ഓട്ടോഗ്രാഫ് [Arrow] 2096

എയ്ഡ്‌സ്….. “

അവൾ വീണ്ടും നിയന്ത്രണം വിട്ട് കരഞ്ഞു. എനിക്ക് എന്റെ ചെവികളെ വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. എന്റെ ആമി….

“ആമി ഇതൊക്കെ നീ വെറുതെ പറഞ്ഞതല്ലേ???, എല്ലാം നുണയല്ലേ???”

എന്നിൽ നിന്നും വന്ന തേങ്ങൽ അടക്കിക്കൊണ്ട് അവളോട്‌ ചോദിച്ചു. കരഞ്ഞു കൊണ്ട് എന്നെ നോക്കിയതല്ലാതെ അവൾ ഒന്നും പറഞ്ഞില്ല.

“നിനക്ക് എന്തായാലും എനിക്ക് കുഴപ്പം ഇല്ല, നീ എന്റെ പെണ്ണാ അത്‌ ആരൊക്കെ എന്ത് പറഞ്ഞാലും, എന്ത് വന്നാലും നമുക്ക് ഒരുമിച്ച് നേരിടാം വാ ആമി “

ഞാൻ അവളുടെ കൈയിൽ മുറുകെ പിടിച്ചാണ് ഇത്രയും പറഞ്ഞത്. ആമി എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് ആ കൈകൾ വിടീച്ചു. കണ്ണീരിന്റെ നനവുള്ള ചിരി.

“വേണ്ട, രോമാ നീ പൊയ്ക്കോ. ഈ ട്രെയിൻ വിടുന്നതിനു മുൻപ് നീ പോണം. “

“ഇല്ല ഞാൻ, നീ ഇല്ലാതെ എവിടേക്കും പോണില്ല”
അത്‌ പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു പോയിരുന്നു.

“അതല്ല രോമാ നീ പോണം, ഞാൻ കാരണമാ നിന്റെ ജീവിതം നശിച്ചത് എന്ന് നിന്റെ അമ്മ പറയുന്നത് കേൾക്കാൻ എനിക്ക് ഇട വരരുത്. ആ അമ്മയുടെ ശാപം കൂടി ഏൽക്കാൻ എനിക്ക് വയ്യ രോമാ. “

അവൾ എന്നെ ദയനീയമായി നോക്കി. അന്ന് ആ ആക്‌സിഡന്റ് ഉണ്ടായ അന്ന് എന്നെ നോക്കിയ പോലെ. ആ കണ്ണുകളെ അങ്ങനെ കാണാനുള്ള ത്രാണി എനിക്ക് ഇല്ലായിരുന്നു.

“പെണ്ണേ ഞാൻ എങ്ങനെയാ നിന്നെ ഇട്ടിട്ടു…. നിനക്ക് എന്നെ ഇഷ്ടമല്ലേ…..? “

“വേണ്ട, കൂടുതൽ ഒന്നും നീ ചോദിക്കരുത്. ഞാൻ തകർന്നു പോവും. നീ ഈ ട്രെയിൻ വിടുന്നതിനു മുന്നേ ഇവിടുന്ന് പോണം, തിരിഞ്ഞു നോക്കാതെ നീ പോവുന്നത് കണ്ടിട്ട് വേണം എനിക്ക് ഇവിടുന്ന് പോവാൻ. എന്റെ ജീവിതത്തിൽ നിന്ന് നീ പോയി എന്ന് എനിക്ക് ആശ്വസിക്കണം”

ഞാൻ എന്തോ പറയാൻ വന്നു എങ്കിലും അവൾ എന്റെ വാ പൊത്തിപിടിച്ചു.

“വേണ്ട രോമാ, ഒന്നും പറയണ്ട, ഇത് എന്റെ അവസാന ആഗ്രഹമാണ്. നീ ഇത് സാധിച്ചു തന്നം. തന്നെ പറ്റൂ”

ആ വാക്കുകൾക്ക് വല്ലാത്ത ദൃഢത ഉണ്ടായിരുന്നു. ഞാൻ ആ അഴികൾക്ക് ഇടയിലൂടെ അവളുടെ കണ്ണുകളെ ഒന്ന് കൂടി ചുംബിച്ചിട്ട് തിരികെ നടന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്, അവളെ തിരിഞ്ഞു നോക്കണമെന്നുണ്ട് അതിനു ധൈര്യം ഇല്ലാതെ അങ്ങനെ നടന്നു നീങ്ങുമ്പോൾ അന്ന് എന്നെ മൂടിയ അതേ നിർവികാരത എന്നിൽ വീണ്ടും നിറഞ്ഞുവോ??????

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

29 Comments

Add a Comment
  1. ??വായിക്കാൻ ഏറെ ഇഷ്ടം??

    oru paad estamaayi

  2. യാത്രികൻ

    ❤️❤️❤️❤️?

  3. മാലാഖയെ പ്രണയിച്ചവൻ

    കഥ ഇഷ്ടപ്പെട്ടു അവസാനം ഒരു വിങ്ങൽ ആയി ??.വിഷമിപ്പിക്കുന്ന ക്ലൈമാക്സ് ഒരു വീക്നെസ് ആണല്ലേ .

