അതിന്റെ മുന്നോടിയായി എന്നോണം ഒരു ദിവസം എനിക്ക് HRന്റെ ഭാഗത്തുനിന്നും ഒരു മെസ്സേജ് വന്നു,,,
ഒരു മാസത്തേക്കുള്ള എന്റെ നൈറ്റ് ഷിഫ്റ്റ് റിക്വസ്റ്റ് അപ്പ്രൂവ്ഡ് ആയി എന്നതായിരുന്നു ആ മെസ്സേജ്!!
രാത്രി 9 മണി തൊട്ട്,, കാലത്ത് ആറുമണി വരെയായിരുന്നു എന്റെ ഡ്യൂട്ടി ടൈമിംഗ്,,
ഡ്യൂട്ടി കഴിഞ്ഞ് ഫ്ലാറ്റിൽ തിരിച്ചെത്തുമ്പോഴേക്കും സമയം ഏഴുമണിയോടെയാകും. തുടർന്ന്, എട്ടുമണിയോടെ അച്ചുവിനെ അവളുടെ ബാങ്കിൽ ഇറക്കി വിട്ടതിന് ശേഷം മാത്രമാണ് ഞാൻ വിശ്രമത്തിനായി വീണ്ടുമെത്തുന്നത്,,
********
Note:ഇനിയുള്ള കുറച്ചു ഭാഗങ്ങൾ അച്ചുവിന്റെ വാക്കുകളിലൂടെ,,,,
നൈറ്റ് ഷിഫ്റ്റ് മൂന്ന് രാത്രികൾ പിന്നിട്ടു,,, വലിയ വിശേഷങ്ങൾ ഒന്നും ഇല്ലാതെ തന്നെ,,
ജോലി കഴിഞ്ഞ തന്നെ ദേവേട്ടൻ പിക്ക് & ഡ്രോപ്പ് ചെയ്യും,, ഫ്ലാറ്റിലേക്ക് കയറാതെ, അദ്ദേഹം നേരെ തന്റെ ഡ്യൂട്ടിയിലേക്ക് തന്നെ തിരിഞ്ഞുപോകും,,
ഞാൻ ഒന്നു മേൽ കഴുകി വസ്ത്രം മാറിയതിനു ശേഷം അല്പമൊന്നു വിശ്രമിക്കും,, എട്ടുമണിയോടെ അക്കു മടങ്ങിയെത്തും,, അവൻ കുളിച്ചു വരുമ്പോഴേക്കും താൻ അത്തായം ഒരുക്കിയിരിക്കും,,
കൂടുതൽ സംസാരങ്ങൾ ഇല്ലാതെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കും,, പിന്നെ ഇരുവരും അവരവരുടെ മുറികളിലേക്ക് പ്രവേശിക്കും,,,
ഇതായിരുന്നു കഴിഞ്ഞ മൂന്ന് ദിവസത്തെ വിശേഷങ്ങൾ!!
നാലാമത്തെ ദിവസം,,,
ഡ്യൂട്ടി കഴിഞ്ഞെത്തിയ ഞാൻ പതിവുപോലെ കിടക്കയിലേക്ക് വീണു,, ശരീരം വിശ്രമിച്ചെങ്കിലും, മനസ്സ് വീണ്ടും ചിന്തകളുടെ ലോകത്തേക്ക് ചാഞ്ഞു!!

Part 5 submitted just now 🙏🙏
👍❤️❤️
അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്
എവിടെ ഒരു അനക്കവും ഇല്ലല്ലോ? കാത്തിരിപ്പിലാണ്, ഇപ്പോൾ ഈ കഥയ്ക്കു വേണ്ടി മാത്രമേ നോക്കാറുള്ളൂ ഇതിനു മാത്രമേ കമന്റും ഇടാറുള്ളൂ, കൂടുതൽ വൈകാതെ അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏😊❤️
അടുത്തഭാഗം എന്നു വരും? ഇനി എത്ര ഭാഗങ്ങൾ ഉണ്ടാകും? വരും ഭാഗങ്ങൾ കഴിഞ്ഞ രണ്ടു ഭാഗത്തേക്കാളും മോശമായിരിക്കുമോ അതോ മികവ് പുലർത്തുമോ? ഇതിനൊന്നും എനിക്ക് ഉത്തരമില്ല,, ആകെ പറയാനുള്ളത് ബാക്കി ഭാഗങ്ങൾ ഉറപ്പായും വരും,, കഥ പൂർത്തീകരിക്കും,, എന്നെ കൊണ്ടു പറ്റാവുന്ന പരമാവധി നല്ല രീതിയിൽ എഴുതാൻ ശ്രമിക്കും,, അതു മോശമായി എന്നു തോന്നിയാൽ എനിക്ക് അത്രയേ കഴിവുള്ളൂ അല്ലെങ്കിൽ എന്നെക്കൊണ്ട് ഇത്രയൊക്കെയേ സാധിക്കൂ എന്നാണ് അതിന്റെ ഉള്ളടക്കം,, ഒരുപക്ഷെ ഇനി ഈ ഭാഗത്തിൽ കമന്റ് ഇട്ടില്ല എന്നു വരും അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് 🙏😊 കൂടുതൽ വൈകില്ല 👍
അടുത്ത പാർട്ട് എന്താ വൈകുന്നത് 😞😞