“എനിക്ക് എന്നെക്കാള്‍ മൂത്ത പെണ്ണിനെ വേണ്ട എന്ന അമ്മയുടെ തിയറിയെ ധിക്കരിക്കാന്‍ കഴിഞ്ഞില്ല. അതിനുള്ള ശിക്ഷ എനിക്ക് കിട്ടി. എന്‍റെ കല്യാണം ഫിക്സ് ആയിരുന്നു. അത് മുടങ്ങി.”
“നിന്‍റെ ജീവിതത്തില്‍ എന്തു നടന്നാലും എനിക്ക് ഒന്നുമില്ല. നിന്നെ ഒരിക്കല്‍ സ്നേഹിച്ചതിന് ഞാന്‍ കുറെ കാലം കരഞ്ഞു. ഞാന്‍ നിന്നെക്കാള്‍ മൂത്തത് ആണ് എന്ന കാര്യം നിനക്ക് നിന്‍റെ അമ്മ പറഞ്ഞപ്പോള്‍ മാത്രമേ നിന്നക്ക് അറിഞ്ഞുള്ളൂ. നമ്മള്‍ തമ്മില്‍ റിലേഷന്‍ തുടങ്ങുമ്പോള്‍ തന്നെ ഞാന്‍ ക്ലിയര്‍ ചെയ്തത് അല്ലേ അത്. എന്നിട്ടും നീയാണ് എന്‍റെ പിറകെ വന്നത്. ഒടുവില്‍ എനിക്ക് നിന്നെ പിരിയാന്‍ ആകില്ല എന്ന അവസ്ഥ ആയിരുന്നപ്പോള്‍ കാര്യം കാണാന്‍ നടക്കുന്ന കാമുകരെ പോലെ നീയും എന്നെ നിഷ്കരുണം തഴഞ്ഞു. എന്നെ നീ ബ്ലോക്ക് ചെയ്തു. എപ്പോഴെങ്കിലും ഒരിക്കല്‍ നീ ആലോചിച്ചിട്ടുണ്ടോ എന്‍റെ അവസ്ഥ. ഇപ്പോള്‍ നിന്‍റെ കല്യാണം മുടങ്ങിയപ്പോള്‍ നിനക്ക് ആശ്വാസം തരാന്‍ ഞാന്‍ തന്നെ വേണം അല്ലേ.” ഞാന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
“എന്നെ എന്തു വേണമെങ്കിലും പറഞ്ഞോ എല്ലാം കേള്‍ക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ചെയ്ത തെറ്റിന് എല്ലാം ക്ഷമ പറയാനാണ് ഞാന്‍ വിളിച്ചത്.”
“ഒരു ക്ഷമ പറഞ്ഞാല്‍ തീരുന്നത് ആണോ ഞാന്‍ അനുഭവിച്ചത്. എത്രെയെത്ര രാത്രികള്‍ ആണ് ഞാന്‍ ഉറക്കമില്ലാതെ തള്ളി നീക്കിയത്.”
പിന്നെയും എന്തൊക്കെയോ ഞാന്‍ പറഞ്ഞു. എന്തൊക്കെ പറഞ്ഞാലും നമ്മുടെ ആദ്യപ്രണയത്തിന് എപ്പോഴും നമ്മുടെ മനസ്സില്‍ എപ്പോഴും ഒരു പ്രത്യേകസ്ഥാനം ഉണ്ടാകും. അത് കൊണ്ടു തന്നെ അരിന്ദമിനോട് ഒരു പരിധിയില്‍ കൂടുതല്‍ ദേഷ്യപ്പെടാന്‍ എനിക്ക് കഴിയുന്നില്ല.
