അതീന്ദ്രിയ ശക്തികൾ [സിമോണ] 210

ഫ്രൻഡ്‌സേ….

പീസില്ല ട്ടാ… ചുമ്മാ എഴുത്താ… പീസിനുവേണ്ടി വായിച്ച് നേരം കളയല്ലേ… എന്റെ നേരം പോവാൻ എഴുതീതാ..

 

അതീന്ദ്രിയ ശക്തികൾ….. (സിമോണ)

Atheendra Shakthikal Author : Simona

 

“കരിമ്പനക്കാട്ടിൽ രക്തദാഹിയായ യക്ഷിയുണ്ട്!!!!…
രാത്രികാലങ്ങളിൽ, നിലം തൊടാത്ത കാലുകളുമായി അവൾ ഒഴുകി നടക്കും…
ഇരുട്ടിൽ നിങ്ങൾക്കുപിറകിൽ ഒരു നിഴൽപോലെ!!…

അമാവാസി രാവുകളിൽ ലോകം ഇരുളിനെ പുണരുമ്പോൾ, യക്ഷിപ്പാലകളിൽ നിന്ന് അവളുടെ അലർച്ച കേൾക്കാം..
ഒപ്പം, അവളുടെ നീണ്ടു കൂർത്ത ദംഷ്ട്രകളിൽ രക്തം വാർന്നു മരിക്കുന്ന പാവം മനുഷ്യരുടെ നിലവിളിയും..
ഭയക്കേണ്ടിയിരിക്കുന്നു!!!!…

മോഹിപ്പിക്കുന്ന ഗന്ധത്തിൽ മയങ്ങിയെത്തുന്നവരുടെ കഴുത്തിൽ, കൂർത്ത കോമ്പല്ലുകളാഴ്ത്തി അലർച്ചയോടെ അവൾ അമരുമ്പോൾ, കോമ്പല്ലുകളിലെ സുഷിരങ്ങളിലൂടെ തിളയ്ക്കുന്ന മനുഷ്യരക്തം അവളുടെ ഉയിരിലേക്കൊഴുകും…
അവൾ അതീന്ദ്രീയശക്തി കൈവരിക്കും!!!..
നിങ്ങളുടെ ആത്മാവിനെ അവളുടെ അടിമയാക്കി മാറ്റും..

അതോടെ, കാലങ്ങളോളം യക്ഷിപ്പാലകളിൽ അഭയം തേടി നിങ്ങൾ ഗതികിട്ടാതെ അലയേണ്ടിവരും… നിങ്ങളുടെ മനസ്സ് പൂർണമായും അവളുടെ അധീനതയിലാകും…
നിങ്ങളുടെ ഉള്ളിൽ അവളുടെ ആജ്ഞകൾ കുടിയേറും… നിങ്ങൾ…………”

അപ്പുറത്തെ, പീക്കുർണി യെന്ന് ചെല്ലപ്പേരുള്ള പി കെ മാങ്കുണ്ണിയുടെ വീട്ടിലെ റേഡിയോ നാടകം കേട്ട്, തൃശ്ശൂര് ഡിസ്ട്രിക്ടിൽ, നല്ലോണം പനകളും ഇഷ്ടംപോലെ കടിച്ചു തിന്നാൻ പനനൊങ്കുമുള്ള, സെന്റിന് ഏതാണ്ട് രണ്ട്‍ രണ്ടര ലക്ഷം മതിപ്പുവിലയുള്ള, സാമാന്യം ഭേദപ്പെട്ട ഒരു ഏരിയ യിലെ, ഒരു കുഞ്ഞു കരിമ്പനയിലിരുന്ന്, ഒരു പാവം യക്ഷി മൂക്കുപിഴിഞ്ഞു.
പാവം യക്ഷിയുടെ പേര് സിമോണ!!!.
വയസ്സ്…. “മരിച്ചതിനു ശേഷം” ഇരുപത്തിമൂന്ന്.

“റേഡിയോ തെണ്ടികൾ!!!..
പച്ചപ്പാവങ്ങളായ ഞങ്ങളെപ്പറ്റി ഓരോന്ന് പറഞ്ഞുണ്ടാക്കിയിട്ട്, ഒറ്റ ഒരുത്തൻ, ഒരിത്തിരി ചുണ്ണാമ്പ് തരാൻ പോലും ഈ വഴി വരുന്നില്ല…
ഒന്ന് മുറുക്കീട്ട് കാലമെത്രയായി ന്നാ???”

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles

165 Comments

Add a Comment
  1. ഉര്‍വ്വശി, മേനക രംഭ തിലോത്തമ, സില്‍ക്ക് സ്മിത, സണ്ണി ലിയോണി, സ്റ്റാന്‍ഡ് മേരി ഒക്കേം കൂട്ടുവെട്ടി…

    ദ അപ്സ്സരസ് ടൈറ്റില്‍ ഗോസ് റ്റു ….എന്ന് അനൌണ്സ് ചെയ്യും വരെ കുഴപ്പമില്ലാരുന്നു.
    ലിസ്സ്റ്റില്‍ പേര് കാണാഞ്ഞിട്ടാ…

    1. സിമോണ

      കൂട്ട് വെട്ടിക്കോട്ടെ…

      ഇവിടെ കഥയുടെ സൗന്ദര്യാ പറഞ്ഞേക്കണേ ട്ടാ…
      അത്ര ഭംഗീൽ കഥ എഴുതണേൽ സ്മിതാമ്മ പറഞ്ഞ കുന്ത്രാപ്പികളൊക്കെ … കുഞ്ഞാപ്പി അഭിപ്രായത്തി പറഞ്ഞത് പറയേണ്ടിവരും..

      വേണ്ട… അത്രയ്ക്ക് ഇല്ല…
      കഥയിലാണേൽ നോക്കാരുന്നു..

    2. Dark knight മൈക്കിളാശാൻ

      ആരൊക്കെ വന്നാലും ന്റെ ചേച്ചീടെ അത്ര വരില്ല.

  2. പീക്ക് മൂത്രമൊഴിക്കുന്നു, തുളസിയുടെ മേലേക്ക്…
    ദ ഹോളി സാക്രിലേജ്…
    കോണ്‍സ്റ്റാന്‍സിന്‍റെ ഒരു പെയിന്‍റ്റിങ്ങ് ഉണ്ട്.
    പള്ളിയ്ക്കകത്ത് മൂത്രം കൊണ്ട് വൃത്തം വരയ്ക്കുന്ന ഒരു കൊച്ചുകുട്ടി.

    ഓര്‍ത്ത് പോയി.

    1. സിമോണ

      പീക്കൂനിട്ടൊരു പണി കൊടുത്തതാ… പിന്നെ തുളസി…

      മുപ്പത്തീനെ രമിതേടെ ലാസ്റ്റ് പാർട്ടിലും ഇട്ടിട്ടുണ്ട്…
      പാവം ചെടി… ഇത്തിരി വളം കിട്ടിക്കോട്ടെ ന്നെ… എന്തായാലും ഒഴിച്ച് കളയല്ലേ…

      അല്ലെങ്കെ തന്നെ ഭൂമിയിൽ നിന്ന് എടുക്കണേന്റെ ഇത്തിരിയെങ്കിലും തിരികെ കൊടുക്കാണ്ട് സൂക്ഷിച്ചു വെച്ചേക്കല്ലേ… ടാങ്ക് കെട്ടീട്ട്.. പിന്നെങ്ങനാ ഭൂമിക്ക് ഫലഭൂയിഷ്ടി ഇണ്ടാവാ??? അപ്പൊ രാസവളം അടിച്ചു കേറ്റി മണ്ണിനെ അങ്കിട് കൊന്നു തള്ളെന്നെ…

      ചോദിച്ചാ പറയും മലമ്പനീം മന്തും വന്ന് ആളോള് ചാവണ കാരണാ ന്ന്… (അങ്ങാനായിരുന്നേൽ പഴേ കാരണവന്മാരൊക്കെ എന്നേ പോയേർന്നു) എന്ന് വെച്ച് നാളെ തൊട്ട് പറമ്പിൽ പോണം ന്നല്ല ട്ടാ…

      ഓരോ അന്ധവിശ്വാസങ്ങള് മനുഷ്യന്റെ മേലെ അടിച്ചേൽപ്പിക്കണേനെ പറ്റി പറഞ്ഞുന്നെ ഉള്ളു..
      എന്തായാലും ടാങ്ക് കെട്ടിയ കാരണം ഇപ്പൊ ഭൂമീല് ആരും പനിയൊന്നും വന്ന് ചാവാറില്ല.. അത് ഭാഗ്യമായി… മരണ നിരയ്ക്ക് ഭയങ്കരായി കുറഞ്ഞു ത്രേ സ്മിതാമ്മേ… പണ്ടൊക്കെ ജനിച്ചോരൊക്കെ ലാസ്റ്റ് മരിക്കല്ലേ ആയിരുന്നെ…
      ഇപ്പൊ അതൊക്കെ മാറീന്നാ വൈദ്യശാസ്ത്രത്തിന്റെ കണക്ക്…

      ഇപ്പൊ നമ്മളൊക്കെ ജനിച്ചിട്ടും മരിച്ചിട്ടില്ലല്ലോ… അതാ…
      നല്ല പുരോഗമന ണ്ട് … ഭാഗ്യം.. ഇപ്പൊ ജനിക്കാൻ പറ്റീത്..

      1. ഹ ഹ ഹ
        ?
        നല്ല യൂറിയ ഒഴിച്ച് വളർത്തിയതാ എന്റെ
        തുളസിച്ചെടി എന്ന് മനസ്സിലായില്ലേ.

        പിന്നെ,
        പഴമയുടെ പുതുമ നീ പറഞ്ഞത് തന്നെ.

        നൂറ്റാറാം വയസ്സിൽ മരിച്ച ‘വഴിയോര’
        പാചകറാണി മസ്താനമ്മയെ അറിയില്ലേ.
        അതുപോലെ എത്ര മനുഷ്യർ….

        ഇപ്പോൾ എല്ലാ സൗകര്യങ്ങളും ഉണ്ട്.
        പക്ഷെ മനുഷ്യൻ അമ്പത് വയസ്സിൽ
        മാറാ രോഗി ആവുന്നു.

        1. സിമോണ

          അതെന്നെ…. (അപ്പൊ എനിക്ക് മാത്രല്ല വട്ട് ല്ലേ..)

          1. വട്ടൊക്കെ മുൻപ് ഒരുപാട്
            പറഞ്ഞത് തന്നെ അല്ലേ…
            കോരന്റെ കുമ്പിളിലെ കഞ്ഞി!
            മറന്നു പോയോ സഖി…

            കാണാൻ പറഞ്ഞ സിനിമകൾ
            പോലും അങ്ങിനെ ആയിരുന്നു.
            കെട്ടിക്കാഴ്ചകൾ ഇല്ലാത്ത
            സാധാരണ കഥകൾ……

            നിന്റെ കഥകൾ പോലെ….
            ലളിതം സുന്ദരം..പക്ഷെ,

            ഒരുപാട് അർത്ഥമുള്ളത്.!

  3. പൊന്നു.?

    സിമോണാ…. ഒരു പാട് ചിരിപ്പിച്ചൂട്ടാ….. നന്ദി.

    ????

    1. സിമോണ

      പൊന്നൂസേ…

      ഇവിടൊക്കെ ഇണ്ടാ????
      കുറെ കാലായിലോ ഒന്ന് കണ്ടിട്ടെന്നെ… ഇടയ്ക്ക് ഓരോ സ്മൈലി കിട്ടിക്കൊണ്ടിരുന്നതാ…

      പിന്നെന്താ പറ്റിയെന്നറിയില്ല… ഒറ്റ മുങ്ങൽ… എന്നാലും ഇടയ്ക്ക് മറ്റു വാളുകളിൽ കാണാറുണ്ട്… അത് മതി…

      ഇവിടെ ഇണ്ടായാ മതി ട്ടാ… സ്ഥിരം കാണുന്നോരെ ഇടയ്ക്ക് കാണാണ്ടാവുമ്പോ എന്താണാവോ ന്നു വിചാരിക്കും…

      ഇടയ്ക്ക് വല്ലപ്പോഴും ഒന്ന് എത്തി നോക്കിക്കോളൂ ട്ടാ…

      സ്നേഹപൂർവ്വം
      സിമോണ.

  4. വിനയൻ

    പണ്ടൊക്കെ എക്ഷികൽ രാത്രികാലങ്ങളിൽ സുന്ദരിമാരുടെ വേഷത്തിൽ രാത്രി സഞ്ചാരികളെ കൊന്നു ചോരകുടിക്കും എന്നികെട്ടിട്ടുണ്ട് .ഇപ്പൊ അങ്ങനെ ഒന്നും കേൾക്കാറില്ല, ഒരുപക്ഷേ പ്രായവും തരവും നേരവും ഒന്നും നോക്കാതെ ഉള്ള പീഡനം കാരണം അവരും കുടപന കളിൽ ഒളിച്ചതാകാം യേക്ഷികൾ ആയാലും അവർക്കും കാണില്ലേ നാണവും മാനവും .
    പിന്നെ ബോക്സിങ് ചെയ്തു ഹോർലിക്സ് കുപ്പിയിൽ പല്ല് നിറച്ചത് മോഹൻലാൽ അല്ല ട്ടോ സിദ്ദീഖ് ആണ് .thank you cimona.

    1. Dark knight മൈക്കിളാശാൻ

      തെറ്റി. സിദ്ധിഖിന് ബോക്സിങ് ചെയ്ത് കിട്ടിയ ട്രോഫികൾ ആണുള്ളത്. ലാലേട്ടൻ ബാക്സിങ് ചെയ്തിട്ടില്ല. ഖരാട്ടെ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷെ ടൈം കിട്ടിയില്ല. ഖളരിപ്പയറ്റ് ചെയ്യാൻ കൊറേ നടന്നു, പക്ഷെ പറ്റിയില്ല. ആകെ അറിയാവുന്നത് നല്ല നാടൻ തല്ലാണ്. അത് പിന്നെ കോമ്പറ്റീഷൻ ഐറ്റം ഒന്നും അല്ലാത്തോണ്ട് ഗപ്പൊന്നും കിട്ടിയില്ല. ഇടിച്ച് പല്ല് തെറിപ്പിച്ചവരുടെ പല്ലുകൾ ഹോർലിക്ക്സ് കുപ്പിയിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.

      1. വിനയൻ

        തെറ്റ് സമ്മതിക്കുന്നു, ശേരിയാ മാഷേ ഫുൾ ഡയലോഗ് കേട്ടപ്പോഴാണ് ഓർമ്മ വന്നത് താങ്ക്സ്.

      2. സിമോണ

        ദേ ഞങ്ങടെ വിനയൻ സാർ….
        ശ്യോ… കാണാൻ കൊതിച്ചിരിക്കുവായിരുന്നു…

        നേരാണല്ലോ… ലാലേട്ടൻ ബോക്സിങ് പഠിച്ചിട്ടില്ലല്ലോ…

        ശ്ശേ… ഇനി ഇപ്പൊ ഞാൻ പോയത് മൈക്ക് ടൈസന്റെ വീട്ടിലെക്കെങ്ങാനും ആയിരുന്നോ… (കർത്താവേ…???)
        ആ പണ്ടാരക്കെട്ടെങ്ങാൻ കണ്ടിരുന്നേൽ എന്തായേനെ എന്റെ ഗതി???

        യക്ഷി ആയ കാരണം ഇനി ചാവാനുംകൂടി പറ്റാത്ത അവസ്ഥ ആയേനെ… എന്തായാലും രക്ഷപ്പെട്ടു.. കിട്ട്യോടത്തോളം പല്ല് നമ്മളൊപ്പിച്ചിങ് പോന്നു…

        വിനയൻ ന്നു പറയുമ്പോ ഞങ്ങടെ സ്വന്തം ആളല്ലേ വിനയേട്ടൻ… ആകാശഗംഗേൽ അഭിനയിക്കാൻ എന്നെ വിളിക്കുംന്നാ ഞാൻ വിചാരിച്ചിരുന്നെ… ആ പേട്ട മനുഷ്യത്തിനെ വിളിച്ചപ്പോ ആകെ ഫീലിംഗ്‌സായി ട്ടാ… എന്നാലും ഞാൻ സിൽമ കാണാൻ പോയി… നമ്മടെ സ്വന്തം ആളോള് സിൽമ പിടിക്കുമ്പോ… സംഗതി, നമ്മളെ നായിക ആക്കീല്യ ന്നും പറഞ്ഞ് സപ്പോർട്ടെയാണ്ടിരിക്കാൻ പാടില്ല്യല്ലോ…

        സാരല്യ.. അടുത്ത സില്മേല് ഒരു ചാൻസ് തന്നാ മതി…
        ഒരു പടത്തിലെങ്കിലും ഒന്ന് മുഖം കാണിക്കണം…
        പിന്നേ.. ക്യാമറ ഹുവായിടെ തന്നെ വേണം ട്ടാ.. അതിലാ എന്റെ ഫേസ് കിട്ടൊള്ളോ… പുണ്യാളൻ പറഞ്ഞ് ണ്ട് ..

        അപ്പൊ ചാൻസ് വരണതും നോക്കി ആ പനയിൽ ഞാൻ പാടി പാടിയിരിക്കും…

        സസ്നേഹം
        സിമോണയക്ഷി..

        1. വിനയൻ

          വിനയൻ ലാലേട്ടനെ വച്ച് ഒരു പടം പിടിക്കുന്നു ന്ന് കേട്ട് ,അതിലെ നായിക ആവുന്നോ ? ഹുവയിടെ ക്യാമറയും ഒപ്പിക്കാം പക്ഷേ ഒരു പ്രശ്നം ,ഉണ്ട് സിമോണാ എക്ഷികഥ ആയിരിക്കുമോ അത് എന്നാലല്ലേ സിമോണക്ക് ചാൻസ് ഉള്ളൂ .
          ഇത്രേം എഴുത്തുകാരെയും കഥകളെയും കഥാപാത്രങ്ങളെയും ഉൾപെടുത്തി എങ്ങനെ ഇതുപോലെ ഒരെണ്ണം രുപാപെടുത്തി എടുത്തു ! അന്നെ സമ്മയിക്കണം . മ്മടെ പപ്പു ചേട്ടൻ പറഞ്ഞാപോലെ ജ്ജ് സുലൈമാന് അല്ല ഹൻമാന ട്ടാ.
          സസ്നേഹം: വിനയൻ.

  5. ശ്ശൊ… ഉരുക്കു മനിതൻ സൈറ്റ് അല്ല സിമോണേ…ഉരുക്കു കഥകൾ…അതാണിപ്പോൾ പേര്.

    1. സിമോണ

      ഹായ് റോബിൻ…

      സത്യത്തിൽ റോബിന്റെ കമന്റ് കാണുന്നത് ഒരു സന്തോഷാണ്… നമ്മൾ തമ്മിലുള്ള ആദ്യ വാചകമടി ഇപ്പളും നല്ല ഓർമ്മ ഇണ്ട്… ജീൻസ് വിവാദത്തെ പറ്റിയായിരുന്നു.. കുഞ്ഞി ചിന്തയിൽ…

      അത് മാത്രല്ല.. കിച്ചന്റെ പല കഥകളിലും റോബിന്റെ അഭിപ്രായങ്ങള് കണ്ടാൽ വായിക്കാറുണ്ട്… പിന്നെ പമ്മൻ ജൂനിയർ ജിയുടെ കഥയിലുള്ളതും ഒക്കെ….
      നിങ്ങടെ അഭിപ്രായങ്ങൾ എനിക്കിഷ്ടാണ്.. വേറൊന്നും കൊണ്ടല്ല… എന്റെ മനസ്സിൽ തോന്നുന്ന പലതും നിങ്ങൾ എന്നെക്കാളും മുൻപേ അവിടെ എഴുതി വെച്ചേക്കണ കാണാം… സമാന മനസ്കരെ കാണുമ്പോ ഉള്ള ഒരു സന്തോഷാവും ചിലപ്പോ…

      പറഞ്ഞപോലെ… പേര് മാറീലോ ല്ലേ.. അത് കലാലയ സ്വപ്നങ്ങളിൽ ഇട്ട പേരാ… സത്യത്തിൽ മനസ്സിൽ ഇപ്പോഴും സൈറ്റിന്റെ പേര് അങ്ങനാ പതിഞ്ഞിരിക്കണേ… അതാവും അങ്ങനെ തന്നെ വീണ്ടും വന്നതും..

      ഒരുപാട് സന്തോഷം റോബിൻ… പേരിനെ അന്വർത്ഥമാക്കുന്ന കമന്റുകൾ ഇനിയും വായിക്കാൻ സാധിക്കട്ടെ… (എന്റെ വാളിൽ അല്ലെങ്കിലും ആരുടെ കഥയിലായാലും…)

      സ്നേഹപൂർവ്വം
      സിമോണ.

