ഓഡീഷൻ [Smitha] 329

“എന്തിനാ നീയെന്നെയിങ്ങോട്ട് കൊണ്ടുവന്നത്? അറിയോ നിനക്ക് മൂന്ന് മാസങ്ങൾക്ക് മുമ്പ് ഞാൻ അവിടെത്തന്നെ നിന്നിരുന്നു…ഊരും പെരുമൊന്നുമറിയാത്തവളായി…പലരോടും സഹായം ചോദിച്ചു…. ഞാൻ നിന്നോട് ലിഫ്റ്റ് ചോദിച്ചു…നീ സഹായിക്കാം എന്നും പറഞ്ഞ് എന്നെ കാറിൽ കയറ്റി …എന്നിട്ട് ..എന്നിട്ട് ..അറിയില്ലേ അറിയില്ലേ പിന്നീട് എന്താണ് ഉണ്ടായേന്ന്? അവളാണ് ഞാൻ!”

ആ ചോദ്യംകേൾക്കാൻ പ്രേം കുമാർ വെളിച്ചമില്ലാത്ത ആ വീട്ടിൽ നിൽക്കുന്നുണ്ടായിരുന്നില്ല.

നിലം പൊത്തി!

പിമ്പിൽ കിടന്ന സോഫയിലേക്കാണ് പക്ഷെ കുഴഞ്ഞ് വീണത്.

“സാർ!”

അത് കണ്ട് ലാവണ്യ ഉറക്കെ വിളിച്ചു.

പക്ഷെ പ്രേം കുമാർ വിളി കേട്ടതേയില്ല.

ലാവണ്യ പെട്ടെന്ന് ബാഗിൽ നിന്ന് ഫോണെടുത്തു.

ഡയൽ ചെയ്തു.

“ആഹ്! വക്കച്ചൻ സാർ!”

അവൾ ആഹ്ലാദത്തോടെ വിളിച്ചു.

“പ്രേം സാറ് പറഞ്ഞതില്ലാരുന്നോ ഒഡീഷനിൽ അഭിനയിക്കുമ്പം സാറിനെ ശരിക്ക് പേടിപ്പിക്കുന്നയാൾക്ക് അടുത്ത പടത്തിൽ ഹീറോയിന്റെ റോൾ തരുമെന്ന്! എന്ത്? പേടിച്ചോന്നോ? പേടിച്ച് ബോധം കെട്ടു! ആ ബോധം കെട്ട് നിലത്ത് വീണു…എന്താ? എന്താ അഭിനയിച്ചേന്നോ? മൂന്ന് മാസംമുമ്പ് റേപ്പ് ചെയ്യപ്പെട്ട ആപെണ്ണില്ലേ?നമ്മള് മുമ്പേ ടി വിയിൽ കണ്ടത്? ആഹ്! അതുതന്നെ! അവളുടെ പ്രേതമായി അങ്ങ് അഭിനയിച്ചു! പ്രേം സാറ് ദേണ്ടെ ഫ്‌ളാറ്റ്!!”

അതും പ്രേം കുമാർ കേൾക്കുന്നുണ്ടായിരുന്നില്ല.

മണിക്കൂറുകൾക്ക് ശേഷം നഗരത്തിലെ ഏറ്റവും മുന്തിയ ഡോക്റ്റർ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കുറിച്ചു:

“….ഡൈഡ് ഡ്യൂ റ്റു നേർവസ്സ് ബ്രെക്ക് ഡൌൺ….”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

82 Comments

Add a Comment
  1. ശ്രീബാല

    എനിക്ക് ഏറ്റവും ഇഷ്ടമായ കഥ ???

  2. സ്മിത, കഴിവുള്ള എഴുത്തുകാരി. വായനക്കാരെ പിടിച്ചിരുത്താൻ കെല്പുള്ള കഥാകൃത്താണ് സ്മിത. ഓരോ കഥകളും വായിക്കുമ്പോൾ കൂടുതൽ ആരാധന തോന്നുന്നു.

    എഴുതണം, വായനക്കാരെ സന്തോഷിപ്പിക്കുന്ന ആ തൂലിക മഷിയൊട്ടും കുറയാതെ തന്നെ കൊണ്ട് പോവണം.

    തന്റെ, അങ്ങനെ വിളിക്കുന്നു, പ്രായത്തിനു പുല്ലു വില കല്പിച്ചു കൊണ്ട് തന്നെ, തൂലികയിലെ അക്ഷരങ്ങൾക്കായി കാത്തിരിക്കുന്നു.

