കോളിന്റെ അജണ്ട എടുത്തു നോക്കി തനിക്കുള്ളത് ഒന്നുമില്ല എന്നാലും ക്വാറം തികക്കാന്‍ വേണ്ടി പങ്കെടുക്കണം. ശരി എന്നാല്‍ അപ്പോള്‍ വായിക്കാം. മെയിലില്‍ എംഐഎസിനു വേണ്ടി ഒരു ഫോളോഅപ്പ് ആനന്ദ് അയച്ചിട്ടുണ്ട്. എന്നാല്‍ മെല്ലെ പോയി അത് ശരിയാക്കാം.
ആനന്ദുമായി സംസാരിക്കുമ്പോള്‍ എങ്ങനെയോ ആ സംഭാഷണം കുടുംബജീവിതത്തിനെ കുറിച്ചായി.
“ആനന്ദ് ഭായ് നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിനെ കുറിച്ചൊന്നും പറഞ്ഞില്ലലോ? വീട്ടില്‍ ആരൊക്കെയുണ്ട്.” ആനന്ദ് ജയുടെ ചോദ്യം അവഗണിച്ചു ചെയുന്ന പ്രവര്‍ത്തിയില്‍ മുഴുകി. ജയ് വിടാനുള്ള ഭാവമില്ലായിരുന്നു. “എന്താ ആനന്ദ് ഭായ് കല്യാണം ഒന്നും കഴിച്ചില്ലേ. ലവ് ഫെയിലിയര്‍ വല്ലതുമാണോ. ഒരുത്തി ഇട്ടേച്ചു പോയി എന്ന്‍ വെച്ചു ഈ നിരാശകാമുകന്‍ റോള്‍ അത്ര നല്ലതല്ല. പറ്റിയ ഒരു നല്ല കുട്ടിയേയും കണ്ടു പിടിച്ചു അടിച്ചു പൊളിച്ചു ജീവിക്കാന്‍ നോക്ക് എന്‍റെ ഭായ്.”
ഇത് കേട്ടതും ആനന്ദിന്റെ മുഖഭാവം മാറി. ജയുടെ മുഖത്തേക്ക് ആനന്ദ് തുറിച്ചു നോക്കാന്‍ തുടങ്ങി. ആനന്ദിന്റെ മുഴുവന്‍ ശരീരവും വിറക്കാന്‍ തുടങ്ങി. എസിയുടെ തണുപ്പിലും ആനന്ദിന്‍റെ ശരീരം വിയര്‍ത്തൊഴുകുന്നു. ജയ്ക്ക് എന്താണ് അവിടെ സംഭവിക്കുന്നത് എന്ന്‍ മനസ്സിലായില്ല. പെട്ടന്ന്‍ ആനന്ദിന് അപസ്മാരം ഇളകിയതാണോ എന്ന്‍ വരെ ജയ് സംശയിച്ചു. എന്തൊക്കെയോ പറഞ്ഞു ആനന്ദിനെ സമാശ്വസിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അത് വഴി പോയിരുന്ന രഘു അങ്ങോട്ടേക്ക് വന്നു. ആനന്ദിന്റെ അവസ്ഥ കണ്ടപ്പോള്‍ രഘു പരുഷമായി ജയ്യോട് പറഞ്ഞു
“ജയ് ഐ വില്‍ ഹാന്‍ഡില്‍ ദിസ്. യൂ മേ ലീവ് നൌ.”
ജയ് ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുമ്പോള്‍ രഘു ആനന്ദിനോട് പറയുന്നതെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു.
“ഇറ്റ്‌സ് ഓക്കേ. ദേര്‍ ഈസ് നത്തിംഗ് ടു വറി. റിലാക്സ്…. ടേക്ക് എ ഡീപ് ബ്രെത്ത്. കൌണ്ട് ടെന്‍ ടു വണ്‍…..ഓക്കേ ദാറ്റ്‌സ് ഇറ്റ്. റിലാക്സ്..”
ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആനന്ദ് സ്വബോധത്തിലേക്ക് വന്നു. ആനന്ദിന് അപ്പോള്‍ തന്നെ വീട്ടിലേക്ക് പോകാനുള്ള അനുവാദവും രഘു കൊടുത്തു.
രഘുവിന്‍റെ സംസാരം ജയുടെ മനസ്സില്‍ തങ്ങുന്നുണ്ടായിരുന്നു. ബോസിന്റെ ബോസ് ആയത് കൊണ്ട് ജയുടെ മനസ്സമാധാനം നഷ്ടപ്പെട്ടു. എങ്ങനെയെങ്കിലും രഘുവുമായി സംസാരിച്ചു തെറ്റിദ്ധാരണ നീക്കണമെന്ന് ജയ് മനസ്സില്‍ ഉറപ്പിച്ചു.
ക്ലയന്റ് കോള്‍ കഴിഞ്ഞപ്പോള്‍ (സിമോണയുടെ ഹിതയും വീട്ടുപണിക്കാരും വായന) തന്നെ രഘുവിന്‍റെ കാബിനിലേക്ക് ജയ് പോയ്.
“രഘു ട്രസ്റ്റ് മീ. ഞാന്‍ ഒന്നും ചെയ്തില്ല. ഐ ഹാഡ് എ കാഷ്വല്‍ കോണ്‍വെര്‍സേഷന്‍. ആനന്ദ് വളരെ അസാധാരണമായ രീതിയിലാണ് പ്രതികരിച്ചത്.”
“ജയ് എനിക്കറിയാം. ആനന്ദ് ഹാസ് സഫര്‍ഡ് എ ലോട്ട്. ഹി ഹാസ് ആന്‍സൈറ്റി ഡിസോര്‍ഡര്സ്. ഹി ഈസ് യെറ്റ് ടു റിക്കവര്‍ ഫ്രം ഹിസ് ട്രോമാറ്റിക്ക് സ്‌ട്രെസ്. നിനക്ക് അത് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റില്ല. നിന്‍റെ സാനിധ്യം അവന്‍റെ സ്ഥിതി മോശമാക്കുകയെയുള്ളൂ. അത് കൊണ്ടാണ് നിന്നോട് അവിടെ നിന്നും മാറാന്‍ പറഞ്ഞത്.”
രഘു ആനന്ദിന്റെ കഥ പറയാന്‍ തുടങ്ങി.
അസുരൻ ബ്രോ,
കഥ എന്നത്തേയും പോലെ മനോഹരമായ, മറ്റാർക്കും പകർത്താനാവാത്ത, കാര്യമാത്രപ്രസക്തമായ ശൈലിയിൽ എഴുതി. ഈ സീരീയലിലുള്ള എല്ലാ കഥകളും കർമ്മം, ഫലം എന്ന തീമായതു കൊണ്ട് കഥാഗതി ഏതാണ്ടൂഹിക്കാൻ കഴിയും.
ഇവിടെ ഞാനെടുത്തു പറയാനാഗ്രഹിക്കുന്ന ഒരേ ഒരു കാര്യം കണ്ട ജ്യോത്സ്യന്മാരേയും ബാബമാരേയും അതുപോലുള്ള തട്ടിപ്പുകാരേയും വിശ്വസിച്ച് മക്കളുടെ ജീവിതം തുലയ്ക്കുന്ന അച്ഛനമ്മമാരെക്കുറിച്ചാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തിയെങ്കിലും ഒരു കാര്യവുമില്ല!
p.s. I like open ended stories.
താഴെ സാക്ഷിക്ക് കൊടുത്ത മറുപടിയും ശ്രദ്ധിക്കുക. ജ്യോത്സ്യവും ബാബയും ഞാൻ കൈയിൽ നിന്നും ഇട്ടതാണ്. ജ്യോത്സ്യം മാത്രമല്ല സ്വന്തം ജീവിതത്തിൽ തീരുമാനം എടുക്കാൻ ഉള്ള അവകാശം മറ്റൊരാൾക്ക് കൊടുക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്. ഓപ്പൺ എൻഡഡ് ആക്കിയത് ഒരാൾക്ക് എങ്കിലും ഇഷ്ടപ്പെട്ടലോ. താങ്ക്സ്.