      1. Robin hood

        കുഞ്ഞി ചിന്തകളിൽ അഭിപ്രായം പറഞ്ഞിരുന്നത് ഞാൻ മറന്നിരിക്കയായിരുന്നു. സിമോണ അതിപ്പോഴും ഓർത്തിരിക്കുന്നല്ലോ??…താങ്ക്സ്. കിച്ചന്റെ കഥകളിൽ നല്ലൊരു വായനാനുഭവമുണ്ട്. കൂടുതലായുള്ള ആ സാഹിത്യ വാക്കുകളും പിന്നെ …ആ ഏതാണ്ട് കുന്തമൊക്കെ ഉണ്ട്. എടുത്തു പറയാൻ പറ്റുന്നില്ല. സിമോണയുടെ കഥയിലുള്ളത് കോമടിയും. നിങ്ങളുടെ ഒക്കെ സൃഷ്ടികളിൽ എനിക്ക് കമ്പിയല്ല വാസ്തവത്തിൽ കൂടുതലായി തോന്നാറുള്ളത്. അതിലെ ഇപ്പറഞ്ഞത് പോലെ കോമടിയും ആ ഒരു ആകാംഷയും ഒക്കെ. കമ്പി വേണമെന്നുണ്ടെങ്കിൽ അതിനു വേറെ ഗിയർ ഇടണം. ഞാൻ ഇടാറൊക്കെയുണ്ട്. ഇല്ലെന്നല്ല. അതിക്കെയാണ് ഈ സാധനങ്ങൾക്കൊക്കെ ഞാൻ കമെന്റ് ഇടാറു. അങ്ങനെയൊക്കെ…

        1. സിമോണ

          ഞാൻ അങ്ങനെ മനസ്സിൽ കയറുന്ന ചില കാര്യങ്ങളെ എത്ര കഴിഞ്ഞാലും മറക്കില്ല..ചിലപ്പോ അതൊരു ചെറിയ അഭിപ്രായം ആയാൽ പോലും… റോബിന്റെ കമന്റിന്റെ സ്ട്രെങ്ത്ത് അത്രയ്ക്കുണ്ടായിരുന്നു.. അത് ഞാൻ പലയിടത്തും കണ്ടതുമാണ്… അതുകൊണ്ടാ അതിപ്പോഴും ഓർത്തിരിക്കുന്നെ..

  6. ഈ കാണുന്ന കമന്റിനെല്ലാം ഞാനും റിപ്ലൈ ചെയ്തുകൊളമാക്കും. നോക്കിക്കോ….

    1. ??????????

      Aakkikkooo..

      Ellathum enikku pakaram smithaamma reply cheythalum kure kure santhoshaave ullu ttaaa..
      ??????

    2. Dark knight മൈക്കിളാശാൻ

      നീ പൊളിക്ക് ചേച്ചീ. ഞാനുണ്ട് കൂടെ. എന്റെ ഉണ്ണീഷ്ണൻ ഉണ്ടാകും.

      1. സിമോണ

        എന്തിനാ ആശാനേ ആ പാവം ഉണ്നിഷ്ണനെ കുരുതി കൊടുക്കണേ.. ആശാന് ഞാനില്ലേ കൂട്ടിന്…

      2. വേതാളം

        Poli മാൻ പൊളി.. കട്ട സപ്പോർട്ട്.. കട്ടക്ക് നിന്നോളാം ഇവളെ ഇവിടെ തെച്ചോട്ടിക്കണം ???

        1. Dark knight മൈക്കിളാശാൻ

          നൻപേൻ ടാ

  7. പണ്ടോട്ടെ യക്ഷി യക്ഷി ന്ന് പറഞ്ഞീ സാധനത്തിനെ വല്യ ഇഷ്ടായിരുന്നു..ആള് വലിപ്പം വെക്കണത്തിനാനുസരിച്ച് ആ ഇഷ്ടങ്ങനെ കൂടി കൂടി വന്നു…അവസാനം യക്ഷിയിൽ നിക്കാതെ രക്തരക്ഷസ് എന്ന് പറയണ സാധനത്തിൽ വരെ എത്തി…..ന്നിട്ട് അവസാനം ഇതിന്റേം എല്ലാം കൂടി മുകളിൽ കൊണ്ടോയി ഡ്രാക്കുളയെ അങ്ങട് പ്രതിഷ്ഠിച്ചു….

    ന്നിട്ടിപ്പം vampire bite ൽ ഭ്രാന്ത് മൂത്ത് vampire ഉം മനുഷ്യനും ഉള്ള പ്രേമം പറയണ സിനിമയും തെരഞ്ഞുപിടിച്ചു കണ്ടിപ്പോ ട്വിലൈറ്റിൽ എത്തി നിക്കണ നേരത്താണ്….യക്ഷി എന്നും പറഞ്ഞു ഈ കഥ കാണണെ ആ പൂതി വെച്ച് വായിച്ചു തുടങ്യപ്പോ അല്ലെ കിട്ട്യേ കളി വേറെയാന്ന്…. (ന്നാലും ന്നെ വേർതെ കൊതിപ്പിച്ചു ട്ടാ)

    പിന്നെ സിമോ എന്തൊക്കെ ആണേലും പുത്യേ സംരംഭം കലക്കി…

    (ന്ത് കമന്റാണിതെന്നൊന്നും ചോദിക്കല്ലേ…നിക്കും അറിഞ്ഞൂടാ)

    1. Dark knight മൈക്കിളാശാൻ

      Kiss of the Damned എന്ന സിനിമ കണ്ടിട്ടുണ്ടോ നീ? ഒരു സുന്ദരിയായ വാമ്പയറുമായി പ്രണയത്തിലാകുന്ന ഒരു തിരകഥാകൃതിന്റെ കഥയാണ് ആ സിനിമ.

      പിന്നെ താങ്കളീ പറഞ്ഞ ഫാന്റസി എനിക്കുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രതിസുഖം നൽകുന്ന കാമുകിക്ക് തന്റെ ശരീരവും മനസും സമർപ്പിക്കുക. കാമുകിയുമായി ഭോഗിക്കുന്നതിന്റെ അവസാനഘട്ടത്തിൽ തന്റെ ജീവൻ തന്നെ അവളുടെ ദാഹ ശമനത്തിനായി അർപ്പിക്കുക. ഒരു ഭയങ്കരമായ exotic ആയ ഫീലിംഗ് ആയിരിക്കും അത്.

    2. സിമോണ

      യക്ഷി യക്ഷി ന്നു പറഞ്ഞാ ആരാ ന്നാ??? (അതിപ്പോ ആരാ ന്നാ???)

      സത്യത്തി ഞാൻ സില്മേല് അല്ലാണ്ട് ആ മൊതലിനെ കണ്ടിട്ടില്ല..
      സംഗതി, നമ്മടെ അപ്പന്റെ തറവാടിന്റെ അടുത്ത് കരിമ്പന ഒക്കെ ഇണ്ടായിരുന്നു ന്നുള്ളത് നേരാ.. ഞാൻ രാത്രി അത്രക്കങ്ങോട്ട് പോവാൻ മെനക്കെടാറും ഇല്ല..
      പക്ഷെ പാട്ടു വല്ലോം കേൾക്കുന്നുണ്ടോ ന്നു രാത്രി ചെവിയോർത്തിട്ടും ചെവീടിന്റെ കീ കീ അല്ലാണ്ട്….
      ങേ…….. ഹേ…………..
      ഒരു മൂളിപ്പാട്ട് പോലും ഞാനിതുവരെ കേട്ടിട്ടില്ല…
      (ആ അപ്പൻ ഇടയ്ക്ക് എന്തതിശയമേ യും, കർത്താവെ ഞാൻ ഭർത്താവില്ലാതെഴ് പെറ്റു വും…… പാടുന്ന കേട്ട് ണ്ട് .. അത് മറന്നു പറയാൻ.)

      എന്നാലും യക്ഷീനെ പ്രേമിക്കണ മനുഷ്യന്മാരെ ആദ്യായിട്ടാ… ആശാനും ഐക്കോയും…
      കൊള്ളാം…
      എന്തായാലും ഐക്കോയുടെ പേരെനിക്കിഷ്ടായി.. ഞാനിത് മുൻപും പറഞ്ഞിട്ടുണ്ട്.. ഏതോ ഒരു കമന്റിൽ…
      സ്വഭാവോം അങ്ങനെ തന്നെ ആണെന്ന് വിശ്വസിച്ചോട്ടെ??? യക്ഷീനെ ഒക്കെ ഇഷ്ടോള്ള ആളല്ലേ… അങ്ങനെ തന്നെ ആവണതാ എനിക്കിഷ്ടം ട്ടാ…

      സസ്നേഹം
      സിമോണ.

      1. കണ്ടില്ല ആശാനേ കണ്ടില്ല…അന്ന് ആ ഭ്രാന്ത് തലക്ക് പിടിച്ച സമയത്ത് നെറ്റിൽ സെർച്ച് ചെയ്ത് കിറ്റിയതൊക്കെ കണ്ടു…ഇപ്പൊ സിനിമക്കും പാട്ടുകൾക്കും പൂർണ നിരോധനം ആണേ കുറച്ച് കാലം ആയിട്ട്…അതോണ്ട് കാണാൻ ഒരു വഴീം ഇല്ല്യാ,ആ അത് പോട്ടെ

        പിന്നെ യക്ഷിന്നു പറയണ സാധനം ണ്ടോ ഇല്യേ ന്നൊന്നും നിക്കറിഞ്ഞൂടാ പക്ഷെ നിക്കേറ്റവും ഇഷ്ടം ഈ സാധനത്തെ ആണേ.യക്ഷി എന്ന പേര് കണ്ടിട്ട് മലയാറ്റൂരിന്റെ യക്ഷി വാങ്ങി വായിച്ച ചരിത്രം ണ്ട്..ന്തപ്പൊ പറയാ അങ്ങനെ ഒരിഷ്ടം ആണീ യക്ഷിനോട്

        പിന്നെ സിമോ സോഷ്യൽ മീഡിയാന്റെ കാര്യത്തിൽ സെയിം പിച്ച്. ടി വി ടെ കാര്യത്തിൽ ചെറിയ മാറ്റം ണ്ട് ഫുട്ബോൾ മ്മടെ നാടിന്റേം മ്മടേം മനസ്സില് ശേരിക്കാഴ്ന്നതോണ്ട് അത് കാണാൻ വേണ്ടി മാത്രം ആ കുന്ത്രാണ്ടം കുത്തി തുറക്കും.

        പിന്നെ പേര്…മനസ്സിൽ ശെരിയെന്നു തോന്നിയത് ചെയ്യുകയും പറയുകേം ചെയ്തപ്പോ ഓരോരുത്താരോരോ പേര് വിളിച്ചു…ഞാനത് ഇങ്ങനാക്കി

        സിമോ, നിങ്ങടെ മനസ്സിൽ തോന്നിയ കാര്യങ്ങൾ വായനക്കാരിലേക്ക് നല്ല സിംപ്‌ളായി എഫിക്റ്റീവായി എത്തിക്കാനുള്ള ആ കഴിവിന് മുന്നിൽ ശെരിക്കും നമിക്കാറുണ്ട് ഇപ്പോഴും നമിക്കുന്നു

        കൊറേ കൊറേ സ്നേഹം❤

        1. സിമോണ

          കമന്റ് താഴെ ആയതിനാൽ ഇപ്പളാ ട്ടാ കണ്ടേ.. ഇനി ഇങ്ങോട്ട് എത്തി നോക്കുവോന്ന് അറിയില്ല… എന്നാലും…

          നാം കാണുന്ന മറ്റൊരാൾ നമ്മടെ ഇഷ്ടങ്ങൾക്ക് മാച്ചാവുന്ന ഒരാൾ തന്നെ എന്നറിയുന്നത് ഒരു സന്തോഷാണ് ട്ടാ…

  8. സിമോണ,ആദ്യം ഇച്ചിരി ഹിസ്റ്ററി. ജപ്പാനിൽ അണുബോംബ് പൊട്ടിച്ചത് ഒരു 15 നു ആരുന്നു. സഖ്യശക്തികൾ വിജയിച്ചു. അങ്ങനെ നിൽക്കെ മൗണ്ട് ബാറ്റൺ പ്രഭുവിനോട് ഒരാൾ ചോദിച്ചു ഇന്ത്യ എന്ന് സ്വാതന്ത്ര്യം നേടും. പ്രഭു പറഞ്ഞു 15 നു. ഇത് അറിഞ്ഞ ഉടനെ നാട്ടിൽ ഉള്ള കണിയന്മാർ ഒക്കെ കവടി നിരത്തി. അന്ന് വെള്ളിയാഴ്ച ആണു രാഹുവോ ഗുളികനോ എന്നൊക്കെ പറഞ്ഞു അന്ന് സ്വാതന്ത്ര്യം വേണ്ട എന്ന് പറഞ്ഞു. മൗണ്ട് ബാറ്റൺ ഇവരെ ഒക്കെ വിളിച്ചു ചർച്ച നടത്തി. അതിന്മേൽ അർധരാർത്രിയിൽ സ്വാതന്ത്ര്യം നൽകാം എന്ന് തീരുമാനിച്ചു. പിന്നീട് മൗണ്ട് ബാറ്റൺ പറഞ്ഞു ഒരിക്കലും ഇന്ത്യ അന്ധവിശ്വാസങ്ങളിൽ നിന്ന് മുക്തി നേടില്ല എന്ന്. ഇത് അദ്ദേഹം എവിടെയും എഴുതിവച്ചില്ല. പക്ഷെ ലാരി കോളിൻസ് ഉം ഡൊമിനിക് ലാപ്പിയർ ഉം ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന പുസ്തകത്തിൽ ഇത് കൃത്യമായി പറയുന്നുണ്ട്.

    നമ്മുടെ ഒക്കെ അന്ധവിശ്വാസങ്ങളിൽ യക്ഷി എന്നും പേടിപ്പെടുത്തുന്നതാണ്. അതിനെ വെറും കോമെഡി ആക്കിക്കളഞ്ഞു. ഹൊറർ വായിച്ചു പേടിക്കാൻ കേറിയ ഞാൻ ആര് സോമൻ ആയി. ശശി ആയവർ വേറെ ഉണ്ട്. പിന്നെ ഡ്രാക്കുള ഇത് വായിച്ചു യക്ഷിക്കുഞ്ഞുങ്ങളും ആയി അന്റാർട്ടിക്കയിലോട്ടു പോയിട്ടുണ്ട്,നാട്ടുകാര് ഇപ്പൊ നോക്കി കൊഞ്ഞനം കുത്തിക്കാണിക്കുന്നു എന്നാ പറഞ്ഞെ. കുറഞ്ഞ വിലക്ക് ആ ബംഗ്ലാവ് എനിക്ക് കിട്ടി. പിന്നെ നമ്മുടെ നീലി, കള്ളിയാംകാട്ടു നീലിയെ. അവളിതൊക്കെ വായിച്ചു കിളിപോയി പാലാരിവട്ടത്തു ചുറ്റിത്തിരിയുന്നെന്നു കെട്ടു.പോയി കണ്ടില്ല തലേൽ ആയാലോ. നമ്മുടെ രക്ഷസ്സിനേം വെറുതെ വിട്ടില്ല അല്ലെ തിരിച്ചു കേറാൻ പുസ്തകം ആര്യാദേവീടെ കയ്യിലും. അങ്ങേരു പോയ വഴി കണ്ടില്ല. ഞാൻ ഇപ്പൊ കപത്യൻ മലയിറങ്ങി പാലച്ചോട്ടിലേക്ക് വരുന്നു. സ്വാമി നടക്കുമ്പോൾ കിടുകിടാനന്ദ നിന്നെ കുപ്പിയിൽ ആക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട്. സാഗർ തൊട്ടപ്പുറത്തിനോടൊക്കെ പോകാൻ പറ. എനിക്ക് നിന്റെ കുറച്ചധികം ചളി വേണം. ഡ്രാക്കുള നാടുവിട്ട ഒഴിവിൽ വാങ്ങിയ കൊട്ടാരത്തിൽ കൃഷി ആവശ്യത്തിനാണ്. നീ ഉണ്ടേൽ അങ്ങേര് അങ്ങോട്ട് വരില്ല. നാട്ടിൽ വല്ല മാടൻ ഓഹ് മരുതയോ ബാക്കി ഉണ്ടേൽ ആരെയെന്ന പേടിപ്പിച്ചു ജീവിച്ചോട്ടെ…..

    1. സിമോണ

      ആൽബിച്ചായാ…

      ഹിതകുട്ടി അൽമോസ്റ്റ് റെഡിമണി മുണ്ടക്കയം റോളിൽ നിൽപ്പുണ്ട് ട്ടാ.. വേഗം അങ്ങോട്ടെത്തിക്കാം..

      പിന്നേ.. മൌണ്ട് ബാറ്റന്റെ ആ ഡയലോഗ്… ആരോ എന്നോട് ഇതിലും മുൻപ് പറഞ്ഞിട്ടുണ്ട്.. അതോ വാട്സ്ആപ്പിൽ വന്ന മെസ്സേജ് ആണോന്ന് ഓർമ്മയില്ല.. പക്ഷെ അതിൽ ആ കാര്യം മാത്രേ ഉണ്ടായിരുന്നുള്ളു.. ഏതു ബുക്കിൽ നിന്നാണെന്നു ഇണ്ടായില്ല…

      ആൽബിച്ചായൻ ഈ വക ബുക്കോക്കെ വായിക്കോ… ചുമ്മാതല്ല സ്മിതാമ്മയുമായി വേഗം കൂട്ടായത്.. അതെ ഒരു പുസ്തകപ്പുഴുവാ (അയ്യോ… കേട്ടാ ഇന്നെന്റെ പെരുന്നാള് നടത്തും ഇവിടെ). എനിക്ക് പുസ്തകം വായന ന്നു പറഞ്ഞാ ഇപ്പൊ ഭയങ്കര മടിയാണ്…

      മനോരമ വീക്കിലിയും ബാലഭൂമിം ബോബനും മോളിയുമൊക്ക വായിക്കാറുണ്ട് ട്ടാ.. അതിപ്പോ അതൊക്കെ വീട്ടിൽ വരുത്തുന്ന ഇന്റർനാഷണൽ പ്രസിദ്ധീകരണങ്ങളായ കാരണം ഞാൻ അതിലെ വിവരങ്ങളൊന്നും ആർക്കും ഷെയർ ചെയ്യില്ല… (അതീവ രഹസ്യങ്ങളല്ലേ…
      ആരേലും അതൊക്കെ കണ്ട് എന്നെ തട്ടിക്കൊണ്ടുപോയാലോ… വല്ല ശാസ്ത്രജ്ഞ ആണെന്നൊക്കെ വിചാരിച്ചിട്ട്.. അതുകൊണ്ടാ…)

      പിന്നേയ്…. ഈ ലാസ്റ്റ് പാരഗ്രാഫ് കണ്ടിട്ട്… നല്ലൊരു കഥ ലുക്കുണ്ടല്ലോ… ഇതങ് പെടച്ചാലോ ആൽബിച്ചായാ…
      സംഗതി കൊള്ളാം ട്ടോ…
      ഇത്തരം വട്ടു ചിന്തകളൊക്കെ തന്നെയല്ലേ കഥകളായി മാറണേ.. വേഗായിക്കോട്ടെ ട്ടാ…

      സസ്നേഹം
      സിമോണ.

      1. ഒരെണ്ണം പെടച്ചിട്ടുണ്ട്.ക്യാച്ച്,ഇഫ് യൂ ക്യാൻ.

        1. Ambiliyammavaa
          Thaamara kumbililenthunddddd…

          1. എന്തിനാ ഇങ്ങനെ ഒരു പാട്ട്, എന്നെ ആ പൂര്ണചന്ദ്രനോട് ഉപമിച്ചു അങ്ങേർക്ക് ചീത്തപ്പേര് ആക്കണ്ട. പിന്നെ കുമ്പിളിൽ വല്ലോം ഉണ്ടോന്നു ചോദിച്ചാൽ ഉണ്ടായിരുന്നത് ഇവിടെ പെടച്ചു ഇനി അടുത്തത് ഉണ്ടാക്കിക്കൊണ്ടിരുന്നു. നിന്നെ ചലഞ്ചു ചെയ്തിട്ട് നീ ഒന്നു മൈൻഡ് ചെയ്തു പോലുമില്ല. പേടിയായാ.
            പിന്നെ ഉദിച്ചു നിൽക്കുന്ന തിങ്കൾ, ആ നിലവിൽ പുഴയിൽ ഓളം വെട്ടി ഇളകി മറിയുന്ന ജലം. ആ കല്ലു കെട്ടിയ പടവിൽ, പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്ന ഒരു കല്പവൃക്ഷം. ആ കല്പടവിൽ നിന്നുകൊണ്ട് ആ മൂണ് ലൈറ്റ് ഇൽ ആകാശത്തേക്ക് നോക്കുമ്പോൾ അവിടെ നമ്മുടെ മനസ്സിലുള്ള ആളുടെ മുഖം തെളിഞ്ഞു കാണാം. ആ ചന്ദ്ര ബിംബം നൽകുന്ന ശീതളതയിൽ ആ തീർത്തിരുന്നു രണ്ടെണ്ണം അടിച്ചു, പാദം വെള്ളത്തിൽ ഇട്ടു കളിച്ചുകൊണ്ടിരിക്കുമ്പോൾ ആ ഓളങ്ങൾ വന്നു നമ്മുടെ പദം തഴുകാറുണ്ട്. ആ താഴുകളിൽ പലപ്പോഴും നിർവചിക്കാൻ ആവാത്ത ഒരു കരുതൽ… അത് അങ്ങനെ ആവും. ആ നിലവിൽ കുളിച്ചു നിൽക്കുമ്പോൾ ആ തോട്ടത്തിലേക്ക് തന്റെ പ്രാണേശ്വരി തന്റെ തോഴിമാരോപ്പം വരുന്നത് ഓർത്തനിൽക്കുമ്പോൾ…

          2. രണ്ടെണ്ണം അടിച്ചെന്നു മനസ്സിലായി.

