്ടാ… എന്ത്യേ???”

    “നീ ഉത്രാളിക്കാവ് പൂരത്തിന് പോര് ണ്ടാ?? വെടിക്കെട്ടാ ഇന്ന്…
    അമിട്ട് താഴെ നിന്ന് പൊട്ടി കുറെ എണ്ണം തട്ടിപോവും ന്നൊരു ന്യുസ്, നമ്മടെ ഇന്റെലിജെൻസിന്ന് കിട്ടീണ്ട്… പോര്ണ്ടെങ്കെ വാ…
    ചോരേം പല്ലും ഒക്കെ ഇഷ്ടംപോലെ കിട്ടും…”

    “അയ്യേ.. ഇനിക്ക് വേണ്ട…
    വെന്ത ചോര ഇനിക്കിഷ്ടല്ല്യ…..

    വാക്കുകള്‍ തപ്പുകയാണ്‌. പാരഡോക്സ്, സറ്റയര്‍ തുടങ്ങി സകല മുള്ള് മുരിക്ക് ലിറ്റററി ടേംസിന്‍റെയും ഡേഫനീഷന്‍ മാറ്റി എഴുതുന്നതാ അതിലും എളുപ്പം!!!

    1. സിമോണ

      അതിന്റെ ബാക്കിയാ എനിക്ക് ഇത്തിരീം കൂടി രസിച്ച് എഴുതീത്.. ഋഷിവര്യന്റെ ചെലെ നേരത്തെ എന്നെ മനഃപൂർവം ഇട്ട് മാന്തിക്കൂട്ടണ സ്വഭാവം കണ്ടിട്ടാ ആ ബാക്കി എഴുതീത്…

      മുരടൻ…(വെറുതെ.. എനിക്കറിഞ്ഞൂടെ ആ മുതലിനെ)

  13. പണ്ട്, രാവണപ്രഭൂൽ അഭിനയിക്കുമ്പോ, മോഹൻലാൽ ബോക്‌സിങ്ങൊക്കെ ചെയ്ത് ഹോർലിക്‌സും കുപ്പിയിൽ ഇട്ടു വെച്ച പല്ലുകളൊക്ക, മൂപ്പരോടെ ഫോറസ്ററ് കാരടെ റെയ്‌ഡ്‌ വന്നപ്പോ ഞാനിങ് എടുത്തോണ്ട് പോന്നിരുന്നു…
    എന്തോരം പല്ലായിരുന്നു…

    കുത്തിയിരുന്ന് എഴുതിയ സകല അമാനുഷങ്ങളുടേയും വീര പുരുഷചരിതങ്ങളുടെയും മേല്‍ ആരോ മൂത്രമൊഴിക്കുന്നത് അറിഞ്ഞ രഞ്ജിത്ത്.

    മണത്ത്നോക്കിയപ്പോള്‍ അത് സിമോണയുടെ മൂത്രം.

    വീണ്ടും ഹോളി സാക്രിലേജ്….

    1. സിമോണ

      അയ്യേ… ഈ സ്മിതാമ്മ…

      അല്ലെങ്കെ തന്നെ ഓരോ ഡയലോഗ് എഴുതുമ്പോ… (കുറ്റം പറഞ്ഞാ ആശാനും മാഡി കിന്നരനും ഒക്കെ കൂടെ എന്നെ എടുത്തിട്ട് പെരുമാറും.. ഒക്കെ ലാലേട്ടൻ ഫാൻസ്‌ അസോസിയേഷനാ… ആശാൻ താഴെ നമ്മടെ ആകാശഗംഗെടെ ഡയറക്ടർക്കൊരു മറുപടി എഴുതീട്ട് ണ്ട് അത് വായിച്ചാ മതി… ഒക്കെ മനസ്സിലാവാൻ)

      1. സൈറ്റിലെ ലാലേട്ടൻ ഈ സിമോണായല്ലേ, ലാലേട്ടനെ പോലെ ലക്ഷത്തിൽ ഒന്നേ കാണൂ ഇതു പോലൊരാൾ, അതോണ്ട് ഈ ഫാൻസുകാരുടെ കട്ട സപ്പോർട്ട് ??