ഈയിടെ അസുരന്‍ എഴുതുന്ന മിക്ക കഥകള്‍ക്കും ഒരു “കര്‍മ്മ” ടച്ച് ഉണ്ട്. അല്‍പ്പം വേദാന്തമൊക്കെ വിശ്വസിക്കാനും പ്രസംഗിക്കാനും തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് നഷ്ടം ഒന്നുമില്ല. മറിച്ച് ഇതുപോലെയുള്ള കഥകള്‍ കിട്ടുമെങ്കില്‍ അല്പ്പമല്ല ശരിക്കും വേദാന്തിയായാലും എനിക്ക് സന്തോഷം.
സ്ത്രീയെപ്പറ്റി പങ്കുവെക്കുന്ന, ഈ കഥയില്‍ പങ്കുവെച്ച ആശയം പുതിയതല്ല. ദുഷ്ടതയുടെ, നേരില്ലായ്മയുടെ ചരിത്രം പഠിച്ചാല്‍ പുരുഷനുമായി നന്നായി മത്സരിച്ചവള്‍ തന്നെയാണ് സ്ത്രീയും. എന്നെ ഏറ്റവും വിഭ്രമിപ്പിച്ച സംഭവം ഷീന ബോറ മര്‍ഡര്‍ കേയ്സ് ആണ്. സ്റ്റാര്‍ ചാനലിന്‍റെ ഇന്ത്യയിലെ ബോസ്സ് പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജി സ്വന്തം മകളെ തുണ്ടം തുണ്ടമായി വെട്ടിനുറുക്കി രാജ്യത്തിന്‍റെ പലഭാഗത്തായി ഡംപ് ചെയ്തത്. ദുഷ്ടതയുടെ ഏറ്റവും വലിയ പര്യായമായി ആണ് ഞാനതിനെ കാണുന്നത്.
ഈ കഥയില്‍ ആനന്ദ് ജീവിതത്തിന്റെ ഏറ്റവും ഭഗ്നമായ മുഖം കാണുന്നത് വിവാഹശേഷമാണല്ലോ. അയാളുടെ അപചയം, സ്ത്രീമൂലമുള്ള അപചയം, വളരെ ഹൃദയസ്പര്‍ശിയായിത്തന്നെ അസുരന്‍ വരച്ച് വെച്ചിട്ടുണ്ട്. ശൂന്യമായ ഇടവേളകളില്‍ പലപ്പോഴും ആ വാങ്ങ്മയ ബിംബങ്ങള്‍ നമ്മുടെ സ്വസ്ഥതയെ തകര്‍ക്കും. അത്തരം വാക്കുകളാണ് ഈ നല്ല കഥാകാരന്‍ കഥയില്‍ പതിപ്പിചിരിക്കുന്നത്.
വളരെ നന്ദി, കഥയുടെ ഈ ഭാഗത്തിന്.
സസ്നേഹം,
സ്മിത.
ഈ അഭിപ്രായത്തിന് വളരെ നന്ദി. കർമ്മയിൽ ഞാൻ വളരെയധികം വിശ്വസിക്കുന്നുണ്ട്. പക്ഷെ ആനന്ദിന്റെ ജീവിതത്തിൽ കർമ്മയുടെ വിളയാട്ടം കാണുവാൻ ഭാഗ്യമുണ്ടാവുമോ എന്ന് എനിക്കറിയില്ല. ഞങ്ങളുടെ ഓഫീസിലെ പഴയ കൗണ്സിലർ ഉണ്ട് അവരുടെ പേര് സ്മിത എന്ന് തന്നെയാണ്. അവരോട് പണ്ട് രാകേഷ് പിലാനിയ കേസ് സംസാരിച്ചപ്പോൾ അവർ പറഞ്ഞ ഒരു കാര്യമുണ്ട്. അവരുടെ അറിവിൽ സ്ത്രീധന നിരോധന നിയമപ്രകാരം കള്ളകേസ് കൊടുത്തവർക്ക് ഒക്കെ താൽക്കാലിക വിജയം മാത്രമാണ് ഉണ്ടായിട്ടുള്ളത്. കാലം മുന്നോട്ട് പോകും തോറും ഒറ്റപെടലിന്റെയും ഏകാന്തതയുടെയും ദുശ്ശകുനം പിടിച്ച ജീവിതമാണ് അവരെ കാത്തിരിക്കുന്നത്. താൽക്കാലിക വിജയത്തിൽ അഭിരമിക്കുന്ന ആൾകാർ ഓർക്കാത്ത ഒരു കാര്യമാണ് അത്.
അനു ബ്രോ. ഇതിൽ യഥാർത്ഥത്തിൽ നടന്നതായി എനിക്ക് അറിയുന്നത് ഇത്ര മാത്രമാണ്. ബാക്കി എല്ലാം എന്റെ ഭാവനയാണ്.
കടുത്ത യാഥാസ്ഥിതിക മറാത്ത കുടുംബത്തിലാണ് ആനന്ദ് വളർന്നത്.
സഹോദരി (ഇതിൽ പറഞ്ഞത് പോലെ അനിയത്തിയാണോ എന്ന് കൂടി അറിയില്ല) അന്യസംസ്ഥാനകാരനെ ഒളിച്ചോടി കല്യാണം കഴിച്ചു
ആനന്ദിന്റെ ഭാര്യക്ക് അവിഹിതം ഉണ്ടായിരുന്നു. അത് പിടിച്ചപ്പോൾ അവൾ കേസ് കൊടുത്തു ആനന്ദ്10 ദിവസവും അച്ഛനും അമ്മയും 3 ദിവസവും ജയിലിൽ കിടക്കേണ്ടി വന്നു.
ആനന്ദ് മേടിച്ച ഫ്ലാറ്റ് ഭാര്യയുടെ പേരിൽ എഴുതി കൊടുത്താണ് കേസ് കോംപ്രമൈസ് ആയത്.
ആനന്ദ് ഭാര്യയെ ഒരു പ്രാവശ്യം അടിച്ചിട്ടുണ്ട്
ബാക്കി എല്ലാം എന്റെ ഭാവനയാണ്. യുഎസ് സംഭവം ഒക്കെ.
പിന്നെ താങ്കളുടെ കമ്മൻറ് കണ്ടപ്പോൾ ഞാൻ ആലോചിച്ചു നോക്കിയപ്പോൾ എനിക്ക് തോന്നിയത്.
ആനന്ദിന്റെ ലേറ്റ് മാരിയേജ് ആണ്. യാഥാസ്ഥിതിക കുടുംബം ആയത് കൊണ്ട് കുടുംബമഹിമക്ക് വലിയ സ്ഥാനം കൊടുത്തിണ്ടാകും. അങ്ങനെ കുടുംബമഹിമ ഉള്ള ആലോചന അധികം വന്നിട്ടുണ്ടാവില്ല സഹോദരി അന്യസമുദായകാരനുമായി ഒളിച്ചോടിയത് കാരണം. അപ്പോൾ അങ്ങനെ വന്ന ആലോചന ഒഴിവാക്കാൻ പറ്റിയിട്ടുണ്ടാവില്ല. എന്റെ ഒരു റീസണിങ് മാത്രമാണ്. സത്യം അല്ല.
അനു ബ്രോ എങ്ങനെയാണ് ആനന്ദിന്റെ അശ്രദ്ധ വരുന്നത്. വിശ്വസിച്ച ആൾ ചതിച്ചു തന്നെ ജയിലി കേറ്റി എന്ന സംഭവം പോരെ ഒരാളുടെ മാനസികനില തെറ്റാൻ. പിന്നെ കുടുങ്ങിയത് ജാമ്യം ഇല്ലാത്ത വകുപ്പ് പ്രകാരവും എങ്ങനെ ആയാലും ജയിലിൽ കിടന്നെ മതിയാകൂ. ഇപ്പോൾ വെറുതെ കേസ് ഉണ്ട് എന്ന് വെച്ചു അകത്ത് പോവില്ല പക്ഷെ ആനന്ദിന്റെ സമയത്ത് ഉള്ളിൽ പോകും എന്നുള്ളത് ഉറപ്പാണ്.