          3. പണ്ട് ശിശിരത്തില്‍ അറിയിച്ചിരുന്നു, തദ്ദേശീയ ചാരായം ആണെന്ന്. അന്ന് ഞാന്‍ ഒരു ഓഡിയോ ക്ലിപ്പ് അയച്ചുകൊടുത്തിരുന്നു.
            ഒരു ദേശീയ ഗാനം.

            “ചാരായം കുടിക്കരുതേ….”

          4. അതേത് ക്ലിപ്പ് സ്മിത്താമ്മേ, ചാരായം,കുഡി കുറവാണ്. ആ ദേശീയ ഗാനം ഒന്നുടെ പാടുമോ

          5. സിമോണ

            എന്റെ മാതാവേ…

            ആ ഹിതക്കൊച്ച് ഇതൊക്കെ കേട്ടാ അതോടെ പണി പാളും ല്ലോ… ഈ അച്ചായൻ പണിയാക്കോ???

            ഇച്ചായാ… എന്റേൽ ആകെ ഉള്ളത് ആ മൊതലാ.. അതിനെ ഇമ്മാതിരി പ്രണയം പറഞ്ഞ് തട്ടിയെടുക്കരുത്… അവളില്ലെങ്കി എന്റെ കഥയെഴുത്ത് മൊത്തം വെള്ളത്തിലാകും…

            ഇങ്ങനെ ഒക്കെ പഞ്ചാരയടിച്ചാ….
            അവളാണേൽ എവിടന്നാ ഇത്തിരീ സ്നേഹം കിട്ടാന്ന് ഓർത്ത് ദാഹിച്ചു നടക്കാ… പിന്നെ തലേന്ന് പോവില്ല ട്ടാ… പറഞ്ഞില്ലെന്ന് വേണ്ടേ…

          6. സിമോണ, ലോകത്തിലെ ഏറ്റവും മനോഹരമായ, എനിക്ക് ഏറ്റവും ഇഷ്ടമുള്ള വികാരം ആണു പ്രണയം. അത് മനസ്സിൽ അങ്ങനെ നിറഞ്ഞു നിൽക്കുന്നു.ഏറ്റവും ഹൃദ്യമായ ഭാഷ, ആർക്കും എളുപ്പം മനസിലാകുന്ന ഭാഷയാണ് പ്രണയം. നമ്മുടെ കണ്ണുകളിൽ എന്തിനു ഓരോ രോമകൂപങ്ങൾക്ക് ഇടയിലും പ്രണയം ഒളിഞ്ഞിരിക്കുന്നു. അത് പുറത്തു വരുമ്പോൾ,നാം നമ്മളെ മറക്കും. ചുറ്റുമുള്ളത് മറക്കും. പ്രണയിനിയുടെ മുഖത്ത് കാണുന്ന നാണയത്തിന്റെ ലാഞ്ചന മാത്രം മതി ഒരു അപ്പുപ്പൻ താടി പോലെ പറന്നുയരാൻ.പ്രണയത്തിനു ഭാഷയില്ല, അതിന്റെ ആവശ്യം ഇല്ല.പ്രണയത്തോടെ ഉള്ള ഒരു നോട്ടം, അല്ലെങ്കിൽ ചെറിയൊരു ചിരി അല്ലേൽ ഒരു മൂളൽ അത് മതി പ്രണയിനിയെ തരളിതയാക്കാൻ. സ്നേഹത്തോടെയുള്ള ഒരു തലോടൽ മതി അവളുടെ മനസ്സ് നിറയാൻ.

            പിന്നെ ഹിത അവൾ കൂടെ പൊരുന്നേൽ ഞാൻ റെഡി. സ്നേഹിക്കപ്പെടാൻ അവൾ തയ്യാർ എങ്കിൽ സ്നേഹിക്കാൻ ഞാനും. എന്നിൽ നിറഞ്ഞുനിൽക്കുന്ന പ്രണയം ആർക്കും പകുത്തുനൽകാം ആ പ്രണയത്തിന്റെ താഴ്‌വരയിൽ നമ്മുക്ക് രാപ്പാർക്കാം.

        2. Dark knight മൈക്കിളാശാൻ

          ആൽബിച്ചന്റെ സാമ്പിൾ കണ്ടിട്ട് തന്നെ കിളി പോയിരിക്കുവാണ്. അപ്പൊ പിന്നെ പൂരത്തിന്റെ കാര്യം പറയാനുണ്ടോ?

  9. എന്റെ പൊന്നോ നമിച്ചു. സംഭവം നിക്ക് ക്ഷ പിടിച്ചിരിക്കുണു. ദില് കൂടുതല് ഒന്നും പറയണില്യ… ആഹ്‌ വേണോച്ചാ പോന്നോളൂട്ടോ തളിർവെറ്റില കൂട്ടി ഒരു മുറുക്കാവാം. വരന്തരപ്പിള്ളി ഉള്ള മ്മടെ ഒരു ഗഡിന്റെ വീട്ടില് നേരിട്ട് പോയിട്ട് കൊണ്ടോന്നതാ. കുറച്ചു എരിവ് കൂടുതൽ ഉണ്ട്, ന്നാലും സ്വരം നന്നാവുട്ടോ. സമ്യുളില് പാടി തകർക്കലോ.

    1. സിമോണ

      കുഞ്ഞിഷ്ണേട്ടാ…

      വന്നല്ലോ… നമ്മക്കൊന്ന് നാലും (അല്ലെങ്കെ വേണ്ട.. പൊകല സൗണ്ടിനു പൊട്ടയാ ന്നാ പറഞ്ഞിഅങ്ങനെ രിക്കണേ .. മാത്രല്ല എന്റെ ബോധോം ചെലപ്പോ പോവും… ) മൂന്നും കൂട്ടി മുറുക്കാ ട്ടാ…

      അതിന് ബോധം അല്ലേലും ഇല്ലല്ലോ എന്നൊക്കെ ഒരു അശരീരി ഇപ്പൊ കേട്ടില്ലേ.. ആ അതാ…എന്റെ ഇമേജ്…
      എല്ലാരും അതെന്നെ പറയും.. സത്യത്തില് എനിക്ക് നല്ല ബോധള്ളോണ്ടാ അസൂയാലുക്കള് അങ്ങനെ പറഞ്ഞോണ്ട് നടക്കണേ.. അല്ലാ പിന്നെ…

      സമ്യുളിലൊന്നും പാടാറില്ല ഞാൻ ട്ടാ.. നന്നായിണ്ട്.. ഞാൻ പാടീട്ട് ഇനി ആ കമ്പനി തന്നെ പൂട്ടി പോയാ… വേണ്ട… പ്രാക്കുകള്…
      പക്ഷെ അതിലെ പാട്ടും മ്യുസിക്കലിയിലെ (ഇപ്പം ടിക്ക് ടോക്ക്) അങ്കം വെട്ടുകളും ഇടയ്ക്ക്ക് വല്ലപ്പോഴും കണ്ടു ചിരിച്ചു മറിയാറുണ്ട്… അതൊരു രസല്ലേ… അത്രേ ഉള്ളു അതൊക്കെ ആയി ഉള്ള പരിചയം…

      എന്നാലും പാടുന്നോരെ നല്ല ഇഷ്ടാണ് ട്ടാ… വേണുഗോപാൽ, അദ്‌നാൻ സാമി, ജെയിംസ് മക് മുർട്രി അങ്ങനെ ഓരോ ഭാഷേലും വളരെ അപൂർവം പേരെയേ നല്ല ഇഷ്ടോള്ളു ന്നു മാത്രം… ബാക്കി എല്ലാരേം സാധാരണ ഇഷ്ടം…
      എന്നാലും എന്റെ ഫ്രെണ്ട്സിനെ അപേക്ഷിച്ചു നോക്കുമ്പോ അതും വളരെ കുറവാണ്.. പാട്ട് കേൾക്കലൊക്കെ…

      എനിക്ക് വെറുതെ ഇരിക്കാനാ ഇഷ്ടം..ഏറ്റവും കൂടുതൽ…
      ഒന്നും ചെയ്യാണ്ട്… ഒരു അക്ഷരത്തെ പറ്റി പോലും ചിന്തിക്കാണ്ട് വെറുതെ ഇരിക്കാ…
      ഹൌ.. എന്താ സുഖം ന്നോ….

      അപ്പൊ.. പറഞ്ഞു വന്നേ…

      ആ.. എന്തുട്ടാ പറഞ്ഞുവന്നെ ന്നു മറന്നു പോയി ട്ടാ…
      അല്ലേലും നമ്മക്കിങ്ങനെ വെല്യേ അർത്ഥങ്ങളൊന്നും ഇല്ലാത്ത കാര്യങ്ങള് വെറുതെ പറഞ്ഞിരിക്കാം ന്നെ..
      അതൊരു സുഖല്ലേ…

      സ്നേഹത്തോടെ
      സ്വന്തം
      സിമോണ.

      1. എന്റെ പൊന്നു സിമോ ഞാൻ ഇല്ലേ നിന്ടടുത്തൊന്നും പിടിച്ചു നിക്കാനുള്ള കെല്പില്ലപ്പാ. നീ പറഞ്ഞ Mc Murtry ഒക്കെ എന്റെ ലൈഫിൽ ഞാൻ ആദ്യം കേൾക്കുകയാണ്. വല്ലാതെ ഞെട്ടിക്കുന്നു നിങ്ങളിൽ പലരും. ആരും ഒട്ടും മോശക്കാരല്ല. എന്നെപ്പോലുള്ള ഇത്തിരിക്കുഞ്ഞൻ അറിവുകാർ എന്തേലുമൊക്കെ ഇങ്ങനെ കുത്തിക്കുറിക്കുന്നത് തന്നെ നീയൊക്കെ തരുന്ന ആത്മവിശ്വാസം കൊണ്ടാണ്. അപ്പൊ ദേ മ്മടെ കൊക്കിലൊതുങ്ങാതേം കൊണ്ട് വരുന്നു. കുറച്ചു പാട്ടിന്റെ അസ്കിത ഉണ്ടേ പക്ഷെ അത് ആൾക്കാരെ മ്മടെ അടുത്തേക്ക് വലിക്കാനുള്ള ഒരു കുഞ്ഞു പൊടിക്കൈ ആയിട്ടു മാത്രേ ഉള്ളു. അതില് കൂടുതൽ ഒന്നൂല്ല. പിന്നെ ഇഷ്ടാണ് കേൾക്കാൻ അതിപ്പോ ഇന്ന ബാഷാന്നൊന്നുല്ലാ. അറിയാവുന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ ഇഷ്ടാണ് പക്ഷെ അറിവ് കുറവാണു അല്ല ഇല്ലന്ന് തന്നെ പറയാം. ഇതിപ്പോ എന്താ പറയാ നമ്മളീ കൂട്ടത്തില് നിന്നിട്ടു എപ്പോളും ഏതു സമയത്തും എന്ത് കാര്യത്തിനും വിളിക്കാവുന്ന മുൻ നിരയിലേക്ക് വരാൻ ഇഷ്ടമില്ലാത്ത, ആർക്കും കൂടുതൽ പ്രതീക്ഷയൊന്നുമില്ലാത്ത എന്നാൽ എന്തിനും കൊള്ളാവുന്ന ടൈപ്പ്, നമ്മുടെ ഇടയിലൊക്കെ ഉണ്ട് അങ്ങനത്തെ കുറെ ആൾക്കാർ. ആരോടും വെറുപ്പില്ലാത്ത, ആരെയും വെറുപ്പിക്കാത്ത സംഭവം മനസിലായില്ലേ ? ആ ഗണത്തിലുള്ള ആളാവാനാ നിക്കിഷ്ടം. അതെ ഇഷ്ടോള്ളു. അതോണ്ട് എപ്പോളും ഇവിടൊക്കെ ഉണ്ടാവും നിന്നോടും ആ ഇഷ്ടം തന്ന്യാ.

        സ്നേഹത്തോടെ
        പൊതുവാൾ

        1. സിമോണ

          അങ്ങനൊന്നുല്ല കുഞ്ഞിഷ്ണേട്ടാ…

          അതിപ്പോ കുഞ്ഞിഷ്ണേട്ടന്റെ ഫ്രെണ്ട്സിനെ എനിക്കറിയില്ല.. എന്റെ ഫ്രെണ്ട്സിനെ കുഞ്ഞിഷ്ണേട്ടനും ന്നു പറഞ്ഞപോലെ ഉള്ളു.. മക് മുര്ട്രീടെ പാട്ടുകൾ യാദൃശ്ച്യാ കണ്മുന്നിൽ വന്നതാ.. ഒരെണ്ണം കേട്ടപ്പോ എന്തോ ഒരു പ്രത്യേകത തോന്നി.. പിന്നെ തിരഞ്ഞുപിടിച്ചു കേട്ട് എല്ലാം…

          സൂപ്പർ ലിറിക്സ് ആണ് മോസ്‌റ്റ്‌ലി എല്ലാം… അതാണ് അതൊക്കെ ഇത്ര ഇഷ്ടപ്പെടാൻ.. പിന്നെ പുള്ളിക്കാരന്റെ വോയ്‌സിലെ ഈസിനെസ്സും കൂസലില്ലായ്മയും.. എല്ലാം കൂടി നമ്മടെ ഒരു ഇന്റെരെസ്റ്റിന് കൃത്യായി ഒത്തുവന്നു ന്നു മാത്രം… പിന്നെ വീഡിയോകളിൽ അധികവും ഒരു ബൊഹീമിയൻ സെനാരിയസും കാണാം… പോരെ പൂരം
          അല്ലാണ്ട് ഇതൊന്നും നമ്മടെ കഴിവാണോ?? ഹേ…

          ചിലപ്പോ കുഞ്ഞിഷ്ണേട്ടന്റെ ഒരു പാട്ട് സമ്യുളിലോ മറ്റോ കേട്ടിരുന്നേൽ മറ്റൊരിടത്ത് ഇടുന്ന കമന്റിൽ കുഞ്ഞിഷ്ണേട്ടനും ആ പേരിൽ ഉണ്ടായേനെ.. അല്ലാണ്ട് അങ്ങനെ തിരഞ്ഞു പിടിച്ച് ഇഷ്ടായതല്ല ട്ടോ..

          പിന്നെ ഇവിടെ എഴുതുന്നോര്..
          സത്യത്തിൽ പലരും അങ്ങനെ പീസ് കഥ എഴുതണോരെന്നും പറഞ്ഞ് തള്ളിക്കളയാവുന്ന മൊതലുകളല്ല ട്ടോ ഞാൻ നോക്കീപ്പോ… ഇവിടെ കാണുന്ന ഒരു പേരല്ലേ നമ്മക്കറിയുള്ളു… പക്ഷെ പലരടേം എഴുത്തു കാണുമ്പോ അറിയാലോ.. ഇത് ഈ സൈറ്റിൽ ഒതുങ്ങി കൂടണ ടീമുകളല്ല ന്ന്..

          കഥ കൃത്തുക്കളോളം തന്നെ പ്രാധാന്യണ്ട് അവരെ പ്രോത്സാഹിപ്പിക്കണോർക്കും.. അതിൽ ഒരു സംശയോം വേണ്ട.. അല്ലെങ്കി ഒറ്റ അഭിപ്രായം വരാണ്ടിരുന്നു നോക്കട്ടെ.. ഞാനടക്കം എല്ലാരടേം എഴുതാനുള്ള ഇന്ററസ്റ്റ് താനേ കുറയും… അപ്പൊ പിന്നെ ഇത്രേം നന്നായി അൽമോസ്റ്റ് എല്ലാർഡ് കഥകളിലും അഭിപ്രയോം സ്നേഹോം പങ്കുവെക്കണ കുഞ്ഞിഷ്ണേട്ടനെ എങ്ങനാ ഏതോ ഒരാളെന്നൊക്കെ വിചാരിക്കാ???
          നിങ്ങളൊക്കെ നമ്മടെ സ്വന്തം ഫ്രണ്ട് ലിസ്റ്റിലുള്ള ആൾക്കാരെന്ന്യ ട്ടാ… ഒരു സംശയോം വേണ്ട..

          സ്നേഹപൂർവ്വം
          സ്വന്തം
          സിമോണ.

  10. സിമോണ കഥ അടിപൊളി. വളരെ നന്നായി ആസ്വദിച്ചു.

    1. സിമോണ

      സാഗർ….

      അതും വെറും സാഗർ അല്ല…
      ജി വി സി സാഗർ…

      അത് നന്നായി.. അല്ലെങ്കി ഇവിടെ പിടിച്ച പിടിയാലേ നിർത്തി ചോദ്യം ചെയ്തേനെ ഞാൻ… അതിനൊരു കാരണണ്ട് ന്ന് കൂട്ടിക്കോളൂ…

      എന്തായാലും ഇനിഷ്യൽ ചേർത്ത കാരണം ഒരു വെല്യേ ആപത്തിൽ നിന്ന് രക്ഷപ്പെട്ടു ന്നു കൂട്ട്യാ മതി. അല്ലെങ്കെ ഏറ്റ പണിയായേനെ…

      താങ്ക്സ് എ ലോട്ട് ജി വി സി സാഗർ…
      സന്തോഷണ്ട് ട്ടോ… കഥ വായിച്ചതിലും…
      അതിനേക്കാളുപരി… ആ ഇഷ്ടം പറഞ്ഞതിലും..

      സ്നേഹപൂർവ്വം
      സിമോണ.

      1. Dark knight മൈക്കിളാശാൻ

        വെറും സാഗർ ആയിരുന്നേൽ ഞാൻ തന്നെ ഇവനെ പിടിച്ചിടിച്ചേനെ.

        1. സിമോണ

          ആശാശ്ശെ ആശാശ്ശെ …

          ശൂ..ശൂ.. വേണ്ടാ… പാവാണ്..
          നമ്മടെ ജി വി സി സാഗർ ആണ്..
          നമ്മടെ കൂട്ടുകാരനാ…

          1. Dark knight മൈക്കിളാശാൻ

            ജി വി സി സാഗർ ആയോണ്ട് മാത്രം ഞാൻ വെറുതെ വിടുന്നു. നിന്റെ മറ്റവൻ സാഗർ ആയിരുന്നേൽ എന്റെ വിധം മാറിയേനെ. ഇവിടൊരു രാമരാവണ യുദ്ധം നടന്നേനെ.

  11. പ്രിയ സിമോണ,

    ഹൊറർ ഒട്ടും ഇഷ്ടല്ല സിൽമ ആയാലും പുസ്തകം ആയാലും രണ്ടടി മാറി ഓടും, പേടിച്ചിട്ടല്ലാട്ടാ…..
    അതുകൊണ്ട് തന്നെ കിച്ചുവിന്റെ രക്ഷസ്സിന്റെ ഭാഗത്തേയ്ക്കെ പോയിട്ടില്ല…
    രമിതേ നേം,റാമിനേം,രാജാവിന്റെ രുക്കുവിനേം കണ്ടു മടങ്ങിയ ശേഷം ഇന്നലെയാ വീണ്ടുമൊന്നു ഗോദയിലോട്ടിറങ്ങിയേ..
    സൺഡേ അല്ലേ, ചേച്ചി പെണ്ണ് , നമ്മുടെ അപ്സരസ്സ് എങ്ങാനും ശിശിരം അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിലോ.
    ഇഴപിരിവുകൾ  തുടക്കമിട്ട പനിക്കോള് ശിശിരത്തിൽ പടരാതിരിയ്ക്കാൻ ഇപ്പൊ കുറച്ചു നാളായി ഞാനും സ്വെറ്റർ ഇട്ടു തന്നെയാ കേറാറ്‍..
    അപ്പോഴാ വഴീൽ വെച്ചു പാബ്ലോനേം , ശേഖരേട്ടനേം കണ്ടേ..
    ശങ്കരേട്ടൻ അല്ലാട്ടോ ഇത് ശേഖരേട്ടൻ….
    അവിടെ ചുറ്റി പറ്റി നിന്നു ആ വാളിന് മറു വാളും കൊടുത്തു പോയതാ….
    (സമയം കിട്ടുമ്പോ കേറി നോക്കിക്കോ ട്ടാ..)

    ഇവിടെ ഈ യക്ഷിയെ കണ്ടപ്പോൾ വീണ്ടും കേറി.
    ഹോററോ ?.
    ഈ പേര് അങ്ങനെ പ്രത്യേകിച്ചൊരു ടാഗിൽ ഒതുങ്ങുന്നതല്ലല്ലോ..
    ആത്മാവിനെ പോലും അടിമയാക്കി മാറ്റാറുള്ള സാധാരണ യക്ഷികളിൽ നിന്നും  ഈ യക്ഷിയുടെ കണ്ണിലൂടെ, അവരുടെ മനസ്സിലൂടെയൊരു യാത്ര.

