‘എന്താണ് ആ ചോദ്യം’? എന്ന ഭാവത്തോടെ,,,
ഞാൻ,, ഞാനാണോ കാരണക്കാരൻ?? ചേച്ചി ഇങ്ങനെ മാറാൻ ഞാനാണോ കാരണക്കാരൻ??
അക്കുവിന്റെ ഈ ചോദ്യങ്ങൾക്കു മുമ്പിൽ അച്ചു ഉത്തരം മുട്ടി നിൽക്കുകയായിരുന്നു,,,
അവളുടെ മനസ്സ് സ്വയം ശപിക്കുന്നു,,,
ഞാനാണ് തെറ്റുകാരി, എന്ന യാഥാർത്ഥ്യം ചുമന്നുകൊണ്ട്, ഓരോ ശ്വാസത്തിലും തീവ്രമായ നീരാശയും കുറ്റബോധവും പടർന്നുപിടിക്കുന്നു,,,
അവളുടെ ഉള്ളിലെ ആത്മസംഘർഷം ദാഹവും കനവും ചേർന്ന് ഒരൊറ്റ മലിനമായ വികാരപുഴയായി ഒഴുകിക്കൊണ്ടിരുന്നു,,,
ചേച്ചിയുടെ തുടർന്നുമുള്ള മൗനം അവൻ ഉത്തരമായി കണ്ടു,,,
ചില സാഹചര്യങ്ങളിൽ, മറുപടി കിട്ടാത്തതും ഒരു മറുപടിയായി തന്നെ കരുതണം എന്ന് മാത്രം ചിന്തിക്കാനുള്ള വകതിരിവ് അവനിൽ ഉണ്ടായിരുന്നു!!
അല്പനേരത്തെ കാത്തിരിപ്പിനു ശേഷവും ചേച്ചിയിൽ നിന്നും മറുപടിയൊന്നും കിട്ടാത്തത് കണ്ട് അവൻ അവന്റെ തീരുമാനം അറിയിച്ചു,,,
ശരി ചേച്ചിയെ,, എനിക്ക്,, എനിക്കെല്ലാം മനസ്സിലായി,,,
ഞാൻ,, ഞാൻ തന്നെയാണ് തെറ്റുകാരൻ,, ഞാനാണ് ഈ വീട്ടിലെ സന്തോഷം തകർത്തത്,,, ചേച്ചിയുടെ മനസ്സമാധാനം നശിപ്പിച്ചത്,,
എനിക്കറിയാം ഞാൻ ചീത്തയാണ്,,, എന്റെ മനസ്സിൽ ദുഷിച്ച ചിന്തകൾ മാത്രമേ ഉള്ളൂ,,,
എല്ലാത്തിനും മാപ്പ്,,
അടുത്ത ദിവസം തന്നെ ഞാൻ എന്റെ കമ്പനി അക്കോമോടാഷനിലേക്കു മാറിക്കോളാം,,,
ഇനി,, ഇനി ഒരിക്കലും ഞാൻ കാരണം ചേച്ചിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല,, ഞാൻ കാരണം ചേച്ചി ഒരു തരിപൊലും വിഷമിക്കുന്നത് എനിക്ക് സഹിക്കില്ല!!

Part 5 submitted just now 🙏🙏
👍❤️❤️
അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്
എവിടെ ഒരു അനക്കവും ഇല്ലല്ലോ? കാത്തിരിപ്പിലാണ്, ഇപ്പോൾ ഈ കഥയ്ക്കു വേണ്ടി മാത്രമേ നോക്കാറുള്ളൂ ഇതിനു മാത്രമേ കമന്റും ഇടാറുള്ളൂ, കൂടുതൽ വൈകാതെ അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏😊❤️
അടുത്തഭാഗം എന്നു വരും? ഇനി എത്ര ഭാഗങ്ങൾ ഉണ്ടാകും? വരും ഭാഗങ്ങൾ കഴിഞ്ഞ രണ്ടു ഭാഗത്തേക്കാളും മോശമായിരിക്കുമോ അതോ മികവ് പുലർത്തുമോ? ഇതിനൊന്നും എനിക്ക് ഉത്തരമില്ല,, ആകെ പറയാനുള്ളത് ബാക്കി ഭാഗങ്ങൾ ഉറപ്പായും വരും,, കഥ പൂർത്തീകരിക്കും,, എന്നെ കൊണ്ടു പറ്റാവുന്ന പരമാവധി നല്ല രീതിയിൽ എഴുതാൻ ശ്രമിക്കും,, അതു മോശമായി എന്നു തോന്നിയാൽ എനിക്ക് അത്രയേ കഴിവുള്ളൂ അല്ലെങ്കിൽ എന്നെക്കൊണ്ട് ഇത്രയൊക്കെയേ സാധിക്കൂ എന്നാണ് അതിന്റെ ഉള്ളടക്കം,, ഒരുപക്ഷെ ഇനി ഈ ഭാഗത്തിൽ കമന്റ് ഇട്ടില്ല എന്നു വരും അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് 🙏😊 കൂടുതൽ വൈകില്ല 👍
അടുത്ത പാർട്ട് എന്താ വൈകുന്നത് 😞😞