എന്തൂട്ടാ മുത്തേ ഇപ്പൊ ഞാൻ പറയേണ്ടത്….
ഞാൻ മനസ്സിൽ ഉള്ള കുറച്ചു കാര്യം ബ്രോയോട് പറയുവ…
എനിക്ക് പലപ്പോഴും തോന്നും നല്ല മൂല്യമുള്ള ഒരു ചെറുകഥക്ക് ജീവൻ നൽകണം എന്ന്.
പക്ഷെ ഞാൻ എങ്ങനെ എഴുതിയാലും അതിൽ കമ്പി കടന്നുവരും പിന്നെ കയ്യിന്ന ഒരു പൊക്കാണ് ലക്കും ലഗാനും ഇല്ലാതെ….
അതോണ്ട് ബട്ടർഫ്ലൈസ് ഒറ്റ ലക്കത്തിൽ അങ്ങു തീർക്കുവാ കമ്പി ഉണ്ടാവില്ല…
പക്ഷെ നല്ലൊരു കഥ ഉണ്ടാവും എന്ന ഉറപ്പ് എനിക്കുണ്ട്…
ഇപ്പൊ ഇത് പറഞ്ഞത് അസൂയ മൂത്തിട്ട തന്നെ കേട്ടോ…
വ്യക്തമായി ഓരോ വരികളും ആർക്കും മനസ്സിലാവുന്ന ഭാഷയിൽ എഴുതാൻ ഇജ്ജ് പുലിയാണ് കോയ….
ഇപ്പോഴും മനസ്സിരുന്നു വിങ്ങുന്നുണ്ട് എന്തൊക്കെയോ പറയാൻ…
ഇല്ലെങ്കിൽ കെട്ടിപിടിച്ചൊന്നു (ആത്മഹര്ഷ ലിംഗനം അങ്ങനെ എങ്ങാൻഡ് ഒരെണ്ണം ഉണ്ടല്ലോ അത് തന്നെ) ചെവിയിൽ പറയാൻ സഹോ ഇങ്ങ പൊളിച്ചു…ചങ്കെ…
????????
ഈ വാക്കുകൾക്ക് വളരെ നന്ദി. ബട്ടർഫ്‌ളൈസിന്റെ ബാക്കി പോരട്ടെ. കാത്തിരിക്കുന്നു.
ബ്രോ ഞാൻ ഈ കഥ വായിച്ചു വരുന്നേ ഉള്ളു… ആദ്യാ പാർട്ട് റീഡ് ചെയ്തു….. ഒന്നും പറയാനില്ല താങ്കൾ മനോഹരമായ എഴുത്തുകാരൻ ആണ്….. ബാക്കി ഒക്കെ പിന്നെ പറയാം….. സെക്കന്റ് വായിച്ചേ ഇത് വായിക്കുന്നുള്ളു…. ഇപ്പോൾ കുറച്ചു ഒഴിവുണ്ട് അതുകൊണ്ട് കഥകൾ വായിക്കാൻ പറ്റുന്നുണ്ട്… ആശംസകൾ….
അഭിപ്രായത്തിന് വളരെ നന്ദി. ബാക്കി ഭാഗങ്ങളും വായിച്ചു പറയൂ.
സൈറ്റിൽ എനിക്കേറ്റവും ഇഷ്ടമുള്ള സീരീസ്… ഇത്തവണയും മനോഹരം. ഭാവന എത്രത്തോളമാണെങ്കിലും വല്ലാത്തൊരു റിയാലിറ്റി ഫീൽ ചെയ്യിച്ചു. വീണ്ടുമൊരു ജീവിതം കൂടി….. നന്ദി അസുരൻജി….
(വായിക്കാൻ വൈകിയതിൽ ക്ഷമിക്കുക)
വളരെ നന്ദി ബ്രോ.
ഇന്ന് വായിച്ച ഉള്ളു… ഇങ്ങനെയൊക്കെ നടക്കുണ്ട് എന്നുള്ള പച്ചപ്പരമാര്ഥമാണ്… എനിക്ക് അറിവുള്ള ഒരു ചേട്ടന് സെയിം തന്നെ സംഭവിച്ചു… പക്ഷെ കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറഞ്ഞപോലെ… ഓൾക്ക് പക്ഷെ പണി കിട്ടി… ഒരുത്തൻ ട്രോഫി കൊടുത്തു.. പിന്നീടാ അറിയുന്നേ അവന് വേറെ ഭാര്യയും കുട്ടിയുമുണ്ടെന്ന്… പാവം ചേട്ടൻ കേസിൽ നിന്നൂരിപ്പോരാൻ കൊറേ കഷ്ട്ടപെട്ടു
സ്നേഹത്തോടെ
കുഞ്ഞൻ ?????
കുഞ്ഞൻ ബ്രോ. താങ്കളുടെ ആ ചേട്ടൻ ഭാഗ്യവാനാണ്. വലിയ കേട് കൂടാതെ ഈ പ്രശ്നത്തിൽ നിന്നും പുറത്ത് വന്നു എന്നിട്ട് സ്വന്തം ജീവിതം തിരികെ പിടിച്ചല്ലോ.
അങ്ങനെ മൂന്നു പ്രാവശ്യം അങ്കടും ഇങ്കടും ഓടി നടന്നിട്ടാ ഒരു തീരത്തെത്തിയത്.
ജയേഷ്‌ണേട്ടന്റെ കഥയിൽ കാണാറുള്ള ഒന്ന്… (അല്ലെങ്കിൽ ദേവാസുരന്റെ കഥയിൽ ഞാൻ അറിയാതെ പ്രതീക്ഷിക്കുന്ന ഒന്ന്…) ഇതിൽ മുഴുവനായില്ല… അതുകൊണ്ടു തന്നെ ഇരുപത്തി മൂന്നാം പേജെത്തിയപ്പോ അടുത്ത പേജിൽ (തുടരും) എന്ന വാക്ക് പ്രതീക്ഷിച്ചു.. അത് കാണാതായപ്പോ ഇത്തിരി നിരാശ തോന്നി…. സത്യം…
ചക്രം പൂർത്തിയായില്ല. നേരിൽ, ജീവിതത്തിൽ അത് കാണാനുള്ള ഭാഗ്യം ആർക്കും കൊടുക്കപ്പെടാറില്ല.. അത് കർത്താവിന്റെ കയ്യിൽ (ആരാണോ എല്ലാറ്റിന്റെയും കർതൃത്വത്തിൽ ഏർപ്പെട്ടിരിക്കുന്നത്.. അവൻ കർത്താവ്.. റിലീജിയസ് അല്ല.. അത് ദേവാസുരനോട് സിമോണ പറയേണ്ടതില്ലെന്ന് അറിയാം.. എന്നാലും മറ്റാരേലും വായിച്ച്, ഒരു സംശയം വേണ്ടല്ലോ)
എന്നാൽ ഇവിടെ കർത്താവിന് അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു… ഇല്ലേ… പ്രത്യേകിച്ച് നൂറിൽ തൊണ്ണൂറും സ്വന്തമാണെന്ന നിലക്ക്…
എല്ലാ കഥകളും ശുഭമായി തീരണം എന്നില്ലല്ലോടി… എന്നാണെങ്കിൽ….
ചക്രം പൂർത്തിയാവുമ്പോൾ….
