അതിരുകൾ മായുമ്പോൾ  [Lechu] 34

” നീ കൂടിയില്ലാത്തപ്പോൾ ഈ ഓഫിസ് എനിക്ക് മടുക്കുന്നു ഗോകുൽ ” എന്നവൾ അറിയാതെ പറഞ്ഞുപോയി

അതായിരുന്നു അവരുടെ പ്രണയത്തിൻ്റെ പരസ്യമായ പ്രഖ്യാപനം .ആ വാക്ക് കേട്ടപ്പോൾ ഗോകുലിന് പനി പകുതികുറഞ്ഞപോലെതോന്നി .താൻ ആഗ്രഹിച്ച പെണ്ണ് തന്നെ അത്രമേൽ സ്നേഹിക്കുന്നു എന്ന തിരിച്ചറിവ് അവനെ സന്തോഷിപ്പിച്ചു .

പിറ്റേന്ന് ഗോകുൽ ഓഫീസിൽ വന്നപ്പോൾ ശ്രീവേണി അവനുവേണ്ടി കൊണ്ടുവന്ന ഭക്ഷണം നൽകി ആ സമയം അവൻ ആ കൈകളിൽ മെല്ലെ പിടിച്ചു

“നമ്മുടെ ജീവിതത്തിൽ വേറെ ആളുകൾ ഉണ്ടെന്നറിയാം ശ്രീ … പക്ഷെ എൻ്റെ മനസ്സ് ഇപ്പോൾ നിന്റേതാണ് ,ഇതു തെറ്റാണോ ശരിയാണോ എന്ന് എനിക്കറിയില്ല , പക്ഷെ നിന്നെ പിരിഞ്ഞിരിക്കാൻ എനിക്ക് കഴിയില്ല”

ശ്രീവേണി അവൻ്റെ കണ്ണുകളിലേക്കുനോക്കി പുഞ്ചിരിച്ചു .ആ പുഞ്ചിരിയിൽ സമ്മതവും ,അതിലേറെ ആഴത്തിലുള്ള പ്രണയവുമുണ്ടായിരുന്നു .അവർക്കിടയിൽ വാക്കുകൾക്ക് പ്രസക്തിയില്ല ,മറിച്ചു പരസ്പരമുള്ള ആ കരുതൽ മാത്രമാണ് സത്യം

ആരും അറിയാതെ ലോകത്തിൻ്റെ കണ്ണുംവെട്ടിച്ചു അവർ സൂക്ഷിച്ച ആ പ്രണയം ഒരു മനോഹരമായ രഹസ്യമായി തുടർന്നു . ഓഫിസിലെ തിരക്കുകൾക്കിടയിലും മറ്റുള്ളവരുടെ സംശയങ്ങൾക്ക് ഇടനെൽകാതെ അവർ ആ ബന്ധം കാത്തുസൂക്ഷിച്ചു

ഓഫിസിൽ എല്ലാവരും ഒപ്പമുള്ളപ്പോൾ അവർ തികച്ചും പ്രൊഫെഷനലായിരുന്നു .സന്ധ്യ മാഡത്തിൻ്റെ മുന്നിലെല്ലാം അവർ വെറും ടീം മെംബേർസ് മാത്രമായി .പുറംലോകം അറിയാതിരിക്കാൻ അവർ ഒരിക്കലും ഒരുമിച്ചു ഇറങ്ങാറില്ല

ശ്രീ നമ്മൾ എങ്ങിനെ ഒരു രഹസ്യമായി തുടരുന്നത് നിനക്ക് വിഷമമാണോ ?

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *