വിസ Visa bY lathika ഒന്നു രണ്ടാഴ്ചയായി ബിജു വലിയൊരു വിഷമത്തിൽ പെട്ടിരിക്കുകയാണ്. പഠിപ്പൊക്കെ കഴിഞ്ഞ് ഒന്നു രണ്ടു കൊല്ലമായെങ്കിലും ഇതേ വരെ ഒരു ജോലി ശരിയായിട്ടില്ല. അച്ചനാണെങ്കിൽ സദാസമയവും തന്നെ ചീത്ത പറയലാണ്. ഒന്നുമില്ലെങ്കിൽ എന്റെ കൂടെ കൂലിപ്പണിക്ക് വാടാ എന്നു പറഞ്ഞാണ് ദിവസവും ബഹളം. പാവം അച്ചനെ കുറ്റം പറയാൻ പറ്റില്ല കൂലിപ്പണിയെടുത്ത് കഷ്ടപ്പെട്ടാണ് തന്നെ പഠിപ്പിച്ചത്. പെങ്ങൾ ആതിരക്ക് വയസ് 19 ആയി അവളെ കെട്ടിച്ചു വിടാൻ അച്ചൻ ആധി പിടിച്ചു നടക്കുകയാണ്. […]