സംഭവിച്ചതെല്ലാം നല്ലതിന്.. സംഭവിക്കുന്നതെല്ലാം നല്ലതിന്.. കാരണം… ഇനി ഇതിന്റെ തുടർച്ചയായി ഇനി സംഭവിക്കാനിരിക്കുന്നത്…….. തീർച്ചയായും നല്ലതായിരിക്കും എന്ന ഉറപ്പുള്ളത് കാരണം…
ആ ഉറപ്പ് നമ്മിൽ രണ്ടാളിലും തുല്യമാണ്…
ഒരു ഗ്ലാസ് പായസം ആനന്ദിന് കൊടുക്ക്….. ആനന്ദ് അത് ആഗ്രഹിക്കുന്നുണ്ട്…. .ഞാനും.. സത്യം.
കാത്തിരിക്കുന്നു… അത് കാണാൻ…
സ്നേഹത്തോടെ
സിമോണ.
അധികം വൈകാതെ… ഒരു നാല് പേജിലെങ്കിലും….
(ചീത്ത വിളിക്കല്ലേ… ശരിക്കും ആഗ്രഹം കൊണ്ട് പറഞ്ഞതാ.. എന്തോ ഒരു സുഖമില്ലായ്മ വായിച്ച് അവസാനിച്ചപ്പോ.. ചിലപ്പോ ആ കയ്യിൽ നിന്ന് പ്രതീക്ഷിക്കുന്ന റിസൾട്ട് കിട്ടാഞ്ഞതുകൊണ്ടാവും… തെറ്റ് തീർച്ചയായും പ്രതീക്ഷ തന്നെ… എന്നാലും ചില പ്രതീക്ഷകൾ സ്വയമേവ ഉയരുന്നവയാണ്… നമ്മുടെ ഇച്ഛാശക്തികൊണ്ടല്ലാതെ… ദേവാസുരനും എനിക്ക് അങ്ങനെ തന്നെ.)
അതേ രണ്ടാം ഭാഗത്തിൽ കണ്ടില്ല.
എന്റെ സൈമാ എനിക്കറിയുന്ന 10% ത്തിലേക്ക് എത്തിക്കാൻ ആണ് ഞാൻ ബാക്കി 90% ഭാവനയിൽ കണ്ടത്. ഇപ്പോൾ ആനന്ദ് തന്റെ തകർന്ന ജീവിതം തിരിച്ചു പിടിക്കാൻ ഉള്ള ശ്രമത്തിലാണ്. ആനന്ദ് ആ ഷോക്കിൽ നിന്നും പുറത്ത് വന്നു എന്ന് എനിക്ക് നിസ്സംശയം പറയാം. ഒരു വലിയ ഭൂകമ്പം കഴിഞ്ഞാൽ കുട്ടി കുട്ടി ഭൂകമ്പം ഉണ്ടാകിലെ അത് പോലെയേ ഇപ്പോഴത്തെ ആൻസൈറ്റി അറ്റാക്ക്. തിങ്കളാഴ്ച ഒരു മീറ്റിങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. കഴിഞ്ഞ രണ്ടു ദിവസം ഞങ്ങളുടെ കൂടെ ചായ കുടിക്കാൻ വെളിയിൽ വരുന്നുണ്ട്. മെല്ലെ മെല്ലെ പുള്ളി ഫുൾ റിക്കവർ ആകും.
ഞാൻ വർത്തമാനകാലം വരെയേ എഴുതിയിട്ടുള്ളൂ നടന്നു കൊണ്ടിരിക്കുന്ന സംഭവത്തിന്റെ ഭാവി ഊഹിച്ചു എഴുതുവാൻ തോന്നുന്നില്ല. എന്റെ മനസ്സിൽ അവൾ എയ്ഡ്സ് പിടിച്ചു പുഴുത്ത് നാറി ചാവുന്നത് വരെ ഞാൻ സങ്കൽപ്പിച്ചു കഴിഞ്ഞിരിക്കുന്നു. പക്ഷെ യഥാർത്ഥ തിരിച്ചടി കൊടുക്കുന്നത് കാലമാണ്.
ഞങ്ങളുടെ പഴയ counselor ഉണ്ട്. അവരുമായി ഈ വിഷയത്തിലുള്ള ഒരു പഴയ ചർച്ചയിൽ അവർ പറഞ്ഞത് ഈ വകുപ്പ് പ്രകാരം കള്ളക്കേസ് കൊടുത്ത എല്ലാ സ്ത്രീകളും അവരുടെ അറിവിൽ പിൽക്കാലത്ത് നരകിചിട്ടേ ഉള്ളൂ താത്കാലിക ലാഭം ഉണ്ടാക്കാൻ പറ്റിയെങ്കിലും പിൽക്കാലത്ത് അതിഭീകരമായ ഒറ്റപ്പെടലിന്റെ ഒരു ലോകം ആണ് അവർക്ക് ഉണ്ടാവാൻ പോകുന്നത്. ആ കാലം ആകുമ്പോൾ ആനന്ദ് പായസം കുടിക്കാൻ ഉള്ള സ്റ്റേജ് ആകും അന്ന് കുടിപ്പിക്കാം ആനന്ദിനെ ഞാൻ പായസം.
ശരിക്കും പച്ചയായ ചില ജീവിത സത്യങ്ങൾ.. വായിച്ചുകഴിഞ്ഞപ്പോൾ മനസിന് വല്ലാത്ത വേദന തോന്നി.. അവസാനം ആ സ്ത്രീക്ക് അതിനുള്ള ശിക്ഷ കൂടി കൊടുക്കത്തിലായിരുന്നോ ബ്രോ.. അപ്പൊ മനസ് ഒന്ന് തണുതേനെ.. സാരില്ല.. എന്നാലും ഒരു കാര്യം സത്യമാണ്.. നമ്മൾ ചെയ്യുന്ന തെറ്റുകൾ തിരുത്താൻ കാലം ചില അവസരങ്ങൾ തരും.. അത് മനസിലാക്കാതെ അവഗണിച്ചു ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് വീണ്ടും അത് ചെയ്യുമ്പോൾ അത് തിരുത്താൻ കാലം തന്നെ മുൻകൈ എടുക്കും.. അപ്പോൾ ചിലപ്പോ നമ്മുക്ക് നഷ്ടപ്പെടുന്നത് ജീവിതം തന്നെയായിരിക്കും..അതിലെ എന്നന്നേക്കുമായ സന്തോഷങ്ങൾ ആയിരിക്കും..
അഭിപ്രായത്തിന് നന്ദി. ആ സ്ത്രീക്കുള്ള തിരിച്ചടി കാലമാണ് നൽകുക. സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്ത എല്ലാവർക്കും ഉള്ള അതേ അവസ്ഥ തന്നെയാണ് കാലം അവൾക്കും കാത്ത് വെച്ചിരിക്കുന്നത്. എല്ലാവരാലും വെറുക്കപ്പെട്ട സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് ഒരു ദുശ്ശകുനം ആയി ജീവിക്കേണ്ടി വരും. ഇപ്പോൾ നേടിയെടുത്ത സ്വത്തോ സ്ഥാനമാനങ്ങളോ അധികാരമോ ഒന്നും ആ വിധിയെ തടുക്കാൻ പോണതല്ല.
Asura bro…..
