ബാത്റൂമിൽ നിന്നും ഇറങ്ങി വരുന്ന അച്ചുവിന്റെ മുഖത്ത് ഒരു പുഞ്ചിരി മറഞ്ഞു കിടപ്പുണ്ടായിരുന്നു,, ആ പഴയ കൗമാരക്കാരിയുടെ മുഖത്തുണ്ടായിരുന്ന അതേ കള്ളച്ചിരി!!
എന്തൊക്കെയോ കണക്ക് കൂട്ടലുകളോടെ വീണ്ടും ഉറക്കത്തിലേക്ക് വീഴാൻ തുടങ്ങിയ അച്ചുവിന്റെ മനസ്സിലേക്ക് പെട്ടെന്നാണ് ആ കാര്യം ഓർമ്മ വന്നത്,,,
നേരത്തെ ദേവേട്ടന്റെ മൊബൈലിലെ മെസ്സേജ്സ് വായിച്ചപ്പോൾ,, ശ്യാമിന്റെ മെസ്സേജിന് തൊട്ടു താഴെയായി ‘ബ്രോ’ എന്ന പേരിൽ ആരുടെയോ മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു,, അൺറീഡ് മെസ്സേജസ്,,,
ദേവേട്ടന് സഹോദരങ്ങൾ ഇല്ല,, അപ്പോൾ ബ്രോ എന്ന് സേവ് ചെയ്തിരിക്കുന്നത്??
സംശയത്തിന്റെ നിഴലിൽ അച്ചു വീണ്ടും ദേവേട്ടന്റെ വാട്സ്ആപ്പ് പരിശോധിച്ചു,,
ബ്രോ എന്ന സേവ് ചെയ്തിരിക്കുന്ന ആളിനും അക്കുവിന്റെ അതേ ഡിപി,,
തുറക്കാതെ തന്നെ അവസാനം വന്ന മെസ്സേജ് വായിക്കാം
യു മേഡ് മൈ ഡേ,, എന്ന മെസ്സേജിനൊപ്പം മൂന്ന് ചുമന്ന ഹൃദയങ്ങളും ചാർത്തിയിട്ടുണ്ട്!!
ഡോക്ടർ ശ്യാമിന്റെ മെസ്സേജുകൾക്ക് തൊട്ടുമുമ്പായി വന്നുചേർന്നിരുന്നു മെസ്സേജുകൾ!!
‘അച്ചു’ പതിയെ ദേവേട്ടൻ കിടക്കുന്ന ഭാഗത്തേക്ക് തല ചെരിച്ചു നോക്കി,, പുറം തിരിഞ്ഞു കിടക്കുന്ന ദേവേട്ടനിൽ നിന്നും ഉയർന്ന സ്വരത്തിൽ കൂർക്കം വലി കേൾക്കാം,,,
അച്ചു ആകാംക്ഷയോടെ അക്കുവിന്റെ മെസ്സേജുകൾ തുറന്നു നോക്കി,,,
കണ്ട മാത്രയിൽ, അച്ചുവിന്റെ ഉള്ളൊന്നു പിടഞ്ഞു,, ശരീരമാകമാനം വൈദ്യുതി തരംഗങ്ങൾ കടന്നു പോയത് പോലെ,,,

Part 5 submitted just now 🙏🙏
👍❤️❤️
അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്
എവിടെ ഒരു അനക്കവും ഇല്ലല്ലോ? കാത്തിരിപ്പിലാണ്, ഇപ്പോൾ ഈ കഥയ്ക്കു വേണ്ടി മാത്രമേ നോക്കാറുള്ളൂ ഇതിനു മാത്രമേ കമന്റും ഇടാറുള്ളൂ, കൂടുതൽ വൈകാതെ അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏😊❤️
അടുത്തഭാഗം എന്നു വരും? ഇനി എത്ര ഭാഗങ്ങൾ ഉണ്ടാകും? വരും ഭാഗങ്ങൾ കഴിഞ്ഞ രണ്ടു ഭാഗത്തേക്കാളും മോശമായിരിക്കുമോ അതോ മികവ് പുലർത്തുമോ? ഇതിനൊന്നും എനിക്ക് ഉത്തരമില്ല,, ആകെ പറയാനുള്ളത് ബാക്കി ഭാഗങ്ങൾ ഉറപ്പായും വരും,, കഥ പൂർത്തീകരിക്കും,, എന്നെ കൊണ്ടു പറ്റാവുന്ന പരമാവധി നല്ല രീതിയിൽ എഴുതാൻ ശ്രമിക്കും,, അതു മോശമായി എന്നു തോന്നിയാൽ എനിക്ക് അത്രയേ കഴിവുള്ളൂ അല്ലെങ്കിൽ എന്നെക്കൊണ്ട് ഇത്രയൊക്കെയേ സാധിക്കൂ എന്നാണ് അതിന്റെ ഉള്ളടക്കം,, ഒരുപക്ഷെ ഇനി ഈ ഭാഗത്തിൽ കമന്റ് ഇട്ടില്ല എന്നു വരും അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് 🙏😊 കൂടുതൽ വൈകില്ല 👍
അടുത്ത പാർട്ട് എന്താ വൈകുന്നത് 😞😞