ആദി അപ്പോഴേക്കും അവന്‍റെ ജോലി റിസൈന്‍ ചെയ്തു ബിസിനസിലേക്ക് തിരിഞ്ഞിരുന്നു. ബിസിനസ് കാര്യങ്ങള്‍ ശരിയാക്കാനായി അവന്‍ തിരിച്ചു മുംബൈയിലേക്ക് പോയി. ഞാന്‍ ഗുഡ്ഗാവില്‍ വീണ്ടും ഒറ്റക്കായി. എന്നെ തേടി അരിന്ദമിന്‍റെ കോളുകള്‍ വരാന്‍ തുടങ്ങി, അവന്‍ എന്നോട് ചെയ്തത് പോലെ ഞാന്‍ തിരിച്ചു അവന്‍റെ നമ്പര്‍ ഒന്നും ബ്ലോക്ക് ചെയ്തിരുന്നില്ല. ഞാന്‍ എന്നെ കൊണ്ട് കഴിയുന്ന പോലെ അവനെ മോട്ടിവേറ്റ് ചെയ്തു അവനെ നൈരാശ്യതയുടെ പടുകുഴിയില്‍ നിന്നും കരകയറ്റി.
അങ്ങനെ ഒരു ദിവസം എന്നെ തേടി ഒരു പരിചയമില്ലാത്ത നമ്പറില്‍ നിന്നും ഒരു കോള്‍ വന്നു. ഞാന്‍ എടുത്തു ഹലോ പറഞ്ഞു.
“മോളെ ഞാന്‍ അരിന്ദമിന്‍റെ അമ്മയാണ്. മോളോട് ഒരു കാര്യം ചോദിക്കാനാണ് വിളിച്ചത്. അരിന്ദം ഇപ്പോള്‍ പഴയ പോലെ ഒന്നും അല്ല. മോള്‍ക്ക് മാത്രമേ ഇനി അരിന്ദമിനെ പഴയ പോലെ ആക്കാന്‍ കഴിയുള്ളൂ. അതിന് വേണ്ടി മോളുടെ വീട്ടില്‍ പോയി അരിന്ദമിന് വേണ്ടി ആലോചിക്കട്ടെ. മോള്‍ നോ പറയരുത്. ഒരു അമ്മയുടെ അപേക്ഷയാണ് ഇത്.”
എനിക്ക് എതിര്‍ത്ത് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അല്ലെങ്കിലും ഞാന്‍ അരിന്ദമിനെ പൂര്‍ണ്ണമായും മറന്നിട്ടില്ല. ആദ്യപ്രണയം അങ്ങനെയൊന്നും മറക്കാന്‍ കഴിയുന്നത് അല്ലാലോ. ഒടുവില്‍ ഞാന്‍ സ്വപ്നം കണ്ട അരിന്ദമിനോപ്പമുള്ള ജീവിതം എന്‍റെ മുന്നില്‍ വഴി തുറന്നു നില്‍ക്കുന്നു.
ഞാന്‍ കൊല്‍ക്കത്തയിലേക്കുള്ള ട്രാന്‍സ്ഫറിനായി അപേക്ഷ കൊടുത്തു. ഇപ്രാവശ്യം ദക്ഷിണേന്ത്യന്‍ നഗരത്തില്‍ നിന്നുള്ളത് പോലെ അല്ല. കൊല്‍ക്കത്ത ഗുഡ്ഗാവ് മ്യൂച്ചല്‍ ട്രാന്‍സ്ഫറിനായി കുറെ പേര് ഉണ്ടായിരുന്നു. വേഗം തന്നെ എന്‍റെ ട്രാന്‍സ്ഫര്‍ ശരിയായി.
എഴുത്തിലുള്ള പരിചയസമ്പന്നത എത്ര ഇടവേളകൾ വന്നാലും നിങ്ങൾക്ക് നന്നായിത്തന്നെ അവതരിപ്പിക്കാൻ പറ്റുമെന്നുള്ള കാര്യം ഉറപ്പാക്കുന്നുണ്ട് …ഇനിയും ഇതുപോലെ ജീവിതത്തിന്റെ നിറങ്ങളെ തുറന്നുകാണിക്കുന്ന കഥകളുമായി വരൂ സുഹൃത്തേ ..
താങ്ക്സ് ബ്രോ.
അസുരൻ ബ്രൊ…….കഥ മറന്നിരുന്നു.
അതുകൊണ്ട് ആദ്യം മുതൽ വീണ്ടും വായിക്കുന്നു.രണ്ടാമത്തെ അധ്യായം കഴിഞ്ഞു
വിശദമായ അഭിപ്രായം മുഴുവൻ വായനക്ക് ശേഷം
ആൽബി
വായിച്ചു പറയൂ.
