അവർ ചുംബിക്കാൻ ഒരുങ്ങിയ നിമിഷം,,,ശരീരവും വിറയലോടെ ചേർന്നു,, ഓരോ സ്പർശവും, ചലനവും!! ഭയവും,, ആസ്വാദനവും ചേർന്ന ഒരു മധുരമായ ഉന്മാദലഹരി സൃഷ്ടിച്ചു!!
അധരം അധരത്തിൽ സ്പർശിച്ച നിമിഷം,, അവർ രണ്ടു പേരെയും വിറപ്പിച്ചു കൊണ്ടു ആ ശബ്ദം വളരെ ഉയരത്തിൽ മുഴങ്ങിക്കേട്ടു,,,
വിസ്സ്,,,,, വിസ്സ്,,, വിസ്സ്,,,
കുക്കറിന്റെ നീട്ടിയുള്ള വിസിലടികൾ കേട്ടതും,, പെട്ടെന്ന് ബോധത്തിലേക്ക് തിരിച്ചുവന്ന ‘അച്ചു’ പിടഞ്ഞു മാറി അവന്റെ അടുത്ത് നിന്നും അകലുകയായിരുന്നു,,,
അക്കു വീണ്ടും അവളെ തൊടാൻ ശ്രമിച്ചു,, പക്ഷെ അവൾ ശരീരം ചെറിയൊരു കോണിലേക്ക് തിരിച്ച്
വിസമ്മതം പ്രകടിപ്പിച്ചു!!
കണ്ണുകളിൽ വ്യക്തമായ വിറയലും,
താളം തെറ്റിയ ഉയർന്ന ശ്വാസത്തോടൊപ്പം, അവളുടെ ശരീരം ചെറിയൊരു പ്രഹരത്തോടെ അവനെ തടഞ്ഞു നിർത്തി,,
അവൾ ഒന്നും പറയാതെ,
തന്നെ ‘അതിരുകൾക്കപ്പുറം’ പോകാതിരിക്കാനുള്ള താക്കീതു അക്കുവിന് വ്യക്തമായിരുന്നു,,
ഒരു പെണ്ണ് വേണ്ട എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം ‘വേണ്ട’ എന്നു തന്നെയാണ്!!
******
‘അക്കു’ അടുക്കളയിൽ നിന്നും ഇറങ്ങി പോയതോടെ, അച്ചു ഒറ്റയ്ക്കായി,, ചുവരിൽ ചാരിനിന്ന അവളുടെ ഉള്ളിൽ രണ്ടു തരംഗങ്ങൾ ഏറ്റുമുട്ടുന്ന പോലെ,,
“ചെയ്തത് തെറ്റായിപ്പോയി,,, “ കുറ്റബോധം ചെവിയിൽ ചുഴലിപ്പിച്ചു,,
പക്ഷേ അതേ നിമിഷം, അവനിൽ നിന്നും ലഭിച്ച ആ സ്നേഹം, അവന്റെ സ്പർശത്തിൽ ഉണ്ടായിരുന്ന ആ അപൂർവ്വമായ സുഖം… അതെല്ലാം അവളുടെ മനസ്സിനെ വീണ്ടും പിടിച്ചുലച്ചു!!

എൻ്റെ പൊന്ന് ചങ്ങായീ, ദയവായി ഇത് ഇവിടെവെച്ച് നിർത്തി പോകല്ലേ. വായനക്കാരുടെ ശാപം ഉണ്ടാകും😂.
വല്ലാത്തൊരു ഫീൽ ഉണ്ട് ഈ കഥയ്ക്ക്. സുന്ദരിയുടെ മുഖവും ഭാവങ്ങളും കൺമുന്നിൽ കാണുന്ന പോലെ
ബാക്കി വരുമോ??
എനിക്കിപ്പോൾ ആ പ്രഷർ കുക്കർ എടുത്ത് കിണറ്റിൽ എറിയാനാണ് തോന്നിയത്.