വസ്ത്രങ്ങൾക്കിടയിലൂടെയും അവളുടെ ശരീരത്തിന്റെ ചൂട് അവൻ അറിയുന്നുണ്ടായിരുന്നു. അവൻ അവളെ പതുക്കെ എടുത്ത് ബെഡിൽ കിടത്തി…
ബെഡിലെ തണുപ്പിലേക്ക് അച്ചു പതുക്കെ അമർന്നു കിടന്നു. അവളുടെ കണ്ണുകളിൽ ലഹരിയുടെ ആലസ്യം ബാക്കിയുണ്ടെങ്കിലും അക്കുവിനോടുള്ള ആ വലിയ സ്നേഹം മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു…
അവൾ പതിയെ അക്കുവിന്റെ കൈത്തലം തന്റെ ഉള്ളംകൈകളിൽ കോരിയെടുത്തു. ചട്ടകം കൊണ്ട് പൊള്ളിയ ആ പാടിലേക്ക് നോക്കിയപ്പോൾ അവളുടെ ഉള്ളൊന്നു പിടഞ്ഞു. അവൾ ആ മുറിവിൽ തന്റെ നനഞ്ഞ ചുണ്ടുകൾ അമർത്തി പതുക്കെ ചുംബിച്ചു.
”വല്ലാതെ വേദനിച്ചോടാ അക്കു?” അവൾ കരുതലോടെ ചോദിച്ചപ്പോൾ ആ ശബ്ദത്തിൽ വലിയൊരു ആർദ്രതയുണ്ടായിരുന്നു.
അക്കു അവളുടെ നെറുകയിലൂടെ തലോടിക്കൊണ്ട് പതുക്കെ മറുപടി പറഞ്ഞു, “ഇല്ല ചേച്ചീ… ഒട്ടും വേദനിക്കുന്നില്ല.”
”എനിക്ക് നല്ല ഉറക്കം വരുന്നു… ഞാൻ ഉറങ്ങിക്കോട്ടെ?” അവളുടെ പിച്ചും പേയും പറച്ചിലൊക്കെ മാറി ഉറക്കം അവളെ പൂർണ്ണമായും കീഴടക്കിത്തുടങ്ങിയിരുന്നു…
അക്കു സമ്മതമെന്നോണം അവളുടെ നെറ്റിയിൽ മൃദുവായൊരു ഉമ്മ നൽകി. പുതപ്പ് വലിച്ചു അവളെ പുതപ്പിക്കുമ്പോൾ അവൻ പതുക്കെ അവളുടെ കാതിൽ മന്ത്രിച്ചു,
“ചേച്ചി വാക്ക് പറഞ്ഞ സമ്മാനം തന്നില്ലല്ലോ?”
അതുകേട്ടപ്പോൾ മയക്കത്തിനിടയിലും അവളുടെ ചുണ്ടുകളിൽ ഒരു നാണച്ചിരി വിരിഞ്ഞു. “ഇപ്പോൾ ഞാൻ വല്ലാതെ ടയേർഡ് ആണ് അക്കു… ഈ കള്ള് തലയ്ക്ക് പിടിച്ചിട്ട് വല്ലാത്തൊരു തലകറക്കം,” അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു കൊണ്ട് മിഴികൾ പൂട്ടി.. നിമിഷങ്ങൾക്കകം അവൾ നല്ല ഉറക്കത്തിലായി.