അസുരൻ ബ്രോ,
വീണ്ടും സ്വാഗതം. കഥ ഓർമ്മയില്ല. അതുകൊണ്ട് പഴയ ഭാഗങ്ങൾ വീണ്ടും നോക്കണം. താങ്കളെ കണ്ടതിൽ പെരുത്തു സന്തോഷം.
ഋഷി.
ഋഷി ബ്രോ. സുഖം എന്ന് വിചാരിക്കുന്നു. ഓരോ ഭാഗവും ഓരോ കഥയാണ് അത് കൊണ്ട് continuity പ്രശ്നം ഉണ്ടാകില്ല എന്ന് വിചാരിക്കുന്നു
പ്രിയപ്പെട്ട അസുരന്‍…
വര്‍ഷങ്ങളായി ഇതിന്‍റെ മുന്‍ പാര്‍ട്ടുകള്‍ വായിച്ചിട്ട്. അന്ന് ഞങ്ങളെ ഒരുപാട് സന്തോഷിപ്പിച്ച കഥകളുടെ കൂട്ടത്തില്‍ തലയെടുപ്പോടെ ഇതുമുണ്ടായിരുന്നു…
പിന്നെ കാണുന്നതിപ്പോള്‍.
സര്‍വീസസ് സ്റ്റോറിയെന്ന ആമുഖം എന്തുകൊണ്ടും യോജിക്കും ഈ കഥയ്ക്ക്. പക്ഷെ സര്‍വീസസ് സ്റ്റോറിയുടെ ഒരു പരുക്കന്‍ -അലസ അന്തരീക്ഷം എന്തായാലും താങ്കളുടെ ഈ കഥയ്ക്കില്ല. നരേറ്ററായ ജയ്‌യും സുചിത്രയുമൊക്കെ അമ്പരപ്പിക്കുന്ന റിയലിസമാണ് കാഴ്ച്ചവെയ്ക്കുന്നത്. നല്ല ഭാഷ. വിഷ്വല്‍ പവര്‍. നല്ല പ്രയോഗങ്ങളുമൊക്കെയുണ്ട്.
നല്ല വായന തന്നതിന് ഒരുപാട് നന്ദി. താങ്കളുടെ പേര് മറ്റു കഥകളുടെ വാളുകളില്‍ കമന്റ്റ്സ് ഇടുന്നവരുടെ രൂപത്തില്‍ കണ്ടിരുന്നു. പലപ്പോഴും വിചാരിച്ചു അത് താങ്കള്‍ തന്നെയായിരിക്കുമെന്ന് …
ഇവിടെ ഇടയ്ക്കിടെയെങ്കിലുമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.
സസ്നേഹം
സ്മിത
ഉണ്ടാകണം എന്ന് തന്നെയാണ് ആഗ്രഹം. വളരെ നന്ദി സ്മിത
Valare ishatapetu ee partum asuran bro.Samayam kittunathu muraku Adutha partumaayi veendum varikaa asuran bro.
തീർച്ചയായും. താങ്ക്സ് ബ്രോ
ഒരുപാട് ഇഷ്ടമുള്ള ഈ പേര് വീണ്ടും ഒരു കഥയുടെ വാലായി ബന്ധിച്ചു കണ്ടതിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിയ്ക്കുന്നില്ല…!!!
വായിച്ചിട്ടില്ല… ഇതിലുള്ള ഒരു ഭാഗം മാത്രമേ തല്ക്കാലം ഓർമ്മയിലുള്ളൂ… അർജ്ജുനും ലക്ഷ്മിയും…!!!
ഏതായാലും കണ്ടതിൽ ഇവിടം ഓർക്കുന്നതിൽ ജീവിതത്തിലെ തിരക്കുകൾക്കിടയിലും സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ അത്രമേൽ സന്തോഷം…!!!
സ്നേഹത്തോടെ
അർജ്ജുൻ.
സത്യം പറഞ്ഞാൽ അർജുനും ലക്ഷ്മിയും ആണ് ഈ സീരീസ് തുടങ്ങാൻ ഉള്ള കാരണം
നിങ്ങ, ഇതെവിടായിരുന്നു ഖടീ ?……
കാര്യകാരണങ്ങൾ അറിഞ്ഞു, മനസ്സിലായി!.
