അത്രമേൽ സ്നേഹിക്കയാൽ 4 [Asuran] 210

“ഇതിപ്പോള്‍ ഈ നരുന്ത് പോലെ ഉള്ള പെണ്ണിനെ ആണോ അരിന്ദം മോന്‍ കെട്ടുന്നത്. അതും വെറും മുപ്പത് ലക്ഷം രൂപ മാത്രം മേടിച്ചു. എന്‍റെ ചേച്ചി അരിന്ദമിന് നല്ല ജോലി ഇല്ലേ. ലക്ഷങ്ങള്‍ ശമ്പളവും ഉണ്ട്. ഒരു കോടി രൂപയെങ്കിലും മിനിമം സ്ത്രീധനം കിട്ടേണ്ടതാണ്.” അരിന്ദമിന്‍റെ അമ്മയുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീയുടെ അഭിപ്രായമായിരുന്നു.

“ആ പെണ്ണ്‍ എന്തോ കൂടോത്രം ചെയ്തു വെച്ചതാണ് ബഹന്‍. അവനോട് ഞാന്‍ പലപ്രാവശ്യം പറഞ്ഞതാണ് പക്ഷേ അവന് നിര്‍ബന്ധം ഇവളെ തന്നെ മതി എന്ന്‍. എന്‍റെ മുജ്ജന്മപാപം ആയിരിക്കും ഈ പിച്ചകുടിയില്‍ നിന്നും ബഹുവിനെ എടുക്കാന്‍.”

എനിക്കെന്തോ അത് കേട്ടു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ നേരെ അരിന്ദമിന്‍റെ അടുത്തേക്ക് പോയി. അവനോടു ഞാന്‍ അവിടെ നിന്നും കേട്ടതൊക്കെ പറഞ്ഞു. അരിന്ദം എന്നെ സമധാനിപ്പിക്കുന്നതിനു പകരം അമ്മയെ ന്യായീകരിക്കാന്‍ ആണ് ശ്രമിച്ചത്. എനിക്ക് അരിന്ദമിന്‍റെ ന്യായീകരണം കേട്ടപ്പോള്‍ തന്നെ ദേഷ്യം വന്നു. എന്ഗേജ്മെന്റിനു വന്നവര്‍ ഞങ്ങളുടെ ചുറ്റും കൂടി. ഒടുവില്‍ ഞങ്ങള്‍ തമ്മിലുള്ള വഴക്ക് ബന്ധുക്കള്‍ ഏറ്റെടുത്തപ്പോള്‍ അത് ഞങ്ങള്‍ തമ്മിലുള്ള വഴിപിരിയലില്‍ ആണ് എത്തിയത്.

പിറ്റേ ദിവസം ഓഫീസില്‍ എത്തിയപ്പോള്‍ ആണ് എനിക്ക് മനസ്സിലായത് ഞാന്‍ സുഹൃത്തുക്കള്‍ ആയി കണ്ടവര്‍ പോലും എന്നെ ബാക്ക് ബൈറ്റ് ചെയുകയാണ് എന്ന്‍. ഞാന്‍ ഇമോഷണലി ഡൌണ്‍ ആയി നിന്ന അവസ്ഥയില്‍ എന്നെ മുതലെടുക്കാന്‍ ആണ് അവിടെ ആളുകള്‍ ഉണ്ടായിരുന്നത്. അന്നവിടെ വെച്ചു തീര്‍ന്നു എനിക്ക് ഓഫീസ് റിലേഷനില്‍ ഉള്ള വിശ്വാസം. അതിന് ശേഷം ഞാന്‍ ആ കമ്പനി വിട്ടു XXXകമ്പനിയില്‍ ജോയിന്‍ ചെയ്തു അവിടെ നിന്നും ഇവിടെയും.