ഒരു സ്ത്രീ ഒരു സാധാരണ പുരുഷൻറെ അടുത്ത് ഇത്രയൊക്കെ ഹീനമായി പ്രവർത്തിക്കുക!….എന്നുപറഞ്ഞാൽ അവിശ്വസനീയം !…പക്ഷേ ചിലകാര്യങ്ങൾ വിശ്വസിക്കാതിരിക്കാൻ പറ്റില്ലല്ലോ?. ” real truths are stranger than fiction”എന്ന പറഞ്ഞു കേൾക്കാറുണ്ട്. എങ്കിലും ഒരു പെണ്ണിന് വേണ്ടി ദൈവിക, വരദാനമായി സിദ്ധിച്ച… മൂല്യവത്തായ മനുഷ്യജന്മം, വെറുതെ പാഴാക്കുക എന്ന് പറഞ്ഞാൽ ?. എൻറെ എളിയ സൗഹൃദ വൃന്ദത്തിൽ ഒരു അടുത്ത സുഹൃത്തിന് ഇതുപോലെ ഒരു വൈവാഹിക ബന്ധ കുരുക്ക് വീഴുകയുണ്ടായി. അവൾ അവനെതിരെ കേസും ഫയൽ ചെയ്തു. പക്ഷേ ബുദ്ധിമാനായ അവൻ അതിൽനിന്നും ഈസിയായി കരകയറി എന്നുമാത്രമല്ല, അവളെ തിരിച്ചു കുരുക്കിട്ടു, ഡൈവോഴ്സും വാങ്ങി മറ്റൊരു വിവാഹവും ചെയ്തു കുട്ടിയുമായി സുഖമായി ജീവിക്കുന്നു… എൻറെ കൺമുന്നിൽ!. മറിച്ചും ഉണ്ടാവാം !.പക്ഷേ സൗഹൃദങ്ങൾ… അത് നല്ലൊരളവോളം ഒരു വ്യക്തിയെ വ്യക്തിത്വം ചെയ്ത് , ഏത് ബാലികേറാമലയെയും തരണംചെയ്യാൻ പ്രാപ്തരാക്കും… എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതെല്ലാം ജീവിതം നമ്മൾ വളർത്തിക്കൊണ്ടും വരുന്നതിൽ പാകപ്പിഴകൾ സംഭവിക്കുന്നതാണ്. എന്തുസംഭവിച്ചാലും, ഒന്നും കാര്യമാക്കാതെ ധൈര്യത്തോടെ മുന്നോട്ടുപോകാനുള്ള “വിൽപവർ “ഉണ്ടെങ്കിൽ ജീവിതം ഒരുപരിധിവരെ എല്ലാം അതിജീവിച്ച് മുന്നേറാൻ കഴിയും ഒരുപക്ഷേ വെറും, തോന്നലുകളാവാം ഇത് ,എങ്കിലും അനുഭവത്തിന്റെ വെളിച്ചത്തിൽ കൂടി പറയുകയാണ്. നല്ല ചിന്തകൾ ഉണർത്തിവിട്ടതിന് നന്ദിയുണ്ട് ഭായ്..
സസ്നേഹം
സാക്ഷി ?️
യഥാർത്ഥ ജീവിതത്തിൽ പലതും അവിശ്വസനീയമല്ലേ അനു ബ്രോ. രണ്ട് ദിവസം മുന്നത്തെ പേപ്പറിൽ വായിച്ചിരുന്നോ തിരുവനന്തപുരത്ത് ഏകലവ്യൻ എന്ന രണ്ട് വയസ്സുകാരനെ അമ്മ ഉത്തര മർദ്ദിച്ചു വാരിയെല്ല് തകർത്തു. മർദ്ദനത്തിൽ ആ പാവം രണ്ട് വയസ്സുകാരന്റെ കുടൽ തകർന്നു പഴുത്ത് ഒടുവിൽ മരണത്തിന് കീഴടങ്ങിയ കഥ. അത് പോലെ മകൾക്കും അമ്മക്കും അച്ഛനും എലി വിഷം കൊടുത്ത് കൊന്ന സൗമ്യ എന്ന കണ്ണൂര്കാരിയുടെ കഥയും അവിശ്വസനീയം അല്ലേ. ജീവിതത്തിൽ സ്വാർത്ഥത കൂടുമ്പോൾ ശരിയും തെറ്റും സ്വന്തവും ബന്ധവും എല്ലാം മറക്കും.
താങ്കളുടെ സ്നേഹിതൻ രക്ഷപ്പെട്ടു പക്ഷെ എല്ലാവർക്കും ആ ഭാഗ്യം ലഭിക്കില്ല. സ്വന്തമെന്നു വിശ്വസിച്ച ആൾ തന്നെ ജയിലിൽ കയറ്റിയപ്പോൾ മനസ്സ് തകർന്നു പോയിട്ടുണ്ടാകും ആ പാവത്തിന്. ആ തകർന്ന മനസ്സാണ് ജോലി നഷ്ടപ്പെടുത്തി അടച്ചിട്ട മുറിയിൽ നാല് വർഷത്തോളം അവനെ ജീവിപ്പിച്ചത്. ഇപ്പോൾ ആൾ തകർന്ന ജീവിതം മെല്ലെ മെല്ലെ തിരിച്ചു പിടിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച അവനും ഞാനും കൂടി ബാക്കി കുറേ മാനേജർമാരായി mis മീറ്റിങ്ങ് ഉണ്ടായിരുന്നു. കുറച്ചു വിക്കലും തപ്പിതടയലും ഉണ്ടായിരുന്നു എങ്കിലും നല്ല രീതിയിൽ തന്നെ പുള്ളി മീറ്റിങ് കൊണ്ടു പോയി. ഇന്ന് എന്റെയും മറ്റൊരു വിപിയുടെയും കൂടെ ചായ കുടിക്കാൻ വേണ്ടി പുറത്തേക്ക് വന്നു. ആൾ ഇതിൽ നിന്നെല്ലാം പൂർണ്ണമോചനം നേടും പക്ഷെ കുറച്ചു സമയം പിടിക്കും.
ഈ സ്ത്രീധന നിരോധന കള്ളക്കേസ് കൊടുത്ത എല്ലാ പെണ്ണുങ്ങളും ജീവിതം മുന്നോട്ട് പോകും തോറും തോറ്റു പോയിട്ടേ ഉള്ളൂ. ഒരു പത്ത് വർഷത്തിനുള്ളിൽ സ്വന്തക്കാരും ബന്ധക്കാരും തള്ളി പറഞ്ഞു ഒറ്റപ്പെട്ട ജീവിതം നയിക്കാനാണ് അവരുടെ വിധി. ആ കർമ്മഫലം അവർ അനുഭവിക്കേണ്ടി തന്നെ വരും. കുടുംബത്തിലെ മാറ്റ് ആളുകൾക്ക് ഇനി കൊള്ളാവുന്ന ആലോചന വരില്ല അപ്പോൾ കുടുംബക്കാർ തന്നെ തള്ളി പറയും. ഒരു സോഷ്യൽ ഫങ്ഷനും ക്ഷണം ലഭിക്കില്ല. വീട്ടിൽ നിന്നും പുറത്തിറങ്ങിയാൽ എല്ലാവരും ഒഴിവാക്കാൻ നോക്കും. ഇനി അങ്ങനെ ഒരു ഒറ്റപ്പെട്ട ജീവിതം ആകും ആ പെണ്ണിന് ലഭിക്കുക അപ്പോൾ ഈ ചെയ്തു കൂട്ടിയതിന് ഒക്കെ അവർ പശ്ചാത്തപിക്കും.
ഈ കഥയെയോ.. സംഭവത്തെയോ അയാഥാർത്ഥ്യം എന്നു പറഞ്ഞു തള്ളിക്കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇതെല്ലാം തീർത്തും സംഭവീയം തന്നെ!. ഇതിന് ഉപോൽബലകമായി അസുരൻ ഭായി പറഞ്ഞ.. ആനുകാലികമായ കുറെ സംഭവങ്ങൾ… വരുന്നുണ്ട്. അതും സത്യം തന്നെ !.( പക്ഷേ അതെല്ലാം ഏകദേശം isolated എന്ന് പറയാതിരിക്കാൻ പറ്റാത്ത സംഭവമാണല്ലോ?). പക്ഷേ എന്റെ എളിയ സംശയം… വിദ്യാസമ്പന്നനും അക്കാദമിക് പരിശീലനം സിദ്ധിച്ചതും, അനുഭവ പരിജ്ഞാനകനും ഒക്കെയായ ഒരു ചെറുപ്പക്കാരന് എന്തുകൊണ്ട് , ഇതിൽനിന്നും രക്ഷ നേടൻ കഴിയുന്നില്ല? അല്ലെങ്കിൽ കുറച്ചൊക്കെ മുൻകൂട്ടി മനസ്സിലാക്കാൻ കഴിയുന്നില്ല!
