നീ,,, നീ ഇവിടുന്ന് താമസം മാറും എന്ന് പറഞ്ഞത് കാര്യമായിട്ടാണോ??
ഭക്ഷണം കഴിച്ച് തീരാറായ ‘അച്ചു’ അക്കുവിന്റെ മുഖത്തേക്ക് നോക്കാതെയാണ് അങ്ങനെ ചോദിച്ചത്,,
അത് ചേച്ചിയെ,, അതല്ലേ നല്ലത്?? എന്നെക്കൊണ്ട് ഇവിടെ ഒരു പ്രശ്നം വേണ്ട,,
അക്കു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു,,
അതിന് നിന്നെ കൊണ്ട് ഇവിടെ പ്രശ്നമുണ്ടെന്ന് ആരെങ്കിലും പറഞ്ഞോ?
ഇപ്രാവശ്യം അക്കുവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് തന്നെയായിരുന്നു അച്ചു ചോദിച്ചത്,,,
മറുപടിയൊന്നും തരാതെ നിൽക്കുന്ന അക്കുവിനോടായി അച്ചു തുടർന്ന് സംസാരിച്ചു,,,
കുരുത്തക്കേടൊന്നും കാണിക്കാതെ നിൽക്കുമെങ്കിൽ ഇവിടെ തന്നെ താമസിച്ചോ,,, എനിക്ക് കുഴപ്പമൊന്നുമില്ല,,
ഇപ്രാവശ്യം അച്ചുവിന്റെ സ്വരത്തിൽ ഒരു ചേച്ചിയുടെ അധികാര ഭാഷയുണ്ടായിരുന്നു,,,
അതിന്,, അതിന് ഞാൻ എന്താ കാണിച്ചേ?? നിഷ്കളങ്കമായി അങ്ങനെ ചോദിക്കാൻ ശ്രമിച്ചുവെങ്കിലും അക്കുവിന്റെ ശബ്ദത്തിൽ ഒരു വിറയൽ വളരെ വ്യക്തമായിരുന്നു,,,
“ഹ്മ്മ്… അത് നിനക്ക് അറിഞ്ഞുകൂടെ?”
അക്കുവിന്റെ ചോദ്യത്തിന്, അച്ചു മറുചോദ്യത്തോടെയായിരുന്നു പ്രതികരിച്ചത്,,
എന്നാൽ ആ ചോദ്യത്തേക്കാൾ അക്കുവിനെ ഭയപ്പെടുത്തിയതു, തന്റെ കണ്ണുകളിലേക്കുള്ള ചേച്ചിയുടെ തീക്ഷ്ണമായ നോക്ക് തന്നെയായിരുന്നു,,
അക്കു അറിയാതെ തലകുനിച്ചു പോയി!!
അക്കു എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുന്നേ അച്ചു കഴിച്ചു കഴിഞ്ഞ പാത്രവുമായി അടുക്കള ലക്ഷ്യം വെച്ച് നടന്നു,,,

Part 5 submitted just now 🙏🙏
👍❤️❤️
അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്
എവിടെ ഒരു അനക്കവും ഇല്ലല്ലോ? കാത്തിരിപ്പിലാണ്, ഇപ്പോൾ ഈ കഥയ്ക്കു വേണ്ടി മാത്രമേ നോക്കാറുള്ളൂ ഇതിനു മാത്രമേ കമന്റും ഇടാറുള്ളൂ, കൂടുതൽ വൈകാതെ അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏😊❤️
അടുത്തഭാഗം എന്നു വരും? ഇനി എത്ര ഭാഗങ്ങൾ ഉണ്ടാകും? വരും ഭാഗങ്ങൾ കഴിഞ്ഞ രണ്ടു ഭാഗത്തേക്കാളും മോശമായിരിക്കുമോ അതോ മികവ് പുലർത്തുമോ? ഇതിനൊന്നും എനിക്ക് ഉത്തരമില്ല,, ആകെ പറയാനുള്ളത് ബാക്കി ഭാഗങ്ങൾ ഉറപ്പായും വരും,, കഥ പൂർത്തീകരിക്കും,, എന്നെ കൊണ്ടു പറ്റാവുന്ന പരമാവധി നല്ല രീതിയിൽ എഴുതാൻ ശ്രമിക്കും,, അതു മോശമായി എന്നു തോന്നിയാൽ എനിക്ക് അത്രയേ കഴിവുള്ളൂ അല്ലെങ്കിൽ എന്നെക്കൊണ്ട് ഇത്രയൊക്കെയേ സാധിക്കൂ എന്നാണ് അതിന്റെ ഉള്ളടക്കം,, ഒരുപക്ഷെ ഇനി ഈ ഭാഗത്തിൽ കമന്റ് ഇട്ടില്ല എന്നു വരും അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് 🙏😊 കൂടുതൽ വൈകില്ല 👍
അടുത്ത പാർട്ട് എന്താ വൈകുന്നത് 😞😞