    പതിനേഴു പേജെ ഉള്ളെങ്കിലും സമകാലിക വിഷയങ്ങൾ ഉൾപ്പെടെ അതി ലളിതമായി നർമ്മത്തിന്റെ മേമ്പൊടിയാൽ   അവതരിപ്പിച്ചപ്പോൾ തുടക്കത്തിൽ പീക്കുർണ്ണിയിൽ തുടങ്ങിയ ചിരി തുടർന്നു ഗന്ധർവ്വന്മാരും, കിന്നരന്മാരും ഒടുവിൽ അവസാനം രക്ഷസ്സു വരെ നില നിർത്തി..
    ഇടയ്ക്ക് കർത്താവും,ബിഷപ്പും,ശങ്കരേട്ടനും, പോലീസുകാരും,ബ്ലഡ് ബാങ്കും, അയ്യപ്പനുമൊക്കെ ചിരിക്കിടയിലും നന്നായൊന്നു ചിന്തിപ്പിച്ചു..

    യാത്ര കഴിയുമ്പോൾ തോന്നുന്നു സത്യത്തിൽ യക്ഷികളൊക്കെ ഇത്രേം പാവങ്ങളാണോ..
    ഈ എഴുത്തിലെ യക്ഷി,തൂവെള്ള നിറത്തിനു പകരം അദ്ധ്വാനിയ്ക്കുന്ന കർത്താവിന്റെ നിറത്തോടു സാമ്യമുള്ള ഇരു നിറമുള്ള യക്ഷി,ആൾക്കാര് നിലവിളിയ്ക്കുമ്പോ കയ്യും കാലും വിറയ്ക്കുന്ന യക്ഷി,ജീവനുള്ള മനുഷ്യന്മാരെ പേടിയ്ക്കുന്ന യക്ഷി,സ്മൂളിൽ പാടുന്ന യക്ഷി.
    എന്നിട്ടും പേര്,അതീന്ദ്രീയ ശക്തിയുള്ള യക്ഷി… 

    ഈ യക്ഷി വായനക്കാരുടെ മനസ്സു കീഴടക്കി അവരെ ചിരിപ്പിച്ചും,രസിപ്പിച്ചും അതോടൊപ്പം ചിന്തിപ്പിച്ചും  അവരുടെയുള്ളിൽ ചേക്കേറുമ്പോൾ ആ സംശയ നിവാരണവും തീരുന്നു ..
    ചിരിയും,ചിന്തയും ഇവിടെ സിമോണയുടെ വാളിൽ ആ ആഖ്യാനത്തിൽ മാത്രം കണ്ടു പരിചയിച്ച വിസ്മയം..വീണ്ടും…

    സസ്നേഹം
    മാഡ് മാഡി

    1. സിമോണ

      പ്രിയ മാഡ് മാഡി… (ലാലേട്ടാ..)

      അല്ലാ… അപ്പൊ പെണ്ണ് കാണല്???
      ഞാൻ വിചാരിച്ചേ ഇപ്പം ഭയങ്കര ബിസി ബിസി ആയിരിക്കും ന്നല്ലേ… സ്മിതാമ്മയ്ക്കും രാജാവിനുമുള്ള സങ്കീർത്തനത്തിന്റെ നമ്പറിലൊന്ന് തപ്പി നോക്കിക്കോ ട്ടാ… അതൊക്കെ ലാലേട്ടന് ആവശ്യം വരണതാ… സൂര്യേച്ചീനെ കാണുമ്പോ പറയാൻ…

      പിന്നെ… പറഞ്ഞെ നേരാ…
      ആൾക്കാരെ പേടിപ്പിക്കാൻ ഞാൻ നോക്കിയാ ലാസ്റ്റ് ഞാൻ തന്നെ പേടിച്ച് പിന്നാക്കം പോവേ ഉള്ളു… അതാ ഞാൻ പ്ളേറ്റ് മാറ്റി ചിരി ആക്കീത്.. അതാവുമ്പോ നമ്മക്കും കൂടെ ചിരിക്കലോ… മറ്റൊരു പല വികാരങ്ങൾക്കും ആ പ്രത്യേകത ഇല്ലെന്നേ…

      ഇപ്പൊ ഒരാളോട് ദേഷ്യപ്പെട്ടാൽ… അത് കേൾക്കുന്ന ആളിന് വിഷമോം പറയുന്ന ആളിന് ദേഷ്യവും അല്ലെ വരാ… അതുപോലെ പേടിപ്പിക്കുമ്പളും…
      ചിരിക്കുമ്പളും സന്തോഷിക്കുമ്പളും പക്ഷെ രണ്ടാൾക്കും ഒന്നിച്ചു ചെയ്യലോ… അതാ….

      പിന്നെ ബിഷപ്പും, പോലീസും കൂട്ടരുമൊക്കെ..
      അത് പണ്ടേ ഉള്ള ശീലാണ്.. എന്തേലും പിടിക്കാത്തത് കണ്ടാൽ അപ്പൊ അതിനെതിരെ എന്തേലും വാചകങ്ങൾ വരും.. അപ്പൊ അത് ചുമ്മാ എഴുതി ഇടും… പിന്നെപ്പോഴെങ്കിലും അതൊക്കെ എവിടേലും എഴുതുമ്പോ കുത്തിക്കേറ്റും…

      കുഞ്ഞിച്ചിന്തകളൊക്കെ അങ്ങനെ ഉണ്ടായതാണ്…
      ഇപ്പൊ അതൊക്കെ അവിടെ കിടപ്പുണ്ട്.. അല്ലേലും നമ്മക്ക് അങ്ങനെ ഒന്നും ഫുള്ളാക്കുന്ന പരിപാടി ഇല്ല.. അതിപ്പോ ആർക്കാ ഉള്ളേ???

      അപൂർണതയെ എതിർക്കുന്നതല്ല ജീവിതം… ജീവിതം എന്നതേ ഒരപൂർണതയാണ്.. തുടക്കം എന്താണെന്ന് ആർക്കും അറിയില്ല.. ഒടുക്കവും അതെ… ഇത് രണ്ടും രണ്ട് അറ്റങ്ങളെന്ന് പറയാമോ?? ഒരിക്കലും സാധ്യമല്ല.. നിശ്ചിതമല്ലാത്ത ഒന്നിൽ നിശ്ചിതത്വം കല്പിക്കുന്നത് വെറും വിഡ്ഡിത്തമാണ്… വേണമെങ്കിൽ സ്വയം ആശ്വസിക്കാൻ അങ്ങനെ പറയാം.. പക്ഷെ അതുകൊണ്ടെന്തുകാര്യം???

      “ആദാവന്തേ ച യ നാസ്തി
      വർത്തമാനേപി തത് തഥാ”
      ആദിയോ അന്തമോ ഇല്ലാത്തത്, വർത്തമാനത്തിലും ഇല്ലാത്തതാണെന്നറിയു…
      കാരണം തുടക്കമോ ഒടുക്കമോ ഇല്ലാത്തതിന് വർത്തമാനത്തിലെങ്ങനെ നിലനിൽക്കാൻ സാധിക്കും?? ഇതാണ് അതിന്റെ യുക്തി..

      സൊ… അത്തരമൊന്നിൽ പൂർണത തേടുന്നത് വ്യര്ഥമാണ്… മറിച്ച് ആ അപൂർണതയിൽ ഒരാനന്ദമുണ്ട്.. അപൂര്ണതയിലിരുന്ന് പൂർണതയെ വെറുതെ കല്പിച്ച് ദുഖിക്കാതെ ആ അപൂർണതയെ പൂർണമായി അറിഞ്ഞാൽ മതി… അത് അനന്തമായ ആനന്ദമായി മാറും… പിന്നെ…

      പിന്നെ മനസ്സിനെ ശൂന്യമാക്കി അപ്പൂപ്പൻ താടിപോലെ പറന്നു നടക്കാം…
      ഇങ്ങനാണ് നമ്മുടെ ഗുരു നമ്മളെ പഠിപ്പിച്ചേക്കുന്നേ…

      സൊ…. ഇത്രേം എന്തുട്ടിനാ ഈ പെങ്കൊച്ച് പറഞ്ഞെന്ന് തോന്നുവോ… ഇല്ല… ലാലേട്ടന് അങ്ങനെ തോന്നില്ല.. എനിക്കറിയാം… എനിക്കറിയാം ന്നു ലാലേട്ടനും അറിയാം.. ല്ലേ..

      സ്നേഹപൂർവ്വം
      സ്വന്തം
      സിമോണ.

      1. മതി, നിറഞ്ഞ സന്തോഷം സിമോണ…
        ????

    2. എന്‍റെ മാഡി ഈ ഐറ്റം വന്ന ദിവസം തന്നെ വായിച്ചതാ. ശിശിരം പോസ്റ്റ്‌ ചെയ്യാന്‍ വൈകിയതിനും കാരണം ഈ ഐറ്റം തന്നെയാണ്. എന്താണ് എന്ന് വെച്ചാല്‍ സാഹിത്യ അക്കാദമി മിക്കവാറും ഈ സൈറ്റില്‍, കുട്ടനോട് അപ്പോയിന്റ്മെന്റ് ചോദിക്കും. അജ്ജാതി എഴുത്തല്ലേ! എത്ര തവണ വായിച്ചുന്ന്‍ അറിയില്ല. കോമഡി അല്ല ഇത്. എന്താണ് എന്ന് ചുമ്മാ ഊഹിക്കൂ. പാമ്പ്ലറ്റ് അധോലോക സാഹിത്യം എഴുതുന്ന എനിക്ക് കൈകഴുകേണ്ടി വന്നു ഇതില്‍ തൊട്ട് വായിക്കാന്‍….!!!

      1. സിമോണ

        സ്മിതാമ്മേ…
        വേണ്ടാ വേണ്ടാ…
        ഓരോന്ന് പറഞ്ഞിട്ട് വെറുതെ ഇനി അതിന് ചീത്ത വാക്ക് കേക്കണ്ട ട്ടാ…

        1. സിമോണ, അതൊരു ജിന്നല്ലേ ബഹൻജീ..

          അന്നു സിമോണ വായിച്ചിട്ടു പോയ കിളി ഇടയ്ക്കൊന്നു തിരിച്ചു വന്നതാ,
          അപ്പോഴേക്കും കലാലയവും, ഇഴപിരിവുകളുമായെത്തി…
          ഇപ്പൊ ദാ.. ഈ അതീന്ദ്രീയവും…
          സഞ്ജയന്റെയും,വൈക്കം മുഹമ്മദ്‌ ബഷീറിന്റെയും ശ്രീനിവാസന്റെയുമൊക്കെ എഴുത്തിൽ മാത്രം കണ്ടിട്ടുള്ള ചിരിയും,ചിന്തയും..
          ഇനിയാ ആ പോയ കിളി തിരിച്ചു വരൂന്നു എനിയ്ക്ക് വല്യ പ്രതീക്ഷയൊന്നുമില്ല…

  12. MR.കിംഗ്‌ ലയർ

    യക്ഷി ആണ് പോലും യക്ഷി അതുങ്ങൾ ഒക്കെ ഇത്രയും പാവങ്ങൾ ആണോ… എന്തായാലും യക്ഷിയുടെ ജീവിതം ഹ്യൂമർ കൂടി ഉൾപ്പെടുത്തി ഞങ്ങളുടെ മുൻപിൽ അവതരിപ്പിച്ച എന്റെ രാജകുമാരി സിമോ……. നന്ദി….

    സ്നേഹപൂർവ്വം
    MR.കിംഗ് ലയർ

    1. സിമോണ

      പ്രിയ സിംബാ… (ലയൺ കിംഗ്.. അങ്ങനല്ലേ ഞാൻ വിളിക്കാറ്.)

      അല്ലേലും ആരേം നുണയൻ ന്നു വിളിക്കാൻ എനിക്കിഷ്ടല്ല… അതുകൊണ്ടാ ട്ടാ.. ഞാൻ പേരൊന്ന് പരിഷ്കരിച്ചത്..

      യക്ഷികൾ യഥാര്ഥത്തില് പാവങ്ങളാവാനേ ചാൻസൊള്ളു.. ഞാൻ എത്ര ആലോചിച്ചിട്ടും അവർക്ക് ചോരയൊക്കെ കുടിക്കാനുള്ള ഒരു ആഗ്രഹം വരാൻ ഒരു ചാൻസും ഇല്ലെന്നേ…

      പിന്നെ അതൊക്കെ ഓരോ ഉടായിപ്പു മന്ത്രവാദികള് ആളോളെ പറ്റിച്ച് കാശാക്കാൻ വേണ്ടി പറഞ്ഞുണ്ടാക്കണ വിദ്യകളല്ലേ.. (കൂടെ ചില കള്ള ഗന്ധർവ്വന്മാർ നമ്മളെ ഒക്കെ പേടിപ്പിക്കാനും..)

      അതാ ഞാൻ ആ സീക്രട്ട് ഇങ്ങനെ പൊളിച്ച് അടുക്കീത്… (ഞാൻ എനിക്കിട്ടൊരു ഗൂഢ നീക്കം പ്രതീക്ഷിക്കിണ്ടേ ഇതിന്റെ പേരില്… ഒരു രക്ഷസ്സും കുഞ്ഞിനെ ആണല്ലോ ഞാൻ നോവിച്ചു വിട്ടേക്കണേ… മിക്കവാറും എനിക്കൊരു പണി ഉറപ്പാ)

      അപ്പൊ…
      കുറെ സന്തോഷണ്ട് ട്ടാ…
      കൂടെ വന്നതിലെ

      സസ്നേഹം
      സിമോണ.

  13. Dark knight മൈക്കിളാശാൻ

    ആരാടി പറഞ്ഞെ ഞാൻ നിന്നെ വിട്ടൂന്ന്?
    അതിനേ ഇമ്മിണി പുളിക്കും. നിന്റെ ലൂസിഫർ പുണ്യാളന്റെ പള്ളീൽ പോയി പറഞ്ഞാ മതി. എനിക്കെ അങ്ങ് ഡൽഹിയിൽ വരെയുണ്ടെടീ പിടി.

    എന്റെ സ്വന്തം ചേച്ചിയും (കാര്യം എന്നേക്കാൾ വയസിന് താഴെയാ. ന്നാലും ഞാൻ ചേച്ചീന്നെ വിളിക്കൂ. പിന്നെ വയസിന് ഇളയതായോണ്ട് ഞാൻ എടി പോടീന്നൊക്കെ വിളിക്കും. ഇടക്കൊക്കെ തല്ല് കൂടും. അത് ഞങ്ങള് ചേച്ചീം അനിയനും തമ്മിലുള്ള കാര്യം. എന്ന് വിചാരിച്ച് ന്റെ ചേച്ചീനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാ എനിക്ക് സഹിക്കില്ല. ഇന്നാള് തന്നെ ഇവടന്ന് അവളും രാജാവും പിണങ്ങി പോയപ്പൊ വിടില്ല ഞാൻ എന്ന് പറഞ്ഞ് പിന്നാലെ വെച്ചടിച്ചു, അങ്ങ് എഫ്ബിയിലോട്ട്. അത്രയ്ക്ക് കാര്യാ എനിക്കവളെ.) അപ്സരസുകളുടെ രാജാവുമായ സ്മിതേച്ചി സമ്മതിച്ചതാ. നിനക്ക് വേണ്ടി കിന്നര ലോകത്തെ നിയമങ്ങൾ വരെ ഞാൻ തെറ്റിക്കും. അല്ലെങ്കിലും ബാക്കിയുള്ള കിന്നരന്മാരെ പോലെ എനിക്കീ ജാതി പ്രാന്തോന്നും ഇല്ല്യ. ഇമ്മള് കമ്മ്യൂണിസ്റ്റ് അല്ലെ.

    ജോലി കിട്ടീട്ട് ആരെ വേണേലും കൊണ്ടൊന്നോന്നാ വീട്ടീന്ന് മാതാശ്രീയുടെ കല്പന. എൻ്റെയീ മരമോന്തയും വെറുപ്പീര് സ്വഭാവോം വെച്ചിട്ട് ഒരുത്തി പോലും തിരിഞ്ഞ് നോക്കുന്നില്ല. അപ്പഴാ ഞാൻ നിന്നെ കണ്ടത്. നീയാണെങ്കിൽ എനിക്ക് നന്നായി ചേരും. മിണ്ടാൻ പോലും പിശുക്ക് കാണിക്കുന്ന എനിക്ക് നാട് തോറും കലപില വെച്ച് നടക്കണ നിന്നെ മതി.

    പിന്നെ നിന്റെ സ്മിതാമ്മ സമ്മതിക്കാൻ വേറെ കാരണം കൂടി ഇണ്ട്. ചേച്ചീടെ ലൈനടിക്ക് ഹെല്പ് ചെയ്യണത് ഞാനാ. പകരം ഒരു കാര്യം മാത്രേ ചോദിച്ചൊള്ളോ. നീയായിട്ട് മുൻകൈയ്യെടുത്ത് ന്റെ കാര്യം കൂടെ നടത്തി തരണം ന്ന്. ഒന്ന് ഉം ന്ന് മൂളിയപ്പോ തന്നെ കൈക്കൂലിയായി കെട്ടിപ്പിടിച്ച് കവിളത്തൊരു ഉമ്മ കൊടുത്തു. (ഈ ഉമ്മേനെ കണ്ടിട്ട് ആർക്കും ഹാലിളകണ്ട. ഇതെന്റെ ചേച്ചിക്ക് ഞാൻ കൊടുത്ത ചക്കര ഉമ്മയാ. അതിനെ മറ്റേ കണ്ണോണ്ട് കാണണോർക്ക് ഞാനൊരു സാധനം കാണിച്ചരാം. എന്റെ പറമ്പിന്റെ വടക്ക് പടിഞ്ഞാറെ അതിരില് ഒരു മുരിക്ക് മരം ഉണ്ട്. നല്ല മുള്ളാ. ചന്തിയിട്ട് അതുമ്മെ ഒരാച്ചാല് ആ അസുഖം ചെലപ്പൊ മാറിക്കിട്ടും. ന്നിട്ടും മാറിയില്ലേൽ ഇത് ചെലപ്പോ കൂടിയ ഐറ്റാവും. അതെന്റെ കൈയ്യിൽ നിക്കില്ല.)

    പ്രേമിച്ച് കളിച്ച് നടക്കണതൊക്കെ കൊള്ളാം, കുരുത്തക്കേടൊന്നും വരുത്തി വെക്കരുതെന്ന് പറഞ്ഞു. എന്തെങ്കിലും കന്നന്തിരിവ് കാണിച്ചൂന്നറിഞ്ഞാ ചട്ടുകം പഴുപ്പിച്ച് ചന്തിക്ക് വെക്കുമെന്ന് പറഞ്ഞിട്ടാ സമ്മതിച്ചത്.

    നീ സമ്മതിച്ചാ പിന്നെ ഞാൻ ബാറിലൊന്നും പോയി കുടിച്ച് വെറുതെ പൈസയൊന്നും കളയത്തില്ല. ഞാൻ ബീവറെജിൽ നിന്ന് സാധനം വാങ്ങിച്ചോണ്ടോരും. നീ നിന്റെ ഗുരു ആ കള്ള സന്യാസീന്റെ (അല്ലെങ്കി വേണ്ട. ഇനിയിപ്പൊ ഗുരുനെ ചീത്ത പറഞ്ഞേന് ദേഷ്യം വന്നാ ഇവള് മുറി കേറ്റത്തില്ല. മ്മടെ കഞ്ഞികുടി മുട്ടും.) ആ ഋഷിവര്യന്റെ കൈയ്യിൽ നിന്നും ഇച്ചിരി നീല ചടയനും വാങ്ങി കൊണ്ടന്ന് നമുക്ക് കാമുകനും കാമുകിക്കും ഒന്നിച്ചിരുന്നടിക്കാം. ഏതെങ്കിലും സദാചാരക്കാർ ശല്യപ്പെടുത്താൻ വന്നാൽ ഞാനെന്റെ കുതിര കാലോണ്ട് പെടക്കും. (ഗൂഗിളിൽ തപ്പിയപ്പൊ കിട്ടിയതാ. ഞങ്ങള് കിന്നരന്മാർക്ക് അരയ്ക്ക് മേല്പോട്ട് മനുഷ്യ രൂപവും താഴോട്ട് കുതിരയുടെ രൂപവുമാണെന്ന്.) എന്റെ ഒരൊറ്റ ചവിട്ടിന് ചത്തു വീണ സദാചാര ചേട്ടന്മാരുടെയും ചേച്ചിമാരുടെയും ചോര ഞാൻ നിനക്കെന്റെ സ്നേഹ സമ്മാനമായി തരും. അല്ലാണ്ട് താജ് മഹലൊന്നും കെട്ടാൻ പറയരുത്. മനുഷ്യനിവിടെ സ്വന്തം വീടിന്റെ പണി പോലും തീർത്തിട്ടില്ല.