  3. Saakshi. S. Aanand

    ഡിയർ സ്മിതാജീ……

    വല്ലാത്ത തിരക്കാണ്, ഇപ്പോൾ ഒരു പ്രവാസി അല്ലാതായി…അതുതന്നെ കാരണം . ഇതും മറ്റ് ”ഒഴിവുകഴിവുകളും ”ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം. എങ്കിലും, ”സ്‌ഥലകാലബോധ ”ത്തിൻറെ ,” അസമയത്തെ വരവി”ലെ കാരണം പറഞ്ഞു, ഒന്ന് ക്ഷമ യാചിച്ചിട്ട് കടന്നുവരാം എന്ന് വിചാരിച്ചു മാത്രം പറഞ്ഞതാ. കഥകളേയും ”ഇവിടുത്തെ കഥാകാരന്മാരെയും” വലിയ ഇഷ്‌ടമാ. അത്‌കൊണ്ട് ഗ്രൂപ്പിലെ കഥകൾ അധികം യഥാവിധി വായിക്കാൻ കഴിയുന്നില്ലെങ്കിലും…ഗ്രൂപ്പിൽ കയറാതിരിക്കാനും തീരെ ഉപേക്ഷിച്ചു പോകാനും കഴിയുന്നില്ല. നിങ്ങളെപ്പോലെ ” അനുഗ്രഹീതരായ എഴുത്തുകാരെ” എങ്ങനെ ‘അവഗണിച്ചു ‘പോകും?. അതിനപ്പുറം വലിയ വിഷമം കഥകൾ വായിച്ചു ഇഷ്ട്ടപ്പെട്ടാൽ…അതിന് അർഹിക്കുന്ന നല്ലൊരു ” ആസ്വാദനം” എഴുതപ്പെടാൻ കഴിയാത്തതിലാ.അതോർക്കുമ്പോൾപലപ്പോഴും ”വായനതന്നെ”എന്നാൽ വേണ്ടാ എന്ന് വിചാരിച്ചു പോകുന്നു. ഇപ്പോൾ ഇവിടെ കുറെയധികം നല്ല ”പുതുനാമ്പുകൾ” കിളിർത്തു വരുന്നുണ്ട്. അതും ഒന്ന് ഓടിച്ചു നോക്കാൻ മാത്രമേ കഴിയുന്നുള്ളൂ. അതിനാൽ അവരെ ” വേണ്ടവിധം” പ്രോത്സാഹിപ്പിക്കാനോ…പിന്തുണ നൽകാനോ കഴിയുന്നില്ല, എന്ന വിഷമം വേറെയുണ്ട്. എങ്കിലും ആശ്വാസകരമായ…സന്തോഷകരമായ പുതിയ മാറ്റങ്ങളിൽ വലിയ ആഹ്ളാദവും ഉണ്ട്. മാഡത്തോട് ഇത് പറയുവാൻ കാരണം…നിങ്ങളൊക്കെ തന്നെയാണ് ഇതിനൊക്കെ വലിയ പ്രചോദനങ്ങൾ ചെലുത്തുന്നത് എന്ന് തുറന്നു പറയാൻ തന്നെയാണ്. ഇനി, കഥയിലേക്ക് വരാം…..

    ആദ്യമായ് ആണെന്ന് എനിക്ക് തോന്നുന്നു, മാഡത്തിന്റെ ”മാന്ത്രിക തൂലിക”യിൽ നിന്ന് ഒരു ‘യക്ഷിക്കഥ”ഇവിടെ പിറവി കൊള്ളുന്നത്. പല രീതിയിൽ ”ഡ്രാക്കുളയുടെയും” മറ്റ് മാന്ത്രിക,താന്ത്രിക ”horror-fiction ” canvasൽ വരുന്ന ”’പ്രേതകഥകൾ’ ഒന്നും അധികം വായിക്കാൻ ഇഷ്ട്ടപ്പെടാത്ത ആണാണ് ഞാൻ !. പക്ഷെ,കടമറ്റത്തു കത്തനാർ കഥകൾ പോലെ ”കുട്ടികളിൽ” കുറച്ചു ഭയം ജനിപ്പിച്ചു…അവർക്ക്ള്ളിൽ അല്പം ആകാംഷയും ഉദ്ധ്യേഗവും പടർത്തി…കൗതുകവും വിസ്മയവും നിറച്ചു, പറഞ്ഞു പോകുന്ന കുഞ്ഞു മാന്ത്രിക,യക്ഷി മുത്തശ്ശി കഥകളെയൊക്കെ …കഥകൾ വായിപ്പിക്കാൻ പഠിപ്പിച്ച ആ പഴയ ”കുട്ടിക്കാല”ത്തെ പോലെ ഇപ്പോഴും ഞാൻ ഇഷ്‌ടപ്പെടുന്നുണ്ട്. അത് മലയാറ്റൂരിൻറെ ”യക്ഷി”മുതൽ ”എം.ടി യുടെ ”…ജാനകിക്കുട്ടി” വരെയുണ്ട്. ” ഓഡിഷൻ” വായിച്ചപ്പോൾ, സത്യത്തിൽ ഞാൻ കുട്ടിക്കാലവായന തുടങ്ങി, കടമറ്റത്തച്ചൻ,ലിസ, ഞാൻ ഗന്ധർവ്വൻ അങ്ങനെ എത്രയോ ”തലങ്ങളിൽ”എങ്ങനൊക്കെയോ ഒഴുകി….പറന്ന്…നീങ്ങി. അത്തരം കുറെ അനുഭവം കുറച്ചുനേരം എങ്കിലും പകർന്നു നൽകിയ ” ഈ യക്ഷി അമ്മയെ ” ഞാനെങ്ങനെ മറക്കും?.എങ്ങനെ അതിനെക്കുറിച്ചു, വൈകിയാണെങ്കിലും ”2 വാക്ക്” ആസ്വാദനം എഴുതാതിരിക്കും ?.ഞാൻ പറഞ്ഞതിൻറെ എല്ലാം അർത്ഥ൦ ഇത്രയേ ഉള്ളൂ, നമുക്ക് ഇഷ്‌ടപ്പെട്ടതോ അല്ലാത്തതോ?…എങ്ങനെയോ ഏതുവിധേനയുള്ള കഥാ വിഷയങ്ങളും ആയിക്കൊള്ളട്ടെ, ” അത് വായിക്കാതെ, പിറകോട്ട് മാറ്റിവെക്കുംമുമ്പ് വെറുതെ, അതിലൂടെ ഒന്ന് കണ്ണയച്ചു സഞ്ചരിച്ചു നോക്കുക. കയ്യാളുന്ന വിഷയത്തിനപ്പുറം….അതിലെ എഴുത്തു, ആ കഥയെ, നമുക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കിയേക്കും. അത്തരം അനുഭവങ്ങളാണ് എന്നെ പല നല്ല കഥകളിലേക്കും…യക്ഷി കഥകളിലേക്കും ഒക്കെ അടുപ്പിച്ചത്. ആ ” പഠനാർഹമായ” അറിവ് തന്നെ സ്മിതാജി ” ഈ കഥ എഴുത്തിലും എനിക്ക് പറഞ്ഞു തന്നു. നന്ദി!…സ്മിതാജി…നന്ദി !. ഇതിൽ കൂടുതൽ എനിക്ക് ഇതിനെക്കുറിച്ച് ഒന്നും പറയാനില്ല. വളരെ കാലത്തിനു ശേഷം മാഡത്തിന്റെ പ്രതിപാദ്യ വിഷയത്തിൽ, എഴുത്തുരീതിയിൽ, ആവിഷ്ക്കാരത്തിൽ ഒക്കെ പ്രകടമായ വ്യത്യാസം അനുഭവപ്പെട്ട ഒരു രചന എന്ന് തോന്നിയ കഥയായിരുന്നു ഇത്. വളരെ കുറച്ചു മാത്രം എഴുത്തിൽ വരുന്നുള്ളൂ എന്നുള്ളത് നോക്കേണ്ടാ…”വായനാസുഖം” ആണല്ലോ ഒരു കൃതിയെ വളരെ പ്രധാനമായി ” അടയാളപ്പെടുത്തുന്നത്”. വളരെ കുറച്ചു പേജുകളിൽ മാത്രം കുറിക്കപ്പെട്ടതെങ്കിലും ഈ കഥയെയും എഴുത്തിനെയും പശ്ചാത്തലങ്ങളെയും കുറിച്ചൊക്കെ എനിക്ക് പറയാൻ ഏറെ ഏറെ ഉണ്ട്. എങ്കിലും വൈകി കേറി ഉള്ള ഈ കടന്നുകയറ്റത്തിൽ ഞാൻ സ്വയം ”നിയന്ത്രണം പാലിക്കുന്നു.” ഈ വിഷയവുമായി പറയാനുള്ളത്, അതിന് ഉതകുന്നൊരു പുതിയ അവസരത്തിനായി ഞാൻ മാറ്റിവെക്കുന്നു.

