ഒന്നും മിണ്ടാതെ തന്നെ, ബാഗ് തിരികെ അലമാരയിൽ ഒതുക്കിവെച്ചു,,
അവളുടെ മുഖത്തേക്ക് ഒരു നേർനോട്ടം പോലും കൊടുക്കാതെ, മുറി വിട്ടവൻ പുറത്തേക്ക് നടന്നു,,,
“താനത് മറന്നു പോയതാണ്” എന്നു പറയാൻ അവളുടെ മനസ്സ് വെമ്പൽ കൂട്ടിയെങ്കിലും,, അതിനുള്ള ധൈര്യം കൊയ്യുന്നതിനുമുമ്പേ അവൻ മുറി വിട്ട് പോയിക്കഴിഞ്ഞിരുന്നു!!
അവന്റെ ആ വിഷമഭാരമായ ഇറങ്ങിപ്പോക്ക്,,, സ്വപ്നലോകത്തിന്റെ മൃദുതാളത്തിൽ നിന്നും,
അപ്രതീക്ഷിതമായി നരകത്തിന്റെ തീയിൽ വീണതുപോലൊരു ദുഃഖം
അവളുടെ ഹൃദയത്തിലേക്ക് പടർത്തി!!
താൻ ഇന്നേവരെ ആരെയും പ്രണയിച്ചിട്ടില്ല,,,
തന്റെ ദേവേട്ടൻ പോലും ഇതുവരെ തന്നെ ഇങ്ങനെ എടുത്തു ഉയർത്തിയിട്ടില്ല,,,
കണ്ണെഴുതാനോ,, തന്നെ ഇന്ന വസ്ത്രത്തിൽ കാണണമെന്ന ശാഠ്യമോ ഇതുവരെ ദേവേട്ടനിൽ നിന്നും താൻ അനുഭവിച്ചിട്ടില്ല,,,
പക്ഷേ “അക്കു”…
അവനോടൊപ്പം അനുഭവിക്കുന്ന ഓരോ നിമിഷവും,,, തനിക്കു മുമ്പ് ഒരിക്കലും അറിയാത്ത ഒരു പുതുമയായിരുന്നുവെന്ന് അവൾ തിരിച്ചറിയുകയയൊരുന്നു!!
അവന്റെ പോയിറക്കം കഴിഞ്ഞതും,
അവൾ പതിയെ അലമാരയിൽ നിന്നെടുത്ത് സമ്മാനങ്ങളടങ്ങിയ കവർ തുറന്നു നോക്കി,,
അകത്ത്,,, രണ്ട് ജോഡി ഡ്രസ്സുകളും,
രണ്ട് സെറ്റ് അടിവസ്ത്രങ്ങളും!
അവയിൽ ഒന്ന്, തനിക്കെപ്പോഴും പ്രിയമായിരുന്ന ചാര നിറത്തിലുള്ള ഒരു മുഴുനീള ഗൗൺ,, പാർട്ടി-വെയറായി തിളങ്ങുന്ന ആ വസ്ത്രത്തിനു പക്ഷെ കൈകൾ ഇല്ലായിരുന്നു…
ധരിച്ചാൽ, ചാരനിറത്തിലുള്ള ഒരു മുഴുനീള മുലക്കച്ച ശരീരത്തെ വെട്ടിപ്പിടിച്ചിരിക്കുന്നതുപോലെ തോന്നും!!

എൻ്റെ പൊന്ന് ചങ്ങായീ, ദയവായി ഇത് ഇവിടെവെച്ച് നിർത്തി പോകല്ലേ. വായനക്കാരുടെ ശാപം ഉണ്ടാകും😂.
വല്ലാത്തൊരു ഫീൽ ഉണ്ട് ഈ കഥയ്ക്ക്. സുന്ദരിയുടെ മുഖവും ഭാവങ്ങളും കൺമുന്നിൽ കാണുന്ന പോലെ
ബാക്കി വരുമോ??
എനിക്കിപ്പോൾ ആ പ്രഷർ കുക്കർ എടുത്ത് കിണറ്റിൽ എറിയാനാണ് തോന്നിയത്.