പ്രസവവും അതിനുശേഷമുള്ള മരുന്നുകളും കഴിച്ചു പണ്ടത്തേതിനേക്കാൾ ഞാൻ ഒന്നുകൂടി കൊഴുത്തിരിക്കുന്നു ഞാൻ പണ്ട് അണിഞ്ഞിരുന്ന പല ചുരിദാറുകളും ഇടാനാകുന്നില്ല . ഒരു പ്രസവം കഴിഞ്ഞാൽ അല്ലേലും പറയേണ്ടതില്ലല്ലോ .!
അങ്ങിനെ കുറച്ചുദിവസത്തിനുശേഷം ഞാൻ വീണ്ടും ഓഫീസിലേക്ക് ! അവധികഴിഞ്ഞുപോകുന്ന കുട്ടിയുടെ എല്ലാമടിയും എനിക്കും ഉണ്ടായിരുന്നു . എന്നിരുന്നാലും അവിടെയെത്തിയപ്പോൾ എല്ലാം പഴയമുഖങ്ങൾതന്നെ ,പക്ഷെ ഞാനിരുന്ന സ്ഥലത്തു ഇപ്പോൾ പുതിയൊരാളും …
വീട്ടിൽ എട്ടുമാസമുള്ള കുഞ്ഞിനെ വിട്ടുപോരുന്നതിൻ്റെ സങ്കടം ഒരു വശത്തും, ഭർത്താവ് രാകേഷ് വിദേശത്തായതിനാൽ എല്ലാ ഉത്തരവാദിത്തങ്ങളും തനിയെ ചെയ്യുന്നതിൻ്റെ സമ്മർദ്ധവും എന്നിലുണ്ടായിരുന്നു .
സന്ധ്യ മാഡം :- ശ്രീവേണി ഇതാണ് ഗോകുൽ ,താൻ ലീവിലായിരുന്നപ്പോൾ പകരം വന്നതാണ് പക്ഷെ ഇപ്പോൾ നിങ്ങൾ രണ്ടുപേരുടെയും സേവനം കമ്പിനിക്കാവശ്യമാണ് . ശ്രീവേണിയുടെ വൈദഗ്ത്യം കൂടാതെ ഗോകുലിനുള്ള എക്സ്പീരിയൻസ് നിങ്ങളുടെ ഡിപ്പാർട്മെന്റിന് കൂടുതൽ ഉണർവ് നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു
സൗമ്യമായി ചിരിച്ചുകൊണ്ട് ഗോകുൽ കൈകൂപ്പി .എന്തോ ആ പ്രവർത്തിയിൽ എനിക്ക് എന്തോ വശപിശകുതോന്നി . ഞാൻ ആദ്യമായാണ് ഗോകുലിനെ കാണുന്നത് പക്ഷേ ഗോകുലിൻ്റെ കണ്ണുകളിൽ വർഷങ്ങളായുള്ള ഒരു പരിജയഭാവം .
(കഥ എൻ്റെ വ്യൂ എഴുതുന്നതിനേക്കാളും ഒരു കോമ്മൺ വ്യൂ എഴുതുന്നതാകും നല്ലതെന്ന് കരുതുന്നു അതുകൊണ്ടു ഇനിമുതൽ അതിനുള്ള ശ്രമമാണ് )
സത്യം അതായിരുന്നില്ല ,ശ്രീവേണി ഇല്ലാതിരുന്ന ആ മാസങ്ങളിൽ അവളുടെ കംപ്യൂട്ടറാണ് ഗോകുൽ ഉപയോഗിച്ചിരുന്നത് അതിൽ സേവ് ചെയ്തിരുന്ന അവളുടെ പഴയ ഫോട്ടോകളും കുറിപ്പുകളുംവഴിതന്നെ അവൻ അറിയാതെ അവളിൽ ആകര്ഷണനായിരുന്നു