കുഞ്ഞു സംശയങ്ങൾ എവിടെയോ ബാക്കി കിടക്കുന്നു !.പിന്നെ വേറൊന്നുള്ളത് പുറം ലോകമായി ബന്ധമില്ലാത്ത ,introvert ആയ വലിയ പഠിപ്പിസ്റ്റുകൾ ആണ്… എൻറെ കാഴ്ചപ്പാടിൽ കൂടുതലും ഇത്തരം ഊരാക്കുടുക്കുകളിൽ ചെന്ന് അകപ്പെട്ടു പോകുന്നത് ഹതഭാഗ്യർ !. സൗഹൃദം… തുടങ്ങിയ “യാഥാർത്ഥ്യങ്ങൾ”? ജീവിതയാത്രയിൽ അനുപേക്ഷണീയം ആയി വരുന്നത്… ഇത്തരം ചതിക്കുഴികൾ നേരിടാനുള്ള വഴിയൊരുക്കലിന് പ്രാപ്തി നൽകിയേക്കും !….
കഥയെ സംശയിക്കുന്നില്ല, ഉള്ളിൽ തോന്നിയ കുഞ്ഞു സംശയം ഉയർത്തിവിട്ടു ,അത്രമാത്രം തെറ്റാണെങ്കിൽ പൊറുക്കുക!
നന്ദി ഒരിക്കൽ കൂടി..
സാക്ഷി ?️ ആനന്ദ്
ഞങ്ങളിൽ പലരും ഇന്നും വിശ്വസിക്കുന്നത് ആ കേസ് ഉണ്ടായിരുന്നില്ല എങ്കിൽ മാഷ് അത്ര പെട്ടന്ന് മരിക്കില്ലായിരുന്നു എന്ന് തന്നെയാണ്. അദ്ദേഹത്തിന് സൗഹൃദങ്ങൾ ഉണ്ടായിരുന്നു ഉന്നതങ്ങളിൽ ഹോൾഡ് ഉണ്ടായിരുന്നു നാട്ടുകാർ ആരും മാഷ് തെറ്റ് ചെയ്തു എന്ന് പറഞ്ഞിട്ടില്ല പക്ഷെ ഒരു മണിക്കൂർ പോലീസ് പ്രതി ആക്കിയതിന്റെ സമ്മർദ്ദം താങ്ങാൻ മാഷിന് കഴിഞ്ഞില്ല.
നമ്മൾ ആ സാഹചര്യത്തിൽ എത്തുന്നത് വരെ നമ്മൾ എങ്ങനെ ആ സമ്മർദ്ദം താങ്ങും എന്ന് പറയാൻ പറ്റില്ല. ആനന്ദിന്റെ പൂർവ്വചരിത്രം എനിക്കറിയില്ല പക്ഷെ ഒന്നറിയാം ആൾ അക്കാലത്ത് ഭയങ്കര സ്മാർട്ട് ആയിരുന്നു. അത് അയാൾ അക്കാലത്ത് ഹാൻഡിൽ ചെയ്തിരുന്ന ജോലി നോക്കിയാൽ തന്നെ മനസ്സിലാകും.
ഈ സംഭവങ്ങൾ നടക്കുമ്പോൾ ആനന്ദിന് ഏകദേശം പത്ത്മുപ്പത്തഞ്ച് വയസ്സുണ്ട്. സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരും ആ പ്രായം ആയിട്ടുണ്ടാകും അവർക്കും അവരുടേതായ പ്രാരാബ്ദം തുടങ്ങിയിട്ടുണ്ടാകും. തിരക്കിട്ട കോർപ്പറേറ്റ് ജീവിതത്തിനിടയിൽ ചിലപ്പോൾ സൗഹൃദങ്ങൾ നിലനിർത്താൻ പറ്റാതെ പോയിട്ടുണ്ടാകും. ഇത് ആനന്ദിന്റെ മാത്രം അവസ്ഥയല്ല പുതിയ ജോലി ചെയ്യുന്ന പലരുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ് ഞാൻ അടക്കം.
താഴെയുള്ള കമന്റ് ആദ്യം വായിക്കണം.
ആണ് ബ്രോ എന്റെ കഥയെ ഒരു തരത്തിലും സംശയിച്ചു എന്ന് എനിക്ക് ഒരു തരത്തിലും തോന്നിയിട്ടില്ല. ഇതൊരു സംവാദം അല്ലേ. സംവാദങ്ങൾക്ക് ഞാൻ എന്നും റെഡിയാണ് ബ്രോ.
സമ്മർദ്ദം ഏറുമ്പോൾ മനുഷ്യമനസ്സ് എങ്ങനെ ഉൾക്കൊള്ളും എന്നത് നമ്മുക്ക് പ്രവചിക്കാൻ പറ്റില്ല. ഞാൻ ഒരു സംഭവം പറയാം ഒരു ഇരുപത് കൊല്ലം മുന്നേ എന്റെ നാട്ടിൽ നടന്നതാണ്. ഒരു റിട്ടയർഡ് മാഷ് ഉണ്ടായിരുന്നു. വായനശാല, അമ്പലകമ്മിറ്റി കോണ്ഗ്രസ് പ്രവർത്തകൻ അങ്ങനെ എല്ലാ നിലയിലും നാട്ടിൽ അറിയപ്പെടുന്ന ഒരാൾ. പുള്ളിയുടെ അച്ഛൻ മരിക്കുന്നതിന് മുൻപ് സ്വത്തുക്കൾ ഭാഗം വെച്ചു. ഒരു ഭാഗം ഇയാൾക്ക്, ഒരു ഭാഗം ഇയാളുടെ അനിയന് പിന്നെ ഒരു ഭാഗം അമ്മക്ക്. അനിയൻ നോർത്ത് ഇന്ത്യയിൽ എവിടെയോ ആണ്. അമ്മയെ പൂർണമായും നോക്കിയത് മാഷും മാഷിന്റെ കുടുംബവും ആയിരുന്നു. അമ്മക്ക് വയ്യാതെ ആയപ്പോൾ അനിയൻ വന്നു അമ്മയോട് അമ്മയുടെ ഭാഗം രണ്ടായി വീതം വെക്കാൻ പറഞ്ഞു. അമ്മ അനിയനെ ആട്ടി പായിച്ചു എന്നിട്ട് പറഞ്ഞു എന്നെ മുഴുവൻ നോക്കിയത് മൂത്തവൻ ആണ് അത് കൊണ്ട് ഞാൻ മുഴുവനും അവന് തന്നെ കൊടുക്കും. അമ്മ മരിച്ചു അത് കഴിഞ്ഞു അനിയൻ പോയി പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്തു ഏട്ടൻ വ്യാജ പ്രമാണം ചമച്ചു അമ്മയുടെ സ്വത്ത് തട്ടിയെടുത്തു എന്ന് പറഞ്ഞു. പോലീസ് വന്ന് മാഷിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോയി. നാട്ടുകാർ ഇളകി. നാല് ജീപ്പ് നാട്ടുകാർ അപ്പോൾ തന്നെ പോലീസ് സ്റ്റേഷനിൽ പോയി. Udf ഭരണം ആയിരുന്നു ഞങ്ങളുടെ mla ഇടപെട്ടു ഒരു മണിക്കൂറിൽ അദ്ദേഹത്തെ പുറത്തിറക്കി. പോലീസ് സ്റ്റേഷനിൽ വെച്ച് തന്നെ നാട്ടുകാർ അനിയനെ കൈവെച്ചു. നാട്ടുകാർ ഇടപ്പെട്ട് തന്നെ പരാതി പിൻവലിപ്പിച്ചു.