എന്നാലും ഇത്രനാൾ… ഒരു നീണ്ട കാലം, ഒരു അറിവുമില്ലാതാരു ദീർഘ ‘അജ്ഞാതവാസം”!. എങ്കിലും നല്ല കാര്യത്തിനായിട്ടായിരുന്നല്ലോ എന്നോർക്കുേമ്പാൾ വളരെ സന്തോഷമുണ്ട്. . ഇവിടവും ഞങ്ങളെയും തീരെ മറക്കാതിരുന്നതിലും…. തിരക്കിനിടയിൽ ഒരു കഥയുമായിത്തന്നെ ഓടി വന്നതിലുo വീണ്ടും സന്തോഷവും വളരെ നന്ദിയുമുണ്ട്.
കുടുതൽ, കഥ വായിച്ച ശേഷO അറിയിക്കാം തുറന്നെഴുതാം…..
വായിച്ചു പറയൂ ബ്രോ
എന്റെ മാഷെ എവിടെയായിരുന്നു
വായിച്ചിട്ട് അഭിപ്രയം parayattooo
വായിച്ചിട്ട് പറയൂ ബ്രോ
Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. ഒരു വല്ലാത്ത ഫീലിംഗ്. സുചിത്രയുടെ പ്രണയ പരാജയങ്ങൾ കഷ്ടമായി. അരിന്ദം രണ്ടാമത് വന്നില്ലേൽ ആദി അവൾക്കൊരു ജീവിതം കൊടുക്കുമായിരുന്നു. എല്ലാം വിധി. Waiting for the next one.
Regards.
താങ്ക്സ്
ഈശരാ എന്നൊക്കെ കൂടെക്കൂടെ വിളിക്കുന്ന സ്വഭാവമെനിക്കില്ല …
പക്ഷേ ഇപ്പോള്‍ വിളിച്ചുപോയി…
വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്ന് പറയുന്നതാവും കുറച്ചുകൂടി എളുപ്പം…
ഒരുപാട് സന്തോഷം . ഒരുപാട് ഒരുപാട് …
വായനയ്ക്ക് ശേഷം വരാം…
Kandu asuran bro will comment shortly.
ഒരുപാട് നാളായി അത്രമേൽ സ്നേഹിക്കുന്ന ഈ പേര് കണ്ടിട്ട് ..
നാളെ കാണാം അസുരൻ ബ്രോ -രാജാ
ജീവിതത്തിന്റെയും ജോലിയുടെയും മറ്റ് വിഷമങ്ങളൊക്കെയും മാറ്റുവാൻ പല വഴികളുണ്ട് , നല്ല സുഹൃത്തുക്കൾ , ഹോബീസ് , എഴുത്ത് എന്നിങ്ങനെ പലതും ..
ചിലർക്ക് പലതിഷ്ടമാവില്ല .. സുചിത്രക്കും അങ്ങനെ ആയിരുന്നു .അതാണല്ലോ അവൾ മാനസികമായി തകർന്നതും ദേഷ്യക്കാരിയായതുമൊക്കെ ..
ഇവിടെയും അങ്ങനെ തന്നെ .എഴുത്തും വായനയുമൊക്കെ നമ്മുടെ ദുഃഖങ്ങൾ മറന്നു ആശ്വാസം ലഭിക്കാനാണ് . അതിലും അരിന്ദിനെ പോലെയുള്ള പൊള്ളത്തരങ്ങൾ കാണുമ്പോൾ മടുത്തുപോകുന്നത് സ്വാഭാവികം ..
ഇടക്ക് കാണാം -രാജാ
ജീവിതത്തിൽ നമ്മൾ തെറ്റായ ഒരുപാട് തീരുമാനം എടുക്കും. പക്ഷെ അതൊന്നും ജീവിതാവസാനം വരെ കൊണ്ടു പോകരുത്.
അസുരൻ ബ്രൊ തിരക്കുകൾ മനസിലാക്കുന്നു
വീണ്ടും കണ്ടതിൽ സന്തോഷം.വായനക്ക് ശേഷം വരാം
ആൽബി