ഇന്നലെ രാത്രി ചെയ്ത അതേ അധികാരത്തിൽ അവൻ ഇന്നും തന്നെ സമീപിച്ചാൽ തനിക്ക് അവനെ ചെറുത്തുനിൽക്കാൻ സാധിക്കുമോ??
നിമിഷങ്ങൾ കടന്നുപോകും തോറും മനസ്സിൽ കരുതി വെച്ച ധൈര്യവും, ആത്മവിശ്വാസവും എല്ലാം ചോർന്നു പോകുന്നതുപോലെ!!
ഡോർബെല്ലിന്റെ ശബ്ദം കേട്ടയുടൻ അച്ചു അല്പം വിറച്ചു,,,
“അക്കു വന്നിരിക്കുന്നു…” ആ ചിന്തയിൽ അവളുടെ മുഖത്തു ചെറു പുഞ്ചിരി വിരിഞ്ഞെങ്കിലും, അതിന്റെ അടിയിൽ ഭയത്തിന്റെ ഒരു നിഴലും പതിഞ്ഞിരുന്നു!!
കാൽവിരലുകൾ നിലത്തു പതിക്കുമ്പോൾ തന്നെ, നെഞ്ചിടിപ്പ് കൂടിയത് പോലെ,,,
വാതിലിലേക്കുള്ള ഓരോ ചുവടു വെക്കുമ്പോയും മനസ്സിൽ അതേ ചോദ്യങ്ങൾ വീണ്ടും വീണ്ടും ഉയർന്നുകൊണ്ടിരുന്നു,,
ഇന്നലെ പോലെ അവൻ വീണ്ടും അടുത്താൽ,, താൻ ചെറുത്തു നിൽക്കുമോ? അതോ,, വഴങ്ങിപ്പോകുമോ??
അക്കുവിനു വേണ്ടി വാതിൽ തുറന്നു കൊടുത്ത അവൾ രണ്ടു ചുവട് പിന്നോക്കം മാറിനിന്നു,,,
വീട്ടിനകത്തേക്ക് കയറിയ ‘അക്കു’ തന്നെ അടിമുടി ഉഴിഞ്ഞ് നോക്കുന്നത് കണ്ടപ്പോൾ അവൾക്ക് ശരീരത്തിലും മനസ്സിലും നാണം ഇരച്ചു കയറുന്നത് പോലെ തോന്നി,,,
അവന്റെ ആ നോട്ടത്തിന്റെ തീഷ്ണത നേരിടാൻ ആവാതെ അവൾ ഒരു പുതു പെണ്ണിന്റെ നാണത്തോടെ തലതാഴ്ത്തി നിന്നു,,,
അവന്റെ വെറും ഒരു നോട്ടത്തിൽ മാത്രം അവളുടെ ദൃഢപ്രതിജ്ഞകളും മനോവീര്യവുമെല്ലാം ചോർന്നൊലിച്ചു പോയത് പോലെ,,,
ഹൃദയം കൊതിയോടെ മിടിച്ചെങ്കിലും, അധരം മിണ്ടാതെ നിന്നു.!!
“ഇന്നെന്താ ഇങ്ങനെ”??

എൻ്റെ പൊന്ന് ചങ്ങായീ, ദയവായി ഇത് ഇവിടെവെച്ച് നിർത്തി പോകല്ലേ. വായനക്കാരുടെ ശാപം ഉണ്ടാകും😂.
വല്ലാത്തൊരു ഫീൽ ഉണ്ട് ഈ കഥയ്ക്ക്. സുന്ദരിയുടെ മുഖവും ഭാവങ്ങളും കൺമുന്നിൽ കാണുന്ന പോലെ
ബാക്കി വരുമോ??
എനിക്കിപ്പോൾ ആ പ്രഷർ കുക്കർ എടുത്ത് കിണറ്റിൽ എറിയാനാണ് തോന്നിയത്.