    എന്ന്

    മാലാഖയെ പ്രണയിച്ചവൻ

  4. BRO CLIMAX ELLAAM SAD AAKKALEE PLEASE! NJAN ONNUM PARAYUNNILLA…..

  5. MOONJI BRO CLIMAX ELLAAM SAD AAKKALEE PLEASE! NJAN ONNUM PARAYUNNILLA…..

  6. Oolkk nganaa aids ndaayee ???????

  7. Machante story vayikumbale oru pediya..koodtal storeelum ending sad akan..itum?..ini entaylm valla twistum idan patuo plzz..hospital giftelm on set aki taro ??..oru thep kitiyapo todngiyata ee vayana itipo inganim..touching story oke aytond machante fan oke anelm..patnilka bro??..kadumket elum sad akarute plzzzzz??

  8. Thanikkee sad endingil ninnu ent sugam aado kittunath. Kadumkett ithu pole aakiya address thedi pidichu ninne kollum njan….

    1. Athanne njan koodam kollan

    2. Athanne njan koodam kollan

  9. ഒരുമാതിരി മറ്റേടത്തെ ഇടപാടായി പോയി…. ഡാർക്ക്‌ സീൻ….. ഒരു… ഒരു.. ഇതൊക്കെ ആയി വന്നതായിരുന്നു… നശിപ്പിച്ചു..

    എനിവേ… ഗുഡ് അറ്റംപ്റ്റ്

  10. innanu broo ee katha njaan vayikkunnath ellarum expect chytha pole oru happy ending allarunnu but love sherikkum feel chythu brooo….ee kalath true love kandupidikkan valare pryasamanu…..lifil ellaam happy aayi avasanikkanam ennu illallooo…..? orupad touching aayi thonnii chilappo njn orupad sensitive aayondarikkum….bro nu flow kittunnaa reethil thannee bro thudaranam ennanu ente agraham…..???

  11. Nannayittund bro..enikkum kitti kurach nostalgia..❤️❤️❤️

  12. Mr_ വിവരദോഷി

    എന്റെ പൊന്നു ആരോ….ഒരു മാതിരി കോപ്പിലെ ക്ലൈമാക്സ് ആയി പോയി….വായിച്ചു വന്ന ആ flow അങ്ങു പോയി…..എന്നാലും പറയുവാ നിങ്ങളു പയങ്കര സംഭവമാണ് അണ്ണാ….

    1. എന്തോ എനിക് രോമംൻ ഒരു വിങ്ഗൽ ആണ്, ബട്ട്‌ അവൾ അവനെ മറന്ന് സുഖത്തിനു വേണ്ടി ജീവിച്ചു എന്നു കരുതനെ പറ്റുള്ളൂ. അവസാനം ഞാൻ പേടിച്, പഹയത്തി അവനു aids കൊടുത്തിട്ടില്ല. ഭാഗ്യം. അവനു നല്ല ജീവിതം ബാക്കി ഉണ്ട്. അവൾക്ക് എയ്ഡ്‌സ് വന്നപ്പോൾ ആണ് തിരിച്ചറിവ് വന്നേ. സൊ എനിക്ക് ഉണ്ടായ അനുഗ്ബ പോയീ

  13. ആരോ ബ്രോ, ഒരുമാതിരി വല്ലാത്ത വിരഹമായിപ്പോയി. സ്കൂൾ ആൻഡ് ലൗ സീൻസ് അല്പം കൂടെ വിവരിക്കാമായിരുന്നു. ക്ലൈമാക്സ് കഴിഞ്ഞ തവണത്തെ പോലെ ഒരു ഫീൽ തന്നില്ല. പ്ലോട്ട് ഇഷ്ടപ്പെട്ടു. With patience comes experience. With experience comes intelligence എന്നാണല്ലോ? Keep writing…

    കമൽ✊

    1. I know that, ബോർ ആയി എന്ന് എനിക്കും മനസ്സിലായി. പിന്നെ സമയം കളഞ്ഞു എഴുതിയകൊണ്ട് മാത്രം ഇട്ടതാ.

      Anyway thanks for the honest comment.

      എഴുതി തെളിയും വരെ വീണ്ടും എഴുതും.

      ആരോ ?

  14. Ente Arrow Bro,

    Enikoru Samshayam, ningale arrenkilum thechitu poyo, aukondano adathene kulathil mukki radamathethine aidsil mukki eni aduthathinte karyam enthoro avo.

    Thanks

    1. അടുത്ത തവണ നമുക്ക് രണ്ടിനേം കൊല്ലാം ??

  15. എന്ത് കോപ്പിലെ ക്ലൈമാക്സ് ആണിത്. ഒരുപാടിഷ്ടമായി ബ്രോ

  16. പൊന്നു.?

    അവസാനം ഇങ്ങനെ വേണ്ടായിരുന്നു.

    ????

    1. മനപ്പൂർവ്വം അല്ല വന്നു പോയതാ ?

  17. ഒരു മാതിരി ഇടപാട് ാആയ്ഐഐപോയി

Leave a Reply

Your email address will not be published. Required fields are marked *