അല്ല ഗോകുൽ ,ഈ ലോകം അറിഞ്ഞാൽ അവർ നമ്മളെ മനസിലാകില്ല പക്ഷെ എനിക്ക് നിന്നെ അറിയാം നിനക്ക് എന്നെയും ഈ കരുതൽ മതി എനിക്ക് ജീവിക്കാൻ
രാകേഷ് വിദേശത്തുനിന്ന് വിളിക്കുമ്പോളും സൗമ്യ വീഡിയോ കോളിൽ വരുമ്പോളും അവർ പങ്കാളികളോട് സ്നേഹത്തോടെ സംസാരിച്ചു , പക്ഷേ അവരുടെ ഉള്ളിലെ യഥാർത്ഥ സന്തോഷം ഓഫിസിലെ ആ നിമിഷങ്ങളായിരുന്നു സന്ധ്യാ മാഡം പോലും കരുതിയത് അവർ നല്ലരീതിയിൽ വർക്ക് ചെയുന്ന ജീവനക്കാർ മാത്രമായാണ്
ആരും കാണാതെ ഓഫീസിൻ്റെ തിരക്കുകൾക്കിടയിൽ അവർക്കായി മാത്രം വീണുകിട്ടിയ ആ നിമിഷങ്ങൾ മനോഹരമായിരുന്നു .അന്ന് വൈകുനേരം കനത്തമഴയായിരുന്നു .മിക്കവരും നേരത്തെ ഇറങ്ങി .പ്രൊജക്റ്റ് സബ്മിറ്റ് ചെയ്യാനുള്ളതുകൊണ്ട് ശ്രീവേണിയും ഗോകുലും മാത്രം ക്യാബിനിൽ ബാക്കിയായി സന്ധ്യമാഡം മീറ്റിംഗ് റൂമിലായിരുന്നു
ശ്രീവേണി തൻ്റെ സിസ്റ്റത്തിൽ ടൈപ് ചെയ്യുന്നതിനിടയിൽ കണ്ണുതിരുമ്മി ,തളർച്ച അവളുടെ മുഖത്തുണ്ടായിരുന്നു പെട്ടന്ന് ഗോകുൽ അവളുടെ അടുത്തേക് ചെയർ നീക്കിയിട്ടു
ശ്രീ ഒരുപാട് ടയേർഡ് ആണോ ?അവൻ മൃദുവായി ചോദിച്ചു
അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചതേയുള്ളു ,പെട്ടെന്നു പുറത്തു വലിയൊരു ഇടിമിന്നൽ ഉണ്ടായി ,ഓഫിസിലെ ലൈറ്റുകൾ ഒരുനിമിഷം മിന്നിമറഞ്ഞു ആ ഇരുട്ടിൽ ആരും കാണില്ലെന്ന ഉറപ്പിൽ ഗോകുൽ കുനിഞ്ഞു അവളുടെ നെറ്റിയിൽ ഒരു ചുംബനംനൽകി
ആ നിമിഷം ലോകം നിശ്ചലമായതുപോലെ അവൾക്ക് തോന്നി ,അവളുടെ ഉള്ളിൽ ഒരായിരം പൂത്തിരികൾ കത്തിയപോലെ
ലൈറ്റ് തെളിഞ്ഞപ്പോൾ അവൾ ആകെ വിയർക്കുന്നുണ്ടായിരുന്നു ,ചുറ്റും നോക്കി ആരെങ്കിലും കണ്ടോ ?ഇല്ല ,ഓഫീസ് നിശബ്ദമാണ് ,ഗോകുൽ അവളുടെ കണ്ണുകളിൽനോക്കി പതിയെ പറഞ്ഞു

theme relateble aane atha ezhuthan paranje