      2. സിമോണ

        താങ്ക് യു മാഡി ചേട്ടാ…. (ഞാൻ ആരായിപ്പോയി… അപ്പന്റെ മുണ്ട് ഒരെണ്ണം അടിച്ചു മാറ്റായിരുന്നു)

  14. തൃശൂർ വിമല കോളേജിന്റെ സൈഡിലെ ബ്ലഡ് ബാങ്കില് രാത്രി പോയെരുന്നു…
    ഹോ… ആകെ ഒരു കുഞ്ഞിപാക്കറ്റ് ചോരയാ കുടിച്ചേ… എന്നിട്ടെന്താ…. ലൂസ്‌മോഷൻ വന്ന്, എന്റെ മേൽ ബാക്കി ഇണ്ടായിരുന്ന ചോര കൂടി പോയിക്കിട്ടി…

    ഹിപ്പോക്രാറ്റിസ് ഓത്ത് v/s മള്‍ട്ടിസ്പെഷ്യാലിറ്റി സൌകര്യങ്ങള്‍…

    1. സിമോണ

      പിന്നല്ലാണ്ട്…

      സ്മിതാമ്മേ… എന്റെ വീട് ന്നു വെച്ചാ സ്വർഗ്ഗായിരുന്നു… ഒൻപതാം ക്‌ളാസിൽ പഠിക്കണത് വരെ..

      കിണറ്റീന്ന് കോരിയ വെള്ളം കൂജയിൽ വെച്ചാ കുടിച്ചേര്ന്നെ… പപ്പടം വർത്ത വെളിച്ചെണ്ണ തീരണ വരെ തോരൻ ഇണ്ടാക്കാൻ ഉപയോഗിച്ചേർന്നു…
      ടോയ്‌ലെറ്റ് വീട്ടീന്ന് അൻപത് മീറ്റർ പുറത്തായിരുന്നു.. നല്ല ഓടിട്ട പെരയായിരുന്നു… രണ്ടു മുറീം ഒരു ഹോളും.. പിന്നൊരു കിച്ചനും ഒരു വരാന്തയും…
      ഉമിക്കരി ഇട്ടാ പല്ലു തേച്ചിരുന്നെ.. ബ്രഷും പേസ്റ്റും രണ്ടാഴ്ച കൂടുമ്പോ ഒരൂസം അമ്മച്ചി തരും.. അന്നേ അലോവ്ഡൊള്ളോ..
      ഓക്സൈഡ് തറ ആയിരുന്നു… വീട്ടില് എവടെ വേണേലും പായീം കൂടി ഇടാണ്ട് സുഖായി കിടക്കാർന്നു….
      ഇങ്ങനൊക്കെ സ്വർഗം സുന്ദരം..

      ഒൻപതാം ക്‌ളാസിൽ എന്താ സംഭവിച്ചേ ന്നല്ലേ…
      അപ്പളാ വീട്ടില് ടി വി വാങ്ങിച്ചേ…

      അതോടെ എന്റെ വീട്ടില് ബാക്ടീരിയ വന്നു, വൈറസ് വന്നു, ടോയ്ലറ്റിൽ സോപ്പ് വന്നു, അമ്മച്ചി പപ്പടം വർത്ത വെളിച്ചെണ്ണ ദൂരെ കളഞ്ഞു.. പിന്നാലെ ഫ്രിഡ്ജ് വന്നു, വെള്ളം തിളപ്പിച്ചാറ്റി കുടിക്കാൻ തുടങ്ങി, രണ്ടു നേരം പേസ്റ്റും ബ്രഷും ഇട്ട് തേച്ച് കണ്ണാടീൽ നോക്കി പല്ലിന്റെ നിറം എന്നും പരിശോധിക്കാൻ തുടങ്ങി… ഓട് വീട് മാറി നല്ല ടെറസിട്ട വീടായി, നെരോലാക്ക് എക്സലിന്റെ പെയ്ന്റടിച്ചു കുട്ടപ്പനാക്കി… പായലും ഇല്ല പൂപ്പലും ഇല്ല… മലമ്പനീം മന്തും ഒന്നും വന്നില്ല…