(വര്‍ത്തമാനകാലത്തിലേക്ക് ഇനി ഞാന്‍ എന്നുള്ളത് ജയകൃഷ്ണന്‍ ആയിരിക്കും)

“എനിക്കറിയില്ല ജയ്‌ ഞാന്‍ അന്നാ കല്യാണം മുടക്കിയത് ശരി ആയ കാര്യമാണോ എന്ന്. വരനെയും വീട്ടുകാരെയും അപമാനിച്ച മുപ്പത് വയസ്സ് കഴിഞ്ഞ അഹങ്കാരി പെണ്ണിന് പിന്നെ അധികം ആലോചന ഒന്നും വന്നില്ല. അരിന്ദം വേറെ കല്യാണം കഴിച്ചു. ഞാനോ.. സ്റ്റില്‍ ഐയാം ടേക്കിങ്ങ് മെഡിസിന്‍ ഫോര്‍ ഡിപ്രഷന്‍. ഐയാം സകേര്‍ഡ് ടു ഷോ മൈ സോഫ്റ്റ്‌ സൈഡ്. പീപ്പിള്‍ വില്‍ ടേക്ക് അഡ്വാന്‍ട്ടേജ് ഓഫ് മീ.”

ഏങ്ങലടിച്ചു കൊണ്ടിരുന്ന സുചിത്രയുടെ ഇടത്തെ കൈ ഞാന്‍ എന്‍റെ വലത്തേ കൈ കൊണ്ട് മുറുക്കി പിടിച്ചു. അവളുടെ കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കി കൊണ്ട് പറഞ്ഞു.

“ഞാന്‍ ഒരിക്കലും നിന്നെ ബ്ലെയിം ചെയില്ല. നമ്മുടെ നാട്ടില്‍ കല്യാണം എന്നാല്‍ രണ്ടു വ്യക്തികള്‍ തമ്മില്‍ എന്നതിനേക്കാള്‍ രണ്ടു കുടുംബങ്ങള്‍ തമ്മിലാണ് നടക്കുക. ആദ്യം തന്നെ എന്തെങ്കിലും കല്ല്‌ കടി തോന്നിയാല്‍ നിര്‍ത്തി പോകാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ടാണ് പലര്‍ക്കും പിന്നീടുള്ള ജീവിതം ബുദ്ധിമുട്ട് ആകുന്നത്. യൂ ആര്‍ എ ബ്രേവ് ഗേള്‍. യൂ ഹാവ് ടു സ്റ്റോപ്പ്‌ സ്റ്റാല്‍ക്കിങ്ങ് അരിന്ദം.” ഞാന്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു നിര്‍ത്തി.

The Author

asuran

എല്ലാവരെയും മാതിരി ഉള്ളിലുള്ള അശുദ്ധി പുറത്ത് വരാത്ത മാതിരി വിശുദ്ധനായി ജീവിക്കുന്നു.

24 Comments

Add a Comment
  1. എഴുത്തിലുള്ള പരിചയസമ്പന്നത എത്ര ഇടവേളകൾ വന്നാലും നിങ്ങൾക്ക് നന്നായിത്തന്നെ അവതരിപ്പിക്കാൻ പറ്റുമെന്നുള്ള കാര്യം ഉറപ്പാക്കുന്നുണ്ട് …ഇനിയും ഇതുപോലെ ജീവിതത്തിന്റെ നിറങ്ങളെ തുറന്നുകാണിക്കുന്ന കഥകളുമായി വരൂ സുഹൃത്തേ ..

    1. താങ്ക്സ് ബ്രോ.

  2. അസുരൻ ബ്രൊ…….കഥ മറന്നിരുന്നു.
    അതുകൊണ്ട് ആദ്യം മുതൽ വീണ്ടും വായിക്കുന്നു.രണ്ടാമത്തെ അധ്യായം കഴിഞ്ഞു
    വിശദമായ അഭിപ്രായം മുഴുവൻ വായനക്ക് ശേഷം

    ആൽബി

    1. വായിച്ചു പറയൂ.

  3. അസുരൻ ബ്രോ,

    വീണ്ടും സ്വാഗതം. കഥ ഓർമ്മയില്ല. അതുകൊണ്ട് പഴയ ഭാഗങ്ങൾ വീണ്ടും നോക്കണം. താങ്കളെ കണ്ടതിൽ പെരുത്തു സന്തോഷം.

    ഋഷി.