പക്ഷെ ഈ ഒരു സംഭവം മാഷിന്റെ മനസ്സിൽ ഭയങ്കരമായി തട്ടി. തന്നെ ഒരു വഞ്ചന കേസ് പ്രതിയായി പോലീസ് പിടിച്ചല്ലോ എന്നത്. അതോടെ മാഷ് പൊതുപ്രവർത്തനം നിർത്തി നിരാശനായി വീട്ടിലിരിക്കാൻ തുടങ്ങി. മൂന്ന് മാസത്തിനകം ഹാർട്ട്‌അറ്റാക്ക് വന്നു മരിച്ചു.
ഉള്ളത് പറയാമല്ലോ അസുരൻ ഭായി, നിങ്ങളുടെ… ഇവിടെപറഞ്ഞ “മഷിപുരണ്ട “കഥയേക്കാൾ എന്നെ ആഴത്തിൽ സ്പർശിച്ചത് വേദനിപ്പിച്ചത്… നിങ്ങൾ ഏകദേശം വെറും 4 -5 വരികളിലൂടെ പറഞ്ഞ മാഷിൻറെ “ചെറു സംഭവം” ആണ്.( അത് എൻറെയോ, താങ്കളുടെയോ തെറ്റോ, മിടുക്കോ അല്ല അതും… മനസ്സിൻറെ മാത്രം പ്രശ്നം) ഇവിടെയും സ്വാഭാവികമായും അതുതന്നെ സംഭവിക്കുന്നു!. കാരണം ആത്മാഭിമാനം ഞരമ്പിൽ ഓടിയാൽ അത് പിന്നെ വലിയൊരു വൈറസായി ശരീരമാകെ പടരുന്നു. അതിന് മുറിവ് ഏൽക്കുന്നത്… അത് വിശുദ്ധമായി കൊണ്ട് നടക്കുന്ന, ആർക്കും സഹിക്കില്ല !.എത്ര, എത്രയോ സംഭവങ്ങൾ നാം അങ്ങനെ ദിനേന കണ്ടും കേട്ടും മറവിയിൽ മറയുന്നു. തർക്കത്തിന് വേണ്ടി പറയുന്നതായി കരുതരുത്, ആനന്ദും ഒരുപക്ഷേ താങ്കൾ പറയുന്നപോലെ സമ്മർദ്ദങ്ങൾക്ക് അടിപ്പെട്ട് പോയേക്കാം… സൗഹൃദങ്ങളും ഒരുപരിധിവരെ അങ്ങനെ വഴിവെച്ചേക്കാം… എങ്കിലും മാഷിൻറെ കാര്യത്തിൽ നിന്ന് വിഭിന്നമായി ,അശ്രദ്ധയുടേയും കരുതൽ ഇല്ലായ്മയുടേയും ഒക്കെ ചോദ്യമുനകൾ അയാൾക്കുനേരെ വിരൽ ചൂണ്ടി നിൽക്കുന്നത് എന്ത് ന്യായങ്ങൾ കൊണ്ട് സാധൂകരിക്കാൻ ശ്രമിച്ചാലും…. പറയാതിരിക്കാൻ കഴിയില്ലല്ലോ? സുഹൃത്തേ!. അതെ, കോർപ്പറേറ്റ് മാത്സരൃങ്ങളുടെ യഥാർത്ഥ മുഖം താങ്കൾ നേരിട്ട് കഥകളിലൂടെ അവതരിപ്പിക്കുന്നില്ല എങ്കിലും… നിങ്ങളുടെ കഥയുടെ പിന്നാമ്പുറങ്ങളിൽ ഒരു ശോണരേഖയായ് അത് നന്നായി തെളിഞ്ഞു നിൽക്കുന്നുണ്ട് !. അതിനെക്കുറിച്ച് താങ്കളുടെ മുഖ്യധാരാ കഥകൾ ഏറെ പ്രതീക്ഷിക്കുകയും ചെയ്യുന്നു.
മറ്റ് എല്ലാത്തിൽനിന്നും വ്യത്യസ്തമായി… സ്വയം ജീവിതങ്ങളെ തൻറെതായ കാഴ്ചപ്പാടോടെ കാണാനും വിലയിരുത്താനും അതിനപ്പുറം അതിനെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും… എഴുതിയും പറഞ്ഞും… അത് മറ്റുള്ളവരിൽ അതേ തീവ്രതയോടെ പകർന്നുകൊടുക്കാനും പ്രാപ്തമാക്കിയ താൻകളുടെ വലിയ മനസ്സിന് എല്ലാ നന്ദിയും വീണ്ടും വീണ്ടും പറഞ്ഞുകൊണ്ട് തൽക്കാലം നിർത്തട്ടെ,…
സാക്ഷി ?️
അനു ബ്രോ എങ്ങനെയാണ് ആനന്ദിന്റെ അശ്രദ്ധ വരുന്നത്. വിശ്വസിച്ച ആൾ ചതിച്ചു തന്നെ ജയിലി കേറ്റി എന്ന സംഭവം പോരെ ഒരാളുടെ മാനസികനില തെറ്റാൻ. പിന്നെ കുടുങ്ങിയത് ജാമ്യം ഇല്ലാത്ത വകുപ്പ് പ്രകാരവും എങ്ങനെ ആയാലും ജയിലിൽ കിടന്നെ മതിയാകൂ. ഇപ്പോൾ വെറുതെ കേസ് ഉണ്ട് എന്ന് വെച്ചു അകത്ത് പോവില്ല പക്ഷെ ആനന്ദിന്റെ സമയത്ത് ഉള്ളിൽ പോകും എന്നുള്ളത് ഉറപ്പാണ്.
ഞാൻ “അശ്രദ്ധ” എന്ന് ഉദ്ദേശിച്ചത് സംഭവങ്ങൾ നടക്കുന്നതിന് മുൻപുള്ള കാലത്തെ സൂചിപ്പിച്ചാണ്. അത് കഴിഞ്ഞ് പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം….
പോട്ടെ.. പറഞ്ഞെന്നേയുളളൂ… കഴിഞ്ഞു !ഇവിടെ നിർത്തുന്നു!……
അനു ബ്രോ. ഇതിൽ യഥാർത്ഥത്തിൽ നടന്നതായി എനിക്ക് അറിയുന്നത് ഇത്ര മാത്രമാണ്. ബാക്കി എല്ലാം എന്റെ ഭാവനയാണ്.
കടുത്ത യാഥാസ്ഥിതിക മറാത്ത കുടുംബത്തിലാണ് ആനന്ദ് വളർന്നത്.
സഹോദരി (ഇതിൽ പറഞ്ഞത് പോലെ അനിയത്തിയാണോ എന്ന് കൂടി അറിയില്ല) അന്യസംസ്ഥാനകാരനെ ഒളിച്ചോടി കല്യാണം കഴിച്ചു
ആനന്ദിന്റെ ഭാര്യക്ക് അവിഹിതം ഉണ്ടായിരുന്നു. അത് പിടിച്ചപ്പോൾ അവൾ കേസ് കൊടുത്തു ആനന്ദ്10 ദിവസവും അച്ഛനും അമ്മയും 3 ദിവസവും ജയിലിൽ കിടക്കേണ്ടി വന്നു.
ആനന്ദ് മേടിച്ച ഫ്ലാറ്റ് ഭാര്യയുടെ പേരിൽ എഴുതി കൊടുത്താണ് കേസ് കോംപ്രമൈസ് ആയത്.
ആനന്ദ് ഭാര്യയെ ഒരു പ്രാവശ്യം അടിച്ചിട്ടുണ്ട്
ബാക്കി എല്ലാം എന്റെ ഭാവനയാണ്. യുഎസ് സംഭവം ഒക്കെ.
പിന്നെ താങ്കളുടെ കമ്മൻറ് കണ്ടപ്പോൾ ഞാൻ ആലോചിച്ചു നോക്കിയപ്പോൾ എനിക്ക് തോന്നിയത്.
