ശക്തമായി അങ്കിളിനെ പിടിച്ച് തള്ളി ബാത്‌റൂമിൽ കയറി വാതിൽ അടച്ചു.
പൈപ്പ് തുറന്നിട്ട് ഞാൻ ഏങ്ങി ഏങ്ങി കരഞ്ഞു…
ശരീരമാസകലം ജ്വരം ബാധിച്ചവളെ പോലെ ഞാൻ വിറച്ചുകൊണ്ടിരുന്നു.
വികാരവേലിയേറ്റം ശമിക്കുന്നതുവരെ ഞാൻ അവിടെത്തന്നെ തുടർന്നു.
സ്മിതയുടെ ബർത്ഡേയും അവളുടെ വീടും
അങ്കിളുമായി നടന്നതും എല്ലാം ഞാൻ മറന്നിരുന്നു….
എന്റെ ബാത്റൂമാണെന്നുള്ള ചിന്തയിൽ ഞാൻ അവിടെതന്നെ എന്റെ ചിന്തകൾക്ക് ചിതകൂട്ടി!!!
“ഡി തനു, ഡി”…………
വാതിലിൽ ശക്തമായി തട്ടൽ തുടരുന്നു…
സ്മിതയുടെ ശബ്ദം കേട്ടതും പെട്ടെന്ന് തന്നെ ഞാൻ നന്നായി മുഖം കഴുകി വാതിൽ തുറന്നു.
“നിനക്കെന്ത് പറ്റി? കേണൽ അങ്കിൾ എന്നെ വന്ന് വിളിച്ച്കൊണ്ട് വന്നതാ….. നീ വാഷ്റൂമിൽ കയറി കുറെനേരം ആയെന്ന്… അങ്കിൾ തട്ടിയിട്ടു അനക്കം ഒന്നും ഇല്ലത്രെ”
സ്മിതയുടെ സ്വരത്തിൽ അല്പം പരിഭ്രമം ഉണ്ടായിരുന്നു..
“നീ ഒമിറ്റ് ചെയ്തോ?”….
അല്പം ടെൻഷനിൽ അവൾ തിരക്കി…
“ആ വിസ്കി പണി തന്നെന്നു തോന്നുന്നു… ശീലം ഇല്ലാത്തതല്ലേ…
തല കറങ്ങിയപ്പോൾ
പെട്ടെന്ന് ബാത്‌റൂമിൽ കയറിയതാ…..
എത്ര നേരം ആയെന്ന് ഒരു പിടിയുംഇല്ല.”
ഞാൻ ഒരുവിധം പറഞ്ഞൊപ്പിച്ചു.
“പപ്പാ?” എന്റെ കണ്ഠം ഇടറിയിരുന്നു.
“അങ്കിൾന്റെ കൂടെ ഫുഡ് കൗണ്ടറിൽ ഉണ്ട്…..
അങ്കിൾ ഓടിയാ വന്നത്, നീ വാഷ്റൂമിൽ കയറി കുറെ സമയം ആയെന്നും,
വിളിച്ചിട്ട് തുറന്നില്ലെന്നും,
പരിഭ്രമത്തോടെ പറഞ്ഞു…
പുള്ളി പേടിച്ചു പോയെന്ന് തോന്നുന്നു!!!
അതാ പപ്പാ എന്നോട് പോയി നോക്കാനും വിളിച്ചോണ്ട് വരാനും പറഞ്ഞെ”
സ്മിത ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.
“ഡി, എനിക്ക് പോണം, ഇനി നിന്നാൽ ശെരിയാവില്ല….
ഒരുപാട് വൈകി”..
എനിക്കവിടെ നിൽക്കണം എന്ന് പോലും ഇല്ലായിരുന്നു.
“അതെന്നാ പണിയാ തനു, നീ ഇവിടെ ആണെന്ന് ഡാടിക്ക് അറിയാല്ലോ…
പിന്നെ, സമയം 10.30 ആയതേ ഉള്ളൂ,
അതുമല്ല ഫുഡ് പോലും കഴിച്ചിട്ടില്ല”
അവൾ നല്ല ദേഷ്യത്തിൽ ആണെന്ന് ‘തനു’ എന്ന് വിളിച്ചപ്പോളെ മനസിലായി.
enthe baakki ezhuthathe
അല്പം തിരക്കിൽ ആയിരുന്നു..
ക്ഷമിക്കുക.
Dear author നെക്സ്റ്റ് part pls
ക്ഷമിക്കണം…
വൈകിപോയി.
പ്രിയപ്പെട്ട സോമനാഥ്, ഈ എപ്പിസോഡും വളരെ നന്നായിട്ടുണ്ട് എങ്കിലും പെട്ടന്ന്‍ തീര്‍ന്നു പോയി. ഒരു പത്ത് പന്ത്രണ്ട് പേജെങ്കിലും ആയിട്ട് പോസ്റ്റ് ചെയ്‌താല്‍ നന്നായിരിക്കും. എന്ത് തന്നെയായാലും അധികം ലൈക്കുകള്‍ കണ്ടില്ല എന്ന് കരുതി നിര്‍ത്തി പോകരുത് ദയവായി. പല നല്ല കഥകള്‍ക്കും ഇത്തരം അവസ്ഥ ഇവിടെ കണ്ടിട്ടുണ്ട്. ഈ കഥ ഇഷ്ട്ടപ്പെടുന്ന കുറച്ച് പേര്‍ ഇവിടെ ഉള്ളെടത്തോളം, കമന്‍റും ലൈക്കും ഇട്ടില്ലെങ്കിലും മനസ്സുകൊണ്ടെങ്കിലും അവര്‍ താങ്കളെ പിന്തുണയ്ക്കുന്നുണ്ട്. അടുത്ത ഭാഗത്തിനായി ഞാനും അവരോടൊപ്പം കാത്തിരിക്കുകയാണ്.
നന്ദി….
എഴുത്ത് നടക്കുന്നു…
അല്പം വൈകിയാലും പേജ്കൂട്ടി ഇടാൻ ശ്രമിക്കാം.
സീരിയൽ എഴുത്തു കാരൻ ആണോടെ താൻ,,, ഇമ്മാതിരി വെറുപ്പിക്കൽ,, താമസിച്ചാലും പേജ് കൂട്ടി എഴുതു,,
?