    ഞങ്ങടെ കാർന്നോന്മാര് പണ്ട് തപസ് ചെയ്ത കഥ നിനക്കറിയോ? ഞങ്ങളെ പടച്ച് വിട്ടത് ഞങ്ങടെ കാക്കത്തൊള്ളായിരം great grand father സാക്ഷാൽ ശ്രീമാൻ ബ്രഹ്മാവ് (കണ്ടാ സാന്ത ക്ലോസിന്റെ പോലെയിരിക്കും കള്ള കെളവൻ. 3 തലയുള്ള സാന്ത ക്ലോസ്…???) ആണെന്നറിയാലോ. പുള്ളീടെ ഓമന സന്താനങ്ങളായ ഗന്ധർവന്മാർക്കും ഗന്ധർവിനികൾക്കും അപ്സരസുകൾക്കും യക്ഷന്മാർക്കും യക്ഷികൾക്കും നല്ല ചേലുള്ള മനുഷ്യ രൂപം കൊടുത്തു. ഗന്ധർവ കുലത്തിന് തലയിൽ LED ഹെഡ് ലൈറ്റ് കൊടുത്തു. (രാത്രി കണ്ട കാണാൻ കൊള്ളാവുന്ന കന്യകമാരുടെ വീട്ടിൽ സേവയ്ക്ക് പോണതല്ലേ പാവങ്ങള്. അതോണ്ട് അടി വന്നാ, വന്ന വഴി കാണാനും വല്ല കല്ലോ മുള്ളോ പാമ്പോ ചെമ്പോ ഉണ്ടെങ്കിൽ മാറി നടക്കാനും ആണെന്നും തോന്നുന്നു, കെളവൻ ഇങ്ങനെ ചെയ്ത് കൊടുത്തത്.) യക്ഷികൾക്ക് സോങ്ങ് വിത്ത് ബിജിഎം കൊടുത്തു. അപ്സരസുകൾക്ക് ഡാൻസ്. ഞങ്ങൾക്ക് മാത്രം ഈ ഊള കോലം. ഞങ്ങടെ കസിൻസ് ആയ നാഗങ്ങൾക്കും ഭൂതങ്ങൾക്കും അതിലും കഷ്ട്ടാണ്. പാവത്തുങ്ങൾക്ക് സ്വർഗത്തിൽ ഒരു 1BHK ഫ്ലാറ്റ് പോലും കൊടുത്തില്ല ഞാൻ മുമ്പ് പറഞ്ഞ മൂന്ന് തലയുള്ള സാന്ത ക്ലോസ് (രൂപം മാത്രേ സാന്ത ക്ലോസിന്റെ ഉള്ളൂ. സ്വഭാവം തനി കടുവാ ചാക്കോന്റെയാ. ആ നിതീഷിന്റേം ഭാമേടേം ലൈൻ പൊളിക്കുമായിരുന്നോ? ആ നിതീഷിന്റെയും ഭാമയുടെയും കഥയാണ് പിന്നീട് ദേവലോകത്ത് നിന്ന് ശാപം കിട്ടി ഭൂമിയിൽ പോയ ഞങ്ങള് പപ്പേട്ടൻ എന്ന് വിളിക്കണ ഗന്ധർവൻ പിന്നീട് സിനിമയാക്കിയത്. ഈ നിതീഷിന്റെ കുഞ്ഞമ്മേടെ മോനാണ് പപ്പേട്ടൻ എന്ന് ഞങ്ങൾ വിളിക്കുന്ന മനുഷ്യ ലോകത്തെ സംവിധായകൻ പത്മരാജൻ) പിന്നെ നാഗങ്ങൾക്ക് പാമ്പിന്റെ രൂപമാണേലും നല്ല സുന്ദരന്മാരും സുന്ദരിമാരും ആണെന്നാ ഞങ്ങടെ ഓൾ സ്വർഗം കിന്നരൻ ആര്ട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് കൂടിയായ മാസ്റ്റർ പറയാറ്. പുള്ളി കൊറേ
    യാത്രയൊക്കെ പോകുന്നയാളാ. നല്ല എഴുത്തുകാരനും. ഒരു ദിവസം ഞങ്ങടെ ക്ലബ്ബിലെ ഓണാഘോഷം ഉൽഘാടനം ചെയ്യാൻ വന്ന പ്രശസ്ത സൈക്കോളജിസ്റ്റായ Dr. മന്ദൻ രാജ പറഞ്ഞത് നാഗങ്ങളെ കാണാൻ നല്ല വെളുത്ത് തുടുത്ത ഹിന്ദി സീരിയൽ നടിമാരെയും നടന്മാരെയും പോലെയാണെന്നാ. പക്ഷെ എനിക്കീ മെലിഞ്ഞ് വെളുത്ത പെണ്ണുങ്ങളെ ഇഷ്ട്ടല്ല. ബ്ലാഹ്…??? എനിക്ക് നിന്റെ പോലത്തെ പെണ്ണുങ്ങളെയാ ഇഷ്ട്ടം. കിച്ചു ഗന്ധർവൻ എന്നോട് പറഞ്ഞത് തേതിയെ എഴുതിയത് നിന്റെ സിമോണയെ കണ്ടിട്ടാത്രെ. വെങ്കലത്തിന്റെ നിറാണത്രെ തേതിക്ക്

    അയ്യേ, ഞാനെന്ത് ഊളയാല്ലേ. പറഞ്ഞ് പറഞ്ഞ് കാട് കയറി. കഥയിൽ നിന്ന് മാറി ഹിന്ദി സീരിയലിൽ വരെ എത്തി. എവിടെയാ ഞാൻ പറഞ്ഞ് നിർത്തിയത്…??? ആ… ഞങ്ങടെ ഊള രൂപം. ഈ ഊള രൂപം വെച്ച് ഗന്ധർവിനിമാരും അപ്സരസുകളും പോയിട്ട്, കാണാൻ കൊള്ളാവുന്ന ഒരു യക്ഷി പോലും തിരിഞ്ഞ് നോക്കൂലാന്ന് ഞങ്ങടെ കാർന്നോന്മാർക്ക് മനസിലായി. അതോണ്ട് ഞങ്ങൾ സമരം ചെയ്യാൻ തിരുമാനിച്ചു. ആദ്യം സത്യാഗ്രഹം ആയിരുന്നു. പിന്നെ വഴിതടയലായി, കരിങ്കൊടിയായി, ഹർത്താലായി. അവസാനം ഗംഭീര നിരാഹാര സമരം. അതീ ഭൂമിയിലെ പോലെയല്ല. 6 നേരം തിന്നാൻ ഉള്ള ആഹാരം ഒറ്റ നേരം കൊണ്ട് തിന്ന് തീർക്കലാണ് ഞങ്ങടെ നിരാഹാരം. ആ പരിപാടി ഉത്ഘാടനം ചെയ്തത് കൈലാസത്തിലെ ശിവേട്ടന്റെയും പാറുചേച്ചീടെയും മോനായ K.S. ഗണേഷ് കുമാർ ആയിരുന്നു. ഞങ്ങടെ കഠിനമായ സമരമുറകൾ കണ്ട ശിവേട്ടനും വിഷ്‌ണേട്ടനും കെളവനെ പോയി കണ്ടു. അവര് തമ്മില് പണ്ടേ വലിയ ദോസ്‌തോളാ. ശിവേട്ടനും വിഷ്‌ണേട്ടനും പറഞ്ഞാ കെളവന് കേൾക്കാണ്ടിരിക്കാൻ പറ്റത്തില്ല. അതോണ്ട് ഞങ്ങടെ നേതാക്കന്മാരെ മധ്യസ്ഥ ചർച്ചക്ക് വിളിച്ചു. അതിന് ഞങ്ങളെ പ്രതിനിധീകരിച്ച് മാസ്റ്ററും Dr. K. കുട്ടനും (പുള്ളി ഡോക്ടർ ആണെന്നൊക്കെയാ പറഞ്ഞ് കേക്കണേ. എന്തിന്റെ ഡോക്ടർ ആണാവോ?) പിന്നെ മുമ്പ് ഞാൻ പറഞ്ഞ സൈക്കോളജിസ്റ്റ് രാജയുമാണ് പോയത്. ബാക്കിയുള്ളോർക്ക് കൊടുത്ത പോലെ ഞങ്ങൾക്കും എന്തെങ്കിലും കിട്ടണമെന്ന് ഞങ്ങടെ നേതാക്കന്മാർ കെളവനോട് കട്ടായം പറഞ്ഞു. അവസാനം കെളവൻ പറഞ്ഞു, “നിങ്ങള് ഒരു കാര്യം ചെയ്യ്, നിങ്ങള് സ്വർഗത്തിലെ സംഗീതജ്ഞർ ആയിക്കോളാൻ.” ഇപ്പൊ ഗന്ധർവന്റെ പാട്ടായാലും, അപ്സരസിന്റെ ഡാൻസ് ആയാലും ബാക്ക്ഗ്രൗണ്ടിൽ വയലിനും ഗിറ്റാറും, ഡ്രംസും, കീബോർഡും വായിക്കണതേ, ഞങ്ങളാ. ഈ ഭൂമിയില് ഒരു സംഗീത സംവിധായകൻ ഉണ്ടല്ലോ? പേര് എ. ആർ. റഹ്മാൻ എന്നോ മറ്റോ ആണെന്ന് തോന്നുന്നു. പുള്ളിയേ ഞങ്ങടെ ആളാ. പണ്ട് ഗന്ധർവന്റെ കച്ചേരിയിൽ പാട്ട് പാടിയ ഗന്ധർവന്റെ സംഗതി പോയതിന് കുറ്റം മൂപ്പർടെ തലയിൽ കെട്ടി വെച്ച് ശപിച്ച് വിട്ടതാ ആ പാവത്തിനെ. ഞങ്ങള് ഉപകരണങ്ങൾ മാത്രല്ലാ ട്ടാ, നന്നായി പാടൂം ചെയ്യും. ഞങ്ങടെ കൂട്ടത്തില് ഒരു ദാസേട്ടൻ ഉണ്ടായിരുന്നു. പുള്ളീനെ ഗന്ധർവൻമാർ ദത്തെടുത്തതാ. ഇപ്പൊ ഭൂമിയിൽ ഉണ്ട്. പുള്ളീനെ ഗാനഗന്ധർവൻ എന്നാ മനുഷ്യന്മാര് വിളിക്കണത്. പക്ഷെ ദേവലോകത്തെ വില്ലേജ് ഓഫീസിൽ ചോദിച്ചാൽ മൂപ്പർടെ ജാതി സർട്ടിഫിക്കറ്റ് കിട്ടും. അതില് ഗന്ധർവൻ ന്നല്ല, കിന്നരൻ ന്നാ.

    1. വേതാളം

      ആശാനെ ഇത്രയും പെടക്കണ ഐറ്റം കൈയിൽ വേച്ചിട്ടാണോ ഇവിടിങ്ങനെ കറങ്ങി നടക്കുന്നത് അന്യായം തന്നെ.. appol അശാൻ കന്തരിടെ കാര്യം സീരിയസ് ആയിട്ട് പറഞ്ഞതനല്ലെ “ഏതെങ്കിലും സദാചാരക്കാർ ശല്യപ്പെടുത്താൻ വന്നാൽ ഞാനെന്റെ കുതിര കാലോണ്ട് പെടക്കും. (ഗൂഗിളിൽ തപ്പിയപ്പൊ കിട്ടിയതാ. ഞങ്ങള് കിന്നരന്മാർക്ക് അരയ്ക്ക് മേല്പോട്ട് മനുഷ്യ രൂപവും താഴോട്ട് കുതിരയുടെ രൂപവുമാണെന്ന്.) എന്റെ ഒരൊറ്റ ചവിട്ടിന് ചത്തു വീണ സദാചാര ചേട്ടന്മാരുടെയും ചേച്ചിമാരുടെയും ചോര ഞാൻ നിനക്കെന്റെ സ്നേഹ സമ്മാനമായി തരും. അല്ലാണ്ട് താജ് മഹലൊന്നും കെട്ടാൻ പറയരുത്. മനുഷ്യനിവിടെ സ്വന്തം വീടിന്റെ പണി പോലും തീർത്തിട്ടില്ല.” ഹൊ മാസ് ഡയലോഗ്… A.R rehamanum, ഗാനഗന്ധർവൻ യേശുദാസ് സാറിനും ഇങ്ങനെയൊരു background ഉണ്ടല്ലേ…??

      അപ്പോ ആശാനെ ബെസ്റ്റ് ഓഫ് ലക്ക്…

      1. Dark knight മൈക്കിളാശാൻ

        ഇത് വൺവേ ആണ് ഉണ്ണീഷ്ണാ. ഇവൾടെ മനസിളക്കിയ സാഗറെന്ന ഗന്ധർവൻ ഉള്ളപ്പൊ നമുക്കൊക്കെ ചാൻസ് കൊറവാ. ഞാൻ പാവം, എന്നിട്ടും ഒന്നും പ്രതീക്ഷിക്കാതെ പിന്നാലെ നടക്കാണ്, സീതയെ സ്നേഹിച്ച രാവണനെ പോലെ. ആര്യ സിനിമയിലെ അല്ലു അർജുനെ പോലെ പിന്നാലെ നടക്കൽ മാത്രേ ഉള്ളു.

        പിന്നെ, ഇതെഴുതിയത് ഒന്നും മുൻകൂട്ടി തീരുമാനിച്ചിട്ടല്ല. ഇവൾടെ കഥ വായിച്ചു. ഉള്ളിലിരുന്ന് ആരോ പറയുന്ന പോലെ തോന്നി, ഇതൊക്കെ എഴുതാൻ. പെട്ടന്ന് തന്നെ എന്തോ സ്പൊണ്ടേനിയസായിട്ട് തോന്നിയപ്പൊ അങ്കിട് എഴുതി. ആദ്യമൊക്കെ മനസ്സിൽ ചെറിയൊരു ഭാഗമേ ആയിരുന്നുള്ളൂ. പിന്നെ പിന്നെ ഓരോന്നായി മനസ്സിൽ തെളിഞ്ഞ് വന്നത് കമന്റ് ബോക്‌സിലോട്ട് പകർത്തിയെഴുതി.

        1. വേതാളം

          ആരോ പറഞ്ഞതയിട്ട്‌ ഓർക്കുന്നു ആശാനെ പ്രണയം eppolum oneway തന്നെയാണ് മികച്ചതെന്ന് കാരണം തിരിച്ചു കിട്ടാൻ പോണില്ല എന്നറിഞ്ഞിട്ടും ആത്മാർത്ഥമായി സ്നേഹിക്കാൻ വൻവേ loverine കഴിയൂ… പിന്നെ കഥയും ഇതേ polangu എഴുതി തുടങ്ങിയാൽ മത്തിയെന്നെ അതിനി എത്ര വലിയ chali ആണേലും കട്ട സപ്പോർട്ട് തന്നിരിക്കും..??

          1. സിമോണ

            മത്തി ന്നെഴുതിയാ ഞാൻ സപ്പോർട്ട് തരില്ല… ചാള ന്നു തന്നെ എഴുതണം… അല്ലെങ്കെ സപ്പോർട്ടില്ല… ഇല്ലാ ഇല്ല…

          2. Dark knight മൈക്കിളാശാൻ

            അതെ, ഞങ്ങൾ തൃശ്ശൂർക്കാർ ചാളയെന്നാ പറയാറ്.

      2. Dark knight മൈക്കിളാശാൻ

        പിന്നെ യക്ഷിയെ പ്രണയിക്കൽ എന്ന് പറഞ്ഞത് എന്റെ വലിയൊരു ഫാന്റസിയാണ്. kambikuttan.net എന്നൊരു സൈറ്റിൽ മനുഷ്യനെ പ്രണയിച്ച രക്തരക്ഷസിന്റെ കഥയുണ്ട്. തുടക്കം ഹൊറർ ആയി തോന്നുമെങ്കിലും കഥ തുടരുമ്പോൾ കോമഡി ആയി തോന്നും. അത് പോലെയൊക്കെ യക്ഷിയെ പ്രണയിക്കുന്ന മനുഷ്യന്റെ കഥയൊക്കെ എഴുതാൻ എനിക്ക് ആഗ്രഹമൊക്കെയുണ്ട്. പക്ഷെ മനസ്സിൽ മുഴുവൻ പൈങ്കിളിയും ട്രാജഡിയുമാണ്.

        1. സിമോണ

          കിന്നരാശാനെ…കിന്നരാശാനെ…

          ഞാൻ താഴെ കിച്ചന്റെ കമന്റിനെ കൂടെ എഴുതീരുന്നില്ലേ ആശാനേ… എല്ലാരും ഇതൊക്കെ ഒളിപ്പിച്ചു വെച്ചേരിക്കായിരുന്നു.. ഞാൻ മിണ്ടിയപ്പളാ കിച്ചന്റെം സ്മിതാമ്മേടേം ഉണ്നിഷ്ണൻറേം ഋഷിവര്യൻറേം ഒക്കെ കുഞ്ഞി വട്ടുകള് പുറത്തു വരാൻ തുടങ്ങീത് ന്ന്…

          മേലെ ഉള്ള ആശാന്റെ കമന്റ് വായിച്ചാ എല്ലാര്ക്കും മനസ്സിലാവും… അതിൽ ആശാനും പെടും ന്ന്…

          അതേ… ഈ മേലെ എഴുതീത്തൊക്കെ തന്ന്യേ ഞാനും കഥ ന്നു പറഞ്ഞ് എഴുതുന്നുള്ളൂ.. പിന്നെ ഇത്തിരി പാരഗ്രാഫൊക്കെ തിരിക്കും.. രണ്ടു കുത്തും കോമേം ഇടും… പിന്നെ വേണേൽ, തോന്നണ കാര്യങ്ങളൊക്കെ ആഡ് ചെയ്യും… അത്രേ ഉള്ളു…

          അപ്പൊ ആശാന്റെ കഥ എപ്പോ വരും?????
          എന്നിട്ടു വേണം എനിക്കൊന്ന് ഫസ്റ്റടിക്കാൻ കിച്ചനെ പറ്റിച്ച്… എനിക്കാ വാളിൽ ഒന്ന് പൂണ്ടു വിളയാടണം.. ശ്യോ… കൊതിയാവ… എപ്പളാ ഇടാ???

          എന്നാലും കിന്നരന്മാരടെ ഫുൾ ഹിസ്റ്ററി തപ്പീലോ… കള്ള ആശാൻ കുട്ടൻ…

          ഞാൻ അത്രയ്ക്കൊന്നും പോയില്ല ട്ടാ… പക്ഷെ രണ്ടു മൂന്നു കാര്യങ്ങളാ ആൾക്കാർക്ക് വേണ്ട പൊസിഷൻസ് കൊടുക്കാനുള്ള കാരണം ആയത്.. ഒക്കെ വിക്കി പീഡിയ തന്നെ..

          “Kinnara, which are believed to come from the Himalayas and often watch over the well-being of humans in times of trouble or danger….”

          ഇതാണ് രാജ സാഹിബിനേം ആശാൻ കുട്ടനേം കിന്നരന്മാരാക്കാനുള്ള കാരണം…
          രണ്ടിന്റേം ചില സന്ദർഭങ്ങളിൽ എസ്രാ സിൽമ കാണിക്കുന്ന രൂപമാറ്റം.

          “We are everlasting lover and beloved. We never separate. We are eternally husband and wife”

          ഇതാണ് മാഡ് മാഡിയെ കിന്നരനാക്കാനുള്ള കാരണം.. (സൂര്യേച്ചി.. മറക്കണ്ട)

          ഗന്ധർവന്മാർ മറ്റുള്ളവരെ രസിപ്പിക്കുന്നവരാണ്.. അതുകൊണ്ടാ കിച്ചനും ഋഷിവര്യനുമൊക്കെ ഗന്ധർവന്മാരായത്… (അങ്ങനെ ക്ലിയർ കട്ടായി ആരേം പറഞ്ഞൂടാ ട്ടാ.. എല്ലാരും സ്വഭാവത്തിൽ മേലെ പറഞ്ഞ കാര്യങ്ങളൊക്കെ കോമൺ ആയി കാണുന്നതാണ്.. പിന്നെ കഥയിൽ ഇത്തിരി തിരിവൊക്കെ വേണ്ടേ.. അതുകൊണ്ട് അങ്ങനാക്കി ന്നെ ഉള്ളു)

          പീക്കു മനുഷ്യനായത്…
          അത്, സത്യത്തിൽ ഈ കഥ എഴുതി തുടങ്ങിയത് പീക്കു കഥ ഇടുന്നതിലും മുൻപായിരുന്നു… പിന്നെ ഒരു മനുഷ്യകുട്ടിയെ വേണമായിരുന്നു.. സൊ… മാച്ച് മാച്ച് ആയി പീക്കുവിനെ കിട്ടി… അതുകൊണ്ടാ..

          അപ്സരസ്സുമാർ സൗന്ദര്യത്തിന്റെ അങ്ങേയറ്റമാണ്.. ഇവിടെ നേരിട്ട് കാണാത്ത കാരണം കഥയുടെ ഭംഗിയെ ചിന്തിച്ചോണ്ടാ സ്മിതാമ്മേനെ അപ്സരറാണി ആക്കീത്.. (അല്ലേലും കാണാൻ സൂപ്പർ സുന്ദരിയാ ട്ടാ.. നിങ്ങടെ രാജാവുപോലും ഞങ്ങടെ സ്മിതാമ്മേനെ സുന്ദരി ന്നല്ലേ വിളിക്കൊള്ളു)

          ലൂസിഫർ ചേട്ടായിയെ പുണ്യാളനാക്കീത്.. (അതെപ്പോഴും അങ്ങനെ അല്ലെ… ആ ചങ്ങാതീടെ സൗമ്യമായ പെരുമാറ്റം കണ്ടു തന്നെ.. തല്ക്കാലം ഈ സൈറ്റിൽ അത്രയല്ലേ എല്ലാരെ പറ്റിയും നമ്മക്കറിയൂ.. നമ്മക്കറിയേണ്ടു.. അതിന്റെ അപ്പുറത്തോട്ടെന്തിനാ അന്വേഷിക്കാൻ പോണേ?? ആര് ആരൊക്കെ ആണെന്ന് നമ്മക്ക് എങ്ങനെ അറിയാം??