    1. ഋഷി ബ്രോ. സുഖം എന്ന് വിചാരിക്കുന്നു. ഓരോ ഭാഗവും ഓരോ കഥയാണ് അത് കൊണ്ട് continuity പ്രശ്നം ഉണ്ടാകില്ല എന്ന് വിചാരിക്കുന്നു

  4. പ്രിയപ്പെട്ട അസുരന്‍…

    വര്‍ഷങ്ങളായി ഇതിന്‍റെ മുന്‍ പാര്‍ട്ടുകള്‍ വായിച്ചിട്ട്. അന്ന് ഞങ്ങളെ ഒരുപാട് സന്തോഷിപ്പിച്ച കഥകളുടെ കൂട്ടത്തില്‍ തലയെടുപ്പോടെ ഇതുമുണ്ടായിരുന്നു…

    പിന്നെ കാണുന്നതിപ്പോള്‍.

    സര്‍വീസസ് സ്റ്റോറിയെന്ന ആമുഖം എന്തുകൊണ്ടും യോജിക്കും ഈ കഥയ്ക്ക്. പക്ഷെ സര്‍വീസസ് സ്റ്റോറിയുടെ ഒരു പരുക്കന്‍ -അലസ അന്തരീക്ഷം എന്തായാലും താങ്കളുടെ ഈ കഥയ്ക്കില്ല. നരേറ്ററായ ജയ്‌യും സുചിത്രയുമൊക്കെ അമ്പരപ്പിക്കുന്ന റിയലിസമാണ് കാഴ്ച്ചവെയ്ക്കുന്നത്. നല്ല ഭാഷ. വിഷ്വല്‍ പവര്‍. നല്ല പ്രയോഗങ്ങളുമൊക്കെയുണ്ട്.

    നല്ല വായന തന്നതിന് ഒരുപാട് നന്ദി. താങ്കളുടെ പേര് മറ്റു കഥകളുടെ വാളുകളില്‍ കമന്റ്റ്സ് ഇടുന്നവരുടെ രൂപത്തില്‍ കണ്ടിരുന്നു. പലപ്പോഴും വിചാരിച്ചു അത് താങ്കള്‍ തന്നെയായിരിക്കുമെന്ന് …

    ഇവിടെ ഇടയ്ക്കിടെയെങ്കിലുമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.

    സസ്നേഹം
    സ്മിത

    1. ഉണ്ടാകണം എന്ന് തന്നെയാണ് ആഗ്രഹം. വളരെ നന്ദി സ്മിത

  5. Valare ishatapetu ee partum asuran bro.Samayam kittunathu muraku Adutha partumaayi veendum varikaa asuran bro.

    1. തീർച്ചയായും. താങ്ക്സ് ബ്രോ

  6. ഒരുപാട് ഇഷ്ടമുള്ള ഈ പേര് വീണ്ടും ഒരു കഥയുടെ വാലായി ബന്ധിച്ചു കണ്ടതിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിയ്ക്കുന്നില്ല…!!!

    വായിച്ചിട്ടില്ല… ഇതിലുള്ള ഒരു ഭാഗം മാത്രമേ തല്ക്കാലം ഓർമ്മയിലുള്ളൂ… അർജ്ജുനും ലക്ഷ്മിയും…!!!

    ഏതായാലും കണ്ടതിൽ ഇവിടം ഓർക്കുന്നതിൽ ജീവിതത്തിലെ തിരക്കുകൾക്കിടയിലും സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ അത്രമേൽ സന്തോഷം…!!!

    സ്നേഹത്തോടെ

    അർജ്ജുൻ.

    1. സത്യം പറഞ്ഞാൽ അർജുനും ലക്ഷ്മിയും ആണ് ഈ സീരീസ് തുടങ്ങാൻ ഉള്ള കാരണം

  7. നിങ്ങ, ഇതെവിടായിരുന്നു ഖടീ ?……
    കാര്യകാരണങ്ങൾ അറിഞ്ഞു, മനസ്സിലായി!.
    എന്നാലും ഇത്രനാൾ… ഒരു നീണ്ട കാലം, ഒരു അറിവുമില്ലാതാരു ദീർഘ ‘അജ്ഞാതവാസം”!. എങ്കിലും നല്ല കാര്യത്തിനായിട്ടായിരുന്നല്ലോ എന്നോർക്കുേമ്പാൾ വളരെ സന്തോഷമുണ്ട്. . ഇവിടവും ഞങ്ങളെയും തീരെ മറക്കാതിരുന്നതിലും…. തിരക്കിനിടയിൽ ഒരു കഥയുമായിത്തന്നെ ഓടി വന്നതിലുo വീണ്ടും സന്തോഷവും വളരെ നന്ദിയുമുണ്ട്.
    കുടുതൽ, കഥ വായിച്ച ശേഷO അറിയിക്കാം തുറന്നെഴുതാം…..

    1. വായിച്ചു പറയൂ ബ്രോ

  8. എന്റെ മാഷെ എവിടെയായിരുന്നു
    വായിച്ചിട്ട് അഭിപ്രയം parayattooo

    1. വായിച്ചിട്ട് പറയൂ ബ്രോ

  9. Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. ഒരു വല്ലാത്ത ഫീലിംഗ്. സുചിത്രയുടെ പ്രണയ പരാജയങ്ങൾ കഷ്ടമായി. അരിന്ദം രണ്ടാമത് വന്നില്ലേൽ ആദി അവൾക്കൊരു ജീവിതം കൊടുക്കുമായിരുന്നു. എല്ലാം വിധി. Waiting for the next one.
    Regards.

    1. താങ്ക്സ്

  10. ഈശരാ എന്നൊക്കെ കൂടെക്കൂടെ വിളിക്കുന്ന സ്വഭാവമെനിക്കില്ല …

    പക്ഷേ ഇപ്പോള്‍ വിളിച്ചുപോയി…

    വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്ന് പറയുന്നതാവും കുറച്ചുകൂടി എളുപ്പം…

    ഒരുപാട് സന്തോഷം . ഒരുപാട് ഒരുപാട് …

    വായനയ്ക്ക് ശേഷം വരാം…

  11. Kandu asuran bro will comment shortly.

  12. മന്ദൻ രാജാ

    ഒരുപാട് നാളായി അത്രമേൽ സ്നേഹിക്കുന്ന ഈ പേര് കണ്ടിട്ട് ..

    നാളെ കാണാം അസുരൻ ബ്രോ -രാജാ

    1. മന്ദൻ രാജാ

      ജീവിതത്തിന്റെയും ജോലിയുടെയും മറ്റ് വിഷമങ്ങളൊക്കെയും മാറ്റുവാൻ പല വഴികളുണ്ട് , നല്ല സുഹൃത്തുക്കൾ , ഹോബീസ് , എഴുത്ത് എന്നിങ്ങനെ പലതും ..

      ചിലർക്ക് പലതിഷ്ടമാവില്ല .. സുചിത്രക്കും അങ്ങനെ ആയിരുന്നു .അതാണല്ലോ അവൾ മാനസികമായി തകർന്നതും ദേഷ്യക്കാരിയായതുമൊക്കെ ..

      ഇവിടെയും അങ്ങനെ തന്നെ .എഴുത്തും വായനയുമൊക്കെ നമ്മുടെ ദുഃഖങ്ങൾ മറന്നു ആശ്വാസം ലഭിക്കാനാണ് . അതിലും അരിന്ദിനെ പോലെയുള്ള പൊള്ളത്തരങ്ങൾ കാണുമ്പോൾ മടുത്തുപോകുന്നത് സ്വാഭാവികം ..

      ഇടക്ക് കാണാം -രാജാ

      1. ജീവിതത്തിൽ നമ്മൾ തെറ്റായ ഒരുപാട് തീരുമാനം എടുക്കും. പക്ഷെ അതൊന്നും ജീവിതാവസാനം വരെ കൊണ്ടു പോകരുത്.

  13. അസുരൻ ബ്രൊ തിരക്കുകൾ മനസിലാക്കുന്നു
    വീണ്ടും കണ്ടതിൽ സന്തോഷം.വായനക്ക് ശേഷം വരാം

    ആൽബി

Leave a Reply

Your email address will not be published. Required fields are marked *