അതൊരു പ്രതിജ്ഞയായിരുന്നു!!
********
Day #6 തുടർച്ച,,,
അച്ചുവിന്റെ പതിവിനു വിപരീതമായുള്ള പെരുമാറ്റ രീതികൾ ദേവന്റെ മനസ്സിൽ സംശയങ്ങൾ ഉയർത്തിയെങ്കിലും അയാൾ ഒന്നും തന്നെ ചോദിക്കാൻ മുതിർന്നിരുന്നില്ല,,,
അക്കുവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാരണത്താൽ ആണ് അച്ചു ഇങ്ങനെ പെരുമാറുന്നത് എങ്കിൽ തന്റെ ഒരു നോട്ടം കൊണ്ടോ,, ചോദ്യം ചെയ്യലുകൾ കൊണ്ടോ അവളുടെ മനസ്സിൽ കൂടുതൽ ഭയം സൃഷ്ടിക്കണ്ട എന്ന് ദേവൻ തീരുമാനിച്ചിരുന്നു,,,
ജോലി സ്ഥലത്തേക്കുള്ള യാത്രയിൽ ദേവൻ പതിവുപോലെ സംസാരിച്ചുകൊണ്ടിരുന്നു,, എന്നാൽ തനിക്ക് അലസമായി മറുപടി തന്നു കൊണ്ടിരുന്ന അച്ചുവിന്റെ കണ്ണുകളിൽ ഒരു അസ്വസ്ഥത തുടർച്ചയായി തെളിഞ്ഞു കൊണ്ടിരുന്നു.,
ദേവന്റെ മനസ്സിൽ അടങ്ങിയിരുന്ന ശക്തമായ സംശയങ്ങൾ പലവിധ ചോദ്യങ്ങളുമായി അലഞ്ഞുനിന്നെങ്കിലും, പുറത്ത് ഒന്നും പ്രകടിപ്പിച്ചില്ല!
ഇന്നു രാത്രി അക്കുവിനോട് ചാറ്റിങ്ങിലൂടെ സംസാരിച്ചാൽ എല്ലാം വ്യക്തമാകും,, ദേവൻ മനസ്സിൽ പറഞ്ഞു!!
************
കഴിഞ്ഞദിവസം ഉല്ലാസവതിയായിരുന്ന ‘അച്ചു’,,, താൻ എങ്ങനെയൊക്കെ തന്റെ അക്കുവിനെ സ്നേഹിക്കണമെന്നും, സന്തോഷിപ്പിക്കണമെന്നും മാത്രം ആവേശത്തോടെ ചിന്തിച്ചിരുന്നു അവളുടെ അതേ മനസ്സ് ഇന്ന് സംഘർഷഭരിതമായിരുന്നു!!
കൈവന്ന സൗഭാഗ്യങ്ങളെയും,,, മുന്നിൽ തുറന്നു കിടക്കുന്നു അവസരങ്ങളെയും മുതലെടുക്കുവാൻ ശരീരം കൊതിക്കുമ്പോഴും,, പാതിവൃത്തങ്ങളുടെ ചങ്ങലകൾ കൊണ്ട് കെട്ടിയിട്ടിരിക്കുന്ന തന്റെ മനസ്സ് അതിനു വിലങ്ങുതടി ആകുന്നതുപോലെ!!

എൻ്റെ പൊന്ന് ചങ്ങായീ, ദയവായി ഇത് ഇവിടെവെച്ച് നിർത്തി പോകല്ലേ. വായനക്കാരുടെ ശാപം ഉണ്ടാകും😂.
വല്ലാത്തൊരു ഫീൽ ഉണ്ട് ഈ കഥയ്ക്ക്. സുന്ദരിയുടെ മുഖവും ഭാവങ്ങളും കൺമുന്നിൽ കാണുന്ന പോലെ
ബാക്കി വരുമോ??
എനിക്കിപ്പോൾ ആ പ്രഷർ കുക്കർ എടുത്ത് കിണറ്റിൽ എറിയാനാണ് തോന്നിയത്.