          ഈ ഡോക്ടർ കുട്ടാപ്പി തന്നെ..
          ചുമ്മാ ഒരു പീസ് സൈറ്റ് കൊണ്ട് നടക്കുന്ന ആളാണോ?? അതോ ഇൻ റിയാലിറ്റി വളരെ ബഹുമാനിക്കപ്പെടേണ്ട ഒരു വ്യക്തിത്വം ഉള്ള ആളാണോ???
          നമ്മക്കെങ്ങനെ അറിയാം?? നമ്മടെ നോട്ടത്തിൽ ഇപ്പൊ ഒരു പീസ് സൈറ്റും കൊണ്ട് നടക്കണ ആള്…
          അതിനുമപ്പുറം അയാൾക്ക് ചിലപ്പോ നമ്മളൊന്നും ഒരു തരത്തിലും പ്രതീക്ഷിക്കാത്ത ഒരു നന്മയുടെ തിളക്കമുള്ള മുഖം കൂടി ഉണ്ടായേക്കാം… ആർക്ക് ഇല്ലെന്നു പറയാൻ പറ്റും അതൊക്കെ???

          (ആരോ മനസ്സിൽ സോപ്പ് സോപ്പെന്ന് പറഞ്ഞോ?? കേട്ടപോലെ തോന്നി… ഒരു കാര്യല്യാന്നേ.. സത്യം പറഞ്ഞാ ഞാൻ അല്ലാണ്ടെന്നേ കുറെ സോപ്പിട്ട് നോക്കീതാ.. പത്തിന്റെ പൈസ ആ ചങ്ങാതി തരാം ന്നു പറയണില്ല.. അപ്പൊ പിന്നെ ഇനി സോപ്പിട്ടെന്തിനാ മൂപ്പരെ..ഞാൻ അങ്ങോരെ അന്നേ ഉപേക്ഷിച്ചു.)

          ഒരുകാര്യം എനിക്കുറപ്പാണ്.. ബഹുമാന്യരായ വ്യക്തിത്വങ്ങൾ പലപ്പോഴും ആ മുഖം മറച്ചുവെച്ചുകൊണ്ട് ജീവിക്കുന്നവരാണ്.. എന്റെ അനുഭവങ്ങളിൽ നിന്ന് എനിക്കവരെ തിരിച്ചറിയാൻ യാതൊരു പ്രയാസവും തോന്നിയിട്ടില്ല..
          അതുപോലെ തന്നെ ലൂസിഫർ ചേട്ടായീനേം..

          അപ്പൊ ഞാനെങ്ങനെ യക്ഷി ആയി ന്നല്ലേ ഇപ്പൊ ചോദ്യം വന്നേ മനസ്സില്..
          ആ ചോദ്യം അങ്ങ് മനസ്സീ ഇരുന്നോട്ടെ ട്ടാ… അമ്പടാ….

          അപ്പൊ…
          എന്നാ കഥ ഇടുന്നെ???
          കട്ട വെയ്റ്റിംഗ്… ട്ടാ…

          സ്നേഹത്തോടെ
          സ്വന്തം
          സിമോണ.

    2. @Dark knight മൈക്കിളാശാൻ

      കഥകള്‍ ഒന്നും എഴുതേണ്ട.
      കമന്റ്റുകള്‍ ഇങ്ങനെ എഴുതിയാല്‍ മതി.
      സുഖമായി വായിച്ചോളാം.

      ശിശിരപുഷ്പ്പമോക്കെ ഇതിന്‍റെ മുമ്പില്‍ എന്ത്!!

      1. സിമോണ

        ശിശിരപുഷ്പത്തിന്റെ തണലിൽ പോയി ഇത്തിരി നേരം കാറ്റു കൊണ്ടതിനാ ആശാൻ ഇപ്പരുവത്തിൽ ആയെ…. അമ്മാതിരി വെള്ളോം വളോം അല്ലെ കൊണ്ടോയി ഇടണേ സ്മിതാമ്മ…
        ആശാൻ താമസിയാതെ ഇനി കുമാരനാശാനാവോ ന്നാ എന്റെ സംശയം…

        “മോഹനം ഭുവന സംഗമിങ്ങിതിൽ
        സ്നേഹമൂലം സിമോണെ വെടിഞ്ഞു ഞാൻ”
        ന്നൊക്കെ ഇത്തിരി കഴിയുമ്പോ പറയോ ആവോ…

        ശിശിരപുഷ്‌പാണേൽ സ്മിതാമ്മ വേലി കെട്ടി തിരിക്കേം ചെയ്തു… ഇനി നല്ല ബോഗൺവില്ല വെച്ചാ മതി.. അതാവുമ്പോ ആ ഏരിയ മൊത്തം നല്ല ഭംഗിണ്ടാവും…

      2. Dark knight മൈക്കിളാശാൻ

        കാര്യം നീയെന്റെ ചേച്ചിയൊക്കെ തന്നെ. എന്ന് വിചാരിച്ച് ഊതാൻ നിക്കല്ലേ. ഇത് തന്നെ ഒപ്പിക്കാൻ പെട്ട പാട് എനിക്കറിയാം. എഴുത്തിന്റെ കാര്യത്തിൽ ഞാനെന്റെ ചേച്ചിയുടെ മുന്നിൽ ശിശുവല്ല, വെറും ഭ്രൂണം മാത്രം.

  14. Katha adipoli.

    Ee ടു ബൈ ടു ബ്ലൗസ് പീസും
    Onnum new gen pillerkku ariyilla.
    Simona chechi nummade generation aanallo

    1. സിമോണ

      അല്ലയോ മഹാ രാജൻ..

      ആഹാ!!!!… നിങ്ങള് എവിടെ പോയി കിടക്കായിരുന്നു???…
      കഥയില് പറഞ്ഞെ ഉള്ളു.. നിങ്ങളാണല്ലേ ആ രാജാവ്??? പാവം ഞങ്ങടെ വേതാളത്തിന്റെ പേര് മാറ്റാൻ കാരണക്കാരൻ…

      അല്ലാ…ഈ പേര്…
      ഇത് ഇതിലും മുൻപ് കലാലയ സ്വപ്നങ്ങളിലെ കണ്ടിട്ടുള്ളു ലോ…
      യെസ്.. അതെന്നെ… അത് നോക്കാൻ പോയേക്കായിരുന്ന്…

      എവിടെയോ കണ്ടു മറന്ന??? മമ്……

      താങ്ക്സ് എ ലോട്ട് ആദിത്യാ…
      വീണ്ടും കാണാട്ടോ..

      ഒരുപാട് സന്തോഷം ട്ടാ…
      പറയാണ്ടെന്നേ അറിയാലോ..

      സസ്നേഹം
      സിമോണ.

    2. വേതാളം

      ഇയാള് ഇതേവിടുതെ രാജവാടോ ഈ കാന്താരി ഇനിക്കിട്ടു തങ്ങിയിട്ടും ഒന്നും മിണ്ടാതെ നിൽക്കുന്നു…?? Onnumillelum കുറച്ചു നാൾ തന്റെ തോലേൽ തൂങ്ങി കുറച്ചു konasht ചോദ്യങ്ങൾ chodhichathalle അതിന്റെ snehamenkilum കാണിക്കൂ ഇൗ കാന്താരിക്ക് ഒരു നല്ല പണി രാജാവ് കൊടുക്കണം..

      1. സിമോണ

        അയ്യേ…അതൊന്നും വേണ്ട…
        ഇത് നമ്മടെ സ്വന്തം ആദിത്യനാ… എനിക്കിട്ട് പണിയില്ല..

  15. സിമോണ ഇപ്പൊ കേരളത്തിലെ യക്ഷികളൊക്കെ വടക്കോട്ട് വച്ചുപിടിച്ചിരിക്കുകയാ (കണ്ണൂർ )അവിടെയാവുമ്പോ നല്ല ചൂടുചോരക്ക് നല്ല സ്കോപ്പാ പാര്ട്ടിക്കാര് അങ്ങോട്ടും ഇങ്ങോട്ടും തെരു തെരെ വെട്ടിയിടുകയല്ലേ. അവിടെ പനയുണ്ടോ എന്നറിയില്ല പക്ഷെ പറങ്കിമാവുണ്ട് ഒരു കുഴപ്പം മാത്രം നിറച്ചും എൻഡോസൾഫാൻ തളിച്ചതാ.ഒരു യക്ഷിക്കഥ വായിക്കാമെന്നു കരുതി മനസ്സിനെ പാകപ്പെടുത്തി വായിച്ചു തുടങ്ങിയപ്പോളല്ലേ കാര്യത്തിന്റെ ഗുട്ടൻസ് പിടികിട്ടിയത്. പാവം യക്ഷികളുടെ അവസ്‌ഥ ജീവിക്കാൻ വേണ്ടി അവര്പ്പെടുന്ന പെടാപ്പാട്. അടുത്ത ജന്മത്തിൽ യക്ഷിയാകാമെന്നുള്ള എന്റെ മോഹം ഞാൻ ഇതോടെ കുഴിച്ചു മൂടി.

    1. സിമോണ

      ഹായ് നിസ്….

      കണ്ണൂര് മാത്രോന്നല്ല ന്നെ… എല്ലാടത്തും ഇണ്ട്… കുറെ പേര് പാർട്ടീടെ പേരും പറഞ്ഞ്.. കുറെ പേര് മതത്തിന്റെ… കുറെ പേര് ദൈവത്തിന്റെ.. ഇനി ബാക്കി ഉള്ളോര് ഗവൺമെൻറ്.. രാജ്യം.. അത് ഇത്… അങ്ങനെ അങ്ങനെ…
      അതല്ലേ കഥയിൽ പറഞ്ഞെ..
      തലേടെ കല്ലളകിയാ പിന്നെന്തുട്ടാ ചെയ്യാ ന്നെ?? ചെയ്യട്ടെ.. അല്ലാണ്ടെന്ത് പറയാനാ….

      ഇടയ്ക്ക് ഓരോന്ന് കാണുമ്പോ ഇങ്ങനൊക്കെ ഓരോന്ന് എഴുതാ… അതെന്നെ.. അല്ലാണ്ട് നമ്മളെ കൊണ്ട് കൂട്ട്യാ കൂടാത്ത കാര്യാ മറ്റുള്ളോരെ നേരെ ആക്കാൻ നോക്കലൊക്കെ.. നമ്മടെ കാര്യം തന്നെ നേരം വണ്ണം അല്ല… അപ്പൊ പിന്നെ ബാക്കി ഉള്ളോരടെ കാര്യോം കൂടി….

      പിന്നെ… (യക്ഷിയാവാനുള്ള മോഹം കളയല്ലേ ട്ടാ.. അതൊരു സുഖാണ്… ഒന്നുല്ലെങ്കി ആരേം പേടിക്കാണ്ട് മരത്തുമ്മേ കേറാലോ)

      സന്തോഷം ട്ടോ..
      കഥയെ വായിച്ചേനും ഇഷ്ടം പങ്കുവെച്ചെനും

      സ്നേഹത്തോടെ
      സിമോണ.

  16. അടിപൊളി എനിക്കിഷ്ടായി. യക്ഷിക്കഥയല്ലെ ഒന്നു പേടിക്കാം എന്ന് കരുതി വായിച്ചതാ ഇത് ഇപ്പൊ ചിരിച്ച് ചിരിച്ച് ചിരിച്ച് തളർന്നു.ഈ കഥ വായിച്ച് കഴിഞ്ഞപ്പോൾ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകൾ വായിക്കുമ്പോൾ കിട്ടുന്ന ഒരു Feel ഇല്ലേ ആ ഒരു Feel തോന്നി. ഇടക്കൊക്കെ ഇതുപോലെ ഓരോന്ന് പെടക്കടോ…..

    1. സിമോണ

      ഹായ് ദൃശ്യാ…

      താങ്ക്സ് എ ലോട്ട്… ഇത് നമ്മടെ സ്വന്തം രീതി.. ഇങ്ങനെ എഴുതാനാ ശരിക്കു സുഖം. കൂടുതൽ എഫേർട്ടൊന്നും എടുക്കാതെ ചുമ്മാ തോന്നുന്നതൊക്കെ അങ്ങ് എഴുതി ഇട്ട മതി…

      പീസിലുള്ളത്… ഇണ്ടാക്കി എഴുത്ത്.. ഇത്തിരി എഫേർട് എടുക്കണം… നമ്മടെ ഇഷ്ടങ്ങൾ മാത്രം നോക്കിയാ പോരല്ലോ.. പല വായനക്കാരുടെ ഇന്റെരെസ്റ്റുകൾ പല രീതി ആവുമ്പൊ ഏതാണ്ടൊന്ന് ഒപ്പിച്ചെടുക്കാൻ നോക്കണം.. ഇത്തിരി ഒക്കെ ആലോചിച്ച് കൂട്ടണം…

      പീസിൽ കമന്റും ലൈക്കും വ്യൂ വും ഒക്കെ കുറെ വരാറുണ്ട്.. ഇങ്ങനെ എഴുതുമ്പോ അതൊക്കെ കുറയും.. എന്നാലും മനസ്സ് നിറയ്ക്കുന്ന കുറച്ചു അഭിപ്രായങ്ങൾ കിട്ടും..
      ആ സന്തോഷം മറ്റൊന്നിനും ഇണ്ടാവാറില്ല..

      കലാലയ സ്വപ്‌നങ്ങൾ ന്ന മുൻപൊരു കഥ എഴുതീട്ട്ണ്ട്.. നാലു പാർട്ടായിട്ട്.. അതിലെ ആദ്യത്തെ മൂന്നെണ്ണം ഇങ്ങനെ എഴുതീതാ… നാലാമത്തതും ഏതാണ്ട് അങ്ങനൊക്കെ തന്നെ…

      ഇടയ്ക്കിടയ്ക്ക് ഇങ്ങനെ എഴുതിയില്ലേൽ വേറെ എല്ലാം എഴുതാനുള്ള മൂഡ് പോവും… പീസോക്കെ എഴുതി ഒരു ചെകിടിപ്പ് വരുമ്പോ ഇങ്ങനെയോ അല്ലെങ്കി പിന്നെ കട്ട ഫിലോസഫിയോ.. ഏതേലും ഒന്ന് ഇണ്ടാവും…

      അപ്പൊ അടുത്ത കഥയിൽ കാണാ ട്ടാ… താങ്ക്‌സ് ട്ടാ ദൃശ്യാ…

      സ്നേഹപൂർവ്വം
      സിമോണ.

  17. വേതാളം

    എന്റെ പൊന്നു കാന്താരി തകർത്തു കളഞ്ഞു നീയൊരു yakshikatha എഴുതാൻ പോകുവാന് എന്നു പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല… ?? കഥ വായിച്ചു ചിരിച്ചു ചിരിച്ചു uppadilaki .. പന ഈ സൈറ്റ് തന്നെയാണ് അല്ലെടി സിമോ.. ഇൗ സൈറ്റിലിപ്പോൾ ഏറ്റവും കൂടുതൽ പേരുളത് എനിക്കും നിനക്കും ആണ്.. പോണ പോക്കിൽ എല്ലാർക്കും ഇട്ട് kottiyalle.. എന്നാലും ആ രക്ഷസ്സൂ വായിച്ചു എത്ര വട്ടം പെടിച്ചത ഞാൻ ആത് ഇൗ അടക്കകുരുവി ആയിരുന്നോ ?? .. പിന്നെ സിമി ഞാൻ “അളവെടുപ്പ്‌” ഒക്കെ നിർത്തി കേട്ടൊ.. ??

    Eppolum പീസ് venonnu നിർബന്ധം ഇല്ല ഇടക്കിങ്ങനത്തെ കഥയൊക്കെ പോരട്ടെ കാന്താരി..??

    1. സിമോണ

      ഉണ്നിഷ്ണാ….

      അപ്പളേ ഞാൻ പറഞ്ഞതാ.. ഞാൻ നോട്ടെയ്‌തു ന്ന്…

      പക്ഷെ ആകെ ഒരു സങ്കടം ന്നു പറഞ്ഞാ, നമ്മടെ ബുക്കിലുള്ള എല്ലാരേം ഉൾക്കൊള്ളിക്കാൻ പറ്റീല ന്നുള്ളതാ… പക്ഷെ ഇത്രേം ആയപ്പോ തന്നെ പേജ് കുറെ ആയപോലെ തോന്നി..

      ഫഹദുട്ടൻ, കുഞ്ഞാപ്പി, ദേവാസുരൻ, അനു അങ്ങനെ കുറെ ആളോൾക്കുള്ള മരുന്നുണ്ടായിരുന്നു.. പക്ഷെ ഇനിം തുടർകഥ ആക്കിയ ശരിയാവില്ല ന്നു തോന്നി.. അതാ…
      ഇതിന്റെ അവസാനം അങ്ങോട്ട് അവസാനിപ്പിച്ചതാ.. അത് കണ്ടാ മനസ്സിലാവും.. ല്ലേ…

      കുറെ പേജായപ്പോ ഇനി ബോർ ആയാലോ ന്നു സംശയായി…
      ബാക്കി ഉള്ളോർക്ക്… ആ.. നമ്മടേൽ സമയം കിടക്കല്ലേ…. ശരിയാക്കാം ന്നെ ഒക്കെറ്റിനേം…

      അപ്പൊ… ബാക്കി ഉള്ളോർക്കുള്ള സമ്മാനം കൂടി കൊടുക്കട്ടെ ട്ടാ…

      സ്നേഹപൂർവ്വം
      സിമോണ.

      1. വേതാളം

        നീ enikkittiru പണി തരുമെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല… Hm പോരട്ടെ അടുത്തത് ellarem ചേർക്കണം നിന്റെ അടുത്ത സംരംഭത്തിൽ.. അതിൽ ആ ജോ ക്ക് ഇട്ടൊരു പണിയും കൊടുക്കണം.. പറഞ്ഞു പറ്റിചു നടക്കുവ ??

        1. സിമോണ

          ശരിയാക്കാം… ആ ചെകുത്താൻ ഒറ്റ എപ്പിസോഡിൽ നിർത്തിയപ്പോ ഞാൻ ഓങ്ങി വെച്ചിട്ടുണ്ട്…
          കാലം പ്രതീക്ഷസ്വ:

  18. കിച്ചു..✍️

    എന്റെ പൊന്നു സിമോ…

    ചിരിച്ചു ചിരിച്ചു മണ്ണ് മാത്രമല്ല രാവിലെ കുടിച്ച കാപ്പി കൂടെ കക്കി പോയി??? തകർത്തു പെണ്ണേ…

    ഒരു പക്ഷേ ഈ സൈറ്റുമായി ബന്ധമില്ലാത്ത ആൾക്കാർക്ക് വായിച്ചു കിളി പോയ ഫീലിംഗ്‌സ് മാത്രമേ വരുകയുള്ളൂ എങ്കിലും ഇവിടെ സജീവമായ എല്ലാവര്ക്കും ഇതൊരു നല്ല ഹാസ്യാനുഭവം ആയിരിക്കും…

    ഏറ്റവും കൂടുതൽ ചിരിച്ചത് പൂച്ചയായി പേടിപ്പിച്ചു തിരികെ ചിരവയേറ് കൊള്ളാതെ തിരികെ ഓടിയത് വായിച്ചപ്പോൾ ആണ്…??? പിന്നെ ശിശിരപുഷ്പവും സിൽമ മോഹവും ബ്ലഡ് ബാങ്കിലെ വളിച്ച ചോരയുമൊക്കെ കലക്കി

    എന്നാലും നീ എന്റെ ഭീകരനായ രക്ഷസ്സിനെ അടക്കാ കുരുവിയോളം പോന്ന പച്ചപ്രക്കാക്കി കളഞ്ഞല്ലോ…?? ഇടയ്ക്കു ഒരു സ്ഥലത്തു ഉദ്ദണ്ഡൻ എന്ന് വിളിച്ചത് നോം പ്രത്യേകം നോട്ട് ചെയ്തിരിക്കുന്നു ട്ടോ…??

    ചുറ്റുവട്ടങ്ങളിൽ നിന്നും വെടിമരുന്നും ഓലയുമൊക്കെ കണ്ടെത്തി പൊട്ടിച്ചിരിയുടെ മലപ്പടക്കങ്ങൾ ഉണ്ടാക്കാനുള്ള നിന്റെ കഴിവിന് ഒരു നൂറ് അഭിനന്ദനങ്ങൾ ???

    ഇനിയും ഇത്തരം രസകരമായ കഥകളും ആയി വരുന്നതും കാത്ത്…
    സ്വന്തം
    കിച്ചു…

    1. വേതാളം

      എന്നാലും കിച്ച നിന്റെ രക്ഷസ്സിന് ഇൗ ഗതി വന്നല്ലോടാ… ഒട്ടത്തിനും ലോങ് jambilum ഉടായിപ്പ് കാണിച്ചനല്ലെ നീ ജയിച്ചേ ?? കാന്താരി ഇനിയും ഇതുപോലുള്ള സത്യങ്ങൾ പുറത്ത് വിടുക…

      1. Dark knight മൈക്കിളാശാൻ

        ഇനി അടുത്ത സ്പോർട്ട്സ് ഡേയ്ക്ക് തേർഡ് അമ്പയറിനെ വെക്കണം, ഇവന്റെ കള്ളത്തരം പിടിക്കാൻ.

    2. സിമോണ

      കിച്ചാ….

