Yakshi [അനൂപ് വാവ] 188

Yakshi

Author : Anoop Vava


ഇതൊരു കഥയല്ല ജീവിതാനുഭവമാണ്. എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവം.

ഞാൻ അനൂപ്, ഒരു മലയോര മേഖലയിൽ ആണ് താമസിക്കുന്നത്. Plus two പാസ്സ് ആയി ഡിഗ്രിക്ക് പോയെങ്കിലും ക്ലാസ്സ്‌ കട്ട്‌ അടിച്ചു നടന്നു. അങ്ങനെ ഡിഗ്രി ഡ്രോപ്പ് ഔട്ട്‌ ആയി.

ജീവിതം മുന്നോട്ടു പോകാൻ ഒരു ജോലി കൂടിയേ തീരു എന്നായി എനിക്ക്. അങ്ങനെ ഞാൻ ഒരു കോഴ്സ് പഠിക്കാൻ കോഴിക്കോട് എത്തി. അവിടെ നിന്നാണ് ഞാൻ ഈ കഥയിലെ നായികയെ പരിചയപ്പെടുന്നത്. പഠിക്കാൻ അത്ര മോശം ഒന്നുമല്ല എന്നാൽ വല്യ ബുജ്ജിയും അല്ല. കോഴിക്കോട് ആയതു കൊണ്ട് എല്ലാവരും ഹോസ്റ്റലിൽ ആയിരുന്നു നിന്നത്. ആണുങ്ങളും പെണ്ണുങ്ങളും സെപ്പറേറ്റ് ആയി ആയിരുന്നു ഉണ്ടായിരുന്നത്. ക്ലാസ്സിൽ വെച്ച് ആണ് ഞാൻ അവളെ പരിചയപ്പെടുന്നത്. അവളുമായി ഞാൻ സംസാരിക്കുന്നതു കണ്ട മറ്റുള്ള പെൺകുട്ടികൾ എന്നോട് ഒരു കാര്യം പറഞ്ഞു.

“ഡാ നീ അനീറയോട് മിണ്ടാൻ നിക്കണ്ട അവൾ പ്രേതം ആണ് ഡാ.”

ഞാൻ അതൊന്നും മൈൻഡ് ആക്കാൻ പോയില്ല കാരണം ഞാൻ ഒരു ethiest ആയിരുന്നു. പ്രേതം എന്നല്ല ദൈവത്തോട് പോലും എനിക്ക് വിശ്വാസം ഇല്ല. എന്നാൽ അവരെല്ലാം വീണ്ടും എന്നോട് അവളുടെ കഥകൾ പറഞ്ഞു കൊണ്ടിരുന്നു. ഞാൻ അവളോട്‌ അതിനെ പറ്റി ഒന്നും ചോദിച്ചില്ല. ഞങ്ങളുടെ സൗഹൃദം വളർന്നു കൊണ്ടേ ഇരുന്നു.കോഴ്സ് പഠിക്കുന്നതിനിടെ പെട്ടന്നാണ് കോവിഡ് വന്നു കേറുന്നത്. അതോടെ ക്ലാസ്സ്‌ അവസാനിപ്പിച്ചു എല്ലാവരും നാട്ടിലേക്കു പോയി. പക്ഷെ ഞങ്ങൾ തമ്മിൽ contact ഉണ്ടായിരുന്നു.

5 Comments

Add a Comment
  1. അനൂപ് വാവ

    അത് അടുത്ത കഥയിലൂടെ പറയാം . Let’s make a univers

  2. അവൾക്ക് പിന്നെ എന്ത് സംഭവിച്ചു..

  3. നന്ദുസ്

    കഥ കൊള്ളാം.. കവി ന്താണ് ഇതിലൂടെ ഉദ്ദേശിച്ചത്.. ഒന്നും മനസിലായില്ല… ന്തിനാണ് അവളെ ല്ലാരും പ്രേതം ന്നു വിശേഷിപ്പിക്കുന്നത്..

    1. അനൂപ് വാവ

      അത് അടുത്ത കഥയിലൂടെ പറയാം . Let’s make a univers

  4. അനൂപ് വാവ

    Guys ഇത് എന്റെ ആദ്യ എഴുത്താണ് വായിച്ചു അഭിപ്രായം കമന്റ്‌ ചെയ്താൽ ഇനിയും കഥകൾ പിറക്കുന്നതാണ് ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *