പാതിവഴിയിൽ തിരിഞ്ഞു നിന്ന് അക്കുവിന് നേർക്ക് നോക്കി ഒരു കാര്യം കൂടി പറഞ്ഞു,,,
ആ പിന്നേ,, നീ ഇന്ന് ഉറങ്ങുന്നതിനു മുമ്പേ നിന്റെ മൊബൈലിൽ ഉള്ള എന്റെ ഫോട്ടോസ് എല്ലാം അങ്ങ് ഡിലീറ്റ് ചെയ്തേക്കണം,,, മനസ്സിലായല്ലോ??
തന്റെ നേർക്കു നോക്കിയുള്ള ചേച്ചിയുടെ ആ വാക്കുകൾ തലയിൽ വീണ ഒരു ഇടിത്തീ പോലെയാണ് അക്കുവിന് തോന്നിയത്,,,
ഒരു അമ്പരപ്പോടെ ചേച്ചിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന അവൻ വായിലിരുന്ന ദോശ ചവക്കാതെ തന്നെ ഇറക്കിപ്പോയി,,
പക്ഷേ, ഇത്രയും പറഞ്ഞു പുറംതിരിഞ്ഞ് നടക്കുന്ന ചേച്ചിയുടെ ചുണ്ടിൽ വിരിഞ്ഞ, കുസൃതി തുളുമ്പുന്ന പുഞ്ചിരി, അവൻ കണ്ടിരുന്നില്ല!!
(തുടരും)

Part 5 submitted just now 🙏🙏
👍❤️❤️
അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്
എവിടെ ഒരു അനക്കവും ഇല്ലല്ലോ? കാത്തിരിപ്പിലാണ്, ഇപ്പോൾ ഈ കഥയ്ക്കു വേണ്ടി മാത്രമേ നോക്കാറുള്ളൂ ഇതിനു മാത്രമേ കമന്റും ഇടാറുള്ളൂ, കൂടുതൽ വൈകാതെ അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏😊❤️
അടുത്തഭാഗം എന്നു വരും? ഇനി എത്ര ഭാഗങ്ങൾ ഉണ്ടാകും? വരും ഭാഗങ്ങൾ കഴിഞ്ഞ രണ്ടു ഭാഗത്തേക്കാളും മോശമായിരിക്കുമോ അതോ മികവ് പുലർത്തുമോ? ഇതിനൊന്നും എനിക്ക് ഉത്തരമില്ല,, ആകെ പറയാനുള്ളത് ബാക്കി ഭാഗങ്ങൾ ഉറപ്പായും വരും,, കഥ പൂർത്തീകരിക്കും,, എന്നെ കൊണ്ടു പറ്റാവുന്ന പരമാവധി നല്ല രീതിയിൽ എഴുതാൻ ശ്രമിക്കും,, അതു മോശമായി എന്നു തോന്നിയാൽ എനിക്ക് അത്രയേ കഴിവുള്ളൂ അല്ലെങ്കിൽ എന്നെക്കൊണ്ട് ഇത്രയൊക്കെയേ സാധിക്കൂ എന്നാണ് അതിന്റെ ഉള്ളടക്കം,, ഒരുപക്ഷെ ഇനി ഈ ഭാഗത്തിൽ കമന്റ് ഇട്ടില്ല എന്നു വരും അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് 🙏😊 കൂടുതൽ വൈകില്ല 👍
അടുത്ത പാർട്ട് എന്താ വൈകുന്നത് 😞😞