ആനന്ദിന്റെ ലേറ്റ് മാരിയേജ് ആണ്. യാഥാസ്ഥിതിക കുടുംബം ആയത് കൊണ്ട് കുടുംബമഹിമക്ക് വലിയ സ്ഥാനം കൊടുത്തിണ്ടാകും. അങ്ങനെ കുടുംബമഹിമ ഉള്ള ആലോചന അധികം വന്നിട്ടുണ്ടാവില്ല സഹോദരി അന്യസമുദായകാരനുമായി ഒളിച്ചോടിയത് കാരണം. അപ്പോൾ അങ്ങനെ വന്ന ആലോചന ഒഴിവാക്കാൻ പറ്റിയിട്ടുണ്ടാവില്ല. എന്റെ ഒരു റീസണിങ് മാത്രമാണ്. സത്യം അല്ല.
അതെയതെ… അസുരൻ ബ്രോ , എല്ലാവർക്കും നന്മ കൊടുക്കുന്ന സർവ്വേശ്വരൻ അവനെയും രക്ഷിക്കട്ടെ !.അവനു നല്ലതു മാത്രം വരട്ടെ………
നല്ല മനസ്സിന് നന്ദി….
താങ്കളുടെ നല്ല ഭാവനക്കും…….
കഥ വളരെ നന്നായിരുന്നു.
Thanks
ശരിയാണ് ബ്രോ. എങ്ങനെ പോകേണ്ട കരിയർ ആയിരുന്നു ആനന്ദിന്റെ. പത്ത് ദിവസത്തെ ജയിൽ വാസം എല്ലാം നശിപ്പിച്ചു. ഇനി പൂർണ്ണമായും ആനന്ദ് ഇതിൽ നിന്നും മുക്തൻ ആവും എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.
വളരെ നന്ദി ബ്രോ. പൂർണ്ണാര്യോഗവാനായി താങ്കൾ എന്ന് പ്രതീക്ഷിക്കുന്നു.
Oru edavelaku shesham veedum vanallo Oru Story aayi asuran jii. Mottathil tradedy aanallo Anna. Nalla feel ulla oru Story.
ഈ ഒരു കഥ അറിഞ്ഞതിന് ശേഷം ഒന്നു എഴുതാൻ ഉള്ള മൂഡ് ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ മനസ്സിൽ ഉള്ളത് ഒക്കെ ഒന്ന് പുറത്തേക്ക് എടുത്തിട്ടതാ.
അസുരൻ ഭായ് കഥ അടിപൊളിയായിട്ടുണ്ട് ട്ടാ
വളരെ നന്ദി ബ്രോ.
Vayichu tta… Kaanu valich thurannu pidichaa vayiche.. (thanks tta Jayeshnettaa ?)
Ithil abhiprayam ezhuthan patiille(mobilile)
Lappil varumbo ezhutha tta..
Katha kure kure ishtayyi tta… Nannayi effort idthnd.. IPC okke padichallo…
Bakki pinne. Thala vedana idthu thudangi…
Snehathode
Simona
ഞാൻ കാത്തിരിക്കുന്നു വിശദമായ കീറിമുറിക്കലിന്. അപ്പൊ വീണ്ടും സന്ധിപ്പും വരേക്കും വണക്കം.?
Kalla kichan.. Njan ready aakki thara ttaa…
Time idth vayikkaa ttaaa Jayeshnettaa.. Orakkam vannu kannu thoongunu..
ഇന്നലെ ഏതാ സാധനം അടിച്ചത്?
Eh njana.. Hey… Nom madhyam thudangi lahari vasthukkal yathonnum upayogikkilla…
Pure pure aanu… Athinekkalum valyoru lahari undu eppalum… Athinte ankam vettukalaa…
എനിക്ക് ഇത് കാണുമ്പോൾ നല്ല ഒരു പേര് ആണ് തോന്നുന്നത്. സോഡിയം.
Ayyo poyeeee… Second adicheeee
ആദ്യത്തെ കമെന്റ എന്റെ അകൗണ്ടിൽ കിടക്കട്ടെ… 24 പേജുള്ളത് കൊണ്ട് മനസ്സിരുത്തി വായിച്ചു സമയമെടുത്ത് ബാക്കി അഭിപ്രായം പുറകെ ഡീറ്റൈൽ ആയി വരും കേട്ടോ…
അസുരൻ ഭായ്… വായിച്ചു കഴിഞ്ഞപ്പോൾ ഒരു നീണ്ട കഥയായി തോന്നിയതേ ഇല്ല… മറിച്ചു പുതിയതായി പരിചയപ്പെട്ട ഒരു ഹതഭാഗ്യന്റെ ചരിത്രം വേറൊരാളുടെ വായിൽ നിന്നും കേട്ട പോലെ ഒരു വികാരം. മനസ്സിനെ കുത്തിക്കീറുന്ന നൊമ്പരങ്ങൾ ഒന്നും ഇല്ലെങ്കിലും, എവിടെയോ ഇരുന്നു ഒരു മുള്ളുടക്കി വലിക്കുന്ന പോലെ…
കാര്യം ഓരോ അവസരങ്ങളിൽ കഥാപാത്രങ്ങൾ സെക്സിൽ ഏർപ്പെടണമെന്നും അത് വായിച്ചു കൂടുതൽ വലിയ കുടകൾ വിരിയിക്കണം എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ ഓരോ കഥയും വായിക്കുന്നതെങ്കിലും ഇതിലെന്തോ ആ പെണ്ണ്, ഒരു പിഴ ആയിരുന്നില്ലായിരുന്നെങ്കിൽ… എന്ന് വെറുതെ ആശിച്ചു പോയി…
കുറച്ചു വാക്കുകളിലൂടെ ഒരു പാട് പേരുടെ ജീവിതം വളരെ ജീവസ്സുറ്റ രീതിയിൽ തന്നെ ഭായി വരച്ചു കാട്ടിയിട്ടുണ്ട്… ഒരു പക്ഷെ നടന്ന സംഭവം ആയതു കൊണ്ടും, നമുക്ക് ചുറ്റും ഒരു പാട് സമാന സംഭവങ്ങൾ നടക്കുന്നത് കൊണ്ടും ആവാം എനിക്ക് ആ പെണ്ണ്, പ്രിയയോട് ഇത്രക്കു അമർഷം തോന്നുന്നത്.
ഒരിക്കൽ കൂടി വെറും കുളിര് പകരുന്ന കാല്പനികതയാൽ അല്ലാതെ വായനക്കാരുടെ മനസ്സിനെ ജീവസ്സുറ്റ എഴുത്തിന്റെ മാസ്മരികതയാൽ കൈയിലെടുക്കാൻ മറ്റാരേക്കാളും കഴിവുണ്ടെന്ന് ഭായി അടിവരയിട്ടു തെളിയിച്ചിരിക്കുകയാണ്…
അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ…
സസ്നേഹം
കിച്ചു…
ശരിയാണ്. ബ്രോ. ഇന്ത്യയിൽ ഓപ്പറേറ്റ് ചെയുന്ന വിദേശ ബാങ്കുകൾ പഠിപ്പും സ്മാർട്നസ്സും ഒത്തിണങ്ങിയവരെ ആണ് എടുക്കാറ്. അതിന്റെ ഉള്ളിൽ കോമ്പറ്റീഷൻ അതിജീവിച്ചു ഇന്റർനാഷണൽ പ്രോജക്ട് ചെയ്തവൻ ആണ് ആനന്ദ്. ഒരു തെറ്റായ പെണ്ണിനെ കല്യാണം കഴിച്ചത് കൊണ്ട് ജീവിതം പൂർണ്ണമായും നഷ്ടപെട്ടവൻ. എപ്പോഴെങ്കിലും അവൻ ഇതിൽ നിന്നെല്ലാം പൂർണ്ണമായും കരകയറും എന്ന് നമ്മുക്ക് വിശ്വസിക്കാം.