അതിരുകൾക്കപ്പുറം 11 [Cuck Hubby] 30

​സിങ്കിന് പിന്നിൽ നിന്ന് പ്ലേറ്റുകൾ കഴുകുന്ന അച്ചുവിന്റെ അരികിലെത്തിയ അക്കു പതുക്കെ വിളിച്ചു: “ചേച്ചി…”

​അച്ചു കേട്ട ഭാവം നടിച്ചില്ല. പ്ലേറ്റിലെ സോപ്പ് പത കളയാൻ അവൾ ടാപ്പ് ആഞ്ഞു തുറന്നു. ആ വെള്ളത്തിന്റെ ശബ്ദത്തിൽ അവന്റെ വിളി അലിഞ്ഞുപോയിരുന്നു…

​”ചേച്ചി… എന്നോട് ക്ഷമിക്കണം, ഞാൻ അറിഞ്ഞുകൊണ്ട് ചെയ്തതല്ല…” അവൻ വീണ്ടും പറഞ്ഞു. പക്ഷേ, അവൾ യാതൊരു മറുപടിയും നൽകാതെ പാത്രം കഴുകുന്നത് തുടർന്നു. അവളുടെ ആ മൗനം അവനെ വല്ലാതെ ഭയപ്പെടുത്തി. സങ്കടം സഹിക്കാനാവാതെ അവൻ പതുക്കെ അവളുടെ തോളിൽ കൈവെച്ചു.

​തൊട്ടത് ഒരു കനലിലാണെന്ന ഭാവത്തിൽ അച്ചു പെട്ടെന്ന് കുതറി മാറി. അവളുടെ തോളിൽ നിന്നും അവന്റെ കൈകൾ അവൾ വെറുപ്പോടെ തട്ടിമാറ്റി. അവൾ അവന് നേരെ തിരിഞ്ഞു നിന്ന് രൂക്ഷമായി ഒന്നു നോക്കി. കനൽ എരിയുന്ന ആ കണ്ണുകളിൽ അക്കു കണ്ടത് തന്നോടുള്ള തീർത്തും മായാത്ത വെറുപ്പായിരുന്നു. അവൾക്ക് ഇപ്പോഴും തന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്ന് ആ നോട്ടം അവനോട് പറഞ്ഞു.

​അക്കുവിന്റെ ഉള്ളൊന്നു പിടഞ്ഞു. ആ നോട്ടം താങ്ങാനാവാതെ അവൻ തലതാഴ്ത്തി ഹാളിലേക്ക് തന്നെ തിരിച്ചു നടന്നു. ദേവേട്ടന്റെ അരികിലെത്തിയപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

​”ദേവേട്ടാ… എനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ല. ചേച്ചിക്ക് എന്നെ കാണുന്നത് തന്നെ വെറുപ്പാണ്. ഞാൻ എന്റെ കമ്പനി അക്കോമഡേഷനിലേക്ക് തന്നെ മടങ്ങുകയാണ്,” അവൻ എഴുന്നേറ്റ് തന്റെ ബാഗ് എടുത്തു.

​”എടാ അക്കു, നീയിതെന്ത് കാണിക്കുവാ? അച്ചുവിന്റെ ദേഷ്യം ഇപ്പോൾ മാറും, നീയിവിടെ ഇരിക്ക്,” ദേവേട്ടൻ അവനെ തടയാൻ ശ്രമിച്ചു. പക്ഷേ അക്കു കേൾക്കാൻ തയ്യാറായിരുന്നില്ല. “വേണ്ട ദേവേട്ടാ… ഞാൻ തിരിച്ചു പൊക്കോളാം.” അവൻ വാശിപിടിച്ച് മുൻവാതിലിനടുത്തേക്ക് നടന്നു.

The Author

Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

Leave a Reply

Your email address will not be published. Required fields are marked *