അക്കുവിന്റെ ഓരോ വാക്കുകളും, ഹൃദയത്തെ തുളച്ചു കയറുന്ന അസ്ത്രങ്ങളായിട്ടാണ് അച്ചുവിന് അനുഭവപ്പെട്ടത്,,,
തനിക്ക് അക്കുവിനെ ഇവിടുന്ന് പറഞ്ഞു വിടണമായിരുന്നെങ്കിൽ,, ഒരു ഭാര്യയുടെ അധികാരത്തോടെ ദേവേട്ടനോട് ഒരേ ഒരു വട്ടം പറഞ്ഞാൽ മതിയായിരുന്നു,,,
അത് എങ്ങനെ പറയണം എന്നും,, ദേവേട്ടനെ എങ്ങനെ അനുസരിപ്പിക്കണമെന്നും തനിക്ക് നല്ല നിശ്ചയമുണ്ട്,,,
ഒരുപക്ഷേ അക്കു ഇവിടെ നിന്നും താമസം മാറിയാൽ ഇപ്പോഴുള്ള എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിധി വരെ പരിഹാരമാകും എന്നും തനിക്ക് നിശ്ചയം ഉണ്ടായിരുന്നു,,,
എന്നിട്ടും താൻ അതിനെതിരെ ഒരു വാക്കു പോലും മിണ്ടിയില്ല,,, അതിന്റെ പിന്നിലെ വികാരം തനിക്കിപ്പോഴും പൂർണ്ണമായും വ്യക്തമല്ല!!
ഒരുപക്ഷേ,അക്കു എന്നും തന്റെ അരികിൽ,,, തന്റെ കാഴ്ചവട്ടത്തിൽ ഉണ്ടാവണമെന്ന് തന്റെ മനസ്സ് കൊതിക്കുന്നുണ്ടാവാം,,
കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ഇത്രയും ചിന്തകൾ അച്ചുവിന്റെ മനസ്സിലൂടെ കടന്നുപോയി,,,
പക്ഷേ എന്നിട്ടും അവനോട് ഒന്നും തുറന്നു പറയാൻ അവളുടെ മനസ്സ് ഒരുങ്ങിയിരുന്നില്ല,,,
കുറച്ചു നിമിഷങ്ങൾ കൂടി ചേച്ചിയുടെ മറുപടിക്കായി കാത്തുനിന്നെങ്കിലും, അവളിൽ നിന്നൊരുവിധ പ്രതികരണവും ലഭിക്കാതെ വന്നപ്പോൾ,, ‘അക്കു’ അടുക്കളയിൽ നിന്ന് ഹാളിലേക്കു നടന്നു തുടങ്ങി,,,
സംഘർഷഭരിതമായ മനസ്സോടെ അച്ചു അരവിനോടൊപ്പം കുറച്ചു വെള്ളം ചേർത്ത്, ജാറിന്റെ അടപ്പ് ഇട്ടു. പിന്നെ മിക്സി ഓൺ ചെയ്തു,,,

Part 5 submitted just now 🙏🙏
👍❤️❤️
അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്
എവിടെ ഒരു അനക്കവും ഇല്ലല്ലോ? കാത്തിരിപ്പിലാണ്, ഇപ്പോൾ ഈ കഥയ്ക്കു വേണ്ടി മാത്രമേ നോക്കാറുള്ളൂ ഇതിനു മാത്രമേ കമന്റും ഇടാറുള്ളൂ, കൂടുതൽ വൈകാതെ അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏😊❤️
അടുത്തഭാഗം എന്നു വരും? ഇനി എത്ര ഭാഗങ്ങൾ ഉണ്ടാകും? വരും ഭാഗങ്ങൾ കഴിഞ്ഞ രണ്ടു ഭാഗത്തേക്കാളും മോശമായിരിക്കുമോ അതോ മികവ് പുലർത്തുമോ? ഇതിനൊന്നും എനിക്ക് ഉത്തരമില്ല,, ആകെ പറയാനുള്ളത് ബാക്കി ഭാഗങ്ങൾ ഉറപ്പായും വരും,, കഥ പൂർത്തീകരിക്കും,, എന്നെ കൊണ്ടു പറ്റാവുന്ന പരമാവധി നല്ല രീതിയിൽ എഴുതാൻ ശ്രമിക്കും,, അതു മോശമായി എന്നു തോന്നിയാൽ എനിക്ക് അത്രയേ കഴിവുള്ളൂ അല്ലെങ്കിൽ എന്നെക്കൊണ്ട് ഇത്രയൊക്കെയേ സാധിക്കൂ എന്നാണ് അതിന്റെ ഉള്ളടക്കം,, ഒരുപക്ഷെ ഇനി ഈ ഭാഗത്തിൽ കമന്റ് ഇട്ടില്ല എന്നു വരും അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് 🙏😊 കൂടുതൽ വൈകില്ല 👍
അടുത്ത പാർട്ട് എന്താ വൈകുന്നത് 😞😞