      തുളുനാട്ടിലെ പതിനെട്ട് കളരികൾക്കും ആശാനായ റിഷിച്ചേകവരുടെ അരുമശിഷ്യ സിമോണാർച്ചയുടെ അങ്കപ്പുറപ്പാട് കണ്ട്, അന്തം വിട്ടവർ ഒട്ടേറെ പേരുണ്ട് ഞങ്ങടെ നാട്ടിൽ…
      (സത്യായിട്ടും.. ഇനി ഇത് നുണയാണെന്ന് പറയരുത്.. സംശയണ്ടെങ്കി പാണൻ കുട്ടിയോടൊന്ന് ചോദിച്ചു നോക്കിക്കേ..
      എന്ത് രസാ ന്നാ… സ്വർണ്ണത്തിന്റെ വളേം പാലായ്ക്കേം എല്ലാ വിരലുമ്മലും മോതിരോം…
      ശ്യോ… അത് കഴിഞ്ഞ് എന്നെ അങ്ങോട്ട് കണ്ടാൽ ജോസേട്ടനൊക്കെ ഞെട്ടും… (ആലുക്ക ആലുക്ക)
      പിന്നെ എന്നെ വല്ലോരും കട്ടൊണ്ടോയാലോ ന്നു വെച്ചിട്ടാ അതൊന്നും കാശു കൊടുത്ത് വാങാത്തെ..)

      ഹും!!!… എന്നിട്ടും ആർച്ചയുടെ അങ്കക്കലിയെ വകവെക്കാതെ കള്ള ചുവടുകളിൽ പതുങ്ങി നടന്ന് രക്ഷസ്സിനെക്കൊണ്ട് ഒളിച്ചുനോക്കി അടവുകൾ പഠിച്ചെടുത്തത് എല്ലായിടത്തും ഫസ്റ്റടിക്കാനാണ് ഭാവമെങ്കിൽ..

      ഞങ്ങക്ക് മറ്റൊരാളോട് കൂടി ആലോചിക്കാനുണ്ട്..

      ആയിരം കളരിക്കും ആശാനായ, ജോയിൻ ചെയ്ത അങ്കങ്ങളിലെല്ലാം, കണ്ണും മൂക്കുമില്ലാതെ ആളോളെ വെട്ടിക്കൂട്ടി, കംപ്ലീറ്റ് ചേകവന്മാരുടേം മൂക്ക് മുറിച്ചെടുത്ത്, തോറ്റു തൊപ്പി ഇടീപ്പിച്ച്, ഒരു പഴുതാര മീശ വെച്ചുകൊടുത്ത ആ മഹാ ഉഡായിപ്പിന്…
      അയ്യോ.. അല്ല… മഹാ ചേകവന് ഇപ്പം പേര് “ഡോക്ടർ കുട്ടൻ പെരേര” എന്നാണ്…
      ദാ കാണ്!!!!!…
      (ബേഗ്രൗണ്ടിൽ, വടക്കേ ചിറയിൽ നിന്ന്, കുളവാഴ വകഞ്ഞുമാറ്റി, വയലറ്റ് മീശയിൽ തൂങ്ങുന്ന പൂപ്പായയുമായി, കറുത്ത മുണ്ടുടുത്ത്, നാല് കാലിൽ, പടികയറിവരുന്ന കുട്ടാപ്പി)

      പിന്നേയ്…
      സെയിം പിച്ച്.. ഞാനും ഏറ്റവും ഓർത്ത് ചിരിച്ചത് ചെരവ എടുത്ത് എന്നെ കീച്ചുന്ന പീക്കുവിന്റെ മുഖം ഓർത്താ.. എന്തൊരു കലിപ്പായിരുന്നു ആ നേരത്ത്… അതാലോചിച്ച് എന്റെ കിളിയും പോയതാ ട്ടാ..

      അപ്പൊ… ഇനി തെന്നലിന്റെ വീടിന്റെ പിന്നാമ്പുറത്തുള്ള അങ്കത്തട്ടിൽ കാണാ ട്ടാ.. (ഉപ്പും മുളകുപൊടീം മാങ്ങാപ്പീസും മറക്കണ്ട.. എന്നാലേ അങ്കത്തിനൊരു ഉഷാറൊള്ളു)
      വെള്ളം വേണ്ട… മൊത്തം ലൂസാവും..

      സ്നേഹത്തോടെ
      സ്വന്തം
      സിമോണ.

  19. ♥ദേവൻ♥

    കള്ളിപ്പെണ്ണേ…
    സത്യം പറ… ചുമ്മാ ഒരു യക്ഷി കഥ എഴുതണോന്നു തോന്നിയപ്പോ ഈസി ചെയറിൽ ചാരിക്കിടന്നു മേലോട്ട് നോക്കിയിരുന്നപ്പോ മനസ്സിൽ തോന്നിയ കുശുമ്പോക്കെ പകർത്തി വച്ചതല്ലേ നീയ്… അല്ലാ എനിക്കും അങ്ങനെത്തെ ഒരസ്ക്യത ഇണ്ടേ… എഴുതണേനു മുന്നേ ചുമ്മാ മാനം നോക്കി തന്നത്താൻ പറഞ്ഞു നോക്കണ ശീലം…
    ന്തായാലും ഈ യക്ഷികളൊക്കെ ഇത്ര പാവാണോ.. ഛെ നുമ്മ ചുമ്മാ സംശയിച്ഛ്…

    1. സിമോണ

      ദേവേട്ടാ…

      സത്യം പറഞ്ഞാ… അതെ…
      യക്ഷിക്കഥ ഇത്തിരി ഭീകരമായി എഴുതാനുള്ള പ്ലാനായിരുന്നു.. രണ്ടു പേജ് എഴുതീതും ആണ്.. പിന്നെ പിന്നെ രാത്രി എന്റെ യക്ഷീനെ ആലോചിച്ച് എനിക്കെന്നെ ഇത്തിരി പേടി ആവിണ്ടോ ന്നൊരു ഡൗട്ട് വന്നു…
      ശരിക്കും…

      അപ്പൊ തന്നെ ലാപ്പെടുത്ത് എഴുതിയടത്തോളം ഡിലീറ്റ് ചെയ്തു..
      അതീന്ന് ഇത്തിരി എടുത്താ, ആദ്യത്തെ നാടക ഡയലോഗ്സ് ഇണ്ടാക്കിയെ.. മുഴുവൻ കളയാൻ മനസ്സ് വന്നില്ല…

      അല്ലെങ്കിലും എനിക്കുറപ്പായിരുന്നു.. സീരിയസ് എഴുതി തുടങ്യാലും ഇത്തിരി കഴിയുമ്പോ എന്റെ വിധം മാറും ന്ന്…
      എന്ന പിന്നെ ഇങ്ങനാവട്ടെ ന്നു വിചാരിച്ചു… അല്ലാണ്ട് പിന്നെ….

      എന്തായാലും ചീറ്റി പോയില്ലല്ലോ.. അത് സമാധാനായി.. ഈ യക്ഷി ന്നൊക്കെ പറയുമ്പോ…
      അല്ലെങ്കെ എന്തുട്ട് യക്ഷി… ആള്ക്കാര് പറഞ്ഞ് വെറുതെ പേടിപ്പിക്കണതാ ന്നെ..
      രക്ഷസ്സ്.. യക്ഷി ന്നൊക്കെ… പാവങ്ങള്…

      സ്നേഹത്തോടെ
      സിമോണ…

  20. ????????????????

    ????????????????

    ????????????????

    ……ഹ ഹ ഹ ഹ ഹ ഹ ഹ ഹ ……

    സാധാരണ ഹൊറർ ഫിക്ഷൻ ബോർഡ് കണ്ടാൽ കേറാത്തതാ ..,

    ജോനാഥൻ റുമാനിയയിൽ യക്ഷികളുടെ
    കൂടെ പുളളുവൻപാട്ട് പാടിക്കളിച്ച കഥയൊക്കെ വായിച്ച് ചിരിച്ചു ചിരിച്ചു മണ്ണ്
    കപ്പീട്ടുളളത് കൊണ്ടേ കിച്ചൂന്റെ ഗ്രന്ഥങ്ങൾ
    പോലും വായിച്ചില്ല ഇവിടെ.
    അല്ലാതെ പേടിച്ചിട്ടല്ല!!???????

    പക്ഷെ.. സുനിലണ്ണന്റെ ‘ഹൊറർ’വായിച്ചപ്പം
    ഭക്തി ആഭിചാരികളുടെ വ്യഭിചാരത്തിന്റെ
    സുഖം കിട്ടിയ കൊണ്ടും സിമോണ എന്ന
    പേര് കണ്ടും (ഈ യക്ഷി ഓടിയാൽ എവിടം വരെ പന വരെ ..അത്രേല്ലെയുളളു!)ചുമ്മാ
    ഒന്ന് കേറി വായിച്ച്.

    ഹി..ഹി..ഹി,ഒന്നും പറയാനില്ല!!!

    നായഗൻ ഞാനായേംകൊണ്ട് പ്രത്യേകിച്ചും!
    ???(മനുഷ്യനായി ഞാൻ മാത്രം അല്ലേ
    കഥയിൽ..അപ്പോ നായഗൻ ഞാൻ തന്നെ!)

    നിനക്ക് എന്റെ സ്വഭാവമൊക്കെ നല്ലപോലെ അറിയാമല്ലേ..?
    പക്ഷെ ഫൽഗുണൻ,സൽമാൻ.. അതൊന്നും
    ഇല്ല കെട്ടാ..

    കലാലയത്തിന് ശേഷം എല്ലാവരും പിന്നേം
    തകർത്ത് അഭിനയിച്ചു???

    പണിക്കാരൻ കറുത്ത കർത്താവ് ഏറ്റവും
    നന്നായി. ?????

    പിന്നെ,ഡ്രാക്കുള ഇപ്പൊ വൈറ്റ് ഹൗസിലേക്ക്
    മാറ്റിയോ കൊട്ടാരം..റുമാനിയയൽ നിന്ന്.?
    അതെന്തായാലും നല്ല ചേർച്ച,കാലത്തിനൊപ്പം

    പിന്നെ,
    തളപ്പൊക്കെ ഇപ്പളും ണ്ട് ട്ടാ..
    (ങാ..അറിയാത്തോരും ണ്ടാവും ല്ലേ)

    അതുകൊണ്ട് ഒരു സ്നേഹത്തളപ്പ്
    നേർന്നുകൊണ്ട്….
    ?

    1. സിമോണ

      പീക്ക് പീക്ക് പീക്ക്..

      അല്ലേലും പീക്കുർണി ഒരു കഥാപാത്രമായി മനസ്സിൽ കേറീട്ട് കുറച്ചു നാളായി.. കമന്റുകൾ കണ്ടപ്പോ തൊട്ട് കേറീതാ… പറ്റിയ ഒരു സിറ്റുവേഷൻ ഒത്തു വന്നേരുന്നില്ല.. ഇപ്പളാ കിട്ടീത് കയ്യില്..

      ജോനാഥന്റെ കഥകൾ കണ്ടിട്ട് എനിക്ക് പേടിയാവാറില്ല.. എന്ന് മാത്രല്ല ഒരു കാലത്ത് (നന്നേ ചെറുപ്പത്തിൽ) എന്റെ മോസ്റ്റ് ഫേവറിറ്റ് ബുക്കുകളായിരുന്നു ഡ്രാക്കുള, റോബിൻസൺ ക്രൂസോ, മോബിഡിക്ക് ഇതൊക്കെ.. എന്റെ ഒരു ആന്റിടെ വീട്ടിൽ പഴയ പൈക്കോ ക്‌ളാസ്സിക്കുകളുടെ ഒരു ഫുൾ ബയൻറ് ചെയ്ത കളക്ഷൻ തന്നെ ഇണ്ടായിരുന്നു.. വായിച്ച് വായിച്ച് മനഃപാഠമാക്കിയ പുസ്തകങ്ങളാ അതൊക്കെ..

      ക്രൂസോ ഒക്കെ വായിച്ച് ഞാൻ ദ്വീപിൽ ഒറ്റപ്പെടുന്നതും മരത്തുമ്മലും പാറേമേലും ഒക്കെ പൊത്തിപ്പിടിച്ച് കേറി നടക്കുന്നതും മരം കൊണ്ട് ബ്രിഡ്ജ് വരെ ഉണ്ടാക്കുന്നതും…
      ഹോ… എന്തൊക്കെ സ്വപ്നങ്ങളായിരുന്നു..

      അന്നൊക്കെ വലിയ ആഗ്രഹാരുന്നു എങ്ങനെയെങ്കിലും ഒരു കപ്പലിൽ കേറി, കപ്പല് തകർന്ന് ദ്വീപിൽ ഒറ്റപ്പെടണം ന്ന്..
      പഠിച്ചതൊക്കെ ഒന്ന് പരീക്ഷിച്ചുനോക്കണ്ടെ…..
      പക്ഷെ പേടിത്തൊണ്ടിയായ അമ്മച്ചിം അപ്പനും എന്നെ ബസിൽ പോലും ഒറ്റക്ക് വിട്ടേരുന്നില്ല..

      ഒരുകണക്കിന് അത് നന്നായി.. അല്ലെങ്കെ ഇവിടെ കഥ എഴുതി ഇടാൻ പറ്റില്ലാരുന്നു.. ഇപ്പം വല്ല കാട്ടുപന്നീനെയോ മറ്റോ ചുട്ടു തിന്നാനുള്ള തിരക്കിലായേനെ.. (എന്നാലും എന്ത് രസായിരിക്കും)

      ഡ്രാക്കുളയുടെ കൊട്ടാരം… (സത്യത്തിൽ അത് ഓർത്തില്ല.. എന്താണാവോ അത് അങ്ങനെ എഴുതീത്… എനിക്കറിയാരുന്നു.. പക്ഷെ ഇപ്പൊ പീക്കു പറഞ്ഞപ്പോഴാ അതോർത്തെ മറന്നുപോയി ന്ന്)

      താങ്ക്സ് എ ലോട്ട് പീക്കു എന്നൊന്നും ഞാൻ പറയില്ലെന്ന് പീക്കുർണിക്ക് അറിയാലോ.. നമ്മള് എല്ലാരടേം എടേല് എന്തുട്ട് താങ്ക്‌സും സോറീം??? അല്ലേ….
      (ഓട്ടുമ്പുറത്തുന്നു തിരികെ പോന്നപ്പോ പറഞ്ഞിരുന്ന ഡയലോഗ്സ് പീക്കു എന്നെ ആക്കിസ്റ്റ് ന്നു വിളിച്ചെന്നു ശേഷം എഴുതീതാ ട്ടാ.. ഇനി ആരേലും അങ്ങനെ ശരിക്കും വിചാരിക്കിണ്ടോ ന്ന് അറിയില്ലല്ലോ.. നമ്മടെ കയ്യിലിരിപ്പ് അപ്രകാരല്ലേ..)

      സ്നേഹപൂർവ്വം
      സിമോണ.

      1. ഏയ് സിമ്മൂട്ട്യേ..,

        സത്യം പറഞ്ഞാൽ ഓട്ടുമ്പുറത്തെ
        ഡയലോഗ് ഇപ്പളാ നല്ലണം വായിച്ചത്… പണ്ട് പാഠപുസ്തകങ്ങളിൽ നമ്മൾ വീണ്ടും വീണ്ടും ചികയുന്ന പോലെ തോന്നി. മുൻപ് പറഞ്ഞത് പോലെ ബേപ്പൂർ സുൽത്താന്റെയൊക്കെ
        കഥകളുടെ ഈ ശൈലി! അതാണ് എന്നെ പിടിച്ചിരുത്തിയത് അപ്പോൾ അതൊന്നും സീരിയസായി നോക്കീല. ആക്കിസ്റ്റ് ഞാൻ തമാശയ്ക്ക് പറഞ്ഞതാ കെട്ടോ.
        സിമോണ അങ്ങിനെ ആണെന്ന് ഇവിടെ
        ആരും പറയുമെന്ന് തോന്നുന്നില്ല…??

        പിന്നെ..,സ്കൂളിൽ പഠിക്കുമ്പോൾ
        ഡ്രാക്കുള ചിത്രകഥയാണ് ഞാൻ പണ്ട് വായിച്ചത്.രാത്രി പത്തുമണിക്കുളള
        രഞ്ജിനിപ്പാട്ടുകൾ റേഡിയോയിലൂടെ കേട്ട്
        മണ്ണെണ്ണവിളക്കിന്റെ വെട്ടത്തിൽ.
        കുറച്ചു കഴിഞ്ഞ് റേഡിയോ ഓഫാക്കി,
        വിളക്കൂതി..പുതപ്പിനുളളിൽ ഒരു തുള്ളി വായു കേറ്റാതെ ചുരുണ്ട് കിടന്നുറങ്ങും!

        കാരണം സിമ്മൂന്റെ അത്ര ധൈര്യമൊന്നും
        ഇല്ലാരുന്നേ.!????

        ?

        1. സിമോണ

          ഉവ്വുവ്വ്… മണ്ണെണ്ണവിളക്കൊന്നും അല്ലാന്ന് എനിക്കറിയാ ട്ടാ… മമ്…

          പിന്നെ എന്റെ ധൈര്യത്തിന്റെ കാര്യമാണേൽ…. എനിക്ക് ഭയങ്കര ധൈര്യാണ് ശരിക്കും… കിച്ചന്റെ സ്‌പെഷ്യൽ റിക്വസ്റ്റ് കാരണം ഗ്രന്ഥരക്ഷസ്സ് വരെ വായിക്കാൻ ഞാൻ തീരുമാനിച്ചിണ്ട്… പിന്നല്ല !!!
          അതിന്റെ ഒരു മുന്നോടി ആയിട്ടാണ് രക്ഷസ്സിനെ ഞാൻ രൂപം മാറ്റീത് പോലും. എന്റെ സ്വഭാവം രക്ഷസ്സിനറിയില്ല..

          സത്യത്തിൽ ഞാൻ അതിനെയല്ല.. അതെന്നെയാ പേടിക്കണ്ടേ ..
          പക്ഷെ അത് അതിനറിയില്ല… ആ ഒരു കുഴപ്പേ ഉള്ളു…

          എന്തായാലും ഞാൻ അതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കാൻ തീരുമാനിച്ചിണ്ട്…. സമയാവട്ടെ (പതുക്കെ ആയ മത്യാരുന്നു)

  21. Will comment after going through this pieceless piece.

    1. കിച്ചു..✍️

      സ്മിതാമ്മ പത്താം ക്ലാസിൽ ആണോ ???

    2. സിമോണ

      അയ്യോ… ഇംഗ്ലീഷ് പറഞ്ഞു…
      സോറി അപ്സരസ്സ് മമ്മീ…

      ഐ ആം ദി ആൻസർ… ഐ ആം ദി ആൻസർ…
      ആൻസർ…മമ്… മറന്നു പോയി…

  22. കിച്ചു..✍️

    തൽക്കാലം അല്പം റസ്റ്റ് എടുക്കട്ടെ ഇനി വിശ്രമത്തിനു ശേഷം കഥ വായിച്ചിട്ടു നിന്റെ ബാക്കി പരിപ്പെടുക്കാൻ വരുന്നുണ്ട്…???

    1. Dark knight മൈക്കിളാശാൻ

      ഈ പിരാന്ത് പകരണാതാണെന്ന് ഇപ്പഴാ മനസിലായത്.

    2. സിമോണ

      ഇപ്പളെങ്കിലും മനസ്സിലായല്ലോ..
      ഞാനല്ല ഇതിന്റെ ഒന്നും ഉപജ്ഞാതാവ്… (എന്നാലും എന്നെ പ്രാന്തത്തി ന്നു വിളിച്ചു.. പണ്ട്.. അഭിപ്രായത്തില്… ങ്ങീ!!! ങ്ങീ!! (തേങ്ങുന്നു)

      ഇവിടെ വന്നപ്പോ ഞാൻ ഇങ്ങനായതാ…
      എന്നെക്കാളും കൂടിയ ടീമുകളായിരുന്നു ഇവരൊക്കെ.. പക്ഷേങ്കിലേ മിണ്ടാണ്ടിരിക്കാരുന്നു..

      ഇതിപ്പോ ഞാൻ മിണ്ടിയപ്പളാ കിച്ചന്റെം, ഉണ്നിഷ്ണൻറേം, സ്മിതാമ്മേടേം (ആശാൻറേം.. ഹി ഹി..) ഒക്കെ തനി രൂപം പുറത്തു വന്നേക്കണേ..
      അതാ ഈ കാണിച്ചു കൂട്ടണതൊക്കെ… പാവം…

      സാരല്ല കിന്നരേട്ടാ… നമ്മടെ കിച്ചനല്ലേ… കിച്ചൻ കുട്ടി.

  23. കിച്ചു..✍️

    അല്ല ഇതിപ്പോ കമ്പിക്കുട്ടനിൽ ഇതെന്താ ഹൊറർ സീസണോ..????
    മുഴുവൻ മന്ത്രവാദവും യക്ഷിയും ഹോ… പേടിയായിട്ടു പാടില്ല…???

    1. സിമോണ

      പ്ലീസ് ശല്യപെടുത്തല്ലേ…
      ഞാൻ ഒരു മന്ത്രം പഠിച്ചോണ്ടിരിക്കാ…

  24. കിച്ചു..✍️

    ഏതു പ്രതികരമല്ല വെറും വാളാണ്… വാളുവെക്കലാണ്…???? നീ യക്ഷിയുമായി വന്നു എന്നെ തളക്കാമെന്നു കരുതിയോ മണ്ടി ആർച്ചേ..? കിച്ചു ഡാ…???