      പക്ഷെ..
      ക്യാൻസർ വന്നു… പ്രേഷറും ഷുഗറും കൊളസ്ട്രോളും വന്നു…

      ഇപ്പൊ…
      എന്റോടെ കൂജയിലെ വെള്ളാ ഉപയോഗിക്കണെ… വീടിന്റകത്ത് ടോയ്‌ലെറ്റൊക്കെ ഇണ്ട്.. പക്ഷെ രാത്രി ഉപയോഗിക്കാൻ മാത്രം.. പുറത്ത് കുളിമുറീം ടോയ്ലറ്റും ഉണ്ട്.. പകലൊക്കെ അവിടെ പൊക്കോണം… ഫ്രിഡ്ജിൽ ഫുഡ് ബാക്കി വെക്കാറില്ല… അതിനും മാത്രം വെക്കാറുമില്ല…

      എന്താ കാരണം ന്നോ… ഇപ്പൊ ടി വി വെക്കാറില്ല… ഇന്റർനെറ്റിലും ആവശ്യോള്ള കാര്യങ്ങളെ നോക്കാറുള്ളു.. സോഷ്യൽ മീഡിയ ഫുള്ളി പ്രൊഹിബിറ്റഡ് ഏരിയ ആയി പ്രഖ്യാപിച്ചു… (സംശയിക്കണ്ട..സത്യം)

      ഇതൊക്കെ വേണേൽ നുണ ആണെന്ന് വിചാരിക്കാം.. പക്ഷെ ഇതാണ് സത്യം…
      ഇതൊക്കെ പിന്നെ കഥയിലൂടേം കമന്റിലൂടേം പറയണ്ടേ സ്മിതാമ്മേ…

      1. സിമോണ വായിച്ചിട്ടു അതിശയം തോന്നുന്നു. ഒന്നും ലൈഫ് സ്റ്റൈൽ വിശദീകരിക്കുമോ. എങ്ങനെ എൻഗേജ് ആയി ഇരിക്കുന്നു. മിക്സി,അയോൺ ബോക്സ്‌ ഇത്യാദി ഉപയോഗിക്കുന്നുണ്ടോ. സോഷ്യൽ മീഡിയ ഇല്ലെന്നു പറയല്ലേ വിശ്വാസം ആവുന്നില്ല

      2. സിമോണ

        അയ്യോ… ഞങ്ങള് ടോട്ടൽ പിറകോട്ട് പോയിട്ടില്ല ഇച്ചായാ…
        പക്ഷെ അനാവശ്യ കാര്യങ്ങളെ ഒഴിവാക്കി ന്നു മാത്രം…

        ഞാൻ പറഞ്ഞാലും എത്ര ആളുകൾ അതൊക്കെ വിശ്വസിക്കും ന്നൊന്നും അറിയില്ല.. പക്ഷെ അതിപ്പോ ഈ രൂപമില്ലാത്തിടത്ത് നുണ പറഞ്ഞ് വിശ്വസിപ്പിച്ചിട്ടെന്തിനാ??

        എന്റപ്പൻ ഒരു മൂന്നു വര്ഷം മുൻപ് വരെ ചിരട്ട കത്തിച്ചേ അയേൺ ചെയ്തിരുന്നൊള്ളു.. പിന്നെ മൂപ്പർക്ക് വയ്യാണ്ടായപ്പോ അത് നിർത്തി.. (അത് പക്ഷെ എന്റെ പോലെ പ്രാന്ത് കേറീട്ടൊന്നും അല്ല ട്ടാ.. കറന്റ് കാശ് പിശുക്കനായിരുന്ന്)

        സോഷ്യൽ മീഡിയ ഇല്ല എന്നതാണ് സത്യം… ഈയിടെ ഒരു ഫേക്ക് ഐഡി ഉണ്ടാക്കിയത് സ്മിത്താമ്മേനോട് തിരികെ വരണം ന്നു പറഞ്ഞ് പറഞ്ഞ് ശല്യം ചെയ്യാൻ വേണ്ടി മാത്രായിരുന്നു.. ഞാൻ സ്വൈര്യം കൊടുത്തിട്ടില്ല അതിന്…
        ആ അക്കൗണ്ട് ബാക്കി നിർത്തിയേക്കുന്നതും ഇടയ്ക്ക് വല്ലപ്പോഴും (വളരെ വല്ലപ്പോഴും) സ്മിതാമ്മേടെ ഒരു ഹായ് അതിൽ വരുന്നോണ്ട് മാത്രാണ്…

