അതിരുകൾ 4 [കോട്ടയം സോമനാഥ്] 93

 

ഓരോ ചെറിയ സ്‌മോൾ കൂടി കഴിച്ച് റൂമിന് പുറത്തിറങ്ങുമ്പോൾ

എന്റെ കണ്ണുകൾ ഇടയ്ക്കിടെ അടഞ്ഞു പോകുന്നുണ്ടായിരുന്നു.

 

 

“ഡി, ഒരു മിനിറ്റ്”….

പെട്ടെന്ന് ഓവർകോട്ടിന്റെ കാര്യം ഓർമയിൽ വന്നപ്പോൾ

ഞാൻ വീണ്ടും റൂമിലേക്ക്‌ കയറി ചുറ്റും

കണ്ണെറിഞ്ഞു.

പക്ഷെ ഒരിടത്തും എനിക്കത് കാണാൻ സാധിച്ചില്ല…

 

“അയ്യോ” ഞാൻ വിരൽ കടിച്ചു…

ഒന്ന് ഷ്രഗ് ഊരിയത്തിന്റെ ക്ഷീണം

ഇതുവരെ മാറിയിട്ടില്ല, അപ്പോഴാ

ഇനി അതില്ലാതെ പുറത്തേക്ക് പോകുന്നതെന്നോർത്ത്

ഞാൻ അല്പം സംഭ്രമപ്പെട്ടു….

 

“എന്തുവാടി, വാ”

വാതിൽതുറന്ന് എന്റെ കൈയിൽപിടിച്ചുവലിച്ചുകൊണ്ട്

സ്മിത ശാഢ്യം പിടിച്ചു.

 

വാതിൽ അടച്ചു പുറത്തിറങ്ങി ഞങ്ങൾ നടക്കാൻ ആരംഭിച്ചു.

 

 

ഞാൻ അവളുടെ തോളിലും അവൾ എന്റെ അരക്കെട്ടിലും കൈ ചുറ്റിയായിരുന്നു ഞങ്ങളുടെ നടപ്പ്.

അവിടിവിടെ ചിതറി ഇരിന്ന്‌ ഭക്ഷണം കഴിക്കുന്ന ആളുകളൊക്കെയും

ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ക്ലബ്‌ പാർട്ടികളിൽനിന്നും മറ്റും ഇറങ്ങിവരുന്ന പെൺകുട്ടികളെപ്പോലെ

അല്പം അലങ്കോലം ആയിരുന്നു ഞങ്ങളുടെ വസ്ത്രവും

മുടിയിഴകളും….

സാമാന്യം നല്ലരീതിയിൽ തന്നെ

ആടുന്നുണ്ടായിരുന്ന ഞങ്ങൾ ഒരുവിധം

ഫുഡ്‌ കൗണ്ടറിൽ എത്തിപ്പെട്ടു.

 

 

തമ്മിൽ കണ്ടാൽ മാറി നടക്കാനായി എന്റെ കണ്ണുകൾ

കേണൽ അങ്കിളിനെ തേടി ചുറ്റും തേടി.

 

അല്പം വൈറ്റ് റൈസും, കുറച്ച് ബീഫ് ഉലർത്തിയതും, പിന്നെ രണ്ടു കഷ്ണം ചിക്കൻ ടിക്കയും മാത്രം എടുത്ത് ഞാൻ തൊട്ടടുത്തുള്ള

ഒഴിഞ്ഞ ടേബിളിലേക്ക് നടന്നു.

ഒരു പ്ലേറ്റ് മുഴുവൻ എന്തൊക്കെയോ എടുത്തുകൊണ്ട്

സ്മിതയും ആ ടേബിളിലേക്ക് ചേക്കേറി.

അല്പം ദൃതിയിൽ തന്നെ കഴിച്ചുകൊണ്ടിരുന്നപ്പോഴാണ്

അല്പം ദൂരെ നിന്ന് പപ്പയും കേണൽ അങ്കിലും മറ്റ് രണ്ട് മധ്യവയസ്കരും നടന്നടുക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്.

 

അങ്കിളിനെ കണ്ടതും ഞാൻ വിക്കിപ്പോയി….

 

“എന്താടി വിക്കുന്നത്?….. ദാ വെള്ളം കുടിക്ക്”

എന്റെ നേരെ ഒരു ബോട്ടിൽ വെള്ളം നീട്ടികൊണ്ട് സ്മിത പറഞ്ഞു.

 

ഞാൻ വേഗം രണ്ട് കവിൾ വെള്ളം കുടിച്ച് ഫുഡ്‌ മതിയാക്കി എഴുന്നേറ്റു.

 

“എവിടെപ്പോവാടി? അവിടിരുന്ന് കഴിക്ക്”……

എന്റെ കൈയിൽ പിടിച്ച്കൊണ്ട് സ്മിത മയത്തിൽ പറഞ്ഞു.

8 Comments

Add a Comment
  1. enthe baakki ezhuthathe

    1. കോട്ടയം സോമനാഥ്

      അല്പം തിരക്കിൽ ആയിരുന്നു..
      ക്ഷമിക്കുക.

  2. Dear author നെക്സ്റ്റ് part pls

    1. കോട്ടയം സോമനാഥ്

      ക്ഷമിക്കണം…
      വൈകിപോയി.

  3. സേതുരാമന്‍

    പ്രിയപ്പെട്ട സോമനാഥ്, ഈ എപ്പിസോഡും വളരെ നന്നായിട്ടുണ്ട് എങ്കിലും പെട്ടന്ന്‍ തീര്‍ന്നു പോയി. ഒരു പത്ത് പന്ത്രണ്ട് പേജെങ്കിലും ആയിട്ട് പോസ്റ്റ്‌ ചെയ്‌താല്‍ നന്നായിരിക്കും. എന്ത് തന്നെയായാലും അധികം ലൈക്കുകള്‍ കണ്ടില്ല എന്ന് കരുതി നിര്‍ത്തി പോകരുത് ദയവായി. പല നല്ല കഥകള്‍ക്കും ഇത്തരം അവസ്ഥ ഇവിടെ കണ്ടിട്ടുണ്ട്. ഈ കഥ ഇഷ്ട്ടപ്പെടുന്ന കുറച്ച് പേര്‍ ഇവിടെ ഉള്ളെടത്തോളം, കമന്‍റും ലൈക്കും ഇട്ടില്ലെങ്കിലും മനസ്സുകൊണ്ടെങ്കിലും അവര്‍ താങ്കളെ പിന്തുണയ്ക്കുന്നുണ്ട്. അടുത്ത ഭാഗത്തിനായി ഞാനും അവരോടൊപ്പം കാത്തിരിക്കുകയാണ്.

    1. കോട്ടയം സോമനാഥ്

      നന്ദി….
      എഴുത്ത് നടക്കുന്നു…
      അല്പം വൈകിയാലും പേജ്കൂട്ടി ഇടാൻ ശ്രമിക്കാം.

  4. രാമേട്ടൻ

    സീരിയൽ എഴുത്തു കാരൻ ആണോടെ താൻ,,, ഇമ്മാതിരി വെറുപ്പിക്കൽ,, താമസിച്ചാലും പേജ് കൂട്ടി എഴുതു,,

    1. കോട്ടയം സോമനാഥ്

      ?

Leave a Reply

Your email address will not be published. Required fields are marked *