തന്റെ ഉടൽ മുഴുവൻ അക്കുവിന്റെ കണ്ണുകൾക്ക് മുന്നിൽ വിട്ടുകൊടുത്ത്, ശ്വാസം വേഗത്തിലായ അവൾ ഇടറുന്ന ശബ്ദത്തോടെ ചോദിച്ചു…
”ഇപ്പൊ… ഇപ്പൊ നിനക്ക് വിശ്വാസമായോ? എനിക്ക് നിന്നോടുള്ള ഇഷ്ടവും സ്നേഹവും ഇപ്പോൾ നിനക്ക് മനസ്സിലായോ?? ഇതിൽ കൂടുതൽ എങ്ങനെയാണ് ഞാൻ നിനക്ക് തെളിയിച്ചു തരേണ്ടത്?”
വാക്കുകൾ മുറിഞ്ഞുപോയ ഒരു പൊട്ടിക്കരച്ചിലിലൂടെ അച്ചു അത് ചോദിക്കുമ്പോൾ, ആ മുറിയിലെ വായു പോലും നിശ്ചലമായതുപോലെ തോന്നി. ആ കരച്ചിൽ ഒരു സങ്കടത്തിന്റെ അടയാളമായിരുന്നില്ല,,, മറിച്ച്, കാലങ്ങളായി മനസ്സിന്റെ ആഴങ്ങളിൽ അതിർവരമ്പുകൾക്കിടയിൽ തളച്ചിട്ടിരുന്ന പ്രണയത്തിന്റെ ഒരു ഭീകരമായ ബഹിർസ്ഫുരണമായിരുന്നു.
അവളുടെ ഉള്ളിൽ പുകഞ്ഞുകൊണ്ടിരുന്ന ആ വികാരം ഇപ്പോൾ ഒരു കാട്ടുതീ പോലെ പടർന്നുപിടിക്കുകയായിരുന്നു…
ഉണങ്ങിയ പുല്ലിലെന്നപോലെ അവളുടെ ഓരോ സിരകളിലും ആവേശത്തിന്റെ തീപ്പൊരികൾ ആളിപ്പടർന്നു. വഴിയിൽ തടസ്സമായി നിന്ന ലജ്ജയുടെയും സദാചാരത്തിന്റെയും വലിയ മരങ്ങളെ വകവയ്ക്കാതെ, സർവ്വതും ഭസ്മീകരിച്ചുകൊണ്ട് ആ പ്രണയാഗ്നി മുന്നോട്ട് കുതിച്ചു…
ആ കാട്ടുതീയിൽ വെന്തുരുകുമ്പോഴും, അവനോടുള്ള ആർത്തിയേക്കാൾ ഉപരിയായി താൻ അവന്റേത് മാത്രമാണെന്ന സത്യം തുറന്നു പറഞ്ഞതിന്റെ ഒരു വല്ലാത്ത ആത്മനിർവൃതി അവളുടെ മുഖത്ത് തെളിഞ്ഞുനിന്നു.
ആ കാട്ടുതീയുടെ ചൂട് അക്കുവിനെയും പൊതിയുകയായിരുന്നു. അവളുടെ കരച്ചിലിന്റെ താളം അവന്റെ ഹൃദയമിടിപ്പുമായി ഇടകലർന്നു.
അക്കു ഒന്നും മിണ്ടിയില്ല. ആ തീയുടെ ചൂടിൽ അവനും ഉരുകുകയായിരുന്നു. അവൻ പതുക്കെ മുന്നോട്ട് നീങ്ങി, ഒരു കാട്ടുതീയെ അണയ്ക്കാനെന്നോണം തന്റെ കരുത്തുറ്റ കൈകൾ കൊണ്ട് അവളെ ആഞ്ഞു പുണർന്നു. അച്ചുവിന്റെ വിങ്ങലുകൾ അവന്റെ നെഞ്ചിൽ തട്ടി പ്രതിധ്വനിച്ചു.