        ഫേസ്‌ബുക്ക് അക്കൗണ്ടോക്കെ ഒരിക്കൽ ഉണ്ടായിരുന്നു.. പക്ഷെ എന്നെ തിരികെ ചിന്തിക്കാൻ പ്രേരിപ്പിച്ചതിൽ വലിയൊരു പങ്ക് ആ അക്കൗണ്ടിന് തന്നെ ആയിരുന്നു ന്നുള്ളതാണ് സത്യം…

        പിന്നെ… ടൈം പാസ്സ്…

        അല്പം സീരിയസ്‌ലി ആണെങ്കിൽ…
        റൈറ്റിംഗ്… റീഡിങ്… മെഡിറ്റേറ്റിങ്… ഇത് മൂന്നും കഴിഞ്ഞാൽ ബാക്കി ഒന്നിനും സമയം തികയാറില്ല.. വേറെ പാട്ടു കേൾക്കാൻ പോലും അധികം മെനക്കെടാറില്ല..
        പിന്നെ ഒരു തോന്നൽ തോന്നുമ്പോ ഞാൻ തെണ്ടാനിറങ്ങും.. പല വഴിക്ക്.. അതൊക്കെ കഴിഞ്ഞ് മര്യാദക്ക് ഉറങ്ങാൻ പോലും നേരം കിട്ടാറില്ല..

        1. ആ ഫേക്ക് ഐഡി ഇൽ നിന്നും എനിക്കൊരു റിക്വസ്റ്റ് ഇടുമോ.സ്മിതമ്മയുടെ പുതിയ ഗ്രൂപ്പിൽ ഞാനും ഉണ്ട്. വിരോധം ഇല്ലെങ്കിൽ

          1. Dark knight മൈക്കിളാശാൻ

            മ്മടെ രാജാവും മാഡിയും അഖിലും ജോസഫും ഉള്ള ഗ്രൂപ്പ് ആണോ അൽബിച്ചാ? ന്നാ നിക്കും വേണം റിക്വസ്റ്റ്.

          2. സിമോണ

            ആ അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ ഷെഡ്യുൾ ചെയ്തതാ ഇച്ചായാ…

            എന്റെ സോഷ്യൽ മീഡിയ ന്നു പറയണത് ഈ സൈറ്റിൽ ഒതുങ്ങി.. ഇതിനപ്പുറത്തേക്കുള്ളതൊക്കെ സഹി കേട്ടപ്പോ ഞാൻ ഒരിക്കൽ നിർത്തിതാ.. ഇനി ഒരിക്കലും അതിലേക്ക് തിരിച്ചു പോവില്ലെന്നും തീരുമാനിച്ചതാ…

            പിന്നെ ആ ഐ ഡി സ്മിതാമ്മേനെ എങ്ങനെയെങ്കിലും പിടിച്ച പിടിയാലേ കൊണ്ടരാനുള്ള ഒരു ആഗ്രഹത്തിന്റെ പുറത്ത് വെറുതെ ഇണ്ടാക്കി ന്നെ ഉള്ളു… അതിനു വേണ്ടി ഒരു ജിമെയിൽ ഐഡിയും ഇണ്ടാക്കി.. ജിമെയിൽ ആൾറെഡി ഡിലീറ്റ് ചെയ്തിരുന്നു… ഫേസ്‌ബുക്ക് ഷെഡ്യുൾഡ്ഡ് ആണ്…

            നമ്മക്ക് നമ്മടെ സൈറ്റുണ്ടല്ലോ… ഇവിടാവുമ്പോ എല്ലാരും കൂടി…. ഒരു സീക്രസികളുമില്ലാതെ ഒരു തുറന്ന മനസ്സോടെ വരാൻ പറ്റും… ആ ഒരു ഫ്രീഡം വേറെ ഒരിടത്തും കിട്ടാനില്ലെന്നേ…

          3. Say aloud…Louder…

          4. പിന്നെ ആ ഐ ഡി സ്മിതാമ്മേനെ എങ്ങനെയെങ്കിലും പിടിച്ച പിടിയാലേ കൊണ്ടരാനുള്ള ഒരു ആഗ്രഹത്തിന്റെ പുറത്ത് വെറുതെ ഇണ്ടാക്കി ന്നെ ഉള്ളു…

            അതിന്‍റെ ഒരു ബലത്തിലാ ഇവിടെ ഇപ്പോഴും ഇങ്ങനെ…

          5. സിമോണ

            അതിലെന്താ സംശയം… സ്മിതാമ്മയെ ഞാനെന്ന്യാ ഇങ്ങോട്ട് തിരികെ വിളിച്ചോണ്ട് വന്നത്… കുറെ കുറെ വിളിച്ചിട്ടാ ഒന്ന് വന്ന് കിട്ടീതും…
            എന്തൊരു ഗമയായിരുന്നു… അല്ലാ..

