പിന്നെ ചേച്ചി എന്താ ഇങ്ങനെ??
എങ്ങനെ??
അക്കുവിന്റെ ചോദ്യത്തിന് അച്ചു മറുപടി നല്‍കിയില്ല,, പകരം ഒരു തിരിച്ചു ചോദ്യമായി അതു ഉയർത്തി,,,
ചേച്ചിക്ക് അറിയില്ലേ?? എത്ര ദിവസമായി ചേച്ചി എന്നോട് മനസ്സറിഞ്ഞ് ഒന്ന് പുഞ്ചിരിച്ചിട്ട്?? എന്നോട് മുഖത്ത് നോക്കി ഒന്ന് സംസാരിച്ചിട്ട്?? എന്തിനാണ് എന്നോട് ഇങ്ങനെ അകലം കാണിക്കുന്നത്?? ഇതിനു മാത്രം എന്ത് തെറ്റാണ് ഞാൻ ചെയ്തത്??
വളരെ കരുത്തോടെ ആരംഭിച്ച അക്കുവിന്റെ ശബ്ദം, ചോദ്യങ്ങളുടെ പട്ടിക അവസാനിക്കുമ്പോൾ, ഇടറുന്നതായി അച്ചു വ്യക്തമായി ശ്രദ്ധിച്ചു,,,
അവന്റെ ശബ്ദത്തിലെ ഇടർച്ച അച്ചുവിന്റെ മനസ്സിൽ ഗാഢമായ പൊള്ളൽ ഉളവാക്കി,,,
പക്ഷേ എങ്കിലും യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ അവൾ പിടിച്ചുനിന്നു,, മൗനം തുടർന്നു!!
കുറച്ചു നിമിഷങ്ങൾ മൗനമായി തന്നെ കടന്നുപോയി,,,
വല്ലാത്തൊരു സമ്മർദ്ദം ഉയർത്തുന്ന മൗന നിമിഷങ്ങൾ,, ഇരുവരുടെയും മനസ്സിൽ ഉയർന്നുപൊങ്ങുന്ന ആശങ്കകളും, ചോദ്യങ്ങളും മാത്രം,, ഉത്തരമില്ലാത്ത,, അല്ലെങ്കിൽ തുറന്നു പറയാൻ സാധിക്കാത്ത കുറേ വിഷയങ്ങൾ അവർക്കിടയിൽ മൗനമായി കടന്നുപോയി!!
വീണ്ടും അക്കുവിന്റെ സ്വരം തന്നെയായിരുന്നു ആ നിശബ്ദതയെ തകർത്തത്,,
ശരി,, ചേച്ചിക്കനോട് സംസാരിക്കാൻ താല്പര്യം ഇല്ലെങ്കിൽ വേണ്ട,,
പക്ഷേ ഒരു ചോദ്യം,, ഒരേ ഒരു ചോദ്യം അതിന് ചേച്ചി എനിക്ക് ഉത്തരം തന്നേ മതിയാകു!!
അക്കുവിന്റെ ആ കനത്ത വാക്കുകളുടെ ശക്തിയിൽ അവൾ പോലും അറിയാതെ അവൾ അവനു നേർക്ക് തിരിഞ്ഞുനോക്കി,,

Part 5 submitted just now 🙏🙏
👍❤️❤️
അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്
എവിടെ ഒരു അനക്കവും ഇല്ലല്ലോ? കാത്തിരിപ്പിലാണ്, ഇപ്പോൾ ഈ കഥയ്ക്കു വേണ്ടി മാത്രമേ നോക്കാറുള്ളൂ ഇതിനു മാത്രമേ കമന്റും ഇടാറുള്ളൂ, കൂടുതൽ വൈകാതെ അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏😊❤️
അടുത്തഭാഗം എന്നു വരും? ഇനി എത്ര ഭാഗങ്ങൾ ഉണ്ടാകും? വരും ഭാഗങ്ങൾ കഴിഞ്ഞ രണ്ടു ഭാഗത്തേക്കാളും മോശമായിരിക്കുമോ അതോ മികവ് പുലർത്തുമോ? ഇതിനൊന്നും എനിക്ക് ഉത്തരമില്ല,, ആകെ പറയാനുള്ളത് ബാക്കി ഭാഗങ്ങൾ ഉറപ്പായും വരും,, കഥ പൂർത്തീകരിക്കും,, എന്നെ കൊണ്ടു പറ്റാവുന്ന പരമാവധി നല്ല രീതിയിൽ എഴുതാൻ ശ്രമിക്കും,, അതു മോശമായി എന്നു തോന്നിയാൽ എനിക്ക് അത്രയേ കഴിവുള്ളൂ അല്ലെങ്കിൽ എന്നെക്കൊണ്ട് ഇത്രയൊക്കെയേ സാധിക്കൂ എന്നാണ് അതിന്റെ ഉള്ളടക്കം,, ഒരുപക്ഷെ ഇനി ഈ ഭാഗത്തിൽ കമന്റ് ഇട്ടില്ല എന്നു വരും അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് 🙏😊 കൂടുതൽ വൈകില്ല 👍
അടുത്ത പാർട്ട് എന്താ വൈകുന്നത് 😞😞