    1. സിമോണ

      സത്യായിട്ടും ഇത് വാളല്ല.. പ്രതികാരാണ്…
      ഇങ്ങനാണേൽ ഞാനില്ല ട്ടാ… സീരിയസായിട്ടും പ്രതികാരാണ്..
      മര്യാദക്ക് അത് സമ്മതിച്ചില്ലെങ്കി ഞാൻ എന്റെ കാര്യം നോക്കി പോവും…

  25. കിച്ചു..✍️

    കുറച്ചു ചുണ്ണാമ്പു തരാമോ..? ഒന്ന് മുറുക്കനാ… ഇനിയില്ലേൽ ഒരു ച്യൂയിങ്ങ്ഗം എങ്കിലും..???????

    1. സിമോണ

      ഇല്ല…
      ചുണ്ണാമ്പ് ഇപ്പം കിട്ടാനില്ലാത്ത കാരണം റോജാ സുഗന്ധ സുപ്പാരിയാ ഇട്ട് മുറുക്കാറ്..

      അല്ലെങ്കെ ഏതേലും ഹോട്ടലിൽ കേറി ബില്ലിംഗ് കൗണ്ടറിന്റെ അടുത്തുള്ള ജീരകമിട്ടായീടെ കൂടെ ഉള്ള ചപ്പു ചവറ് പോലത്തെ സാധനം…
      അത് വാരി എടുത്തത് സ്റ്റോക്ക് ഇണ്ടാവും ബാഗിൽ.. അത് തരാ..

  26. കിച്ചു..✍️

    അയ്യോ പ്രേതം എനിക്ക് പേടിയാ ഞാൻ ഓടട്ടെ… യക്ഷി അതെ ഇവൾ ഒരു ഗസറ്റഡ് യക്ഷി…???

    1. സിമോണ

      ബു ഹ ഹ ഹ ഹ!!!!

      ഞാൻ ഗസറ്റിൽ പേര് വരാത്ത എൻ ജി ഓ യക്ഷി….
      യൂണിയനിൽ ചേരാത്ത യക്ഷി കുഞ്ഞ്…

  27. കിച്ചു..✍️

    ??? കാതങ്ങൾ അകലെ പോലും ഒരാളില്ല ഈ കിച്ചുവിനോട് മത്സരിക്കാൻ… എന്താ അല്ലെ..? ???

    1. സിമോണ

      അയ്യേ പൂ…. ഒറ്റയ്ക്ക് നിന്ന് വർത്താനം പറയണേ……..

      പൂ പൂ!!….

  28. പീസില്ലേലും കഥ സിമോണയുടേതാല്ലേ. അപ്പോള്‍ നിരാശപെടേണ്ടി വരില്ലല്ലോ.

    1. സിമോണ

      പമ്മൻ ജൂനിയർ ജി…

      ഇത് ചുമ്മാ… ഇടയ്ക്ക് സൈറ്റിലെ ഫ്രൻസുകളെ എല്ലാരേം ഒന്നിച്ചു കൂട്ടിയാൽ ഉണ്ടാക്കാവുന്ന സംഭവങ്ങൾ എന്റെ ഭാവനയിൽ… അത്രേ ഉള്ളു… അത് ഇടക്ക് ഇണ്ടാവാറുണ്ട്..

      പീസ് കഥകൾക്ക് പുറമെ, ചിലപ്പോ എന്നിൽ നിന്നോ അല്ലെങ്കിൽ സ്മിതാമ്മ, കിച്ചു…. തുടങ്ങി പലരിൽ നിന്നും ഇങ്ങനുള്ള സംരംഭങ്ങൾ ഉണ്ടാവാറുണ്ട്…

      സംഗതി ഇത് വെറും പീസ് കഥാ സൈറ്റാണ് എന്നൊക്കെ പലരും പറയുമെങ്കിലും, ഞങ്ങള് പലർക്കും ഇതൊരു സുഹൃദ് വലയം കൂടെ ആണ്.. ഫേസ്ബുക്കിലും മറ്റുമുള്ള പൊങ്ങച്ചങ്ങളെ കണ്ടും കെട്ടും മടുക്കുമ്പോ, മുഖപടം മാറ്റാതെ, മനസ് തുറന്ന് സംവദിക്കാനുള്ള സ്ഥലം..

      ഇത്തിരി കുരുട്ടും, കുന്നായ്മയും, ചിരിയും, തമാശക്കുള്ള കുറ്റം പറച്ചിലുകളുമായി….
      അങ്ങനെ ഒരു സ്ഥലം. മറച്ചുപിടിക്കാതെ അത്യാവശ്യം പീസോക്കെ പറഞ്ഞ്, ലിംഗപരമായ സകല മേൽക്കോയ്മകളെയും മറന്ന്,
      ചുമ്മാ… ഒരു…. എന്താ പറയാ… അങ്ങനൊരു രസോള്ള സ്ഥലം..

      റിയൽ ലൈഫിൽ, സമൂഹത്തിൽ നമ്മക്ക് അതൊക്കെ ചുമ്മാ പറയാനല്ലേ പറ്റു.. ഇവിടെ ഞങ്ങൾ അത് സ്വകാര്യമായി റിയലൈസ് ചെയ്യുന്നു…

      ഞങ്ങക്കൊരു നേതാവുണ്ട്.. മൂപ്പരുടെ പേരാ ഡോക്ടർ കുട്ടൻ പെരേര…
      പുള്ളീടെ കീഴിൽ പ്രവർത്തിക്കുന്നൊരു കുഞ്ഞു അതീന്ദ്രിയ കൂട്ടായ്മ.. ഈ കൂട്ടത്തിൽ ഇപ്പം താങ്കളും ഉണ്ട് ട്ടാ…

      സ്നേഹപൂർവ്വം
      സിമോണ.

      1. ക്യാ മറാ മാൻ

        ഹായ് സിമൂ……
        അതീന്ദ്രിയം… Horror-fiction by simona…. ആദ്യം തെല്ല് അമ്പരപ്പ്!, പിന്നെ ലേശം… അൽഭുതം, ഞെട്ടൽ , ആശ്ചര്യം!… ഇത്യാദികളോടെയും ആണ്, വായിക്കാൻ ഇരുന്നതും… ഇതളുകൾ ഓരോന്നായി വിടർത്തുന്നതും. (യക്ഷി എന്ന് കേട്ടാൽ.. നിന്ന പാടെ മുള്ളുന്ന ഒരാൾ, കിച്ചുൻറെ friendship bond കൂടി കൂടി, ഒരു horror കഥയൊക്കെ എഴുതാനുള്ള gutsൽ ഒക്കെ എത്തിച്ചേർന്നോ? പുണ്യാളാ ?? ഇത്ര പെട്ടെന്ന്… എന്ന ഒരു ന്യായമായ സംശയം വല്ലാതെ ഉടലെടുത്തിരുന്നു so,
        )
        എന്നാൽ വായിച്ചു തുടങ്ങിയപ്പോൾ അല്ലേ അതിൻറെ ഗുട്ടൻസ് “പുടി കിട്ടുന്നത്”. ഇത് പാവം… ലോക യക്ഷി സമൂഹത്തിനെ ഒന്നാകെ പൊങ്കാലയിട്ട് നാറ്റിക്കാൻ ഇറങ്ങിയ ഒരു കൊടും ഭീകരയുടെ ഭീകര ചിന്തുകൾ ആണെന്ന്!.(നവോത്ഥാനവും വനിതാ മുന്നേറ്റവും മറ്റും, ഇത്രത്തോളം ആധുനികതയിൽ വേരോടി നിൽക്കുന്ന ഈ കാലയളവിൽ കോടതിയലക്ഷ്യം മുതൽ മറ്റെന്ത് കേസ് കെട്ട് വന്നു ഭവിച്ചാലും ഞങ്ങൾ ആരും ഉത്തരവാദിയല്ല കേട്ടോ?.??)

        ഉരുക്കു മനിതൻ വാരികയിൽ അവിചാരിതമായി കടന്നുവന്ന കോംപ്ലക്സ്-കുഴിതുരുമ്പ് കളി വിളയാട്ടം ,അതിനെ തുടർന്ന് സംഭവിച്ച ചിലരുടെ മുന്നറിയിപ്പില്ലാ പിന്മാറ്റം… സൈറ്റിലെ അനഭിലഷണീയമായ ഇത്തരം ചില പ്രതിലോമ പ്രവണതകളിൽ മനം വേദനിച്ചു നിൽക്കുമ്പോൾ…. അപ്രതീക്ഷിത പ്രവാസജീവിത ഇടവേള കൂടി കടന്നുവന്നപ്പോൾ കഥകളുടെ സുഗന്ധ പുഷ്പവാടിയിൽ നിന്ന് അനിവാര്യത അല്പകാലം മാറ്റി നിർത്തി. എങ്കിലും, ഇടയ്ക്ക് ഇവിടേക്ക് വരാതിരിക്കാൻ മനസ്സ് അനുവദിച്ചില്ല. ഇടയ്ക്ക് വന്നു നോക്കുമ്പോൾ… പ്രതിസന്ധി ,നൈമിഷികം മാത്രമാണെന്നും കഥകൾ പതിവിലും സമൃദ്ധിയിൽ നൂറുമേനി വിളഞ്ഞ് സർഗാത്മകതയുടെ പുതിയ വസന്തങ്ങൾ ഇതൾ വിരിഞ്ഞു നിൽക്കുന്നതും, മധുപൻമാർ പഴയ ആവേശം ഒട്ടും കുറയ്ക്കാതെ ആമോദരായ് വന്നു മധുരം ആസ്വദിക്കുന്നതും കണ്ടു. വളരെ വളരെ സന്തോഷം തോന്നി!!. ഒപ്പം ആ അനുഭൂതി മുഴുവൻ ഉടനുടൻ നുകരുവാൻ “ഞണ്ടുകളുടെ നാട്” സൗകര്യം അനുവദിച്ചില്ല എങ്കിലും…. കഴിയുന്നതുപോലെ വന്ന്, അല്പാല്പമായി ഇഴുകി ചേരാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.

        ഉരുക്ക് വനിയിൽ, ഇരുമ്പുരുക്ക് ഉറഞ്ഞു കൂടി… ഉരുക്കു വടിയായി നിൽക്കുന്ന എല്ലാ മനുഷ്യർക്കും വല്ലാത്തൊരു പുനർവിന്യാസമാകും ഈ പാലാ റ്റു പാലാ skyway. ( not മാണിപ്പാല) ഈ പുതിയ ചുവടു മാറ്റവും, പറന്നുകേറലും… തൊഴുത്തും, ഫ്ലാറ്റും, പിക്നിക്സും മാത്രമല്ല രക്തം ചൂടാക്കലിനു പകരം…. രക്തം തണുപ്പിച്ച് ചിരിപ്പിച്ച് മണ്ണ് കപ്പി പണ്ടാരം അടക്കുന്ന പാലാ skyovers തനിക്ക് വഴങ്ങും എന്ന് ശക്തമായി തെളിയിച്ച് തൻറെ പുതിയ രഥയാത്രയ്ക്ക് തുടക്കമിടുന്നു ഇവിടെ നമ്മുടെ lion of the era രാജകുമാരി മാഡം sulthana raziya!. എന്നാൽ തൻറെ ഈ sarcasticm ത്തിന് ജൈവവളം ഒരുക്കുന്നതോ?.. തൻറെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിലൂടെയും എന്നതാണ് ശ്രദ്ധേയമായ വസ്തുത!. അതുതന്നെയാണ് കഥയെ ഇഴയോട് ഇഴ ചേർത്ത് “ഊടും പാവും” മെനയുന്നതും, ചിരിപ്പിക്കാൻ ഹൈ വോൾട്ടേജ് നൽകുന്നതും. പതിവിൻപടി തൻറെ സ്നേഹവും സൗഹൃദം പുതുക്കാൻ… ഒന്നുകൂടി ഹൃദയങ്ങളിൽ അത് ഊട്ടിയുറപ്പിക്കാൻ “കലാലയം പോലെ,” മറ്റേതൊരു ലാവണവും പോലെ…. പ്രകൃതിയും, മറ്റൊരു ഉപാധിയായി കണ്ട് എല്ലാം പുനസ്ഥാപിക്കാൻ ആണ് സിമോണ ഇവിടെ തീർത്തും ശ്രമിക്കുന്നത് എന്ന് ഞാൻ ഉറപ്പിക്കുന്നു.

        എല്ലാം നല്ല പ്രവണതകൾ, നന്മ വിളിച്ചോതുന്ന ആശയ ധാരകൾ!. ഒക്കെത്തിനും… സ്നേഹവും സന്തോഷവും ഉണ്ട്. പക്ഷേ ഒരു ദീർഘമായ പഠനത്തിനും പകർത്തെഴുത്തിനും സമയം എനിക്കു സമ്മതം തരുന്നില്ല. അതിനാൽ ഹിതയുടെ, നിതയുടെ പുതിയ അധ്യായങ്ങൾ നേരെ നോക്കി അഭിപ്രായം പറയുവാനും കഴിഞ്ഞില്ല. എന്തായാലും ഇനി ഉണ്ടാവും…. അപ്പോൾ ,വിളിച്ചാൽ ചാത്തന്മാർ കൊണ്ടുത്തരും. വിളിച്ചില്ലേലും ഓർത്തതിന് നന്ദി !നമോവാകം!.. പ്രിയ “കുമാരി സിമോണ”.

        “ഉദരം നിമിത്തം ബഹുകൃത വേഷം ഉലകിൽ സുലഭം”… എന്നാണല്ലോ?. അപ്പോൾ…ഒടിയൻമാരുടെയും മായന്മാരുടെയും, മായാലോകത്ത് എങ്ങനെയൊക്കെയോ അഭിരമിച്ചു ജീവിച്ചുപോകുന്നു.

        “വേഷമല്ല നിയോഗമാണ് കാതൽ”.

        അത് വരികളീലൂടെ, കഥയായോ കമൻറ് ആയോ സൗഹൃദത്തിൻറെ നന്മ പൂക്കുന്ന പനയിലും പാലയിലും ഒക്കെ എപ്പോഴും ഉണ്ടാവും…. തിരിച്ചറിയപ്പെടുന്ന ചെറു വിരലടയാളങ്ങളോടെ !. ഓർമ്മയിലൂടെ പകർന്ന ഇത്തിരിവെട്ടത്തിന് ഒത്തിരി നന്ദി!. സൗഹൃദം സദ്യയാക്കി വിളമ്പി ഊട്ടി, ഹൃദയം നിറച്ച വലിയ മനസ്സിന് മുന്നിൽ, നമ്രശിരസ്സ്കനാവുന്നു.

        ഒത്തിരി വൈകി…
        “ആറിയ കഞ്ഞി അഴുക്ക് കഞ്ഞി “ഉറപ്പായി അറിയാം!
        എങ്കിലും, “അവസ്ഥ “മനസ്സിലാക്കും എന്ന വിശ്വാസത്തിൽ…. “വായിച്ചു “എന്ന് വെറും രണ്ടു വാക്ക് മാത്രം മടക്ക കുറിപ്പായി കരുതിക്കൊണ്ട്…
        സ്നേഹപൂർവ്വം മടങ്ങുന്നു…

        “മറയില്ലാത്ത മനുഷ്യൻ “,? വീണ്ടും…

        1. സിമോണ

          ആര് പറഞ്ഞു വൈകീ ന്ന്???
          അല്ല… ഇതാ ഈ ഞണ്ടുകളുടെ നാട്??? അങ്ങനേം ഒരു നാടുണ്ടോ??

          ഉദയ സൂര്യന്റെ നാട് ന്നൊക്കെ കേട്ടിട്ടുണ്ട്.. ഇത് ഒരു പുത്യേ കേട്ടറിവാണല്ലോ..
          ഉരുക്കു മനിതനിലെ ചില അനഭിലഷണീയമായ കാര്യങ്ങളും സ്മിതാമ്മേടേം രാജ സാഹിബിൻറേം പിന്മാറ്റവും… സത്യത്തിൽ അത് തന്നെയാ ഈ കഥയിലേക്ക് പൂർണമായി എത്തിച്ചത്.. തുടങ്ങി വെച്ചിട്ട് കുറെ ആയി.. പക്ഷെ പ്രശ്നങ്ങളെ കണ്ടപ്പോ ഒന്നൂടെ എല്ലാരേം കൂട്ടിപിടിക്കണം ന്നു തോന്നി… അതുകൊണ്ടാ ഇത് ഇങ്ങനെ അവസാനിപ്പിച്ചിട്ടായാലും എഴുതി ഇട്ടേ..
          അല്ലെങ്കി കലാലയ സ്വപ്നം പോലെ തുടർന്ന് പോയേനെ.. പിന്നെ ഒരു തുടർകഥ എഴുതാനുള്ള കെല്പില്ല.. ഹിതയുടെ എഴുതിയത് തന്നെ ഇനി കുറെ സിറ്റുവേഷൻസ് മനസ്സിൽ കിടപ്പുണ്ട്.. എഴുത്ത് ഇത്തിരി റെസ്ട്രിക്റ്റഡ് ആണ്…

          ഇനി ആ പുണ്യാളൻ ചേട്ടായീനേം ദേവാസുരനേം കണ്ടു കിട്ടണം… ആ രണ്ടും കൂടിയാണ് കോറം തികയാൻ വേണ്ടത്..

          അല്ല…
          മാനേ… പുള്ളിമാനെ… കുത്തു കുത്തു മാനേ…
          ആ കഥയുടെ ബാക്കി എവിടെ??? ഇപ്പൊ ശരിയാക്കും എന്നും പറഞ്ഞ് അന്ന് പോയതല്ലെ?? എന്നിട്ടെന്താ മുങ്ങീത്? നാട്ടി പോയ കൊണ്ടാണോ??
          അങ്ങനാണേൽ ക്ഷമിച്ചിരിക്കുന്നു.. അല്ലേലും നാടും കാര്യങ്ങളും കഴിഞ്ഞേ മറ്റൊന്നിനും ഇരിക്കാവു..

          ഞാനും ഒരു ബ്രെയ്ക്ക് എടുക്കാനുള്ള ഒരുക്കത്തിലാണ്.. വെക്കേഷൻ വരുവല്ലേ.. രണ്ടുമാസം തെണ്ടാൻ പോണം.. അപ്പൊ കമന്റിങ് മാത്രമായി ഒതുങ്ങണം.. പിന്നെ സമയം കിട്ടുവാണേൽ എന്തേലും ഒക്കെ എഴുതിയും വെക്കാം.. പബ്ലിഷിങ് നടക്കാൻ ചാൻസില്ല.. .പബ്ലിഷിംഗല്ല പ്രശനം.. കമന്റിനോനും യാത്രെടെ ഇടയിൽ റിപ്ലയിങ് പറ്റില്ല.. അതോണ്ടാ…

          അപ്പൊ.. ഞണ്ടുകളുടെ നാട്ടിൽ നല്ലൊന്നാന്തരം ഞണ്ടു റോസ്റ്റും കഴിച്ച് സുഖായി ഇരിക്ക് ട്ടോ… വേഗം തിരിച്ചു വരണേ.. എല്ലാരും കൂടി ഉള്ളപ്പോഴല്ലേ അതിന്റെ ഒരു രസം… അല്ലെങ്കി ഒരു മിസ്സിങ്ങാണ്.. നമ്മക്ക് ഫ്രൻസ് ന്നൊക്കെ പറയണത് നിങ്ങളെല്ലാരും ആണ്… രൂപമില്ലെങ്കിലും എല്ലാര്ക്കും എന്റെ മനസ്സിൽ നല്ല രൂപം ഞാൻ വരച്ചു വെച്ചിട്ടുണ്ട്… അതീന്ന് ഒരെണ്ണം കാണാണ്ടാവുമ്പോ ഒരു വിഷമം ആണ്…

          വീണ്ടും സന്ധിക്കും വരൈ
          സ്നേഹപൂർവ്വം
          സ്വന്തം
          സിമോണ.

  29. കിച്ചു..✍️

    Second also mine ???

    1. സിമോണ

      യെന്ത്!!!

      ആഹാ….

      രണ്ടാമതും വരവ് വെച്ചിരിക്കുന്നു… (ഇതൊക്കെ ഒന്ന് ചെലവാക്കണ്ടേ എനിക്ക്…മമ്.. കാത്തിരുന്നോ.. ഇന്നേക്ക് ദുര്ഗാഷ്ടമി)

    2. Super.. Very Nice Story

  30. കിച്ചു..✍️

    As always the first comment ???

    1. സിമോണ

      ഉവ്വ്.. സമ്മേച്ചു…
      കിച്ചാ എന്റെ സമയം വരും… ഇപ്പം നേരല്ലാണ്ടായിപ്പോയി.. ആവശ്യല്ലാത്ത ഓരോന്ന് ഏറ്റെടുത്തതാ…
      സാരമില്ല.. ഞാൻ ഇല്ലാത്ത നേരം നോക്കി എന്റെ സ്വന്തമായ അവകാശങ്ങൾ തട്ടിയെടുക്കുന്ന മൂരാച്ചീ…

      കാണാം… ഇതൊക്കെ ഞാൻ വരവ് വെച്ചേക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *