അത്ഭുതകരമായ പേടി സ്വപ്നം [Ztalinn] 382

ഞാൻ അമ്മുവിനോട് ആദ്യ ചോദ്യം ചോദിച്ചു. ഇത് കേട്ടതും അമ്മു കരയുവാൻ തുടങ്ങി. കുഴപ്പമായോ അവളോട് ചോദിച്ചത് വേറെ വല്ലതും ചോദിച്ചാൽ മതിയായിരുന്നു. ഒരു ഭർത്താവ് ഭാര്യയോട് പേര് ചോദിക്കാ എന്ന് വെച്ചാൽ അത്‌ അവളിൽ എത്ര മാത്രം വേദന നൽകും. വേറെ വല്ലതും ചോദിച്ചാൽ മതിയായിരുന്നു.

 

“അമ്മു ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല ചോദിച്ചേ. എനിക്ക് ഓർമ്മ ഇല്ലാതെയല്ലേ ”

ഞാൻ എന്റെ ഭാഗം ന്യായികരിച്ചു.

 

“അതല്ല ഏട്ടാ കുറേ നാളുകൾക്ക് ശേഷം ഏട്ടൻ എന്നോട് സംസാരിച്ചതിന്റെ സന്തോഷം കൊണ്ടാ. എത്ര നാളായിന്നോ എന്റെ പേര് ഏട്ടൻ വിളിക്കുന്നത് കേട്ടിട്ട്  അതോണ്ടാ”

 

ഹോ ഇതിനായിരുന്നോ ഇവൾ കരഞ്ഞേ ആശ്വാസമായി. വിചാരിച്ചത് പോലെ ഒന്നും അല്ലല്ലോ ഭാഗ്യം.

 

“അമ്മു മതി കരഞ്ഞത്. ഇനി എത്ര വേണെമെങ്കിലും ഞാൻ സംസാരിക്കാം നീ ഒന്ന് കരയാതെ ഇരിക്കോ?”

 

“ഹും ഞാൻ ഇനി കരയുന്നില്ല. ഏട്ടന് എന്റെ പേര് അറിയണം അല്ലേ. അത്ര അല്ലെ വേണ്ടു ഞാൻ എന്റെ പേര് പറയാം. ‘സാന്ദ്ര’ അതാണ് എന്റെ പേര് ”

 

“സാന്ദ്ര ” ഞാൻ ആ പേര് പറഞ്ഞ് നോക്കി.

 

“കൊള്ളാം നല്ല പേരാ ഞാൻ നിന്നെ എന്താ വിളിച്ചിരുന്നത് ”

ഞാൻ അമ്മുവിനോട് ചോദിച്ചു

 

“എന്നെ എല്ലാവരും അമ്മു എന്ന് തന്നെയാ വിളിക്കാ. ഏട്ടനും എന്നെ അങ്ങനെ വിളിച്ചാൽ മതി അതാ എനിക്ക് ഇഷ്ടം ”

അവൾ എന്നോട് പറഞ്ഞു.

 

“അമ്മു… അമ്മുക്കുട്ടി… അമ്മുസേ…”

ഞാൻ അവളെ വിളിച്ചു.

 

“മതി എന്നെ കളിയാക്കിയത് ”

 

“കളിയാക്കിയതല്ല എന്റെ അമ്മു ഞാൻ ഒന്ന് വിളിച്ച് നോക്കിയതാ ”

 

“ഹും. ഇനി എന്താ അറിയേണ്ടേ?”

The Author

Ztalinn

21 Comments

Add a Comment
  1. Oru movie cheyyanulla nalla story super

  2. ഞാൻ ഒരു ഭാഗം കൂടി എഴുതി ഇട്ടിട്ടുണ്ട്

  3. കിടിലൻ കഥ. എനിക്ക് ഇഷ്ടപെട്ടു. പക്ഷേ ക്ലൈമാക്സ്‌ കൊണ്ട് കളഞ്ഞു, രണ്ടിൽ ഏതാണ് റിയൽ എന്ന് ഇങ്ങനെ തുറന്നു പറയണ്ടാരുന്നു. ഇതിപ്പോ റിയാൽ വിഷ്ണുവായി റീടെർസിന് യാതൊരു അറ്റാച്ച്മെന്റും താങ്കൾ ഉണ്ടാക്കിയില്ല. അതുകൊണ്ടാണ് എല്ലാരും ഇനിയും വേണം എന്ന് ആഗ്രഹിക്കുന്നത്, ശെരിക്കു പറഞ്ഞാൽ ഈ കഥയുടെ പകുതി മാത്രമേ ഞങ്ങൾ കേട്ടുള്ളു

    1. അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. അതിൽ എല്ലാവരുടെയും സംശയം മാറും

  4. ജിഷ്ണു A B

    കഥ വളരെയധികം നന്നായിട്ടുണ്ട്

  5. Poli katha feel item ningil oru nalla ezhuthukaran undu

  6. സൂപ്പർ സ്റ്റോറി ??? ഇതുപോലുള്ള കഥകളുമായി ഇനിയും വരുക

  7. ബാക്കി എഴുതാൻ പറ്റുമോ ബ്രോ.അമ്മുവിനെ ഒത്തിരി ഇഷ്ടപ്പെട്ടു. അവർ പരസ്പരം കണ്ടു മുട്ടുന്നത്.

    1. ഇങ്ങനെ നിർത്തുന്നതാണ് നല്ലത് എന്ന് തോന്നി.

  8. ഇങ്ങനെ ഒകെ എഴുതാനും വേണം ഒരു കഴിവ് ??
    ക്ലൈമാക്സ് predictable? ആയിരുന്നെങ്കിലും
    കഥയിലെ രാഷ്ട്രീയം ഒരുപാട് ഇഷ്ട്ടപെട്ടു ✌?

  9. എന്റെ പൊന്നോ ഒരു പാട് നാള് കൂടിയാണ് ഇങ്ങനത്തെ ഒരു ലെവൽ കഥ ഇവിടെ വായിക്കുന്നെ. പൊളിച്ചു എന്നെ പറയാനുള്ളു. എഴുത്തു തുടരുക. എല്ലാ ആശംസകളും.

  10. Ante ponnu bro super katha
    Orupadishtamayi
    Iniyum ingnethey stories azhuthane pls

    1. സെറ്റ് സാരി വേണ്ടേ ?

  11. Poli item kidlan part thanne bro waiting ?

  12. ??? ORU PAVAM JINN ???

    അടിപൊളി ബ്രോ

  13. ബ്രോ കുറച്ചും കൂടി എഴുതു bro❤❤❤

    1. ഇത് കഴിഞ്ഞു

  14. സൂപ്പർ അടിപൊളി ഇനി തുടുര് ബ്രോ ❤❤❤

  15. വയങ്കര ഇഷ്ടമായി ❤❤❤

Leave a Reply

Your email address will not be published. Required fields are marked *