    എൻറെ സമയക്കുറവിനെ, ”അപ്ഡേറ്റ്” ആവാൻ കഴിയാത്ത വലിയ തെറ്റിനെ ,അലംഭാവത്തെ ഒക്കെ മാത്രം മനസ്സാ ശപിച്ചു, കുറ്റപ്പെടുത്തി…ഏറ്റുപറഞ്ഞു…. സ്മിതാജിയുടെ എഴുത്തിൻറെ ”നന്മകളെ”, ”മേന്മലെ”, സർവ്വഥാ ആശ്ലേഷിച്ചഭിനന്ദിച്ചു…ഇതുപോലുള്ള തുടർന്നെഴുത്തിന് എല്ലാ അഭിവൃദ്ധിയും ഭാവുകങ്ങളും വീണ്ടും വീണ്ടും ആശംസിച്ചു ” അസമയത്തെ കടന്നുകയറ്റത്തിന്” ഒന്നുകൂടി ക്ഷമചോദിച്ചു നിർത്തുന്നു.

    ജയ്ഹിന്ദ് …..

    stay away & be safe ….

    സ്വന്തം ,
    സാക്ഷി

  4. ഋഷി മൂന്നാമൻ

    സ്മിതേച്ചീ .. ??

    ഹോ എന്നാലും വല്ലാത്ത ചെയ്തതായി പോയി ആ പെണ്ണ് കാട്ടിയെ … അടിപൊളി കഥ …

    Sharp , Crisp & writer’s brilliance .. ??

    ഓഡിഷൻ ഇഷ്ടപ്പെട്ടു .. ??

  5. കാളിദാസൻ

    സ്മിത ചേച്ചി…
    ക്ലൈമാക്സ്‌ കിടുക്കി.
    അവസാനം പ്രേം വടിയായല്ലെ.???

    1. വളരെ നന്ദി കാളിദാസ്…

      അതേ, ഭയമില്ലായെന്ന് പറഞ്ഞ പ്രേം അവസാനം ഭയത്താൽ മരിച്ചു…

  6. സ്മിതാ മാഡം… വീണ്ടും മനസ്സിനെ സ്പർശിച്ച മറ്റൊരു രചനകൂടി സമ്മാനിച്ചതിന് നന്ദി. ചിലപ്പോഴൊക്കെ തോന്നാറുണ്ട് പ്രേതങ്ങളും വേണമെന്ന്. ചിലപ്പോഴൊക്കെ ദൈവംതന്നെ പ്രേതത്തിന്റെ രൂപമെടുക്കാറുമുണ്ട്. അത് അവർക്ക് പ്രേതത്തിന്റെ രൂപമായി തോന്നുമെങ്കിലും മറ്റൊരുതരത്തിൽ നോക്കിയാൽ അത് ദൈവത്തിന്റെ രൂപം തന്നെയായി കാണാം. സംവിധായകന് സംഭവിച്ചപോലെ,ലാവണ്യയൊരു പ്രേതത്തിന്റെ രൂപമെടുത്തപ്പോൾ ആ മരിച്ച കുട്ടിയുടെ ആത്മാവിന് അവളെടുത്തത് ദൈവത്തിന്റെ രൂപമായി തോന്നിയിരിക്കാം…

    അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു

    1. ചില കമൻറ്റുകൾ ഞാൻ വായിക്കാറുള്ളത് കഥവായിക്കുന്നതിനേക്കാൾ ഇഷ്ട്ടത്തോടെയാണ്.

      ജോ ഇവിടെ പോസ്റ്റ് ചെയ്ത ഈ കമന്റ്റ് പോലെ.

      കഥയുടെ ഭംഗിയെ ഇത്തരം കമൻറ്റുകൾ കൂടുതൽ ശോഭയാനമാക്കുന്നു.

      കഥ കൂടുതൽ പൂർണ്ണതയുള്ളതായി തോന്നുന്നത് ഇതുപോലെയുള്ള അഭിപ്രായങ്ങൾ വായിക്കുമ്പോഴാണ്…

      ഒരുപാട് നന്ദി…

    2. കാളിദാസൻ

      jo..
      ശ്രീഭദ്രം ഭാഗം 4 എന്നാ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *