അങ്കിൾ : ആ മോനെ.. എഴുന്നേറ്റോ..
ഞാൻ : ആ അങ്കിൾ.. അങ്കിൾ നേരത്തെ എണീറ്റോ..
അങ്കിൾ : നേരത്തെ എണീറ്റതല്ല, എണീപ്പിച്ചതാ അവര്..
ഞാൻ : അതെന്തിനാ അങ്കിൾ..
അങ്കിൾ : മോനെ ഇവിടെ sunrise കാണാൻ ഒരു secret spot ഉണ്ട് അവിടെ പോകാൻ ആയിട്ട് അവര് വിളിച് എഴുനേൽപ്പിച്ചതാ…
ഞാൻ : അന്നിട്ട് പോയില്ലേ അങ്കിൾ.
അങ്കിൾ : ഇല്ല മോനെ.. രാവിലെ തന്നെ ഒരു മഴ കോള് മൊത്തം മൂടി കിടക്കുന്നത് കണ്ടില്ലേ..പിന്നെ പോകണ്ടാന്നു വച്ചു.
ഞാൻ : എവിടെ ആണ് അങ്കിൾ ആ സ്പോട്..
അങ്കിൾ : എനിക്കും കൃത്യം അറിയില്ല.. ദാ ആ വഴികണ്ടോ അതിലെ കുറച്ച് ഉള്ളിലേക്ക് പോകണം.. വേറെ പണിയൊന്നും ഇല്ല. ഞാൻ : ആണോ..
“തണുപ്പൊക്കെ എങ്ങനൊണ്ട് സാറേ…” (ഒരു കപ്പ് ചായയും കുടിച്ചോണ്ട് വന്ന റിസോർട്ന്റെ സെക്യൂരിറ്റി ചേട്ടൻ അങ്കിളിനോട് ചോദിച്ചു..)
അങ്കിൾ : നല്ല തണുപ്പ് ഉണ്ട്..
സെക്യൂരിറ്റി ചേട്ടൻ : ആണല്ലേ… ഇന്നലെ രാത്രി മഴയും പെയ്താരുന്നു അതാ ഇന്ന് ഇത്ര തണുപ്പ്..
അങ്കിൾ : അതാണല്ലേ..ഞങ്ങൾക്ക് ഇത് ശീലവും ഇല്ലല്ലോ അതാ ഇത്ര ബുദ്ധിമുട്ട്.
സെക്യൂരിറ്റി ചേട്ടൻ : അന്നിട്ടാണോ ഇത്ര തണുപ്പിന് ഇന്നലെ ടെന്റ് ഉപയോഗിച്ചത്..
“അത് കേട്ടപ്പോ ഞാൻ ഒന്ന് ഞെട്ടി ”
അങ്കിൾ : ഞങ്ങൾ ആരും ടെന്റ് ഉപയോഗിച്ചില്ലല്ലോ..
സെക്യൂരിറ്റി : പിന്നേതാ അവിടെ ഒരു ടെന്റ് നനഞ്ഞു കിടക്കുന്നത്..
അങ്കിൾ : ഞങ്ങൾ ഉപയോഗിച്ചിട്ടില്ല.. നിങ്ങള് ഉപയോഗിച്ചാരുന്നോ മോനെ..
ഞാൻ : ഇല്ല അങ്കിൾ..
സെക്യൂരിറ്റി : ആണോ.. അന്നാ നേരത്തെ താമസിച്ചവർ ആയിരിക്കും.
അങ്കിൾ : അതെ.
“ചെറുതായിട്ട് മഴ പൊടിക്കാൻ തുടങ്ങി ”
അങ്കിൾ : വാ മോനെ അങ്ങോട്ട് മാറിനിക്കാം.. അവര് എല്ലാം അവിടുണ്ട്.
ഞാൻ : ഞാൻ വരാം അങ്കിൾ..അങ്കിൾ നടന്നോ.
അങ്കിൾ അപ്പുറത്തേക്ക് നടന്നു…
സെക്യൂരിറ്റി ചേട്ടൻ കൈയിൽ ഉണ്ടായിരുന്ന കുട നിവർത്തി.
ആരെങ്കിലും ഈ കഥ ഒന്ന് continue ചെയ്യാമോ??? അത്രക്കും instresting ആണ് ഇത്…. 🙁🙁