        2. Dark knight മൈക്കിളാശാൻ

          ശരിക്കും പറഞ്ഞാൽ നിന്നെയൊന്ന് നേരിട്ട് കാണണമെന്ന് തോന്നിയിട്ടുണ്ട്. ആ തലയിലെ പ്രാന്ത് എൻ്റെയീ തലയിലൊട്ടും പകർന്ന് തര്വോന്ന് ചോദിക്കാനായിട്ടാ. പണ്ട് നാറാണത്ത് ഭ്രാന്തൻ വരം ചോദിച്ച പോലെ.

          1. സിമോണ

            എന്റെ പ്രാന്തൊക്കെ ഈ സൈറ്റിൽ ഇങ്ങനെ ഒഴുകിപ്പരക്കല്ലേ ആശാനേ…

            സംഗതി, സിമോണ എന്ന കഥാപാത്രം നല്ലൊരു ശതമാനം വരെ സത്യാണ്.. ഇടയ്‌ക്കൊരല്പം ഭാവനകൾ കടന്നു വന്നാലും, പറയുന്ന കമന്റുകളിൽ പരമാവധി ഉൾക്കൊള്ളിച്ചിരിക്കുന്നത് അനുഭവങ്ങളെ തന്നെയാണ്…. പക്ഷെ…

            ആ കഥാപാത്രത്തിന് റിയാലിറ്റിയുമായി ഒരു ചെറിയ ഗ്യാപ്പ് ഉണ്ട്…
            ഒരല്പം നീണ്ട ഒരു കാലഘട്ടത്തിന്റെ ഗ്യാപ്പ്… ആ ഗ്യാപ്പുള്ളതുകൊണ്ടാണ് സിമോണയായി നിങ്ങളോടൊപ്പം ചിരിച്ചുല്ലസിക്കാൻ എനിക്ക് സാധിക്കുന്നതും.. അതാണെന്റെ ഫ്രീഡം…

            നിങ്ങളോടൊക്കെ ഇങ്ങനെ ചിരിച്ചു സംസാരിക്കുമ്പോ ആണ് ഞാൻ വളരെ അധികം സന്തോഷായി ഇരിക്കുന്നതും…
            ആ ഗ്യാപ്പ് അങ്ങനെ തന്നെ ഇരിക്കല്ലേ ആശാനേ നല്ലതും.. ഇവിടെ ആശാന്റെ പ്രിയ കൂട്ടുകാരി ആയി ഇരിക്കുന്നതാണ് എനിക്കേറ്റവും ഇഷ്ടവും…

          2. എടീ സിമ്മു, നീ ഒരു സംഭവം ആണു. ഇതുപോലെ ഒരു സാധനം മാത്രമേ ലോകത്തുള്ളൂ. സൂക്ഷിച്ചു വക്കണ്ട മുതലാ. ആൻസർ നോ ആണെന്നറിയാം. എന്നാലും ചോദിക്കുവാ പോരുന്നോ എന്റെ കൂടെ

          3. Dark knight മൈക്കിളാശാൻ

            അയ്യടാ. ഞാനിവിടെ ആ ചോദ്യോം ചോദിച്ച് പിന്നാലെ നടക്കാൻ തൊടങ്ങീട്ട് കാലം കൊറെയായി. ആദ്യം വരീടെ അവസാനം പോയി നിക്ക്.

          4. സിമോണ

            ആശാനെന്റെ സ്വന്തമല്ലേ… പിന്നെന്താ…. നാലാംകല്ല് കാരൻ… (എനിക്കറിയാട്ട അവിടൊക്കെ)

Leave a Reply

Your email address will not be published. Required fields are marked *